1 GBP = 93.10 INR                       

BREAKING NEWS

സാക്ഷികളില്‍ നിന്നും പ്രതികളില്‍ നിന്നും കിട്ടിയ 32 ഡിജിറ്റല്‍ തെളിവുകള്‍ വേണമെന്ന് നടന്‍; വേണമെങ്കില്‍ അതും കണ്ടോളാന്‍ വിചാരണ കോടതിയുടെ നിര്‍ദ്ദേശം; ഡിജിറ്റല്‍ തെളിവുകളൊന്നും പ്രതിക്ക് കൈമാറില്ല; ഹൈക്കോടതിയില്‍ അപ്പീലിന് വീണ്ടും സാധ്യതയൊരുങ്ങുന്നു; നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടിക്കൊണ്ടു പോകാന്‍ മറ്റൊരു തന്ത്രവുമായി ദിലീപ്; ബുധനാഴ്ച പീഡന ദൃശ്യം പരിശോധിക്കാന്‍ അനുമതി നല്‍കി കൊച്ചിയിലെ കോടതിയും; ഇന്നും കോടതിയില്‍ വരാതെ 'പഴയ ജനപ്രിയ നടന്‍'

Britishmalayali
kz´wteJI³

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറാനാകില്ലെന്ന വിചാരണ കോടതി ഉത്തരവിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിക്കും. ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. വേണമെങ്കില്‍ ദിലീപിനോ അഭിഭാഷകനോ തെളിവുകള്‍ പരിശോധിക്കാം. ഒരിക്കലും കൈമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി. സാക്ഷികളില്‍ നിന്നും പ്രതികളില്‍ നിന്നുമടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകളുടെ പകര്‍പ്പാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. ഈ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രീംകോടതിയിലും നിയമ പോരാട്ടം നടത്തും.

ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളുമടക്കമുള്ള ഡിജിറ്റല്‍ തെളിവുകളായിരുന്നു പൊലീസ് ശേഖരിച്ചിരുന്നത്. സ്വകാര്യമായ ദൃശ്യങ്ങളടക്കം ഉണ്ടാകാനിടയുള്ള ഇത്തരം തെളിവുകള്‍. ഇത് ദിലീപിന് കൈമാറുന്നത് സാക്ഷികളെയടക്കം സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനുമിടയാക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ സുപ്രീംകോടതിയും തള്ളിയിരുന്നു. അതിന് ശേഷം ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇതിനിടെയാണ് പുതിയ ഹര്‍ജിയുമായി ദിലീപ് എത്തിയത്. കേ സ് എങ്ങനേയും നീട്ടിക്കൊണ്ടു പോകാനായിരുന്നു ഇത്.

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ബുധനാഴ്ച പരിശോധിക്കാന്‍ ദിലീപിന് വിചാരണക്കോടതിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഒരു വിദഗ്ദന്റെ സഹായത്തോടെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. മൂന്നു വിദഗ്ദരുടെ സഹായത്താല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ദീലിപ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് കോടതി തള്ളിക്കളഞ്ഞു. സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം ഒരു ഐടി ഒരു വിദഗ്ദനെ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ബുധനാഴ്ച കോടതി സമയത്തിനു ശേഷം ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് അനുവദിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിന്റെ 32 രേഖകളുടെ പകര്‍പ്പുകള്‍ കൂടി തനിക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് കോടതിയില്‍ മറ്റൊരു അപേക്ഷ നല്‍കിയത്. സാക്ഷികളില്‍ നിന്നും പ്രതികളില്‍ നിന്നും പൊലീസ് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, കംപ്യൂട്ടറുകള്‍ എന്നിവയില്‍ ശേഖരിച്ച തെളിവുകളുടെ പകര്‍പ്പുകളാണ് ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങള്‍ ഉള്ളതിനാല്‍ കൈമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഈ ദൃശ്യങ്ങളും അഭിഭാഷകരുടെ സാന്നിധ്യത്തില്‍ ദിലീപിന് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതിനെതിരെയാകും ദിലീപ് അപ്പീല്‍ പോവുകയെന്നാണ് സൂചന.

അന്വേഷണ സംഘം ശേഖരിച്ച 32 ഡിജിറ്റല്‍ തെളിവുകളുടെ സമ്പൂര്‍ണ പകര്‍പ്പ് നല്‍കണമെന്നാണ് ദിലീപ് വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപ് ഇന്നും കോടതിയില്‍ നേരിട്ട് ഹാജരായിട്ടില്ല. എന്നാല്‍ കേസില്‍ നേരിട്ട് ബന്ധമില്ലാത്തവരുടെ മൊബൈല്‍ ഫോളുകളില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ അടക്കം പ്രതിഭാഗം ദുരുപയോഗം ചെയ്യുമെന്ന ആശങ്കയാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. ഇതനുസരിച്ചാണ് ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാമെന്നല്ലാതെ, കയ്യില്‍ തരാനാകില്ലെന്ന് വിചാരണക്കോടതിയും വ്യക്തമാക്കിയത്.

കേസുമായി ബന്ധപ്പെട്ട് ജാമ്യം നേടിയ ശേഷം ഒളിവില്‍ പോയ ഒമ്പതാം പ്രതി സനില്‍കുമാറിനെ കോടതിയില്‍ പൊലീസ് ഹാജരാക്കി. പാലായില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു സനില്‍കുമാര്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാ പൊലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള മറ്റ് പ്രതികളായ മാര്‍ട്ടിന്‍, വിജേഷ്, പ്രദീപ് എന്നിവര്‍ ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഇത് പരിഗണിച്ച വിചാരണക്കോടതി ഇവരുടെ ജാമ്യാപേക്ഷയും റദ്ദാക്കിയിട്ടുണ്ട്.

കൊച്ചിയിലെ പീഡനത്തില്‍ അറസ്റ്റിലാകും മുമ്പ് സിനിമയെ നിയന്ത്രിച്ചത് ദിലീപായിരുന്നു. വിവാദങ്ങള്‍ക്ക് ശേഷമെത്തിയ രാമലീല വലിയ വിജയമായിരുന്നു. എന്നാല്‍ ജനപ്രിയ നായകനെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ദിലീപിന്റെ പിന്നീടെത്തിയ ചിത്രങ്ങളൊന്നും തിയേറ്ററില്‍ തരംഗമായിരുന്നില്ല. ഇതിനിടെയാണ് കേസില്‍ വിചാരണയിലേക്ക് കോടതി അതിവേഗം കടക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category