1 GBP = 93.60 INR                       

BREAKING NEWS

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം തീര്‍ക്കാന്‍ ഓടുന്നതിനിടെ എത്തിയ പരാതി; മൊഴിയെടുക്കാന്‍ പരാതിക്കാരനെ വിളിച്ചിട്ടും വരാത്തത് പ്രതിസന്ധിയായി; അന്ത്യശാസനം കൊടുത്തപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫും; ആരും സഞ്ചരിക്കാത്ത വഴിയിലൂടെ നീങ്ങിയത് തുമ്പുണ്ടാക്കി; പ്രേംകുമാറിനെ നാലാഞ്ചിറയില്‍ നിന്ന് പിടികൂടിയത് ബലപ്രയോഗത്തിലൂടെ; ഗള്‍ഫില്‍ പോകാന്‍ ടിക്കറ്റെടുത്ത ഘാതകനെയും കാമുകിയേയും കുടുക്കിയത് ബാലന്റെ നിശ്ചയദാര്‍ഡ്യം; ഉദയംപേരൂരിലെ യഥാര്‍ത്ഥ നായകന്‍ ഈ സിഐ തന്നെ

Britishmalayali
എം മനോജ് കുമാര്‍

ഉദയംപേരൂര്‍: കണക്കുകൂട്ടല്‍ എല്ലാം ശരിയാവുകയായിരുന്നെങ്കില്‍ ബംഗളൂരുവില്‍ നിന്നും ദുബായിലേക്ക് പ്രേംകുമാര്‍ പറക്കേണ്ടുന്ന ദിവസമായിരുന്നു ഇന്നലെ. ഭാര്യ വിദ്യയെ കൊലപ്പെടുത്തിയതിന്റെ എല്ലാ പാപഭാരങ്ങളും മറന്നു ദുബായില്‍ ആഘോഷമായി ചിലവഴിക്കേണ്ട ദിവസങ്ങളില്‍ മനസുറപ്പിച്ച് എല്ലാ ചുവടുവയ്പ്പുകളും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ദുബായിലേക്ക് പോകേണ്ടിയിരുന്ന പ്രേം പക്ഷെ നേരെ പോയത് ജയിലഴികള്‍ക്കുള്ളിലേക്കും. കണക്കുകൂട്ടലിലെ പാളിച്ചയും ഉദയംപേരൂര്‍ സിഐ കെ.ബാലന്റെ ചടുലമായ നീക്കങ്ങളുമാണ് ദുബായില്‍ എത്തേണ്ടിയിരുന്ന പ്രേമിനെ നേരെ ജയിലഴിക്കുള്ളിലേക്ക് എത്തിച്ചത്. കൊലയാളി പ്രേം എന്ന് തന്നെ മനസിലാക്കി നിഴല്‍ പോലെ സിഐ കെ.ബാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിന്നിലുണ്ടെന്ന് ഇന്നലെ അറസ്റ്റ് വരും വരും വരെ പ്രേമോ, കാമുകി സുനിതയോ മനസിലാക്കിയുമില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തി പ്രതികളെ വലയിലാക്കിയതിന്റെ തിളക്കം ഉദയംപേരൂര്‍ പൊലീസിനു തന്നെയാണ്. അന്വേഷണത്തിനു നേതൃത്വം നല്‍കിയതിന്റെ തിളക്കം ഉദയംപേരൂര്‍ സിഐ കെ.ബാലനും ലഭിക്കുകയും ചെയ്യുന്നു.

വിദ്യയെ കാണുന്നില്ലെന്ന് പറഞ്ഞു പ്രേം പരാതി നല്‍കിയ സെപ്റ്റംബര്‍ 23നു ശേഷം ഈ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയ ശേഷം പ്രേമിന്റെ എല്ലാ നീക്കങ്ങളും പൊലീസ് അതാത് സമയങ്ങളില്‍ മനസിലാക്കിയിരുന്നു. എല്ലാ നീക്കങ്ങളും പൊലീസ് അറിയുന്നുണ്ടെന്ന് പ്രേം മനസിലാക്കിയുമില്ല. ദുബായിലേക്ക് യാത്ര തിരിക്കാന്‍ കഴിയാത്തതിനു പ്രതിക്ക് മുന്നില്‍ ഉണ്ടായിരുന്നത് രണ്ടേ രണ്ടു കാരണങ്ങള്‍ മാത്രമാണ്. ഒന്ന് മകന്റെ ഓര്‍ഫനേജ് വാസവും മറ്റൊന്നു സ്‌കൂള്‍ മാറ്റം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതും. പക്ഷെ എല്ലാ നീക്കങ്ങളും പൊലീസ് വീക്ഷിച്ചുകൊണ്ടേയിരുന്നുവെന്ന് കസ്റ്റഡിയില്‍ വച്ചാണ് പ്രേമിന് ബോധ്യമാകുന്നത്. വിദ്യയെ കാണുന്നില്ല എന്ന് പറഞ്ഞു പരാതി നല്‍കും. ട്രെയിനില്‍ കളഞ്ഞ ഫോണ്‍ ലൊക്കേഷന്‍ പൊലീസ് അന്വേഷണം നീക്കും. വിദ്യയെ കണ്ടുപിടിക്കാന്‍ കഴിയില്ല. സുനിതയുമായി തനിക്ക് ഒരുമിച്ച് ജീവിക്കാം എന്നാണ് പ്രേം കരുതിയത്. പക്ഷെ അന്വേഷണ സംഘം ജാഗ്രതയോടെ നിലയുറപ്പിച്ചപ്പോള്‍ എല്ലാം പൊളിയുകയും പ്രേമും സുനിതയും ജയിലറയിലേക്ക് നീങ്ങുകയും ചെയ്തു.

വിദ്യയെ കാണുന്നില്ലെന്ന് പറഞ്ഞു പ്രേം പരാതി നല്‍കിയപ്പോള്‍ ഒരു മാന്‍ മിസ്സിങ് കേസ് ആണ് ഉദയംപേരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം രൂക്ഷമായ സെപ്റ്റംബര്‍ മാസമാണ് പ്രേംകുമാര്‍ ഭാര്യ വിദ്യയെ കാണുന്നില്ല എന്ന പരാതിയുമായി എത്തുന്നത്. സിഐ ബാലന്‍ യാക്കോബായ-ഓര്‍ത്തഡോക്സ് പ്രശ്നം കാരണമുള്ള തുടര്‍ ഡ്യൂട്ടികളില്‍ ആയിരുന്നു. സ്റ്റേഷനില്‍ നിന്നും ഇങ്ങിനെ ഒരു പരാതി വന്നു എന്ന് അറിയിപ്പ് കിട്ടിയപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് സിഐ നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരാതിയെക്കുറിച്ച് നേരിട്ട് അന്വേഷണം തുടങ്ങി. പരാതിക്കാരനായ പ്രേം പക്ഷെ ഒരിക്കലും സിഐയ്ക്ക് മുന്‍പാകെ പ്രത്യക്ഷപ്പെട്ടില്ല. തുടര്‍ച്ചയായി തന്നെ ബാലനും മറ്റു പൊലീസ് ഉദ്യോഗസ്ഥരും പ്രേമിനെ വിളിച്ചു. പക്ഷെ പ്രേം വന്നില്ല. താന്‍ ഹൈദ്രബാദ് ആണ്. സ്ഥലത്തില്ല, തിരുവനന്തപുരത്ത് ആണ്. ഈ ദിവസങ്ങളില്‍ എത്താന്‍ കഴിയില്ല. എന്നൊക്കെയുള്ള നിസാര കാരണങ്ങള്‍ നിരത്തി പ്രേം നിരന്തരം ഒഴിഞ്ഞുമാറി.

ഇതോടെ പൊലീസിനും സഹികെട്ടു. സ്ത്രീയ കാണാനില്ല എന്ന കേസാണ്. പരാതിക്കാരന്‍ നേരിട്ട് വന്നു മൊഴി നല്‍കണം. കേസില്‍ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തീയാക്കണം. പക്ഷെ പ്രേം എത്തിയില്ല. പകരം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു അപേക്ഷ നല്‍കി. കേസ് പരിഗണിച്ച ഹൈക്കോടതി ഉദയംപേരൂര്‍ പൊലീസിനോട് വിശദീകരണം തേടി. ഇയാള്‍ക്ക് എതിരെ കേസില്ല. പ്രേംകുമാര്‍ വാദിയുമാണ്. അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നു പൊലീസ് കോടതിയില്‍ പറഞ്ഞു. ഇതോടെയാണ് മുന്‍കൂര്‍ ജാമ്യം എന്ന നീക്കം പൊളിഞ്ഞത്. ജാമ്യ നീക്കം പൊളിഞ്ഞതോടെ കൊച്ചി പൊലീസ് കമ്മിഷണര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പ്രേം പരാതി നല്‍കി. പരാതി നല്‍കിയ തന്നെ പൊലീസ് ബുദ്ധിമുട്ടിക്കുന്നു എന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. ഇതോടെ സിഐയെയും പൊലീസ് ഉദ്യോഗസ്ഥരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിളിച്ചു. പ്രേമിന്റെ പരാതി പരിശോധിച്ചു. ഭാര്യയെ കാണാനില്ലാ എന്ന് പരാതി നല്‍കിയിട്ട് ഒരിക്കല്‍ പോലും പ്രേം സ്റ്റേഷനില്‍ എത്തിയില്ല എന്ന വിവരമാണ് സിഐ അടക്കമുള്ളവര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.

പ്രേമിന്റെ പരാതിയിലും ഭാര്യയെ കാണുന്നില്ല എന്ന പരാതിയിലും പൊലീസ് അസ്വഭാവികതകള്‍ ദര്‍ശിച്ചു. ഇതോടെ സൈബര്‍ പൊലീസ് സംഘം ഉള്‍പ്പെടെ പ്രേമിന് പിന്നാലെയായി. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയ പ്രേം വെറുതെയിരുന്നില്ല. ഇതിന്നിടയില്‍ പ്രേമിന്റെ ഫോണുകള്‍ എല്ലാം പൊലീസ് നിരീക്ഷണത്തിലാക്കി. ഫോണ്‍ ചെയ്തവര്‍ ആരോക്കെയെന്നും ഇവരും പ്രേമും തമ്മിലുള്ള ബന്ധം എന്തൊക്കെ എന്നും പൊലീസ് നിരീക്ഷണവിധേയമാക്കി. ഇത്തരം കോളുകളില്‍ നിന്നാണ് കാമുകി സുനിതയിലേക്കും അന്വേഷണം നീണ്ടത്. പൊലീസ് പ്രേമിന്റെ പിറകെയായി. അന്വേഷണം നടക്കുന്നുണ്ട് എന്ന് മനസിലായപ്പോള്‍ പ്രേം തന്നെ പൊലീസിനു വിളിച്ചു പറഞ്ഞു. വിദ്യ മിസ്സിങ് അല്ല, താന്‍ കൊന്നതാണ്. എന്നിട്ടും പക്ഷെ പ്രേം കീഴടങ്ങിയില്ല. ഇതോടെ തങ്ങളുടെ മൂക്കിന്റെ തുമ്പത്ത് തന്നെ പൊലീസ് പ്രേമിനെ തളച്ചിടുകയായിരുന്നു. ഇതാണ് പ്രേം മനസിലാക്കാന്‍ വൈകിയത്.

ഗള്‍ഫില്‍ പോകാന്‍ എല്ലാ ഒരുക്കങ്ങളും പ്രേം തയ്യാറാക്കി. ഫ്ളൈറ്റ് ടിക്കറ്റ് വരെ എടുത്തിട്ടുണ്ട് എന്നാണ് പൊലീസിനു മനസിലാക്കാന്‍ കഴിഞ്ഞത്. മകളെ ആദ്യം പ്രേം ഓര്‍ഫനേജില്‍ ആക്കിയിരുന്നു. പക്ഷെ പ്രേമിന്റെ അച്ഛന്‍ ഇത് മനസിലാക്കി പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയി. പിന്നെയുള്ളത് മകനാണ്. മകനുള്ള സ്‌കൂളും ഓര്‍ഫനേജുമാണ് പ്രേം തിരിഞ്ഞു നടന്നത്. ഇത് പക്ഷെ കിട്ടാന്‍ വൈകി. കൊച്ചിയില്‍ നിന്നും വിട്ട ശേഷം തിരുവനന്തപുരത്ത് തന്നെയായിരുന്നു പ്രേം തങ്ങിയത്. പൊലീസ് അന്വേഷണം ഭയന്ന് തന്റെ മൊബൈല്‍ പ്രേം സ്വിച്ച് ഓഫ് ചെയ്തു. ഇതോടെ പ്രേം വിളിച്ചിരുന്ന നമ്പരുകളുടെ അഡ്രസ് നോക്കി അവരുടെ വീടുകളില്‍ പോയി പൊലീസ് പൊക്കി. പ്രേമിന്റെ നിലവിലെ നമ്പര്‍ ആണ് പൊലീസ് ചോദിച്ചത്.

പ്രേം ബന്ധപ്പെട്ടിരുന്നവര്‍ പുതിയ നമ്പര്‍ പൊലീസിനു നല്‍കി. ഇതോടെ പ്രേം വീണ്ടും പൊലീസ് നിരീക്ഷണത്തിലായി. തിരുവനന്തപുരം നാലാഞ്ചിറയില്‍ നിന്നും ഓടിച്ചിട്ടാണ് പൊലീസ് സംഘം പ്രേമിനെ പിടികൂടിയത്. വിദ്യയെ കൊന്നു ബോഡി തള്ളി എന്ന് പറഞ്ഞ തമിഴ്നാടെയ്ക്ക് തന്നെ പൊലീസ് പ്രേമിനെ കൊണ്ടുപോയി. തമിഴ്നാട് വള്ളിയൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ആണ് പൊലീസ് പ്രേമിനെ കൊണ്ടുപോയത്. വള്ളിയൂര്‍ സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടിയതായും പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞു കുഴിച്ചിട്ടതായും പൊലീസ് പറഞ്ഞു. വിദ്യയുടെ ഫോട്ടോ തമിഴ്നാട് പൊലീസ് ഉദയംപേരൂര്‍ പൊലീസിനു കൈമാറി. പ്രേമിന്റെ അച്ഛനേയും വിദ്യയുടെ അമ്മയെയും പൊലീസ് വിളിച്ചു വരുത്തി. ഫോട്ടോ കാണിച്ചു. ഇത് വിദ്യ തന്നെയെന്നു ഫോട്ടോ കണ്ടു അവര്‍ ഉറപ്പ് വരുത്തി. ഇതോടെ തെളിവുകള്‍ പൊലീസിന്റെ കൈവശമായി. സുനിതയും താനും കൂടി ആലോചിച്ചാണ് കൊന്നത് എന്നും പ്രേം പറഞ്ഞിരുന്നു. ഇതോടെ കൂട്ടുപ്രതിയായി സുനിതയ്ക്കും വിലങ്ങു വീണു.

സുനിതയ്ക്ക് ഒപ്പം താമസിക്കാന്‍ വിദ്യയുമായി വിവാഹമോചനത്തിനു ശ്രമിച്ചു എന്നാണ് പ്രേം പൊലീസിനോട് പറഞ്ഞത്. ഉടമ്പടി പ്രകാരം രണ്ടു കുട്ടികളെയും പ്രേം നോക്കാം എന്നായിരുന്നു കരാര്‍. പക്ഷെ പിന്നീട് പെണ്‍കുട്ടിയെ തനിക്ക് ഒപ്പം നിര്‍ത്താം എന്ന് വിദ്യ പറഞ്ഞു. ഈ കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. ഇതോടെയാണ് വിദ്യയെ കൊല്ലാന്‍ തീരുമാനിച്ചത് എന്നാണ് പ്രേം പറഞ്ഞത്. വിദ്യയുടെ നാലാമത് വിവാഹമാണ്. പെണ്‍കുട്ടിക്കും ഈ ഗതി വരും. കൂടെ പെണ്‍കുട്ടിയെ അയച്ചാല്‍ അവസ്ഥ മോശമായിരിക്കും എന്ന് കരുതി. താന്‍ എതിര്‍ത്തു. ഇതാണ് പ്രേമിന്റെ വാദം. ഇത് പക്ഷെ പൊലീസ് വിശ്വസിച്ചിട്ടില്ല. കഴിഞ്ഞ മെയ് 25 ന് പത്താം ക്ലാസിലെ 3 ഡിവിഷനുകളില്‍ പഠിച്ചിരുന്ന 50 ലേറെ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്ത സംഗമത്തിലാണ് പ്രേംകുമാര്‍ സുനിതയെ കണ്ടുമുട്ടുന്നത്. ഈ ബന്ധമാണ് ഒന്നിച്ചു ജീവിക്കുന്നതിലെക്ക് നയിച്ചത്. ഇതോടെ പ്രേം ഹൈദ്രബാദിലേക്ക് പോവുകയും സുനിതയെ തിരുവനന്തപുരത്തേക്ക് കൂട്ടുകയുമായിരുന്നു. കളിയിക്കാവിള ഗ്രെയ്സ് ആശുപത്രിയില്‍ നഴ്സിങ് സുപ്രണ്ട് ആയി സുനിതയ്ക്ക് ജോലി ശരിയാക്കി നല്കുകയും ചെയ്തു. ഇതോടെയാണ് ഇവര്‍ ഒന്നിച്ചു താമസിക്കുന്ന രീതിയിലേക്ക് മാറിയത്. ഒപ്പം വിദ്യയ്ക്ക് കൊലക്കയര്‍ ഒരുക്കി നല്‍കുകയും ചെയ്തു.

2008ല്‍ എസ്ഐആയി പൊലീസ് ജീവിതം തുടങ്ങിയതാണ് കേസ് അന്വേഷിക്കുന്ന കെ.ബാലന്‍. കോഴിക്കോട് റൂറലിലാണ് എസ്ഐ ആയി സര്‍വീസില്‍ ബാലന്‍ ജോയിന്‍ ചെയ്യുന്നത്. കോഴിക്കോട്, കൊല്ലം ജില്ലകളില്‍ വിവിധ സ്റ്റേഷനുകളില്‍ ജോലി നോക്കിയ ശേഷം ഈ വര്‍ഷം സിഐ ആയി നിയമിതനായി. 2019 മാര്‍ച്ച് മുതലാണ് ഉദയംപേരൂര്‍ സിഐയായി എത്തുന്നത്. വിദ്യ കൊലക്കേസ് പ്രതികളെ പിടികൂടിയതോടെ തിളക്കമുള്ള ഇമേജാണ് സിഐ എന്ന നിലയില്‍ ബാലന് ലഭിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category