1 GBP = 93.10 INR                       

BREAKING NEWS

വീട്ടുജോലികള്‍ ചെയ്തും കുടുംബം നോക്കിയും കുലസ്ത്രീകളായി കഴിയുന്നവര്‍ എന്നാണ് പൊതുവെ കേരളത്തിലെ സ്ത്രീകളെക്കുറിച്ചുള്ള സങ്കല്‍പ്പം; പക്ഷെ എന്നിട്ടും ഇപ്പോള്‍ പുറത്തുവരുന്നത് ക്രൂരമായ കൊലപാതകം നേരിട്ട് ആസൂത്രണം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍: എന്തുകൊണ്ടാണ് നമ്മുടെ പെണ്ണുങ്ങള്‍ ഇപ്പോള്‍ ഇങ്ങനെയായി തീരുന്നത്?

Britishmalayali
kz´wteJI³

വീണ്ടും കേരളത്തെ ഞെട്ടിക്കാന്‍ ഒരു പെണ്‍കൊലയാളിയുടെ പേര് മാധ്യമങ്ങളില്‍ നിറയുന്നു. മുമ്പൊക്കെ സ്ത്രീകള്‍ എന്നാല്‍ മലയാളി സ്ത്രീകളുടെ പാരമ്പര്യത്തെ കുറിച്ച് ആഘോഷിക്കുന്ന തരത്തിലുള്ള കുലീനതയുടെ പ്രതീകങ്ങളായിരുന്നു. സ്ത്രീകള്‍ കുറ്റവാളികള്‍ ആവുന്നു എന്നത് പോലും മലയാളി സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്ന സത്യമായിരുന്നില്ല. എന്തിനേറെ, ഒരു സ്ത്രീ മദ്യപിച്ചു എന്ന് കേട്ടാല്‍ ആവേശത്തോട് കൂടി ഷെയര്‍ ചെയ്യുന്നവരാണ് ഇന്നും കേരളത്തിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. അതായത്, സ്ത്രീകള്‍ എന്നാല്‍ കുട്ടികളെയും കുഞ്ഞുങ്ങളെയും നോക്കി, കുടുംബത്തിന്റെ കാര്യങ്ങളും ഉത്തരവാദിത്തങ്ങളും മാത്രം നോക്കി ഒതുങ്ങി കഴിയേണ്ടവരാണ് എന്നര്‍ത്ഥം.

കൊലപാതകവും ബലാത്സംഗവും ഒന്നും അവരെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്ന വാസ്തവമല്ല. അതുകൊണ്ടാണ് അവര്‍ മദ്യപിക്കുന്നതും. സിഗററ്റ് വലിക്കുന്നതും അല്പ വസ്ത്രമണിഞ്ഞു കൊണ്ട് വൈകുന്നേരം നടക്കാന്‍ ഇറങ്ങുന്നത് പോലും ഇന്നും മലയാളിയുടെ നെറ്റി ചുളിക്കുന്നത്. എന്നാല്‍, അത്തരം ജാഡകളൊക്കെ ഇനി മലയാളികള്‍ക്ക് പൂര്‍ണമായും ഉപേക്ഷിക്കാം. കഴിഞ്ഞ കുറേ നാളുകളായി കേരളത്തിന്റെ മുക്കില്‍ നിന്നും മൂലയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ പുരുഷനും സ്ത്രീയും തമ്മില്‍ എവിടെയും വ്യത്യാസം ഒന്നും ഇല്ല എന്ന് തന്നെയാണ്. ഒരുപക്ഷേ മുമ്പും ഇങ്ങനെയൊക്കെ ആയിരുന്നിരിക്കണം. സോഷ്യല്‍ മീഡിയ എന്ന വജ്രായുധം ശക്തമായതോട് കൂടി ഇത്തരം കുറ്റകൃത്യങ്ങളുടെയും ഇത്തരം സദാചാര സങ്കല്‍പ്പങ്ങളുടെയും മതിലുകള്‍ പൊളിഞ്ഞു വീണതാകാം ഇന്നിതൊക്കെയും ചര്‍ച്ചയാകുന്നതിന്റെ കാരണം.

ഏറ്റവും ഒടുവില്‍ മലയാളികളെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുക്കാന്‍ പിടിച്ചത് സുനിത എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയാണ്. വിദ്യ എന്ന സ്ത്രീയും അവളുടെ ഭര്‍ത്താവ് പ്രേമും സുഖകരമായി ജീവിച്ച് വരുന്നതിനിടയില്‍ 25 കൊല്ലം മുമ്പത്തെ പഠനകാലത്തെ പൂര്‍വ വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുക്കുന്നതോട് കൂടി അനിത കൂടി അവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നു. അനിത എന്ന പൂര്‍വ വിദ്യാര്‍ത്ഥിനിയെ കാമുകിയാക്കി കൊണ്ട് നടക്കുമ്പോള്‍ വിദ്യ അതിന് അനുവദിച്ചെങ്കിലും അത് പോര, വിദ്യയെ കൊന്ന് ഒരുമിച്ച് കഴിയണം എന്ന് അനിത ഉപദേശിച്ച് കൊടുത്തപ്പോള്‍ പ്രേം എന്ന ഭര്‍ത്താവ് അതിന് വഴങ്ങുന്നു. അതിന് വേണ്ടി എറണാകുളത്ത് നിന്നും തിരുവനന്തപുരത്തെത്തി ഒരു വില്ല വാടകക്ക് എടുക്കുന്നു. അവിടെയും കാമുകിയുടെ സാന്നിധ്യമുണ്ട് എന്നോര്‍ക്കണം.

വിദ്യയെ കൊല്ലുന്നതിന് മുമ്പ് വിദ്യയുടെ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്ത് വടക്കേ ഇന്ത്യയിലേക്ക് പോകുന്ന ട്രെയിനില്‍ കയറ്റി വിടുകയാണ്. മൊബൈല്‍ ഫോണ്‍ മംഗലാപുരത്ത് ചെന്നപ്പോള്‍ ചാര്‍ജ്ജ് തീര്‍ന്ന് ഓഫായിപ്പോയി. എന്നിട്ട് വിദ്യയെ കാണാനില്ല എന്ന് പറഞ്ഞ് പൊലീസിന് പരാതി കൊടുക്കുമ്പോള്‍ ആ മൊബൈല്‍ ഫോണ്‍ അവസാനം പ്രവര്‍ത്തിച്ച റേഞ്ച് കണ്ടെത്തി പൊലീസ് കേരളം വിട്ടോളും എന്ന് കരുതി മഹാനായ പ്രേമും അയാളുടെ കാമുകി സുനിതയും. ഇക്കൂട്ടത്തില്‍ ഒരു കാര്യം കൂടി പറഞ്ഞു പോകേണ്ടതുണ്ട്. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രധാനപ്പെട്ട കൊലപാതകങ്ങളുടെ എല്ലാം ആസുത്രണത്തില്‍ ദൃശ്യം എന്ന് പറയുന്ന ഒരു മലയാള സിനിമയുടെ സ്വാധീനം വ്യക്തമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category