1 GBP = 94.40 INR                       

BREAKING NEWS

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ കാട്ടിയ അതേ എടുത്തുചാട്ടമാണ് പൗരത്വ ഭേദഗതി ബില്ലിനും ഇപ്പോള്‍ കോണ്‍ഗ്രസ് കാട്ടുന്നത്; പിണറയി വിജയനും ഉമ്മന്‍ ചാണ്ടിയും പറയുന്നത് കേട്ട് എടുത്ത് ചാടുമ്പോള്‍ കോണ്‍ഗ്രസ് നഷ്ടപ്പെടുത്തുന്നത് വടക്കേ ഇന്ത്യന്‍ ഹൃദയഭൂമിയിലെ സാധാരണക്കാരുടെ പിന്തുണയാണ്; പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ജീവിക്കുന്ന സകലരുടേയും അവകാശങ്ങള്‍ക്കായി നിലകൊള്ളുമ്പോഴും നുഴഞ്ഞു കയറിയവര്‍ക്കുവേണ്ടി നിലപാടെടുക്കുമ്പോള്‍ സ്വയം നഷ്ടമാകുമെന്ന് എന്ന് കോണ്‍ഗ്രസ് മനസ്സിലാക്കും?

Britishmalayali
kz´wteJI³

മോദിയും അമിത്ഷായും അടങ്ങിയ അതിശക്തമായ ഒരു ഭരണ സംവിധാനമാണ് ഇന്ത്യയെ ഇപ്പോള്‍ നയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ജനാധിപത്യത്തെ വിശ്വസിക്കുന്നവര്‍ ആഗ്രഹിക്കുന്നത് അതിശക്തമായ ഒരു പ്രതിപക്ഷത്തെയാണ്. നിര്‍ഭാഗ്യവശാല്‍, കൃത്യമായ നിലപാട് എടുക്കുന്നതിനോ ഏതെങ്കിലും ഒരു വിഷയത്തില്‍ വ്യക്തമായ കാരണങ്ങള്‍ നിരത്തി മുള്‍മുനയില്‍ നിര്‍ത്തുന്നതിനോ കഴിവുള്ള ഒരു പ്രതിപക്ഷമല്ല രാജ്യത്തുള്ളത്. പ്രതിപക്ഷമെന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ എല്ലാ നിലപാടുകളെയും കണ്ണുമടച്ച് എതിര്‍ക്കുകയാണ് എന്ന് ധരിച്ച് വശായ കോണ്‍ഗ്രസ് വാസ്തവത്തില്‍ അവര്‍ക്ക് ലഭിക്കാനിടയുള്ള വോട്ടു ബാങ്കുകള്‍ ബോധപൂര്‍വം നഷ്ടപ്പെടുത്തുകയാണ്.

കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ബിജെപിയുടെയും മോദിയുടെയും അമിത്ഷായുടെയും കെണിയില്‍ അറിഞ്ഞുകൊണ്ടു തന്നെ വീണുകൊണ്ടിരിക്കുകയാണ് ഇവിടുത്തെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ട് ചരിത്രപരമായ നിലപാട് ബിജെപി സര്‍ക്കാര്‍ എടുത്തപ്പോഴായിരുന്നു ആദ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിസന്ധിയിലായത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് രാജ്യ താല്പര്യത്തിന് അനുകൂലമാണ് എന്ന് മനസ്സിലാക്കാതെ അതിനെ പല്ലും നഖവും ഉപയോഗിച്ചുകൊണ്ട് എതിര്‍ക്കുകയായിരുന്നു ആ പാര്‍ട്ടികള്‍ ചെയ്തത്. ഒടുവില്‍ അവരുടെ എതിര്‍പ്പിന് യാതൊരു ഫലവും ഉണ്ടായില്ല എന്ന് മാത്രമല്ല, ജമ്മു കശ്മീരിലെ സങ്കീര്‍ണമായ അവസ്ഥകള്‍ മോദി സര്‍ക്കാര്‍ പരിഹരിച്ചുകൊണ്ടുമിരിക്കുന്നു.

ഒരുപക്ഷേ മോദി സര്‍ക്കാരിന് ഈ ഭരണത്തില്‍ ലഭിച്ച ഏറ്റവും ആദ്യത്തെ ശക്തമായ പിന്തുണ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ തന്നെ ആയിരിക്കാം. ഇപ്പോള്‍ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുമ്പോള്‍ ആര്‍ട്ടിക്കിള്‍ 370ല്‍ വരുത്തിയ അതേ അബദ്ധവും പിശകും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആവര്‍ത്തിക്കുകയാണ്. അതേസമയം, ബിജെപിയോട് ഏറ്റുമുട്ടി വിജയിച്ച മറ്റ് പ്രാദേശിക പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്തരം വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുത്ത് സര്‍ക്കാരിനെ അനുകൂലിക്കുന്നു. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും ഒഡീഷയിലെ ബിജെഡിയും തമിഴ്നാട്ടിലെ എഐഎഡിഎംകെയും ഒക്കെ ഈ വിഷയത്തില്‍ കുഴിയില്‍ ചാടാതിരിക്കുമ്പോള്‍ കോണ്‍ഗ്രസ് മാത്രം എന്തുകൊണ്ടാണ് തുടര്‍ച്ചയായി കുഴിയില്‍ ചാടുന്നത് എന്ന ചോദ്യമാണ് ഉയരേണ്ടത്.


തീര്‍ച്ചയായും ബിജെപി സര്‍ക്കാര്‍ പാസാക്കിയെടുത്ത പൗരത്വ ഭേദഗതി ബില്ലില്‍ ഉയര്‍ത്തിക്കാട്ടേണ്ട ചില മാനുഷിക പ്രശ്നങ്ങളുണ്ട്. പതിറ്റാണ്ടുകളായി ഈ രാജ്യത്ത് ജീവിക്കുകയും ഇവിടുത്തെ സംസ്‌കാരം ഉള്‍ക്കൊള്ളുകയും ചെയ്ത ഒരു വിഭാഗം ജനതയെ അവര്‍ മുസ്ലീങ്ങളാണ് എന്ന ഒറ്റ കാരണം കൊണ്ട് ജയിലില്‍ അടയ്ക്കുകയോ പുറത്തേക്ക് ഇറക്കിവിടുകയോ ചെയ്യുന്നത് മാനുഷിക നിയമങ്ങള്‍ക്ക് യോജിക്കുന്നതല്ല. അത് ഉയര്‍ത്തി കാട്ടുകയും അതിനെ ചൂണ്ടിക്കാണിക്കുകയും അതിന് പരിഹാരം ഉണ്ടാക്കുകയും ചെയ്യുന്നതിന് പകരം പൗരത്വ ഭേദഗതി നിയമത്തെ ഒരേപോലെ എതിര്‍ക്കുമ്പോള്‍, ആ നിയമം വഴി ആനുകൂല്യം ലഭിക്കുന്നവരുടെയും ആ നിയമത്തെ രണ്ടു കയ്യും നീട്ടി അനുകൂലിക്കുന്നവരുടെയും ശത്രുപക്ഷത്തേക്ക് അറിയാതെ എങ്കിലും കോണ്‍ഗ്രസ് മാറിപ്പോകുകയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category