1 GBP =92.30INR                       

BREAKING NEWS

ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഇന്റര്‍നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് ഡബ്ലിനില്‍; ബുക്കിങ് തുടരുന്നു

Britishmalayali
ബാബു ജോസഫ്

ഡബ്ലിന്‍: ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഇന്റര്‍ നാഷണല്‍ യൂത്ത് കോണ്‍ഫറസിനൊരുക്കമായി യൂറോപ്പിലെങ്ങും വന്‍ പ്രാര്‍ത്ഥനാ ഒരുക്കങ്ങള്‍ നടന്നു വരുന്നു. അയര്‍ലന്റിലുടനീളം പ്രത്യേക മരിയന്‍ പ്രദക്ഷിണവും 33 ദിവസത്തെ മരിയന്‍ സമര്‍പ്പണ പ്രാര്‍ത്ഥനാ യജ്ഞവും വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകരുടെ നേതൃത്വത്തില്‍ ഇതിനോടകം പൂര്‍ത്തിയായി. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള യുവതീയുവാക്കള്‍ പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് അയര്‍ലണ്ടിലെ ഡബ്ലിനിലാണ് ഈമാസം 27 മുതല്‍ 30 വരെ നടക്കുക. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക പ്രശസ്ത വചന പ്രഘോഷകന്‍ ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍ നാലുദിവസത്തെ ധ്യാന ശുശ്രൂഷകളോടുകൂടിയ യൂത്ത് കോണ്‍ഫറന്‍സ് നയിക്കും.

അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കോലോ, ബിഷപ്പ് അല്‍ഫോന്‍സ് കുള്ളിനന്‍, സീറോ മലബാര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകന്‍ ഫാ: സോജി ഓലിക്കലും ഫാ: വട്ടായിലിനൊപ്പം ചേരും. യുവജനതയുടെ അഭിരുചിക്കിണങ്ങിയ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ഉള്‍പ്പെടുന്ന കോണ്‍ഫറസിന്റെ ബുക്കിങ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ യുവജന ശുശ്രൂഷകരായ ഫാ: ഷൈജു നടുവത്താനിയില്‍, ജോസ് കുര്യാക്കോസ്, ഷിബു കുര്യന്‍, ഐനിഷ് ഫിലിപ്പ് തുടങ്ങിയ പ്രമുഖരും ഭാഗമാകുന്ന യൂത്ത് കോണ്‍ഫറസിലേക്ക് www.afcmteamireland.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള യുവതീ യുവാക്കള്‍ പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ യൂത്ത്കോണ്‍ഫറന്‍സിലേക്ക് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി മുഴുവന്‍ യുവതീ യുവാക്കളെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സോണിയ - 00353879041272, ആന്റോ - 00353870698898, സില്‍ജു - 00353863408825

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category