1 GBP = 97.40 INR                       

BREAKING NEWS

'അവളെ ഞാന്‍ കൊന്നു' എന്ന ശബ്ദസന്ദേശം പൊലീസ് വോയ്സ് ടെസ്റ്റിനു വിധേയമാക്കും; പ്രേമനെ പൊക്കിയത് ബഹറിനിലേക്ക് കടക്കാന്‍ പദ്ധതിയൊരുക്കിയിരിക്കെ; സുനിത ഹൈദരാബാദില്‍ നിന്നു തിരുവനന്തപുരത്ത് പഠിക്കാനെത്തിയതും വിദേശ ജോലി സ്വപ്നം കണ്ടും; കളിയിക്കാവിളയില്‍ കാമുകന്റെ മകളെത്തിയതോടെ സ്‌കൂള്‍ റീയൂണിയന്‍ ബന്ധവും പൊളിഞ്ഞു; ഉദയംപേരൂര്‍ കൊലക്കേസില്‍ ട്വിസ്റ്റുകള്‍ ഏറെ; കാറും കയറും കണ്ടെത്താന്‍ അന്വേഷണ സംഘം

Britishmalayali
kz´wteJI³

കൊച്ചി: ഉദയംപേരൂരിലെ വിദ്യയയുടെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കരുതലോടെ അന്വേഷണ സംഘം. പ്രേംകുമാറിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനു വാട്സാപ്പില്‍ ലഭിച്ച 'അവളെ ഞാന്‍ കൊന്നു' എന്ന ശബ്ദസന്ദേശം പൊലീസ് വോയ്സ് ടെസ്റ്റിനു വിധേയമാക്കും. പ്രേംകുമാറിന്റെ തന്നെ ശബ്ദമാണിതെന്ന് ഉറപ്പിക്കാനാണിത്. പ്രേംകുമാറിന്റെ മൊബൈലില്‍ നിന്നാണു സന്ദേശം വന്നതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.

അബദ്ധത്തില്‍ അയച്ചതാണോ, മനഃപൂര്‍വം ചെയ്തതാണോ എന്നേ അറിയാനുള്ളു. പ്രേംകുമാറിന്റെയും കാമുകി സുനിതയുടെയും ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവയുടെ ശാസ്ത്രീയ പരിശോധനയില്‍, എസ്എംഎസ്, വാട്സാപ്, ഫോണ്‍ കോളുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ലഭിക്കും. ഇതില്‍ നിന്നു സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ വിദ്യയുടെ കഴുത്തിലെ എല്ലുകള്‍ക്കു പൊട്ടലില്ലെന്നും മരണകാരണം വ്യക്തമാകണമെങ്കില്‍ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വേണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കന്യാകുമാരി ഫൊറന്‍സിക് ലാബിലാണ് ആന്തരികാവയവങ്ങളുടെ പരിശോധന നടത്തുക. കന്യാകുമാരി മെഡിക്കല്‍ കോളജില്‍ നിന്നുള്ള പൊലീസ് സര്‍ജനാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്തുമ്പോഴേക്കും മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.

കാമുകിയോടൊപ്പം ജീവിക്കാനായി ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രേംകുമാര്‍ ബഹ്‌റൈനിലേക്ക് പോകാന്‍ പദ്ധതിയിട്ടിരിക്കുമ്പോഴാണ് പിടിയിലായതെന്ന് പൊലീസ്. രണ്ടു ദിവസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ ഇയാള്‍ ഗള്‍ഫിലേക്ക് മുങ്ങിയേനെയെന്ന് പൊലീസ് പറഞ്ഞു. ഗള്‍ഫില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്നയാളാണ് പ്രേംകുമാര്‍. ഇയാളുടെ മകനെ ഓര്‍ഫനേജില്‍ ആക്കിയെങ്കിലും സ്‌കൂള്‍മാറ്റ കാര്യങ്ങള്‍ നീണ്ടു. അല്ലായിരുന്നെങ്കില്‍ ഇയാള്‍ ഗള്‍ഫിലേക്ക് കടന്നേനെയെന്നും പൊലീസ് പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന പ്രേംകുമാറിനെയും കാമുകി സുനിത ബേബിയെയും പൊലീസ് കസ്റ്റഡിയില്‍ കിട്ടുന്നതിനു വേണ്ടി പ്രൊഡക്ഷന്‍ വാറന്റ് ഇട്ടിട്ടുണ്ട്. വിദ്യയുടെ മൃതദേഹം തിരുനെല്‍വേലിക്ക് കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ പ്രേംകുമാര്‍ തിരുവനന്തപുരത്ത് വിറ്റതായി തെളിഞ്ഞിട്ടുണ്ടെന്നും ആ കാര്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഉദയംപേരൂര്‍ സിഐ. കെ ബാലന്‍ പറഞ്ഞു. കൊലയ്ക്കുപയോഗിച്ച കയറും കണ്ടെടുക്കണം.

വിദ്യയുടെ മൃതദേഹം തിരുനെല്‍വേലിയില്‍ ഉപേക്ഷിക്കാന്‍ ഇവര്‍ക്ക് ഉപദേശം നല്‍കിയത് ഒരു സുഹൃത്താണെന്നും പറയുന്നുണ്ട്. പ്രേംകുമാറിനേയും സുനിതയേയും കസ്റ്റഡിയില്‍ കിട്ടി, കൂടുതല്‍ ചോദ്യം ചെയ്താലേ ഇതേക്കുറിച്ച് അറിയാനാകൂവെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയില്‍ ലഭിച്ച ശേഷം തിരുവനന്തപുരം, പേയാട് തുടങ്ങിയ സ്ഥലങ്ങളില്‍ ഇവരെ എത്തിച്ച് തെളിവെടുപ്പ് നടത്തും. സയന്റിഫിക് പരിശോധനകളും നടത്തേണ്ടതുണ്ട്.

സുനിത ഹൈദരാബാദില്‍ നിന്നു തിരുവനന്തപുരത്ത് പഠിക്കാനെത്തിയത് വിദേശ ജോലി സ്വപ്നം കണ്ടായിരുന്നു. ഇതിനായി രണ്ടു വര്‍ഷത്തെ പോസ്റ്റ് ബിഎസ്സി നഴ്സിങ് കോഴ്സു പഠിക്കാന്‍ ചേര്‍ന്ന ഇവര്‍ക്ക് ജോലി പരിചയം പരിഗണിച്ചാണ് ആശുപത്രിയില്‍ നഴ്സിങ് സൂപ്രണ്ട് ജോലി നല്‍കിയത്. ഇവരെ പഠിക്കുന്നതിന് പ്രേംകുമാറും സഹായിച്ചിരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യ വിവാഹത്തിലെ പ്രശ്നങ്ങളാണ് പ്രേംകുമാറുമായി അടുക്കാന്‍ ഇടയാക്കിയതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. സുനിതയുടെ ആദ്യത്തെ വിവാഹം പ്രണയത്തിലൂടെയായിരുന്നെങ്കിലും ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുമായിരുന്നു. ഇതേ തുടര്‍ന്ന് രക്ഷപെടാന്‍ ആദ്യ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ നിര്‍ദേശിച്ചിരുന്നതായും സുനിതയുടെ ബന്ധുക്കള്‍ പറയുന്നു.

വിദ്യയെ കൊലപ്പെടുത്തി ഇരുവരും തിരുവനന്തപുരം കളിയിക്കാവിളയില്‍ വീട് വാടകയ്ക്കെടുത്ത് ഒരുമിച്ചു താമസിച്ചു തുടങ്ങിയപ്പോള്‍ തന്നെ അസ്വാരസ്യങ്ങളും തുടങ്ങിയിരുന്നു. ഇതിനിടെ പ്രേംകുമാര്‍ മക്കളെ കൊണ്ടുവന്ന് കൂടെ താമസിപ്പിക്കുകയും സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും തമ്മില്‍ കലഹം രൂക്ഷമായതോടെ സുനിത സ്വന്തം വീട്ടിലേക്കു മാറി താമസിച്ചു. പ്രേംകുമാര്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും തന്റെ പണം ഇദ്ദേഹം തട്ടിയെടുത്തെന്നും സുനിത വീട്ടുകാരോട് വെളിപ്പെടുത്തിയിരുന്നു. പൊലീസില്‍ പരാതിപ്പെടാനായിരുന്നു ബന്ധുക്കളുടെ നിര്‍ദ്ദേശം. എന്നാല്‍ ഇതിന് സുനിത തയാറായില്ല. അയാളുടെ ഭാര്യയെ കാണാനില്ലെന്ന കാര്യത്തില്‍ ചിലപ്പോള്‍ കേസ് ഉണ്ടായേക്കുമെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നു.

പൊലീസ് കുരുക്കു മുറുക്കുന്നു എന്ന് മനസിലായതോടെ നാടു വിടാനായിരുന്നു പ്രേംകുമാര്‍ ലക്ഷ്യമിട്ടത്. മക്കളെ സുരക്ഷിതമായി അനാഥാലയത്തിലേക്കു മാറ്റിയ ശേഷം വിദേശത്തേക്കു പോകാന്‍ തയാറാടെക്കുന്നതിനിടെയാണ് പൊലീസ് പിടിയിലാകുന്നത്. പതിന്നാലുകാരിയായ മകളെ പ്രേംകുമാറിന്റെ പിതാവ് വീട്ടിലേക്കു കൊണ്ടുപോയി. പത്തുവയസുകാരനായ മകനെ അനാഥാലയത്തിലാക്കി. ഇതിനുള്ള നടപടിക്രമങ്ങള്‍ വൈകിയതാണ് പ്രേംകുമാറിനെ കുടുക്കിയത്. അനാഥാലയത്തിന്റെ മാനേജരോട് സംസാരിച്ച് പുറത്തിറങ്ങിയപ്പോഴാണു പൊലീസ് പിടികൂടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category