1 GBP = 93.10 INR                       

BREAKING NEWS

ഭര്‍ത്താവ് ഗള്‍ഫിലായ വീട്ടമ്മയെ വളക്കാന്‍ അനീഷ് ചുറ്റിക്കറങ്ങിയത് നാല് കൊല്ലം: ആദ്യം ചിരിച്ച് കാണിച്ചത് അനുകൂലമെന്ന് കരുതി ഭാര്യയെ ഉപേക്ഷിച്ചു: കാര്യം നടക്കില്ലെന്ന് ഉറപ്പായപ്പോള്‍ ആയുധമെടുത്ത് വിജയിച്ചു: കുണ്ടറയില്‍ വീട്ടമ്മയെ കുത്തിക്കൊന്നത് പ്രേമ നൈരാശ്യം മൂലം

Britishmalayali
kz´wteJI³

കുണ്ടറ (കൊല്ലം): കേരളപുരം അഞ്ചുമുക്കില്‍ മകളെ സ്‌കൂള്‍ ബസില്‍ കയറ്റിവിട്ട ശേഷം വീട്ടിലേക്കു മടങ്ങിയ വീട്ടമ്മയെ നടുറോഡില്‍ കൊലപ്പെടുത്തിയ സംഭവം ഇന്നലെ രാവിലെയാണ് കേരളം കേട്ടു ഞെട്ടിയത്. സംഭവത്തില്‍ അയല്‍വാസിയായ അനീഷിനെ പൊലീസും പിടികൂടി. ഭര്‍ത്താവ് ഗള്‍ഫിലായ ഷൈലയെ വളക്കാന്‍ അനീഷ് ചുറ്റിക്കറങ്ങിയത് വര്‍ഷങ്ങളോളമെന്ന് സൂചന. എന്നാല്‍, ഷൈല തനിക്കൊപ്പം നില്‍ക്കില്ലെന്ന് കണ്ടതോടെ ആസൂത്രണം ചെയ്ത് കൊലനടത്തുകയായിരുന്നു. അതിനായി അനീഷ് കൈയ്യില്‍ കരുതിയിരുന്നത് മുളക് പൊടിയും ആയുധങ്ങളും. 

അനീഷും ഷൈലയും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ അകന്നു. അടുത്തിടെ സമീപത്തു താമസമാക്കിയ കുടുംബവുമായി ഷൈല സഹകരിക്കുന്നതില്‍ അനീഷിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, യുവതി ഇത് അവഗണിച്ചു. തന്നെ ഒഴിവാക്കാന്‍ ഷൈല ശ്രമിച്ചതോടെ അനീഷിന്റെ വിരോധം മൂര്‍ഛിക്കുകയായിരുന്നു. ഇതു കൊലപാതകത്തില്‍ കലാശിച്ചുവെന്നാണു പ്രാഥമിക നിഗമനം. കൊലപാതകത്തിന്റെ രണ്ടു മൂന്നു ദിവസം മുമ്പും ഷൈലയെ പ്രതി തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചതായി വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.

മാസങ്ങള്‍ക്കു മുമ്പ് ഷൈലയെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും സ്വന്തം ബൈക്ക് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ അനീഷിനെതിരേ കുണ്ടറ പൊലീസില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കുത്തിയ ശേഷം സംഭവസ്ഥലത്ത് തന്നെ നിന്ന പ്രതി കേരളപുരം സ്വദേശി അനീഷിനെ (30) പൊലീസെത്തിയാണ് അറസ്റ്റ് ചെയ്തതും. ഇയാളെ നാട്ടുകാര്‍ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൈലയുടെ വീടിന് സമീപം ഒളിച്ചിരുന്ന പ്രതി പിന്നിലൂടെ ഓടിയെത്തി കഴുത്തില്‍ കുത്തുകയായിരുന്നു.

കുത്തേറ്റ് പിടഞ്ഞുവീണ യുവതി ഏറെനേരം റോഡില്‍ രക്തം വാര്‍ന്ന് കിടന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ആരും അടുത്തേക്ക് വന്നില്ല. ആയുധവുമായി അനീഷ് ആ സമയം അവിടെയുണ്ടായിരുന്നു. അയല്‍വീട്ടിലെ പൈപ്പില്‍ കൈ കഴുകിയ ശേഷം അനീഷ് റോഡിലേക്കിറങ്ങി നിന്നു. വിവരമറിഞ്ഞ് കുണ്ടറ സിഐ: പി.വി.രമേശ് കുമാര്‍ സ്ഥലത്തെത്തി യുവതിയെ കേരളപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റൂറല്‍ എസ്പി ഹരിശങ്കര്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവരുടെ അടുപ്പം വിവാദമായതോടെ ഇവര്‍ തമ്മില്‍ മുന്‍പും വാക്കേറ്റം ഉണ്ടായിട്ടുള്ളതായി സൂചന കിട്ടുന്നത്. പ്രതിയുടെ ബൈക്ക് കത്തിച്ചത് അടക്കമുള്ള സംഭവങ്ങളും നടന്നിരുന്നതായി പൊലീസ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category