1 GBP = 93.60 INR                       

BREAKING NEWS

അടിത്തറ അതിശക്തമായപ്പോള്‍ കോലി ആഗ്രഹിച്ചത് 'ഡല്‍ഹിക്കാരന്റെ ഫോം വീണ്ടെടുക്കല്‍'; ബാറ്റിങ് ഓര്‍ഡറില്‍ പരീക്ഷണം നടത്തി ഋഷഭ് പന്തിനെ മൂന്നാമനാക്കിയത് സഞ്ജുവിനെ എന്നെന്നും വെളിയിലിരുത്താന്‍; റണ്‍ മഴയൊരുക്കിയ പിച്ചിലും പൂജ്യനായി മടങ്ങുമ്പോഴും യുവതാരത്തെ താങ്ങി നിര്‍ത്താന്‍ ''ടീം ഇന്ത്യ'! വാങ്കഡെയില്‍ മലയാളിയോട് കാട്ടിയതും അവഗണന; തുടര്‍ച്ചയായി ആറു മത്സരങ്ങളില്‍ റിസര്‍വ്വ് ബഞ്ചിലിരുന്ന ഹതഭാഗ്യനായി സഞ്ജു; വിന്‍ഡീസിനെ തളച്ചത് ത്രിമൂര്‍ത്തികളുടെ മികവ്; ടീം ഇന്ത്യ ഒടുവില്‍ ചരിക്കുമ്പോള്‍

Britishmalayali
kz´wteJI³

മുംബൈ: റണ്‍സ് ഒഴുകുന്ന വാങ്കഡെ... അവിടേയും പ്രധാനം ടീം ഇന്ത്യയ്ക്ക് ഋഷഭ് പന്തായിരുന്നു. ശരാശരിക്ക് മുകളില്‍ ബാറ്റിങ് പ്രകടനം നടത്താത്ത, വിക്കറ്റ് കീപ്പിംഗില്‍ സമ്പൂര്‍ണ്ണ പരാജയമായ യുവതാരം. ഡല്‍ഹിയില്‍ നിന്നുള്ള ക്യാപ്ടന്‍ വിരാട് കോലിക്ക് ഈ യുവ താരമായിരുന്നു പ്രധാനം. അതുകൊണ്ട് തന്നെ വാങ്കഡെയില്‍ ഋഷഭ് പന്തിനെ മൂന്നാമനായി ഇറക്കി. എങ്ങനേയും ആ ബാറ്റില്‍ നിന്ന് ഒരു അര്‍ദ്ധ സെഞ്ച്വറി പിറക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വീണ്ടും ഡക്ക്.... ക്യാപ്ടന്‍ കൂള്‍. ഇതെല്ലാം കണ്ട് അവഗണനയുടെ കയ്പ് നീരും നുണഞ്ഞ് സഞ്ജു വി സാംസണും.

ടോസ് നേടി ഇന്ത്യ 20 ഓവറില്‍ അടിച്ച് കൂട്ടിയത് 240 റണ്‍സാണ്. അതായത് ഓവറില്‍ 12 റണ്‍സിലും അധികം ശരാശരി. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ചേര്‍ന്ന് കെട്ടിയ അടിത്തറയില്‍ അടിച്ച് തകര്‍ത്ത് കോലി നേടിയ കൂറ്റന്‍ സ്‌കോര്‍. ക്രീസിലെത്തിയവരില്‍ നിരാശനായത് ഋഷഭ് പന്ത് മാത്രം. തുടര്‍ച്ചയായ ആറു ട്വന്റി ട്വന്റി മത്സരങ്ങളില്‍ കളത്തിന് പുറത്തിരിക്കുന്ന താരമെന്ന ഖ്യാതിയും ഇതോടെ മലയാളിയുടെ പ്രിയങ്കരനായ സഞ്ജുവിനെ തേടിയെത്തി. അവസരം നല്‍കാതെ അടുത്ത ടൂര്‍ണ്ണമെന്റില്‍ നിന്ന് സഞ്ജുവിനെ ടീമില്‍ നിന്ന് എടുത്തെറിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. സാധ്യതകള്‍ ഏറെയാണ്. ഏതായാലും വെസ്റ്റ് ഇന്‍ഡീസിന്റെ കരുത്തിനോട് മല്ലിട്ടാണ് ടീം ഇന്ത്യ മുംബൈയില്‍ വിജയം നേടിയത്. ഋഷഭ് പന്ത് വേദനയാകുമ്പോഴും ടീമിന് ചിരിക്കാം. രോഹിത് ശര്‍മ്മയുടെ 34 പന്തിലെ 71 റണ്‍സ് തീര്‍ത്തും ഫോമിലേക്ക് താരം മടങ്ങിയത്തിയതിന്റെ സൂചനയാണ്.

കെ എല്‍ രാഹുല്‍ മാന്‍ ഓഫ് ദി മാച്ച് സ്വന്തമാക്കിയപ്പോള്‍ കോലിക്കാണ് സീരീസ് പട്ടം. ദീപക് ചഹാറിന്റെ ബൗളിങ്ങും മുഹമ്മദ് സാമിയുടെ പെര്‍ഫോമന്‍സും എല്ലാം വിന്‍ഡീസിനെ മുംബൈയില്‍ വരിഞ്ഞു കെട്ടാന്‍ ടീമിന് കരുത്തായി. ഫീല്‍ഡിലെ പാളീച്ചകള്‍ തുടരുന്നു. അതു കൂടി മാറ്റിയാല്‍ നമ്പര്‍ വണ്‍ ടി 20 ടീമാണ് ഇന്ത്യയുടേതെന്ന് വ്യക്തമാക്കുകയായിരുന്നു മുംബൈയില്‍ കോലിയും ടീമും. തിരുവനന്തപുരത്തെ തെറ്റുകളില്‍ നിന്ന് പാഠം പഠിച്ചു. ബാറ്റിംഗില്‍ എടുത്ത കരുതലുകളും ആക്രമണ ശൈലിയും ഇന്ത്യന്‍ ടീമിനെ കൂടുതല്‍ തിളക്കമേറിയതാക്കുന്നു.

അങ്ങനെ ട്വന്റി20 പോരാട്ടങ്ങളില്‍ രണ്ടാമതു ബാറ്റു ചെയ്യുന്നവരെ തുണയ്ക്കുന്ന വാങ്കഡെയുടെ പതിവ് വിരാട് കോലിയും സംഘവും തിരുത്തി. 67 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണെടുത്തത്. വിന്‍ഡീസിന്റെ മറുപടി നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സില്‍ അവസാനിച്ചു. ഇതോടെ, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഞായറാഴ്ച ചെന്നൈയില്‍ തുടക്കമാകും. തിരുവനന്തപുരത്തു നടന്ന രണ്ടാം ട്വന്റി20യിലെ തോല്‍വിയുടെ സകല മുറിപ്പാടുകളും അശേഷം മായിച്ചാണ് ഇന്ത്യ വാങ്കഡെയില്‍ ജയിച്ചുകയറിയത്. ടോസ് നിര്‍ണായമാകുമെന്ന് കരുതിയ മത്സരത്തില്‍ ഭാഗ്യം വിന്‍ഡീസിനൊപ്പമായിരുന്നു. അവര്‍ ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയും ചെയ്തു. എന്നാല്‍, അവിടുന്നങ്ങോട്ട് കളംപിടിച്ച ഇന്ത്യ പ്രവചനങ്ങളെല്ലാം കാറ്റില്‍പ്പറത്തി. രോഹിത് ശര്‍മ (34 പന്തില്‍ 71), ലോകേഷ് രാഹുല്‍ (56 പന്തില്‍ 91), വിരാട് കോലി (29 പന്തില്‍ പുറത്താകാതെ 70) എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്കെത്തിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 17 റണ്‍സിനിടെ വിന്‍ഡീസിന്റെ മൂന്നു വിക്കറ്റ് പിഴുത് ഞെട്ടിച്ചതാണ്. എന്നാല്‍, നാലാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത തിരിച്ചടിച്ച ഷിമ്രോണ്‍ ഹെറ്റ്മയര്‍ കീറോണ്‍ പൊള്ളാര്‍ഡ് സഖ്യം മത്സരത്തില്‍ വിന്‍ഡീസിന്റെ ആയുസ് നീട്ടിയെടുത്തു. ഹെറ്റ്മയര്‍ 24 പന്തില്‍ 41 റണ്‍സുമായി പുറത്തായെങ്കിലും പോരാട്ടം തുടര്‍ന്ന പൊള്ളാര്‍ഡ്, അര്‍ധസെഞ്ചുറി നേടി. ഒടുവില്‍ ട്വന്റി20യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിച്ച പൊള്ളാര്‍ഡിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പൊള്ളാര്‍ഡ് 39 പന്തില്‍ അഞ്ചു ഫോറും ആറു സിക്സും സഹിതം 68 റണ്‍സെടുത്തു.

നേരത്തെ, ചേസിങ്ങില്‍ മാത്രമല്ല, ആദ്യം ബാറ്റു ചെയ്താലും റണ്‍മഴ തീര്‍ക്കാനറിയാമെന്ന പ്രഖ്യാപനത്തോടെ ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തടിച്ചതോടെയാണ് വെസ്റ്റിന്‍ഡീസിന് മുന്നില്‍ 241 റണ്‍സ് വിജയലക്ഷ്യമുയര്‍ന്നത്. വിന്‍ഡീസിനായി കെസറിക് വില്യംസ്, കീറോണ്‍ പൊള്ളാര്‍ഡ്, ഷെല്‍ഡണ്‍ കോട്രല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ട്വന്റി20യില്‍ ഇന്ത്യയുടെ ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ കൂടിയാണിത്. 2017ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്ക്കെതിരെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 260 റണ്‍സാണ് മുന്നില്‍. വിന്‍ഡീസിനെതിരെ തന്നെ 2016ല്‍ ലൗഡര്‍ഹില്ലില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 244 റണ്‍സ് രണ്ടാമതുമുണ്ട്.

2007ല്‍ ഡര്‍ബനില്‍ ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 218 റണ്‍സ് നാലാമതായി. കഴിഞ്ഞ മത്സരത്തില്‍നിന്ന് രണ്ടു മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇറങ്ങിയതെങ്കിലും ഇത്തവണയും മലയാളി താരം സഞ്ജു സാംസണ് കളിക്കാന്‍ അവസരമില്ല. രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചെഹല്‍ എന്നിവര്‍ക്കു പകരം മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരാണ് കളിച്ചത്. അതേസമയം, കഴിഞ്ഞ മത്സരത്തില്‍ കളിച്ച വിന്‍ഡീസ് ടീമില്‍ മാറ്റങ്ങളുണ്ടായിരുന്നില്ല. തുടക്കം മുതലേ തകര്‍ത്തടിച്ച് രാഹുലും രോഹിത്തും ചേര്‍ന്ന് 2009നു ശേഷം സ്വന്തം നാട്ടില്‍ പവര്‍പ്ലേ ഓവറില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും സമ്മാനിച്ചു. ആദ്യ ആറ് ഓവറില്‍ ഇരുവരും ചേര്‍ന്ന് 72 റണ്‍സാണ് അടിച്ചെടുത്തത്. പവര്‍പ്ലേ ഓവറുകളില്‍ ഇന്ത്യ ഇതില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത് നാലു തവണ മാത്രം.

ഇന്ത്യന്‍ ഇന്നിങ്സില്‍ ഷെല്‍ഡണ്‍ കോട്രല്‍ ബോള്‍ ചെയ്ത മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ സിക്സര്‍ നേടിയ രോഹിത് ശര്‍മ, രാജ്യാന്തര ക്രിക്കറ്റിലെ സിക്സറുകളുടെ എണ്ണം 400ല്‍ എത്തിച്ചു. ക്രിസ് ഗെയ്ല്‍, ഷാഹിദ് അഫ്രീദി എന്നിവര്‍ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരവും ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് രോഹിത്. അതേസമയം, ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരം രോഹിത്താണ്. 361ാം ഇന്നിങ്സില്‍ 400 സിക്സ് തികച്ച രോഹിത്, 437 ഇന്നിങ്സുകളില്‍നിന്ന് 400 സിക്സ് തികച്ച അഫ്രീദിയുടെ റെക്കോര്‍ഡാണ് സ്വന്തം പേരിലേക്കു മാറ്റിയത്. ഗെയ്ല്‍ 486ാം ഇന്നിങ്സിലാണ് 400 സിക്സ് പൂര്‍ത്തിയാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category