1 GBP = 97.40 INR                       

BREAKING NEWS

സ്ത്രീകള്‍ക്ക് ധൈര്യവും സോഷ്യല്‍ മീഡിയയുടെ സ്വാധീനവും ഉയര്‍ന്നതോടെ ഗാര്‍ഹിക പീഡന കേസുകളുടെ എണ്ണം കീഴോട്ട്; സോഷ്യല്‍ മീഡിയയും സീരിയലുകളും നിര്‍ണായകമായതോടെ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം മേലോട്ടും; സ്ത്രീകളെ കുഴപ്പത്തിലാക്കുന്നത് ആര്‍ഭാട ജീവിതം തലയ്ക്ക് പിടിക്കുമ്പോള്‍; വനിതാ കമ്മീഷന്‍ സ്ത്രീ കുറ്റകൃത്യങ്ങളെ കുറിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്

Britishmalayali
kz´wteJI³

ആലപ്പുഴ: സ്ത്രീകള്‍ക്ക് ധൈര്യവും സോഷ്യല്‍ മീഡിയയുടെ സ്വാധീനവും ഉയര്‍ന്നതോടെ ഗാര്‍ഹിക പീഡന കേസുകളുടെ എണ്ണം കുറയുന്നു. അതേസമയം സോഷ്യല്‍ മീഡിയയും സീരിയലുകളും നിര്‍ണായകമായതോടെ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണെന്നും വനിതാ കമ്മീഷനില്‍ നിന്നുള്ല കണക്കുകള്‍ സൂചിപ്പിക്കുന്നു. പലപ്പോഴും ആര്‍ഭാട ജീവിതത്തിനോടുള്ള അമിതാവേശം തലയ്ക്ക് പിടിക്കുന്നതാണ് സ്ത്രീകളെ കുഴപ്പത്തിലാക്കുന്നതെന്നും വനിതാ കമ്മീഷന്‍ സ്ത്രീ കുറ്റകൃത്യങ്ങളെ കുറിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കുനേരെയുള്ള ഗാര്‍ഹിക പീഡനക്കേസുകള്‍ മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് കുറഞ്ഞ് വരികയാണ്. 2019-ല്‍ 4940 പരാതി വനിതാകമ്മിഷനില്‍ കിട്ടിയതില്‍ ഏഴുശതമാനം മാത്രമാണ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടതെന്ന് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന വനിതാസെല്ലില്‍ ഈവര്‍ഷം 800 ഗാര്‍ഹിക പീഡന പരാതികളാണെത്തിയത്. കഴിഞ്ഞവര്‍ഷം ഇത് 859 ആയിരുന്നു. ഈ വര്‍ഷം ഇതുവരെ 59 കേസുകളുടെ കുറവുണ്ടായിട്ടുണ്ട്. ഫലപ്രദമായ കൗണ്‍സലിങ്ങുകളാണ് പരാതി കുറയുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍.

അതേസമയം സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള ഗാര്‍ഹിക പീഡനക്കേസുകള്‍ കുറയുമ്പേള്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ സ്ത്രീകള്‍ കൂടുതലായി ഉള്‍പ്പെടുന്നുവെന്ന് കണ്ടെത്തല്‍. വനിതാ കമ്മിഷന്റെ മുന്നിലെത്തിയ കേസുകളിലാണ് ഈ മാറ്റം വ്യക്തമാകുന്നത്. സ്ത്രീകള്‍ ഉള്‍പ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങള്‍ 2017-ല്‍ 6.3 ശതമാനമായിരുന്നെങ്കില്‍ 2019-ല്‍ ഇതുവരെ ഇത് പത്ത് ശതമാനത്തിലേക്ക് കടന്നു.

സ്ത്രീകള്‍ കുറുക്കുവഴിയിലൂടെ സമ്പന്നരാകാന്‍ ശ്രമിക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പലിശയ്ക്ക് പണം നല്‍കല്‍, വസ്തുതര്‍ക്കം തുടങ്ങിയ പരാതികളുമായി എത്തുന്നവരുടെ എണ്ണം കൂടി. ഇക്കൊല്ലം ഇതുവരെ 853 സാമ്പത്തിക ഇടപാട് കേസുകള്‍ കമ്മിഷനുമുന്നിലെത്തി. കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണ്. 2017-ല്‍ ഇത്തരം കേസുകള്‍ 686-ഉം 2018-ല്‍ 763-ഉം ആയിരുന്നു.

മാറിവരുന്ന ഉപഭോക്തൃസംസ്‌കാരമാണ് സ്ത്രീകളില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൂടുന്നതിന് പിന്നിലെ പ്രധാനകാരണം. ആഡംബര ജീവിതത്തിനു പിന്നാലെ പായുമ്പോള്‍ വരുന്ന കടബാധ്യതകള്‍ സാമ്പത്തിക കുറ്റകൃത്യങ്ങളിലെത്തിക്കുന്നു. പലിശയ്ക്ക് പണം നല്‍കുമ്പോള്‍ വഞ്ചിക്കപ്പെടുന്നതും പുതിയ സാമ്പത്തിക ഇടപാടുകളിലേക്ക് നയിക്കും. ഇത് കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുന്നതായും കമ്മിഷനംഗങ്ങള്‍ വ്യക്തമാക്കുന്നു.

അതേസമയം സീരിയലുകള്‍ സ്ത്രീകളെ പോസിറ്റിവായും നെഗറ്റീവായും ബാധിക്കുന്നുണ്ട്. സ്ത്രീകളില്‍ ധൈര്യം വര്‍ദ്ധിപ്പിക്കാന്‍ സീരിയലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം ആര്‍ഭാട ജീവിതത്തിന് പിന്നാലെ പോകുനും സീരിയലുകള്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളിലെക്കാള്‍ ഗാര്‍ഹിക പീഡനപരാതികള്‍ ഈ വര്‍ഷം കുറവുണ്ട്. ഗാര്‍ഹികപീഡനം പ്രധാന പ്രശ്നങ്ങളില്‍ ഒന്നായിരുന്നു. കൗണ്‍സലിങ് ഫലപ്രദമായി നടക്കുന്നു എന്നതിന്റെ തെളിവാണ് ഈ കുറവ്. ഉപഭോക്തൃസംസ്‌കാരം സ്ത്രീകളെ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ കുടുക്കുന്നുണ്ട്. ടി.വി. സീരിയലുകള്‍ ഇതിന് പ്രേരണയാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. -ഷാഹിദാ കമാല്‍, സംസ്ഥാന വനിതാ കമ്മിഷനംഗം

കുടുംബത്തെമാത്രം ആശ്രയിച്ചിരുന്ന സ്ത്രീകള്‍ ഇപ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരായിരിക്കുന്നു. പൊതുവേ എല്ലാവരുടെയും ഉള്ളില്‍ കുറ്റവാളികള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ചിലര്‍ അധ്വാനിച്ച് നല്ലജീവിതം നയിക്കുമ്പോള്‍ മറ്റുചിലര്‍ ആര്‍ഭാട ജീവിതത്തിനായി കുറുക്കുവഴി തിരഞ്ഞെടുക്കുന്നു. അത്യാഗ്രഹത്തിന്റെ പിറകെയുള്ള പാച്ചിലാവാം സ്ത്രീകള്‍ സാമ്പത്തിക കുറ്റവാളികളാകാന്‍ കാരണമാകുന്നത്- ഡോ. വര്‍ഗീസ് പി. പുന്നൂസ്, പ്രൊഫസര്‍, ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ്, ആലപ്പുഴ

സ്ത്രീകള്‍ ഉള്‍പ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങള്‍

ജില്ല 2017 2018 2019
തിരുവനന്തപുരം 256 288 296
കൊല്ലം 59 66 75
പത്തനംതിട്ട 26 30 35
ആലപ്പുഴ 60 61 72
ഇടുക്കി 38 37 37
കോട്ടയം 56 51 59
എറണാകുളം 48 55 69
തൃശ്ശൂര്‍ 32 53 59
പാലക്കാട് 48 55 69
മലപ്പുറം 16 21 19
വയനാട് 3 4 11
കോഴിക്കോട് 23 22 36
കണ്ണൂര്‍ 30 30 34
കാസര്‍കോട് 9 21 13

ഗാര്‍ഹിക പീഡനക്കേസുകള്‍

ജില്ല 2017 2018 2019
തിരുവനന്തപുരം 187 246 160
കൊല്ലം 40 71 47
പത്തനംതിട്ട 15 15 17
ആലപ്പുഴ 28 34 23
ഇടുക്കി 16 13 17
കോട്ടയം 30 23 17
എറണാകുളം 38 48 42
തൃശ്ശൂര്‍ 22 14 16
പാലക്കാട് 15 10 13
മലപ്പുറം 12 21 13
വയനാട് 3 4 2
കോഴിക്കോട് 10 11 11
കണ്ണൂര്‍ 15 12 11
കാസര്‍കോട് 7 8 5
(വനിതാ കമ്മിഷന്റെ കണക്ക്)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category