1 GBP = 97.50 INR                       

BREAKING NEWS

നിങ്ങള്‍ ഒരു ഡയബറ്റീസ് രോഗിയാണോ? മെറ്റ്‌ഫോര്‍മിന്‍ മരുന്നാണോ ഉപയോഗിക്കുന്നത്? പ്രമേഹ രോഗികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന മരുന്നില്‍ കാന്‍സറിന്റെ ഘടകങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്; അന്വേഷണം പ്രഖ്യാപിച്ച് അമേരിക്കയും ഇയുവും

Britishmalayali
kz´wteJI³

നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണോ? മെറ്റ്ഫോര്‍മിനാണ് നിങ്ങള്‍ പ്രമേഹത്തിന് മരുന്നായി കഴിക്കുന്നത്. എങ്കില്‍ രോഗം മാറിയാലും കാന്‍സര്‍ പിടിപെടുമെന്ന് റിപ്പോര്‍ട്ട്. പ്രമേഹ രോഗികള്‍ ലോകത്തേറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഈ മരുന്നില്‍ കാന്‍സറിന്റെ ഘടകങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. കാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സിംഗപ്പൂര്‍ ഈ മരുന്നു തിരികെ വിളിച്ചതോടെയാണ് ഇത് ലോകത്തിനെ തന്നെ ആശങ്കയിലാക്കിയിരിക്കുന്നത്. എന്‍ഡിഎംഎ എന്ന കെമിക്കല്‍ ചെറിയ അളവില്‍ അടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിംഗപ്പൂര്‍ ഈ മരുന്ന് തിരികെ വിളിച്ചത്. ഇതിന് പിന്നാലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനുമെല്ലാം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ബ്രിട്ടന്റെ ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയായ എംഎച്ച്ആര്‍എ ആണ് ബ്രിട്ടനില്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്ഡിഎ) ഹെല്‍ത്ത് കാനഡയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും മെറ്റ്ഫോര്‍മിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. കീടനാശിനികള്‍, ക്ലോറിന്‍, ഇന്‍ഡസ്ട്രിയല്‍ പ്രോസസ് എന്നിവ ഉണ്ടാകുമ്പോള്‍ കിട്ടുന്ന ഒരു രാസാവശിഷ്ടമാണ് എന്‍ഡിഎംഎ. എന്നാല്‍ പ്രമേഹ രോഗികള്‍ തങ്ങളുടെ മരുന്നുകള്‍ പതിവു പോലെ കഴിക്കണമെന്ന് നിര്‍ദേശമുണ്ട്.

മെറ്റ് ഫോര്‍മിന്റെ 46 വേര്‍ഷനുകള്‍ ഉള്ളതില്‍ മൂന്നെണ്ണം മാത്രമാണ് സിംഗപ്പൂര്‍ തിരികെ വിളിച്ചത്. ഇവയില്‍ മാത്രമാണ് സുരക്ഷിതമല്ലാത്ത അളവില്‍ എന്‍ഡിഎംഎയുടെ അവശിഷ്ടം കണ്ടെത്തിയത്. അതേസമയം യുകെയിലുള്ള പ്രമേഹ രോഗികള്‍ പതിവു പോലെ തങ്ങളുടെ മെറ്റ്ഫോര്‍മിന്‍ ഗുളിക കഴിക്കണമെന്ന് നിര്‍ദേശമുണ്ട്. യൂറോപ്പിലും യൂറോപ്യന്‍ യൂണിയന് പുറത്തുമെല്ലാം വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ് മെറ്റ്ഫോര്‍മിന്‍. യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയുമായി ചേര്‍ന്ന് എംഎച്ച്ആര്‍എ മെറ്റ്ഫോര്‍മിനെ കുറിച്ച് പഠിക്കുകയും എന്തെങ്കിലും നടപടികള്‍ സ്വീകരിക്കേണ്ടതായുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നാല്‍ അതു രോഗികളുമായി പങ്കു വെയ്ക്കും.

മെറ്റ്ഫോര്‍മിന്‍ യുകെയില്‍ ഒരു സാധാരണ മരുന്നാണ്. മെറ്റ്ഫോര്‍മിന്റെ പലതരത്തിലുള്ള മരുന്നുകളാണ് യുകെയില്‍ പ്രിസ്‌ക്രൈബ് ചെയ്യുന്നത്. 2018ല്‍ 22.2 മില്ല്യണ്‍ തവണയാണ് ഈ മരുന്ന് പ്രിസ്‌ക്രൈബ് ചെയ്തിട്ടുള്ളത്. 108.5 മില്ല്യണ്‍ പൗണ്ടാണ് ഇതിനായി എന്‍എച്ച്എസ് ചിലവാക്കിയിട്ടുള്ളത്. ടൈപ്പ് ടു ഡയബറ്റീസ് ഉള്ളവര്‍ക്കാണ് പൊതുവെ ഈ മരുന്നു കൊടുക്കുന്നത്. 29 ലക്ഷം ജനങ്ങളാണ് ഇന്ന് യുകെയില്‍ ഈ മരുന്ന് ഉപയോഗിക്കുന്നത്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിനും മെറ്റ്ഫോര്‍മിന്‍ എന്‍എച്ച്എസ് പ്രിസ്‌ക്രൈബ് ചെയ്യാറുണ്ട്.

ബൊളാമിന്‍, ഡയഗ്മെറ്റ്, ഗ്ലൂസിയന്റ്, ഗ്ലൂക്കോഫേജ്, മെറ്റാബെറ്റ്, എന്നീ ബ്രാന്‍ഡ് നെയിമുകളിലാണ് യുകെയില്‍ മെറ്റ്ഫോര്‍മിനുകള്‍ ലഭ്യമാകുന്നത്. ഇതിന് പുറമേ അമേരിക്കന്‍ ബ്രാന്‍ഡുകളായ ഫോര്‍ട്ടാമെറ്റ്, ഗ്ലൂക്കോഫേജ്, ഗ്ലൂക്കോഫേജ് എക്സ്ആര്‍, ഗ്ലൂമെറ്റ്സ്, റയോമെറ്റ് എന്നിവയും ഉണ്ട്. ഈ ബ്രാന്‍ഡുകളൊന്നും വിഷമയമാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഗ്ലൂസിയന്റ് എക്സ് ആര്‍, മെയ്ജുമെറ്റ് എന്നിവയാണ് സിംഗപ്പൂരില്‍ പിന്‍വലിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category