1 GBP = 97.50 INR                       

BREAKING NEWS

ഷാര്‍ജ സുല്‍ത്താന്റെ മകനും ഫാഷന്‍ സിഡൈനറുമായ 39കാരന്‍ ലണ്ടനില്‍ മരിച്ചത് മയക്കു മരുന്നിന്റെ അമിതോപയോഗം മൂലം തന്നെ; പുരുഷ സുഹൃത്തിനൊപ്പം കഴിയാന്‍ കൊക്കൈനൊപ്പം ലൈംഗിക ഉത്തേജക മയക്കു മരുന്നായ ജിഎച്ച്ബിയും ഉപയോഗിച്ചതായി കണ്ടെത്തി മെട്രോപൊളിറ്റന്‍ പോലീസ്: യുഎഇ രാജ കുടുംബത്തിന് നാണക്കേടുണ്ടാക്കാന്‍ ഒരു മരണം കൂടി

Britishmalayali
kz´wteJI³

ഷാര്‍ജാ സുല്‍ത്താന്റെ മകനും ഫാഷന്‍ ഡിസൈനറുമായ ഷെയ്ഖ് ഖാലിദ് അല്‍ ഖാസിമി മരിച്ചത് മയക്കുമരുന്നിന്റെ അമിതോപയോഗം മൂലം തന്നെ. പടിഞ്ഞാറന്‍ ലണ്ടനിലെ 80 ലക്ഷം പൗണ്ട് വിലവരുന്ന ആഡംബര വസതിയിലാണ് 39കാരനായ അല്‍ ഖാസിമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മയക്കു മരുന്നിന് പുറമെ പുരുഷ സുഹൃത്തിനൊപ്പം കഴിയാന്‍ ലൈംഗിക ഉത്തേജക മയക്കു മരുന്നായ ജിഎച്ച്ബിയും അമിതമായ അളവില്‍ ഖാസിമി ഉപയോഗിച്ചിരുന്നതായി ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി.

മരിക്കുന്നതിനു മുമ്പുള്ള അവസാന മണിക്കൂറുകള്‍ യോഹാന്‍ എസ്‌കോബര്‍ എന്ന പുരുഷ സുഹൃത്തിനൊപ്പമാണ് ഖാസിമി ചിലവിട്ടതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് ഖാസിമിയുമായുള്ള ബന്ധം എന്താണെന്ന് അറിവില്ലെന്നും വെസ്റ്റ് മിനിസ്റ്റര്‍ കോര്‍ണേഴ്സ് കോര്‍ട്ടില്‍ നടന്ന ഹിയറിങില്‍ പറയുന്നു. ഇക്കഴിഞ്ഞ ജൂലൈ ഒന്നിനാണ് ഷെയ്ഖ് ഖാലിദ് അല്‍ ഖാസിമിയെ ലണ്ടനിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്രിട്ടീഷ് ആസ്ഥാനമായുള്ള ഫാഷന്‍ ലേബലായ ഖാസിമിയുടെ ഉടമയായിരുന്നു ഷാര്‍ജാ ഭരണാധികാരിയുടെ മകനായ ഈ യുഎഇ രാജകുമാരന്‍. ഖാസിമിയുടെ മരണവും മയക്കു മരുന്നും ലൈംഗിക ഉത്തേജക മരുന്നിന്റെ അമിതോപയോഗവും പുരുഷ സുഹൃത്തിനൊപ്പം ചിലവഴിച്ചതുമെല്ലാം രാജകുടുംബത്തിന് നാണക്കേടായി മാറിയിരിക്കുകയാണ്.

ഖാസിമി ഉയര്‍ന്ന അളവില്‍ മയക്കു മരുന്നും ഉയര്‍ന്ന അളവില്‍ ജിഎച്ച്ബി എന്ന സെക്സ് ഡ്രഗും ഉപയോഗിച്ചതാണ് മരണ കാരണമായതെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായിരുന്നു. ഖാസിമിക്ക് ഇരട്ട സഹോദരിമാരാണ് ഉള്ളത്. ഖാസിമിയുടെ മരണം കുടുംബത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. ഖാസിമിയുടെ വേലക്കാരിയാണ് മരിച്ച നിലയില്‍ കിടക്കുന്ന ഖാസിമിയെ കണ്ടെത്തിയത്. താഴത്തെ നിലയിലെ സോഫയില്‍ മരിച്ച നിലയില്‍ ഇരിക്കുന്നതായാണ് കണ്ടെത്തിയത്. ആദ്യം ഉറങ്ങുകയാണെന്നാണ് വേലക്കാരി വിചാരിച്ചത്. എന്നാല്‍ കഴുത്തില്‍ തൊട്ട് നോക്കിയതോടെയാണ് മരിച്ചതായി മനസ്സിലായത്.

മരിക്കുമ്പോള്‍ വായും കണ്ണും തുറന്നിരിക്കുക ആയിരുന്നു. എന്നാല്‍ പതിവായി കൂര്‍ക്കം വലിക്കുന്ന ഖാസിമി കൂര്‍ക്കം വലിക്കാത്തതാണ് വേലക്കാരിയില്‍ സംശയം ഉണ്ടാക്കിയത്. ഇതേ തുടര്‍ന്നാണ് കഴുത്തില്‍ ഇവര്‍ തൊട്ടു നോക്കിയത്. അപ്പോഴാണ് മരിച്ചതായി മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ ഈ വിവരം ബില്‍ഡിങിന്റെ മാനേജറെ അറിയിക്കുകയും ചെയ്തു. പാരാമെഡിക്കല്‍സ് എത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്ക് മുന്നേ തന്നെ ഖാസിമിയുടെ മരണം സംഭവിച്ചിരുന്നു.

ഇന്നലെ നടന്ന ഹിയറിങില്‍ രാജകുമാരന്റെ ബന്ധുക്കള്‍ ആരും തന്നെ എത്തിയിരുന്നില്ല. രാജകുമാരനെ കുറിച്ച് പുറത്ത് വന്ന കഥകള്‍ മൂലമുള്ള നാണക്കേടുകള്‍ കാരണമാണ് ആരും കോടതിയില്‍ എത്താതിരുന്നത്. ലൈംഗിക ഉത്തേജക മരുന്നു 300 മില്ലി ഗ്രാമില്‍ കൂടുതലാണ് രക്തത്തില്‍ കണ്ടെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category