kz´wteJI³
ലണ്ടന്‍: യുകെയിലെ 86 ശതമാനം നഴ്സുമാരുടെയും വോട്ട് ലേബര്‍ പാര്‍ട്ടിക്കെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. പാവങ്ങള്‍ക്ക് വേണ്ടി നിലപാട് എടുക്കുന്ന ലേബര്‍ പാര്‍ട്ടിക്ക് വോട്ട് നല്കാന് ഭൂരിഭാഗം ഹെല്‍ത്ത് കെയര്‍ ജീവനക്കാരും തീരുമാനിച്ചതായാണ് നഴ്സിങ് നോട്ടിന്റെ സര്‍വ്വേയില്‍ പറയുന്നത്. യുകെയിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍, ഡോക്ടര്‍മാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ എന്നിവരില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2,231 നഴ്സുമാരിലും 865 ഡോക്ടര്‍മാരിലും 409 ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരിലും നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് 86 ശതമാനം വോട്ടര്‍മാരും ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചതായി വ്യക്തമാക്കിയത്. ഇലക്ഷന് മണിക്കൂറുകള്‍ അവശേഷിക്കെ നടത്തിയ സര്‍വ്വേയിലാണ് ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ തങ്ങളുടെ ചോയിസ് ലേബര്‍ പാര്‍ട്ടിയാണെന്ന് വ്യക്തമാക്കിയത്. ഇതോടെ യുകെയില്‍ ഉടനീളമുള്ള മൂന്നു ലക്ഷത്തില്‍ പരം നഴ്സുമാരുടെയും വോട്ടുകള്‍ ലേബറുകളുടെ പോക്കറ്റിലേക്ക് എത്തുമെന്നാണ് കണക്കു കൂട്ടല്‍.
ശമ്പളം വര്‍ക്കിങ് കണ്ടീഷന്‍, സ്റ്റാഫുകളുടെ സുരക്ഷിതത്വം, രോഗികളുടെ സുരക്ഷിതത്വം എന്നിവയ്ക്ക് ലേബര്‍ പാര്‍ട്ടി നല്കിയ ഉറപ്പാണ് 96 ശതമാനം ജീവനക്കാരെയും ആകര്‍ഷിച്ചിരിക്കുന്നത്. ബ്രക്സിറ്റ് അല്ല പ്രധാനമെന്നും എന്‍എച്ച്എസിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്നുമാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞത്. 26 ശതമാനം പേര് ബ്രക്സിറ്റിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ 69 ശതമാനം പേരും നാഷണല്‍ ഹെത്ത് സര്‍വീസിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ആറ് ശതമാനം പേര് മാത്രമാണ് തങ്ങള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് ചെയ്യാന്‍ പോകുന്നതായി വ്യക്തമാക്കിയത്. നാല് ശതമാനം പേര് തങ്ങള്‍ ഗ്രീന്‍ പാര്‍ട്ടിക്കോ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കോ സ്വതന്ത്രര്‍ക്കോ വോട്ട് ചെയ്യുമെന്ന് പറഞ്ഞു.
ഹെല്‍ത്ത് സര്‍വീസിന് വേണ്ടി കൂടുതല്‍ പണം ചിലവഴിക്കാമെന്ന് എല്ലാ പാര്‍ട്ടികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. എങ്കിലും യുകെയിലെ നഴ്സുമാര്‍ക്ക് കൂടുതല്‍ വിശ്വാസം ലേബറുകളെയാണ്. സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും ലേബര്‍ പാര്‍ട്ടിക്കേ കഴിയൂ എന്നാണ് നഴ്സുമാര്‍ പറയുന്നത്. എന്‍എച്ച്എസില്‍ നിലവിലുള്ള പ്രതിസന്ധികള്‍ മാറണമെങ്കില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വരണമെന്നും അവര്‍ പറയുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam