1 GBP = 92.80 INR                       

BREAKING NEWS

രണ്ട് കുട്ടികള്‍ ഉണ്ടെങ്കില്‍ ഒരു വര്‍ഷം എന്‍എച്ച്എസിന് 3600 പൗണ്ട് സര്‍ച്ചാര്‍ജ്! ബോറിസിന്റെ വാഗ്ദാനം പിന്‍വലിക്കാന്‍ ആര്‍സിഎന്നും രംഗത്ത്; നഴ്സുമാര്‍ക്ക് എന്‍എച്ച്എസ് സര്‍ചാര്‍ജ് ഒഴിവാകുമോ?

Britishmalayali
kz´wteJI³

ലണ്ടന്‍: ബോറിസ് ജോണ്‍സണ്‍ അധികാരത്തില്‍ വന്നാല്‍ രണ്ട് കുട്ടികള്‍ ഉള്ള ഒരു കുടുംബം ഒരു വര്‍ഷം എന്‍എച്ച്എസിന് ഒരു വര്‍ഷം 3600 പൗണ്ട് സര്‍ ചാര്‍ജ് നല്‍കണം. ഒരു കുട്ടിക്ക് 800 പൗണ്ടോളം സര്‍ ചാര്‍ജ് അടക്കണമെങ്കില്‍ ഒരു മാസത്തോളം ശമ്പളമില്ലാതെ ജോലി ചെയ്താല്‍ മാത്രമേ പലര്‍ക്കും ഈ പണം അടയ്ക്കാന്‍ സാധിക്കൂ. ഈ ക്രൂരമായ എന്‍എച്ച്എസ് സര്‍ജാര്‍ജില്‍ നിന്നും കുടിയേറ്റക്കാരെ ഒഴിവാക്കാണമെന്നും ബോറിസിന്റെ വാഗ്ദാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ആര്‍സിഎന്നും രംഗത്ത് എത്തിയിട്ടുണ്ട്.

നിലവില്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഒരു നഴ്സ് 400 പൗണ്ടാണ് സര്‍ചാര്‍ജ് ഇനത്തില്‍ ഒരാള്‍ക്കായി എന്‍എച്ച്എസില്‍ അടയ്ക്കേണ്ടത്. ബോറിസ് ജോണ്‍സണ്‍ ഈ 400 പൗണ്ട് എന്നത് ഇരട്ടിയാക്കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് ഇരുട്ടടിയാകും. ബ്രക്സിറ്റ് നടന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്കും ഈ സര്‍ചാര്‍ജ് ബാധകമാകും. ഇതോടെ കുടുംബങ്ങള്‍ നൂറുകണക്കിന് പൗണ്ട് അധികമായി കണ്ടെത്തിയാല്‍ മാത്രമേ തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനാകൂ എന്ന അവസ്ഥയാണ്.

യൂറോപ്യന്‍ യൂണിയന് പുറത്തുള്ള 568,000 ഹെല്‍ത്ത് ആന്‍ഡ് കെയര്‍ സ്റ്റാഫുകളാണ് നിലവില്‍ രാജ്യത്തുള്ളത്. അതിനാല്‍ തന്നെ സര്‍ചാര്‍ജ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍സിഎന്നും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ബോറിസ് ജോണ്‍സണ്‍ ഇത് ഇരട്ടിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ രണ്ട് കുട്ടികള്‍ ഉള്ള ഒരു ബാന്‍ഡ് 5 നഴ്സ് 116 മണിക്കൂര്‍ ജോലി ചെയ്താലെ മൂന്ന് പേര്‍ക്കുമുള്ള സര്‍ചാര്‍ജായ 1,200 പൗണ്ട് നല്‍കാന്‍ കഴിയൂ. എന്നാല്‍ ബോറിസ് ജോണ്‍സന്‍ അധികാരത്തില്‍ എത്തിയാല്‍ മൂന്ന് പേര്‍ക്കുള്ള സര്‍ചാര്‍ജ് 1200 എന്നത് 2400 ആയി ഉയരുകയും ചെയ്യും. 183 മണിക്കൂര്‍ ജോലി ചെയ്താലേ ഒരു ബാന്‍ഡ് 5 നഴ്സിന് മൂന്ന് പേരടങ്ങുന്ന കുടുംബത്തിനുള്ള സര്‍ചാര്‍ജ് അടയ്ക്കാന്‍ കഴിയൂ.

സര്‍ചാര്‍ജ് അനീതിയാണെന്നും നഴ്സുമാരെ എത്ര കിട്ടിയാലും തികയാത്ത യുകെയിലേക്ക് നഴ്സുമാര്‍ എത്തുന്നതിന് ഇത് വിലങ്ങു തടിയാകുമെന്നും ആര്‍സിഎന്‍ വ്യക്തമാക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാരില്ലെങ്കില്‍ നിലനില്‍ക്കാനാവാത്ത അവസ്ഥയാണ് നിലവില്‍ എന്‍എച്ച്എസിനുള്ളത്. അതിനിടയില്‍ സര്‍ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നത് നഴ്സുമാരെ യുകെയിലേക്ക് ആകര്‍ഷിക്കുന്നതിന് തിരിച്ചടിയാകും.

ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ മാത്രം 43,500 വേക്കന്‍സികളാണ് ഇനിയും നികത്താനുള്ളത്. റെക്കോര്‍ഡ് ഒഴിവുകളാണ് നഴ്സിങ് മേഖലയില്‍ ഉള്ളത്. ഇതിനിടയിലാണ് സര്‍ ചാര്‍ജ് ഇരട്ടിയാക്കി ബോറിസ് ജോണ്‍സണ്‍ കുടിയേറ്റക്കാരുടെ പള്ളയ്ക്ക് അടിക്കുന്നത്. വിദേശികളായ നഴ്സുമാര്‍ വളരെ കഠിനാധ്വാനികളാണെന്നും അതിനാല്‍ തന്നെ സര്‍ ചാര്‍ജ് ഇല്ലാതാക്കണമെന്നുമാണ് ആര്‍സിഎന്‍ ആവശ്യപ്പെടുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category