1 GBP = 97.50 INR                       

BREAKING NEWS

ബോറിസിനെ വിശ്വാസത്തിലെടു ത്താല്‍ യുകെയില്‍ മലയാളികളുടെ എണ്ണം ഇരട്ടിയായേക്കും; അഞ്ചു വര്‍ഷം കൊണ്ട് 50000 നഴ്സുമാരെ എന്‍എച്ച്എസില്‍ എത്തിക്കുമെന്ന് വോട്ടെടുപ്പിന് തൊട്ടുമുമ്പ് ടോറി നേതാവ്; നിരാശാ വോട്ടുകളില്‍ കണ്ണു നട്ട് ലേബര്‍ പാര്‍ട്ടിയും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ആഭ്യന്തര സെക്രട്ടറിയും പിന്നീട് പ്രധാനമന്ത്രിയും ആയിരുന്നപ്പോള്‍ തെരേസ മേ ചെയ്ത തെറ്റിന് ബോറിസ് ജോണ്‍സന്റെ വക പ്രായശ്ചിത്തം. അഞ്ചു വര്‍ഷത്തിനിടയിലെ മൂന്നാം തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്കു മുന്‍പ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറയുന്ന വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഇതിനുമപ്പുറം യുകെ മലയാളികള്‍ക്ക് മറ്റൊന്നും തോന്നാന്‍ ഇടയില്ല. കാരണം കുടിയേറ്റം നിയന്ത്രിക്കുക എന്ന ഒറ്റ അജണ്ടയില്‍ എന്‍എച്ച്എസിനെ ശ്വാസം മുട്ടിച്ച തെരേസയുടെ നയങ്ങള്‍ മൂലം 2010 മുതല്‍ ഏഴെട്ടു വര്‍ഷം മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്സുമാര്‍ക്ക് യുകെ വെറും സ്വപ്നമായി മാറുകയായിരുന്നു.

ഇരുപതു വര്‍ഷം മുന്‍പ് ടോണി ബ്ലെയര്‍ തുറന്നിട്ട വാതിലുകള്‍ ഇനിയൊരിക്കലും തുറക്കരുത് എന്ന വാശിയോടെയാണ് ഒരിക്കലും പാസാകാന്‍ കഴിയില്ലെന്ന് തോന്നിക്കും വിധം ഐഇഎല്‍ടിഎസ് പരീക്ഷ കടുപ്പമാക്കിയത്. മറ്റൊരു യോഗ്യത പരീക്ഷ കൂടി ഏര്‍പ്പെടുത്തിയതില്‍ തെരേസയുടെ ഭര്‍ത്താവിന്റെ കൂര്‍മ്മബുദ്ധിയും പിന്നീട് ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് ബന്ധമുള്ള ഒരു വിദേശ ഏജന്‍സിയെ ഉപയോഗിച്ചാണ് ഈ പരീക്ഷ ക്രമപ്പെടുത്തിയത് എന്നതു പോലും ആരോപണമായി എത്തിയിരുന്നു. ഇതിനെല്ലാം ഉള്ള പരിഹാര പ്രായശ്ചിത്ത വാക്കുകളാണ് ഇന്നലെ ബോറിസ് ജോണ്‍സണ്‍ നടത്തിയിരിക്കുന്നത്.

കടുത്ത നിയന്ത്രണത്തില്‍ വീര്‍പ്പുമുട്ടിയ എന്‍എച്ച്എസിന് ആവശ്യത്തിനു ജീവനക്കാരില്ലാതെ ഒരിഞ്ചു മുന്നോട്ടു പോകാനാകില്ലെന്നു വ്യക്തമായപ്പോഴാണ് വിലക്കുകള്‍ ഓരോന്നായി മാറ്റിത്തുടങ്ങിയത്. അതാകട്ടെ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി ആയതോടെ വേഗത്തിലുമായി. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഗള്‍ഫ് നാടുകളില്‍ നിന്നും നൂറുകണക്കിന് മലയാളി നഴ്സുമാരാണ് യുകെയില്‍ എത്തിയിരിക്കുന്നത്.

രണ്ടായിരത്തില്‍ സംഭവിച്ച മലയാളി നഴ്‌സ് കുടിയേറ്റത്തിന്റെ ഇരട്ടി വേഗത്തിലാകും ഇത്തവണ നഴ്സുമാരുടെ വരവ്. കാരണം യോഗ്യതയുള്ള നഴ്സുമാര്‍ ആവശ്യത്തിലേറെയാണ് മലയാളികള്‍ക്കിടയില്‍. യുകെയിലാകട്ടെ എത്ര പേരു വന്നാലും സ്വീകരിക്കാന്‍ ഉള്ള ഒഴിവുകളും. ഈ സാധ്യതയില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ വന്നതിന്റെ ഇരട്ടി മലയാളികള്‍ വരും വര്‍ഷങ്ങളില്‍ എത്തിയാലും അത്ഭുതപ്പെടാനില്ല.

ഇത് പറയാന്‍ ധൈര്യം നല്‍കുന്നത് സാക്ഷാല്‍ ബോറിസ് ജോണ്‍സന്റെ വാക്കുകള്‍ തന്നെയാണ്. ടോറികള്‍ അധികാരത്തില്‍ വന്നാല്‍ 2024 ആകുമ്പോഴേക്കും 50000 നഴ്സുമാരെ എന്‍എച്ച്എസിനു നല്‍കിയിരിക്കും എന്നതാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. ഓരോ വര്‍ഷവും പതിനായിരം പേരെ വീതം നല്‍കുമ്പോള്‍ അതില്‍ നല്ല പങ്കും മലയാളികള്‍ ആകാനുള്ള സാധ്യതയേറെയാണ്. ഫിലിപ്പീന്‍സ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നഴ്സുമാരെ ലഭിക്കാന്‍ ഉള്ള ബുദ്ധിമുട്ടും മലയാളികള്‍ക്ക് കൂടുതല്‍ അവസരമായി മാറുകയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പലവട്ടം പറഞ്ഞ കാര്യം വീണ്ടും ആവര്‍ത്തിക്കുകയാണ് ബോറിസ്. ഏതായാലും എന്‍എച്ച്എസിലെ രോഗികളുടെ നീണ്ട ക്യൂ ഒഴിവാക്കിയെടുക്കാന്‍ വിദേശ നഴ്സുമാര്‍ രാജ്യത്ത് എത്തിയേ മതിയാകൂ എന്ന തിരിച്ചറിവ് ഉണ്ടായിരിക്കുകയാണ് ടോറികള്‍ക്ക്. നഴ്സിങ് പഠനത്തിന് ഉണ്ടായിരുന്ന  ഫീസിളവ് വീണ്ടും പുനഃസ്ഥാപിക്കുന്നത് അടക്കമുള്ള പരിഷ്‌കാരങ്ങളും ബോറിസ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതാണ്. ഇതിലൂടെ നഴ്സിങ് പഠനത്തിന് കൂടുതല്‍ പേരെ കണ്ടെത്താനാകും എന്നതാണ് ടോറികളുടെ പ്രതീക്ഷ.

അതേസമയം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ നിറം മങ്ങിയ പ്രകടനം നടത്തിയ ലേബര്‍ പാര്‍ട്ടി ആശ്വസിക്കുന്നത് ജനങ്ങള്‍ നിക്ഷേധ വോട്ടു രേഖപ്പെടുത്തും എന്നാണ്. കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന് എതിരെ വീഴുന്ന വോട്ടുകള്‍ തങ്ങളെ തേടിയെത്തും എന്നാണ് പാര്‍ട്ടി ഇന്നലെ പരസ്യമായി വ്യക്തമാക്കിയത്. അത്രകണ്ട് ജനങ്ങള്‍ ടോറി സര്‍ക്കാരിനെ വെറുക്കുന്നു എന്നതാണ് ലേബര്‍ പാര്‍ട്ടി കരുതുന്നത്. ജന ക്ഷേമ പരിപാടികള്‍ എല്ലാം ഇല്ലാതാക്കിയ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന് അതെ നാണയത്തില്‍ ജനം മറുപടി നല്‍കുമെന്നും ജെറമി കോര്‍ബിന്‍ ഇന്നലെ പറയാന്‍ മറന്നില്ല. വീണ്ടും റഫറണ്ടം സാധ്യത മുന്നോട്ടു വയ്ക്കുന്ന ലേബര്‍ പാര്‍ട്ടിയുടെ ബ്രക്‌സിറ്റ് നിലപാടിനെ കണക്കിന് വിമര്‍ശിച്ചാണ് ടോറികള്‍ പ്രചാരണം അവസാനിപ്പിച്ചിരിക്കുന്നത്.

എല്ലാ അര്‍ത്ഥത്തിലും ജെറമി കോര്‍ബിന്‍ തെറ്റിദ്ധരിക്കപ്പെട്ട നേതാവാണ് എന്ന പരാമര്‍ശത്തോടെയാണ് ടോറികള്‍ പ്രചാരണം അവസാനിപ്പിച്ചിരിക്കുന്നത്. വെറും കക്ഷി രാഷ്ട്രീയം മാത്രം നോക്കി വോട്ടു ചെയ്യുന്നവരല്ല യുകെ ജനത എന്നതാണ് ഈ തിരഞ്ഞെടുപ്പും നല്‍കുന്ന ഏറ്റവും വലിയ പ്രതീക്ഷ. സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റും ഒക്കെ എത്ര സീറ്റുകളില്‍ വിജയിക്കും, അവര്‍ക്കു നഷ്ടമാകുന്ന സീറ്റുകള്‍ പിടിച്ചെടുക്കുന്നതാര് തുടങ്ങി ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് അടുത്ത ബ്രിട്ടീഷ് സര്‍ക്കാരിനെ ആരു നയിക്കും എന്ന് തീരുമാനിക്കപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category