1 GBP = 97.70 INR                       

BREAKING NEWS

ആപ്പിളിനെയും മറികടന്ന് അരാംകോയുടെ പടയോട്ടം തുടരുന്നു; സൗദി എണ്ണക്കമ്പനിയുടെ ഓഹരി മൂല്യം ഉയര്‍ന്നത് 1.43 ട്രില്ല്യണ്‍ ആയി

Britishmalayali
kz´wteJI³

സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ അരാംകോ ആപ്പിളിനെയും മറികടന്ന് പടയോട്ടം തുടരുന്നു. ഓഹരി വിപണിയിലെ ആദ്യ നിമിഷങ്ങളില്‍ പത്ത് ശതമാനം നേട്ടമാണ് കൈവരിച്ചത്. നാടകീയമായ രംഗം അവസാനിക്കുമ്പോള്‍ ആപ്പിളിനേയും മറികടന്ന് 1.43 ട്രില്ല്യണ്‍ ഡോളറായാണ് അരാംകോയുടെ ഓഹരി മൂല്യം ഉയര്‍ന്നത്. 19.5 ബില്യണ്‍ ഡോളറിന്റെ പ്രാരംഭ പബ്ലിക് ഓഫറിങിനെ തുടര്‍ന്നാണ് സൗദി തഡാവുള്‍ സ്റ്റോക് എക്സ്ചേഞ്ചിലെ വ്യാപാരം നടന്നത്. 2014ല്‍ ചൈനയുടെ അലിബാബ സമാഹരിച്ച 18.9 ബില്ല്യണ്‍ ഡോളറിനെ മറികടന്നാണ് അരാംകോ ചരിത്രം കുറിച്ചത്. സൗദിയുടെ ഉടമസ്ഥതയിലുള്ള അരാംകോ 1.5 ശതമാനം ഓഹരിയാണ് വിറ്റഴിക്കുന്നത്. 32 സൗദി റിയാലിനാണ് ഓഹരികള്‍ വില്‍ക്കുന്നത്.

രാവിലെ നടന്ന പ്രീ ട്രേഡിംഗില്‍ തന്നെ അരാംകോയുടെ ബിഡുകള്‍ തഡാവുള്‍ അനുവദിച്ച 10 ശതമാനം സ്റ്റോക് പ്രൈസ് പരിധിയില്‍ എത്തിയിരുന്നു. ഇതോടെ ഓഹരി വില ആരംഭത്തില്‍ തന്നെ 35.2 റിയാലിലേക്ക് എത്തി. ലോകത്തെ അഞ്ചു പ്രധാന എണ്ണ കമ്പനികളേക്കാളും അരാംകോയുടെ മൂല്യം കുതിച്ചുയര്‍ന്നു. എക്സോണ്‍ മൊബീല്‍, ടോട്ടല്‍, റോയല്‍ ഡച്ച് ഷെല്‍, ഷെവ്റോണ്‍ ആന്‍ഡ് ബിപി എന്നിവയേക്കാള്‍ വളരെ കുറഞ്ഞ ചിലവിലാണ് അരാംകോ ഉത്പാദനം നടത്തുന്നതും.

അരാംകോയുടെ 0.5 ശതമാനം ഷെയറുകളും വ്യക്തികളായ നിക്ഷേപകര്‍ക്കാണ് നല്‍കുന്നത്. കൂടുതലും സൗദി പൗരന്മാര്‍ക്കാണ്. ഒരു ശതമാനം ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വസ്റ്റേഴ്സിനാണ്. സൗദി, ഗള്‍ഫ് അടിസ്ഥാനമായുള്ളവര്‍ക്കണ് ഇത് നല്‍കുന്നത്. റീട്ടെയില്‍ പോര്‍ഷന്‍ സൗദി പൗരന്മാര്‍ക്കും സൗദിയിലെ താമസക്കാര്‍ക്കും ഗള്‍ഫ് അറബ് എമിറേറ്റ്സ് നാഷണാലിറ്റി ഉള്ളവര്‍ക്കുമാണ്.

അരാംകോ പൊതു വിപണിയില്‍ എത്തിച്ചതോടെ ഇതില്‍ നിന്നും ലഭിക്കുന്ന പണം രാജ്യത്തിന്റെ വിവിധ സാമ്പത്തിക മേഖലകളിലായി ചിലവഴിക്കാനാണ് സൗദി രൗജകുമാരന്‍ പദ്ധതി ഇടുന്നത്. ലക്ഷക്കണക്കിന് ചെറുപ്പക്കാരായ സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ലഭിക്കത്തക്ക വിധം ഇതില്‍ നിന്നും ലഭിക്കുന്ന പണം ചിലവാക്കുമെന്ന് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category