1 GBP = 93.60 INR                       

BREAKING NEWS

ഓഫീസില്‍ തൂത്തുവാരുന്ന ജോലിക്ക് വരുന്ന ചേച്ചിക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ നല്‍കിയത് ആറുമാസത്തെ ശമ്പളം മാത്രം; ക്യാമറ ഓപ്പറേറ്റ് ചെയ്താല്‍ ഡ്രൈവര്‍ക്കുള്ള പണവും കൊടുക്കില്ല; കൈരളി വാര്‍ത്താ ബ്യൂറോയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാട്ടിയ പാവത്തിന് പണി പോയി; പോരാത്തതിന് വീട്ടില്‍ കയറി അമ്മയെ ഭീഷണിപ്പെടുത്തലും; എല്ലാം അറിഞ്ഞിട്ടും മൗനം ദീക്ഷിച്ച് മാധ്യമങ്ങളും ജേണലിസ്റ്റ് പുലികളും; ജീവന്‍ ടിവിയുടെ ക്യാമറ തല്ലിതകര്‍ത്ത പ്രശാന്ത് വീണ്ടും വിവാദത്തില്‍

Britishmalayali
kz´wteJI³

കോട്ടയം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണനെ സദാചാര പൊലീസിംഗില്‍ പിടികൂടിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. തിരുവനന്തപുരത്തെ വനിതാ ജേണലിസ്റ്റുകള്‍ കൊടി പിടിച്ചപ്പോള്‍ പ്രസ് ക്ലബ്ബിലെ ബഹഭൂരിഭാഗം ഭാരവാഹികളും സ്ഥാനമൊഴിഞ്ഞു. എന്നാല്‍ കോട്ടയത്ത് ഇതല്ല സ്ഥിതി. അവിടെ ജോലി പോയ കൈരളി ടിവിയിലെ ഡ്രൈവറെ സംരക്ഷിക്കാന്‍ ആരുമില്ല. പത്രപ്രവര്‍ത്തക യൂണിയനും മിണ്ടാട്ടമില്ല. പത്രക്കാര്‍ ആരും വാര്‍ത്തയും നല്‍കുന്നില്ല.

കൈരളി വാര്‍ത്താ ബ്യൂറോയിലെ ചൂഷണങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയതിന്റെ പേരില്‍ തന്നെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി കൈരളി ടിവി എംഡിക്ക് കൈരളിയിലെ ഡ്രൈവറുടെ പരാതി. ബ്യൂറോ ചീഫ് ആയ പ്രശാന്ത് നടത്തുന്ന സാമ്പത്തിക ചൂഷണങ്ങള്‍ ചോദ്യം ചെയ്തതിന്റെ പേരിലാണ് തന്നെ ജോലിയില്‍ നിന്ന് ഒഴിവാക്കിയത് എന്നാണ് ഡ്രൈവര്‍ അനീഷ് കൈരളി ടിവി എംഡിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രശാന്തിന്റെ ചൂഷണങ്ങള്‍ അക്കമിട്ടു നല്‍കിയ പരാതിക്ക് ശേഷം ബ്യൂറോ ചീഫ് വീട്ടില്‍ കയറി തന്റെ അമ്മയെ ഭീഷണിപ്പെടുത്തിയതായി വേറൊരു പരാതി കോട്ടയം വെസ്റ്റ് പൊലീസിലും അനീഷ് നല്‍കിയിട്ടുണ്ട്. ഇത് കെയുഡബ്യുജെ ഭാരവാഹികള്‍ക്കും അറിയാം. എന്നാല്‍ നടപടി എടുക്കില്ല. തിരുവനന്തപുരത്തെ നീതി എന്തുകൊണ്ട് കോട്ടയത്ത് നടപ്പാക്കുന്നില്ലെന്നാതാണ് ഉയരുന്ന സൂചന.

മാനസിക സമ്മര്‍ദ്ദം താങ്ങാതെ അനീഷ് ആരോടും ഇപ്പോള്‍ സംസാരിക്കുന്നതുമില്ല. എങ്ങനേയും കേസ് ഒതുക്കി തീര്‍ക്കാനാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാനുള്ള ധാര്‍മിക പോരാട്ടത്തില്‍ മുമ്പില്‍ നിന്നവര്‍ പോലും ശ്രമിക്കുന്നത്. ശ്രീജിത്തിന്റെ അമ്മയെ ആക്രമിച്ചതു കൊണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കും രോഷം കാട്ടാം. എന്നാല്‍ ഇതൊന്നും ഇവിടെ പ്രാവര്‍ത്തികമല്ല. ഈ പരാതി കിട്ടിയെങ്കിലും അന്വേഷണത്തിനു വിളിച്ചപ്പോള്‍ അനീഷ് ഫോണ്‍ എടുത്തില്ലെന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു. ദൃശ്യമാധ്യമരംഗത്തെ ക്യാമറാമാന്മാരും ഡ്രൈവര്‍മാരും നേരിടുന്ന സാമ്പത്തിക ചൂഷണത്തിന്റെ ദയനീയ കഥകളാണ് ബ്രിട്ടാസിന് അനീഷ് നല്‍കിയ പരാതിയിലുള്ളത്. ഇങ്ങിനെ പരാതി നല്‍കിയാല്‍ അനുഭവം എന്താണ് എന്നതും പരാതിയില്‍ പറയുന്നുണ്ട്. അഴിമതി വിരല്‍ ചൂണ്ടിയപ്പോള്‍ തന്റെ ജോലി പോയി എന്നാണ് പരാതിയില്‍ അനീഷ് ധരിപ്പിക്കുന്നത്. ജീവന്‍ ടിവി റിപ്പോര്‍ട്ടറേയും ക്യാമറാമാനേയും ആക്രമിച്ചതിന് കൈരളി തന്നെ നടപടി എടുത്തിട്ടുള്ള ആള്‍ക്കെതിരെയാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്.

ദൃശ്യമാധ്യമങ്ങളിലെ ബ്യൂറോ ചീഫുമാര്‍ എങ്ങിനെയാണ് താഴെയുള്ളവരെ പീഡിപ്പിക്കുന്നത് എന്നതിന്റെ നേര്‍ സാക്ഷ്യങ്ങളായാണ് പരാതി മാറുന്നത്. ഡ്രൈവര്‍മാര്‍ ക്യാമറ ഓപ്പറെറ്റ് ചെയ്താല്‍ ദിനേന അലവന്‍സുണ്ട്. കാര്‍ ഓടിക്കേണ്ടതിലും കൂടുതല്‍ ഓടിച്ചാല്‍ അതിനും അലവന്‍സുണ്ട്. ഓവര്‍ ടൈം എന്നാണ് ഓമനപ്പേര്. ക്യാമറ ഓപ്പറേറ്റ് ചെയ്താല്‍ അതിനും പണമുണ്ട്. എല്ലാ പണവും ഹെഡ് ഓഫീസില്‍ നിന്നും കണക്ക് പറഞ്ഞു വാങ്ങും. ഇതൊന്നും ആര്‍ക്കും നല്‍കില്ല. ബ്യൂറോ ചീഫ് സ്വന്തമായി എടുക്കും. ചോര നീരാക്കി ജോലി ചെയ്യുമ്പോള്‍ അതിനു സ്ഥാപനം മാന്യമായി തരേണ്ട കാശ്, അത് ഓഫീസിലേക്ക് വരുമ്പോള്‍ ആ തുക അപ്പാടെ അടിച്ചുമാറ്റി തുച്ഛശമ്പളക്കാരായ തങ്ങളെ ബ്യൂറോ ചീഫ് പട്ടിണിക്കാരായി മാറ്റി എന്നാണ് അനീഷ് പറയുന്നത്.

ഞെട്ടിക്കുന്നതും അതേസമയം കരളലിയിക്കുന്ന പരാതിയുമാണ് അനീഷ് കെട്ടഴിക്കുന്നത്. സാമ്പത്തിക ചൂഷണം തുറന്നു കാട്ടിയതിന്റെ പേരില്‍ എന്നെ ജോലിയില്‍ നിന്നും മാറ്റി. എനിക്ക് ജോലി നഷ്ടമായി. എന്താണ് കൈരളി കോട്ടയം ബ്യൂറോയില്‍ നടക്കുന്നത്. അത് എംഡി അറിയണം. അതിനു വേണ്ടിയാണ് ഈ പരാതി എഴുതുന്നത്. ഇതാണ് അനീഷ് ആദ്യം തന്നെ പറയുന്നത്.
അനീഷ് കൈരളി എംഡിക്ക് നല്‍കിയ പരാതി:
കൈരളിയുടെ കോട്ടയം ബ്യൂറോയിലെ കാര്‍ കെ-എല്‍-39-ജെ 5467 റിറ്റ്‌സ് കാര്‍ അത് പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. എന്നാല്‍ കൈരളി ടിവിയില്‍ നല്‍കിയിരിക്കുന്ന നമ്പര്‍ ജെ.എല്‍.40-ജെ-3009 എന്ന കാര്‍ നമ്പര്‍ ആണ്. ഇത് മറ്റൊരാളുടെ പേരിലുള്ളതാണ്. ഈ കാര്‍ അല്ല കൈരളിയില്‍ ഓടുന്നത്. മാസ ശമ്പളം പതിനായിരം രൂപയാണ്. ഇതു കൂടാതെ എല്ലാ യൂണിറ്റിലും 1000 രൂപ വീതം ഡ്രൈവര്‍മാര്‍ക്ക് അലവന്‍സായി നല്‍കുന്നുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ തുക രണ്ടു വര്‍ഷമായി എനിക്ക് ലഭിക്കുന്നില്ല. തിരുവനന്തപുരം ഹെഡ് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഈ തുക കോട്ടയത്തേക്ക് നല്‍കുന്നു എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. എന്റെ ഒപ്പിനു പകരം മറ്റൊരാളുടെ ഒപ്പിട്ടു പ്രശാന്ത് തന്നെ തുക എഴുതി എടുക്കുകയാണ്. എന്റെ ഒപ്പും പ്രശാന്ത് ഇടുന്ന ഒപ്പും നോക്കിയാല്‍ ഇത് മനസിലാകും.

ഷൂട്ടിനു പോകുമ്പോള്‍ ബാറ്റ ഒരിക്കലും പ്രശാന്ത് നല്‍കില്ല. കമ്പനി തുക നല്‍കിയില്ല എന്ന് പറയും. എല്ലാ ഡ്രൈവര്‍മാര്‍ക്കും 7500 രൂപ വീതമാണ് ബോണസ് നല്‍കിയത്. എന്നാല്‍ എനിക്ക് നല്‍കിയത് 4500 രൂപയും. ഇതേ കമ്പനി നല്‍കിയിട്ടുള്ളൂ എന്നാണ് എന്നോടു പറഞ്ഞത്. കഴിഞ്ഞ പ്രളയ സമയത്ത് ക്യാമറാമാന്‍ ഇല്ലാത്ത സമയത്ത് ഞാനാണ് പതിനൊന്നു ദിവസം ക്യാമറ പ്രവര്‍ത്തിപ്പിച്ചത്. ഒരു ദിവസം അലവന്‍സ് ആയി 500 രൂപ നല്‍കാം എന്നാണ് പറഞ്ഞത്. എന്നാല്‍ എനിക്ക് ഒരു രൂപ പോലും നല്‍കിയല്ല. 5500 രൂപ സഹായിക്കാന്‍ വന്ന ഡ്രൈവര്‍ക്ക് നല്‍കി എന്നാണു എന്നോടു പറഞ്ഞത്.

ഓഫീസില്‍ തൂത്തുവാരുന്ന ജോലിക്ക് വരുന്ന ചേച്ചിക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ ആറുമാസത്തെ ശമ്പളം മാത്രമാണ് നല്‍കിയത്. കമ്പനി പണം നല്‍കുന്നില്ല എന്നാണു പ്രശാന്ത് പറയുന്നത്. ഇതിനു മുന്‍പ് ജോലിക്ക് നിന്ന ചേട്ടനും ശമ്പളം നല്‍കിയില്ല. അതിന്റെ പേരില്‍ അദ്ദേഹവും പരാതി നല്‍കിയിട്ടുണ്ട്. ഇതിന്നിടയില്‍ എന്റെ അനുജനും അച്ഛന്റെ പെങ്ങളുടെ ഭര്‍ത്താവും മരിച്ചു. എന്നാല്‍ ഡ്രൈവര്‍ എന്ന നിലയില്‍ എനിക്ക് നല്‍കിയത് വെറും 2500 രൂപയാണ്. ഇതെല്ലാം എംഡി എന്ന നിലയില്‍ അന്വേഷിക്കണം.

പ്രസ് ക്ലബിലെ ആവശ്യങ്ങള്‍ക്കും സ്വന്തം ആവശ്യങ്ങള്‍ക്കുമാണ് വണ്ടി കൂടുതലും ഉപയോഗിക്കുന്നത്. ഡീസല്‍ ചെലവ് കൂടുന്ന കാര്യം പറഞ്ഞപ്പോള്‍ കമ്പനി എനിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ആരോടെങ്കിലും പറഞ്ഞാല്‍ പണി കളയുമെന്നുമാണ് മറുപടി നല്‍കിയത്. ഒരു വര്‍ഷം പ്രളയ സമയത്ത് ഷൂട്ടിനു പോയപ്പോള്‍ ഇടുക്കിയില്‍ വെച്ച് മറ്റൊരു ചാനലിലെ കാര്‍ ഡ്രൈവറെ പ്രശാന്ത് തല്ലി. തല്ലു കൊണ്ട ഡ്രൈവര്‍ പീരുമേട് പൊലീസ് സ്റ്റേഷനില്‍ പ്രശാന്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ മറ്റു ചാനലുകാരുടെ മുന്നില്‍ വെച്ച് എന്നെ കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ പുലഭ്യം പറഞ്ഞു-പ്രശാന്ത് പരാതിയില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category