1 GBP = 97.50 INR                       

BREAKING NEWS

താങ്ങാനും രക്ഷിക്കാനും ആളുണ്ടെങ്കില്‍ ഇടത് ഭരണത്തില്‍ ആര്‍ക്കും തീവ്രത കുറഞ്ഞ പീഡനം നടത്തി രക്ഷപ്പെടാം; പിണറായി ഭരണകാലത്ത് വനിതാ സംരക്ഷകരെല്ലാം വായില്‍ പ്ലാസ്റ്ററിട്ട് വീട്ടിലിരിക്കുന്നതു കൊണ്ട് ദൈവകൃപയാല്‍ സ്ത്രീകളെല്ലാം സുരക്ഷിതരായി കഴിയുന്നുണ്ട്; സ്തോത്രം! മകനെ പഠിത്തത്തില്‍ സഹായിക്കാന്‍ ഡല്‍ഹി റെസിഡന്റ് കമ്മീഷണറാകാന്‍ മോഹിച്ച ബിശ്വാഥ് സിന്‍ഹയെ അപ്രധാന വകുപ്പിലേക്ക് മാറ്റിയത് എന്തിന്? ജൂനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക പരാതി ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

തിരുവനന്തപുരം: പൊതുഭരണം, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ താരതമ്യേന പ്രാധാന്യം കുറഞ്ഞ സൈനികക്ഷേമം, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. താങ്ങാനും രക്ഷിക്കാനും ആളുണ്ടെങ്കില്‍ ഇടത് ഭരണത്തില്‍ ആര്‍ക്കും തീവ്രത കുറഞ്ഞ പീഡനം നടത്തി രക്ഷപ്പെടാം - രക്ഷിക്കാന്‍ എകെ - പി കെ കമ്മീഷനുകള്‍ സദാ റെഡി. പിണറായി ഭരണകാലത്ത് വനിതാ സംരക്ഷകരെല്ലാം വായില്‍ പ്ലാസ്റ്ററിട്ട് വീട്ടിലിരിക്കുന്നതു കൊണ്ട് ദൈവകൃപയാല്‍ സ്ത്രീകളെല്ലാം സുരക്ഷിതരായി കഴിയുന്നുണ്ട്. സ്തോത്രം!മാധ്യമ പ്രവര്‍ത്തകനായ റോയി മാത്യു എഴുതിയ കുറിപ്പ് വൈറലാകുകയാണ്. ബിശ്വനാഥ് സിന്‍ഹയെ മാറ്റിയ പത്ര കട്ടിംഗുകള്‍ സഹിതമാണ് റോയി മാത്യുവിന്റെ പോസ്റ്റ്.

ബിശ്വനാഥ് സിന്‍ഹ മോശമായി പെരുമാറിയെന്ന ജൂനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക പരാതിയെത്തുടര്‍ന്നാണു സ്ഥാനമാറ്റം എന്നാണു സൂചന പുറത്തു വന്നതോടെയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച തുടങ്ങിയത്. ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ റസിഡന്റ് കമ്മിഷണര്‍ ആയി നിയമിക്കാനുള്ള നീക്കത്തിനിടെയാണു പരാതികള്‍ ഉയര്‍ന്നത്. ബിശ്വനാഥ് സിന്‍ഹയുടെ മകന്‍ ഡല്‍ഹിയില്‍ പഠിക്കുകയാണ്. അതുകൊണ്ട് തനിക്ക് ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റം വേണമെന്ന ആവശ്യം സര്‍ക്കാരിന് മുമ്പില്‍ ബിശ്വനാഥ് സിന്‍ഹ വച്ചിരുന്നു. ഇതിനിടെയാണ് പരാതി എത്തുന്നത്. ഇതോടെ മാറ്റം അപ്രധാന വകുപ്പിലേക്കായി. കോളടിച്ചത് കെഎസ് ആര്‍ ടി സിയെ നഷ്ടത്തിലേക്ക് നയിക്കുന്ന ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാലിനും.

ചില യുവ വനിതാ ഐഎഎസ് ഉദ്യോഗസ്ഥരാണ് അനൗദ്യോഗിമായി സിന്‍ഹക്കെതിരെ മോശം പെരുമാറ്റത്തിന് പരാതി നല്‍കിയതെന്നാണ് സൂചന. മസൂറിയില്‍ നിന്നെത്തിയവരും സമാന പരാതി ഉന്നയിച്ചതായും സൂചന. ഇതോടെ സിപിഎം സംഘടന ബിശ്വനാഥ് സിന്‍ഹയെ മാറ്റണമെന്ന വാദവുമായി രംഗത്തെത്തി. എന്നാല്‍ മുഖ്യമന്ത്രി പിന്തുണച്ചതോടെ സംഘടനയുടെ ശ്രമം പരാജയപ്പെട്ടു. ഇതോടെ പാര്‍ട്ടിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സംഘടനാ നേതൃത്വം എ.കെ.ജി സെന്ററിലുമെത്തി. ഇതോടെ സംഘടനയുടെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു. മുഖ്യമന്ത്രി വിദേശ സന്ദര്‍ശനത്തിനു പോകുന്നതിനു മുന്‍പ് വിളിച്ച യോഗത്തില്‍ സിന്‍ഹയെ മാറ്റണമെന്ന ആവശ്യം സംഘടനയിലെ വനിതാ നേതാക്കളടക്കം ഉന്നയിച്ചു.

നേരത്തെ സിപിഎം സംഘടനയില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ ബിശ്വനാഥ് സിന്‍ഹയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഭിന്നത മറന്നു ഇരുവരും ആവശ്യപ്പെട്ടതോടെ ബിശ്വനാഥ് സിന്‍ഹയെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തീരുമാനം വന്നപ്പോള്‍ പൊതുഭരണ സെക്രട്ടറിയെന്ന ഗസ്റ്റ്ഹൗസിലെ മുഖ്യമന്ത്രിയും വകുപ്പുതലവന്മാരും ഉള്‍പ്പെട്ട യോഗത്തിന്റെ ഏകോപന ചുമതലയിലായിരുന്നു. നേരത്തെയും സംഘടനാ സമ്മര്‍ദത്തെ തുടര്‍ന്നു പൊതുഭരണ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയെങ്കിലും ശക്തമായ സിന്‍ഹ തിരിച്ചെത്തിയിരുന്നു.

ബിശ്വനാഥ് സിന്‍ഹയ്ക്കു പകരം ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനു പൊതുഭരണം, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധികച്ചുമതല നല്‍കി. കൃഷി സ്‌പെഷല്‍ സെക്രട്ടറി ഡോ.രത്തന്‍ യു.ഖേല്‍ക്കര്‍ക്കു ദേശീയ ആരോഗ്യ മിഷന്റെ സംസ്ഥാന ഡയറക്ടറുടെ അധികച്ചുമതല നല്‍കി. ബിശ്വനാഥ് സിന്‍ഹ സെക്രട്ടേറിയറ്റില്‍ നടപ്പാക്കി വരുന്ന പഞ്ചിങ് അടക്കമുള്ള പരിഷ്‌കരണ നടപടികള്‍ക്കെതിരെ നേരത്തേ മുതല്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഇടതു സംഘടന രംഗത്തുണ്ട്. സംഘടനയുടെ എതിര്‍പ്പിനു പുറമേ പൊതുഭരണ വകുപ്പില്‍ നിന്നു തന്നെ ഉയര്‍ന്ന പരാതികളെത്തുടര്‍ന്നു സിന്‍ഹയെ ഇവിടെ നിന്ന് അപ്രധാന വകുപ്പായ പാര്‍ലമെന്ററി കാര്യത്തിലേക്കു നേരത്തെ മാറ്റിയിരുന്നു.

തുടര്‍ന്നു മുഖ്യമന്ത്രി താല്‍പര്യമെടുത്ത് ഏതാനും മാസങ്ങള്‍ക്കു ശേഷം പൊതുഭരണ വകുപ്പിലേക്കു തിരികെ കൊണ്ടുവന്നു. എന്നാല്‍ അദ്ദേഹം പരിഷ്‌കരണ നടപടികള്‍ തുടര്‍ന്നതോടെ ഇടതു സംഘടനാ നേതൃത്വം പരസ്യമായി ലഘുലേഖ വരെ ഇറക്കി. യുഡിഎഫ് സംഘടന തുടക്കം മുതലേ അദ്ദേഹത്തിനെതിരായിരുന്നു.

റോയി മാത്യുവിന്റെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

തീവ്രത കുറഞ്ഞ ഐഎഎസ് പീഡനം

സ്ത്രീ സുരക്ഷയ്ക്കു വേണ്ടി സദാ സമര്‍പ്പിത സേവനം നടത്തുന്ന ഇടത് പക്ഷ സര്‍ക്കാരിന്റെ കാലത്ത്. ഐ എ എസ് കാരായ സ്ത്രീകള്‍ക്കും രക്ഷയില്ല - മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിന്‍ഹ ജുനിയര്‍ വനിതാ ഐഎ എസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന അനൗദ്യോഗിക പരാതി അന്തരീക്ഷത്തില്‍ അലടിക്കാന്‍ തുടങ്ങിയിട്ട് ഏറെ ദിവസങ്ങളായിരുന്നു.പൊതുഭരണ വകുപ്പില്‍ നിന്ന് തല്‍ക്കാലത്തേക്ക് ഒഴിവാക്കി അയാളെ രക്ഷപ്പെടുത്തി. നിയമ നടപടികളില്‍ നിന്ന് രക്ഷിക്കാനുള്ള കളികളാണ് ഉന്നത തലത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇയാളുടെ മൂരി ശൃംഗാരങ്ങളെ ക്കുറിച്ച് അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചു - ഒരു നടപടിയും എടുത്തില്ല.

കാരണം അയാള്‍ ഭരണക്കാരുടെ വേണ്ടപ്പെട്ടവനായിരുന്നു. മസൂറി ഐ എ എസ് അക്കാദമി മേലുദ്യോഗസ്ഥര്‍ വരെ പരാതിപ്പെട്ടിട്ടും ഒന്നും സംഭവിച്ചില്ല - കാരണം ഇയാള്‍ ഭരണക്കാരുടെ ബഡാ ദോസ്ത് - അതേ ഗഫൂര്‍ കാ ദോസ്ത്. 10 മാസം മുമ്പും സിന്‍ഹയെ പൊതുഭരണ വകുപ്പില്‍ നിന്ന് ഇതേ പോലെ സമാന ആക്ഷേപങ്ങളുടെ പേരില്‍ മാറ്റിയിരുന്നു - മൂന്ന് മാസം കഴിഞ്ഞ് വീണ്ടും അയാളെ GAD യിലേക്ക് തിരിച്ചു കൊണ്ടുവന്നു. സെക്രട്ടറിയേറ്റിലെ സഖാക്കളുടെ യൂണിയന്‍ എതിര്‍ത്തിട്ടും സിന്‍ഹാ ജി പഴയ ലാവണത്തില്‍ തിരിച്ചെത്തി. മുഖ്യമന്ത്രിക്കാണ് പൊതുഭരണ വകുപ്പിന്റെ ചുമതല. സിന്‍ഹ ഓരോ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഗുട്ടന്‍സ് ഇതൊക്കെയാണ്.

താങ്ങാനും രക്ഷിക്കാനും ആളുണ്ടെങ്കില്‍ ഇടത് ഭരണത്തില്‍ ആര്‍ക്കും തീവ്രത കുറഞ്ഞ പീഡനം നടത്തി രക്ഷപ്പെടാം - രക്ഷിക്കാന്‍ എകെ - പി കെ കമ്മീഷനുകള്‍ സദാ റെഡി.
പിണറായി ഭരണകാലത്ത് വനിതാ സംരക്ഷകരെല്ലാം വായില്‍ പ്ലാസ്റ്ററിട്ട് വീട്ടിലിരിക്കുന്നതു കൊണ്ട് ദൈവകൃപയാല്‍ സ്ത്രീകളെല്ലാം സുരക്ഷിതരായി കഴിയുന്നുണ്ട്. സ്തോത്രം!

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category