1 GBP = 93.50 INR                       

BREAKING NEWS

ആര്‍ക്കാണ് മലയാളികള്‍ വോട്ടു ചെയ്യേണ്ടത്? ഇന്ന് ബ്രിട്ടണിലെ പോളിംഗ് ബൂത്തിലേക്ക് പോകുംമുമ്പ് ബ്രിട്ടീഷ് മലയാളിക്ക് പറയാനുള്ളത്

Britishmalayali
എഡിറ്റോറിയല്‍

ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് വോട്ടു ചെയ്യേണ്ടത്? അനേകം വായനക്കാരാണ് ബ്രിട്ടീഷ് മലയാളിയില്‍ ബന്ധപ്പെട്ടു ചോദിക്കുന്നത്? മുന്‍പൊന്നുമില്ലാത്ത പോലെ ഇങ്ങനെ ഒരു സംശയം ഉണ്ടാവാന്‍ കാരണം ഉണ്ട്. മുന്‍പൊക്കെ 98 ശതമാനം മലയാളികളും കണ്ണും അടച്ച് ലേബര്‍ പാര്‍ട്ടിക്കാണ് വോട്ടു ചെയ്യുന്നത്. കുടിയേറ്റക്കാരുടെ പാര്‍ട്ടിയാണ് ലേബര്‍ എന്ന വിശ്വാസം അതിന് കാരണമായുണ്ട്. അതുകൊണ്ട് സകല കുടിയേറ്റക്കാരും ലേബര്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്തിരുന്നു. എന്നാല്‍ ഈ സാഹചര്യത്തിന് മാറ്റം വന്നിരിക്കുന്നു. അതു തന്നെയാണ് ഇങ്ങനെ ഒരു ചോദ്യത്തിന്റെ തുടക്കവും.

കുടിയേറ്റക്കാരെ തുണയ്ക്കുന്ന പാര്‍ട്ടി ലേബറെന്നും കുടിയേറ്റ വിരുദ്ധരുടെ പാര്‍ട്ടി കണ്‍സര്‍വേറ്റീവുകള്‍ എന്നുമുള്ള സങ്കല്‍പ്പമേ മറന്നു. ഇപ്പോഴത്തെ കണ്‍സര്‍വേറ്റീവ് മന്ത്രിസഭയില്‍ പ്രധാനപ്പെട്ട രണ്ടു വകുപ്പുകളും കൈകാര്യം ചെയ്യുന്നത് കുടിയേറ്റക്കാരാണ് എന്നതാണ് അതിന്റെ ഏറ്റവും മികച്ച ഉദാഹരണം. ഇന്ത്യന്‍ വംശജയായ പ്രീത് പട്ടേല്‍ നിര്‍ണ്ണായകമായ ഹോം സെക്രട്ടറി പദവി അലങ്കരിക്കുമ്പോള്‍ പാക്കിസ്ഥാന്‍ വംശജനായ സാജിദ് ജാവേദ് ചാന്‍സലര്‍ പദവിയും അലങ്കരിക്കുന്നു. ഇപ്പോള്‍ കുടിയേറ്റ വിരുദ്ധം എന്നതിന് പകരം ഇന്ത്യാ വിരുദ്ധം, ഇന്ത്യാ അനുകൂലം എന്നതിനാണ് പ്രസക്തി കൂടുതല്‍. അതുകൊണ്ട് തന്നെ ലേബര്‍ പാര്‍ട്ടിക്ക് കണ്ണും അടച്ചു വോട്ടു ചെയ്യാനാവുമോ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്.

മറ്റൊരു കാരണം കൂടിയുണ്ട് ഈ മാറ്റത്തിന്. യുകെയില്‍ എത്തി പിആറും സിറ്റിസണ്‍ഷിപ്പും ഒക്കെ കിട്ടി മിനി സായിപ്പായി മാറി കഴിഞ്ഞ പലരും കണ്‍സര്‍വേറ്റീവുകളായി മാറിയിരിക്കുന്നു. കണ്‍സര്‍വേറ്റീവ് ആശയങ്ങള്‍ സ്വീകരിക്കുകയും ഇനിയെന്തിന് കുടിയേറ്റക്കാര്‍ എന്നു ചോദിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. പരസ്യമായി തന്നെ ഇനിയും ആരും ഇങ്ങോട്ട് വരേണ്ട എന്നു പറയുന്നവര്‍ ഏറുകയാണ്. അവരൊക്കെ ഇപ്പോള്‍ തന്നെ കണ്‍സര്‍വേറ്റീവുകള്‍ ആയി കഴിഞ്ഞിരിക്കുന്നു.

അപ്പോള്‍ പ്രധാന ചോദ്യം ഇതാണ്. ആര്‍ക്കാണ് നമ്മള്‍ മലയാളികള്‍ വോട്ടു ചെയ്യേണ്ടത്? കൃത്യമായി ഒരു ഉത്തരം പറയാന്‍ പറ്റുന്ന ചോദ്യമല്ല ഇത്. ആര്‍ക്ക് വോട്ടു ചെയ്യണം എന്നത് ഓരോരുത്തരുടെയും തികച്ചും വ്യക്തിപരമായ നിലപാടിന്റെ പ്രതിഫലനം ആവണം. മറ്റാരുടെയും അഭിപ്രായം പരിഗണിക്കേണ്ടതുമില്ല. എന്നാല്‍ വോട്ടു ചെയ്യും മുന്‍പ് അത് എങ്ങനെ കുടിയേറ്റക്കാരെയും കുടിയേറ്റ നിലപാടിനെയും ബാധിക്കും എന്നു മലയാളികള്‍ പരിഗണിക്കേണ്ടത് തന്നെയാണ്. ഒപ്പം ഇന്ത്യയോടുള്ള രണ്ടു രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടും പരിഗണിക്കുക.

ആദ്യം മനസ്സിലാക്കേണ്ടത് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു പാര്‍ട്ടിയും കുടിയേറ്റ വിരുദ്ധമോ കുടിയേറ്റ അനുകൂലമോ അല്ല എന്നതാണ്. ലേബര്‍ പാര്‍ട്ടി ബ്രക്സിറ്റിനെ എതിര്‍ക്കുമ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ ബ്രക്സിറ്റിനെ അനുകൂലിക്കുന്നു എന്നു മാത്രമാണ് വ്യത്യാസം. ബ്രക്സിറ്റ് നടക്കുന്നത് കൊണ്ട് ഇന്ത്യാക്കാര്‍ക്ക് ഗുണം മാത്രമേ ഉണ്ടാവൂ എന്നത് മറക്കരുത്. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ പോലും ഇല്ലാതെ ഇവിടെ ജോലി ചെയ്യാം. ബ്രക്സിറ്റ് നടപ്പിലായാല്‍ അവര്‍ക്കും നമുക്കും ഇനി ഒരേ നിയമം ആയിരിക്കും. ഇത് ഇന്ത്യാക്കാരുടെ അവസരം വളരെ ഉയര്‍ത്തും. മാത്രമല്ല യൂറോപ്യന്‍ യൂണിയന്‍ ഉടക്കുമ്പോള്‍ ബ്രിട്ടന്‍ വ്യാപാര ബന്ധത്തിന് കണ്ണു വയ്ക്കുന്നത് ഇന്ത്യയുമായാവും. അതുകൊണ്ട് കൂടുതല്‍ ഇന്ത്യാക്കാര്‍ക്ക് അവസരം ലഭിക്കാനും ഇന്ത്യയ്ക്ക് ബ്രിട്ടീഷ് കാര്യത്തില്‍ കൂടുതല്‍ സ്വാധീനം ഉണ്ടാക്കാനും ഇതു കാരണമാകും. അതായത് ബ്രക്സിറ്റ് ആഗിംളില്‍ നോക്കിയാല്‍ നല്ലത് കണ്‍സര്‍വേറ്റീവുകള്‍ തന്നെയാണ്

അതേ സമയം പരമ്പരാഗതമായ ഇടത് രാഷ്ട്രീയമാണ് ലേബര്‍ പാര്‍ട്ടി പുലര്‍ത്തുന്നത്. അവരുടെ രാഷ്ട്രീയ നിലപാട് തൊഴിലാളികള്‍ക്ക് അനുകൂലമാണ്. ക്ഷേമ പദ്ധതികള്‍ക്കും വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസ്, എന്‍എച്ച്എസ് തുടങ്ങിയ വിഷയങ്ങളിലും സാധാരണക്കാര്‍ക്കൊപ്പമാണ് ലേബര്‍ പാര്‍ട്ടി. തീര്‍ച്ചയായും ഇടത് - ലിബറല്‍ രാഷ്ട്രീയ ലൈന്‍ പുലര്‍ത്തുന്നവരോട് യോജിച്ചു പോകുന്ന പാര്‍ട്ടിയാണ് ലേബര്‍ പാര്‍ട്ടി. കാശ്മീര്‍ വിഷയത്തില്‍ അവര്‍ ഇന്ത്യാ വിരുദ്ധ നിലപാട് എടുത്തു എന്നതിനര്‍ത്ഥം അവര്‍ ഇന്ത്യക്കെതിരാണ് എന്നല്ല. എന്നാല്‍ ഇന്ത്യ ഭരിക്കുന്ന നവ ഹിന്ദു ദേശീയതയ്ക്ക് എതിരാണ് താനും. ഇതേ നിലപാടാണ് അവര്‍ക്ക് അമേരിക്കയോടും ട്രംപിനോടും ഉള്ളത് എന്നു മറക്കരുത്. അതായത് നിങ്ങളുടെ രാഷ്ട്രീയ നിലപാട് ഇടത് - ലിബറല്‍ ലൈന്‍ ആണെങ്കില്‍ നിങ്ങള്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്യണം എന്നര്‍ത്ഥം.

ഇന്ത്യയുടെ രാഷ്ട്രീയ ദിശ ആകപ്പാടെ മാറുകയാണ്. അമേരിക്കയുടെ ട്രംപ്, ഇന്ത്യയുടെ മോദി, ബ്രിട്ടന്റെ ബോറിസ് ജോണ്‍സണ്‍ എന്ന നിലയിലാണ് രാഷ്ട്രീയം പോകുന്നത്. അതുകൊണ്ടു തന്നെ ലേബര്‍ പാര്‍ട്ടിയുടെ പിന്തുണ ഇന്ത്യയേക്കാള്‍ പാക്കിസ്ഥാനാണ്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ എടുത്ത നിലപാടിനെതിരെ കടുത്ത നിലപാടാണ് ലേബര്‍ എടുത്തത്. യുഎന്‍ അടക്കമുള്ള ഇടങ്ങളില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ തര്‍ക്കിച്ചാല്‍ ലേബര്‍ പാര്‍ട്ടി ആണ് ഭരിക്കുന്നതെങ്കില്‍ പാക്കിസ്ഥാന് അനുകൂലമായിരിക്കും നിലപാട്. അതായത് ലേബര്‍ പാര്‍ട്ടിയാണ് അധികാരത്തില്‍ എങ്കില്‍ പാക്കിസ്ഥാന് അനുകൂലമായും കണ്‍സര്‍വേറ്റീവ് ആണ് അധികാരത്തില്‍ എങ്കില്‍ ഇന്ത്യയ്ക്ക് അനുകൂലമായും അന്താരാഷ്ട്ര വിഷയങ്ങളില്‍ നിലപാട് എടുക്കുമെന്നര്‍ത്ഥം.

കണ്‍സര്‍വേറ്റീവുകള്‍ മുന്‍പോട്ട് വയ്ക്കുന്ന ഏറ്റവും നിരാശാജനകമായ നിലപാട് എന്‍എച്ച്എസ് സര്‍ചാര്‍ജ്ജ് ആണ്. കുടിയേറ്റക്കാര്‍ക്ക് വര്‍ഷം തോറും 625 പൗണ്ട് വീതം സര്‍ചാര്‍ജ്ജ് ഈടാക്കാന്‍ ആണ് ടോറികളുടെ നിലപാട്. അതായത് രണ്ട് കുട്ടികള്‍ ഉള്ള ഒരു കുടുംബത്തിന് കുറഞ്ഞത് 3600 പൗണ്ട് വര്‍ഷം തോറും ചികിത്സയ്ക്കായി മാത്രം മുടക്കണം. അതേ സമയം ഇനി ചാര്‍ജ്ജ് ഇവര്‍ നല്‍കുകയും ചെയ്യണം. എന്‍എച്ച്എസ് നഴ്സുമാര്‍ അടക്കമുള്ളവര്‍ക്ക് കാശ് കൊടുക്കാതെ ചികിത്സ നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇക്കാര്യം അവര്‍ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നു. ഇതു ചൂണ്ടിക്കാട്ടേണ്ട ബാധ്യതയും പ്രവാസി സമൂഹത്തിനുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category