1 GBP = 98.00INR                       

BREAKING NEWS

'ജാതി ചിന്തകള്‍ക്കതീതമായി എന്റെ ജീവിതത്തില്‍ അവള്‍ കടന്നു വരുമ്പോള്‍ എന്റെ കൈയിലുണ്ടായിരുന്നത് '98 രൂപയും ,പിച്ചക്കാരനെന്ന് ഭാര്യബന്ധുക്കള്‍ ചാര്‍ത്തി തന്ന പേരും': അവിടെ തുടങ്ങിയ ജീവിതം എനിക്ക് ഒരു വാശിയുടെയും ഓരോ ഓര്‍മ്മപ്പെടുത്തലുകളുടെയും കൂടിയായിരുന്നു: അവിടം മുതല്‍ കൈപിടിച്ച് കൂടെ നിന്ന് എന്റെ ജീവന്റെ പാതി അഞ്ജു

Britishmalayali
kz´wteJI³

കൂടെയുള്ള ജീവിത പങ്കാളി എന്തിനും കൂടെയുണ്ടെങ്കില്‍ എന്തു സാധിച്ചെടുക്കാമെന്ന ഉദാഹരണമാണ് ജിനേഷ് നന്ദനം എന്ന യുവാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. പ്രിയ സുഹൃത്തായ അജിത്തിന്റെ ജീവിതമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ജിനേഷ് നന്ദനം പറയുന്നത്. തന്റെ പ്രിയ സുഹൃത്തായ അജിത് ഏറെ നാളത്തെ കഷ്ടപ്പാടിന് ശേഷം മുപ്പത്തിയൊന്നാം വയസില്‍ പി.എസ്.സി പഠനത്തിലേക്ക് തിരിയുന്നതും കഠിനമായ പരിശ്രമത്താല്‍ കേവലം നൂറ്റിപ്പത്ത് ദിവസം കൊണ്ട് സര്‍ക്കാര്‍ ജോലി കരസ്ഥമാക്കിയതുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
ഡിവോര്‍സ് കേസും ആയി ബന്ധപ്പെട്ട് കോടതിയില്‍ ചെന്നപ്പോള്‍ ആണ് #Ajith_Vedhasree യെ കാണുന്നത്. ഒരുമിച്ചു ഒരു സ്‌കൂളില്‍ പഠിച്ചവര്‍ ആണ് ഞങ്ങള്‍. കോടതിയില്‍ ജഡ്ജിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ആണ് ഇപ്പോള്‍. വളരെ അഭിനമാനം തോന്നി എനിക്ക്. പക്ഷേ അവിടെ വരെ ഉയരാന്‍ അജിത്തിനുണ്ടായ ഒരു സാഹചര്യം എല്ലാവരും വായിക്കണം.
#അജിത്തിന്റെ_വാക്കുകള്‍_ഇനി_കേള്‍ക്കാം

98 #രൂപ_മുതല്‍_സര്‍ക്കാര്‍_ജോലി_വരെ..

സുഹൃത്തുക്കളെ...

ഇടുക്കി 2018-21 LGS റാങ്ക് ലിസ്റ്റില്‍ നിന്നും ഇടുക്കി ജില്ല കോടതിയില്‍ 4th Additional ല്‍ ഓഫീസ് അറ്റന്‍ഡന്റ് ആയി ഞാന്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു.

മുകളില്‍ സൂചിപ്പിച്ച തലക്കെട്ടിന് ആധാരമായ കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നു.എന്തിന് വേണ്ടി എന്നു ചോദിച്ചാല്‍.ഇന്നീ നിലയില്‍ എത്തി നില്‍ക്കുന്നുണ്ടെങ്കില്‍ ഞാന്‍ ആദ്യം കടപ്പെട്ടിരിക്കുന്നത് ഒരാളോട് മാത്രം... #അഞ്ജു_എന്റെ_ഭാര്യ.

ജാതി ചിന്തകള്‍ക്കധീതമായി എന്റെ ജീവിതത്തിലേക്കവള്‍ കടന്നു വരുമ്പോള്‍ എന്റെ കൈയിലുണ്ടായിരുന്നത് '98 രൂപയും'പിച്ചക്കാരന്‍ എന്ന പേരും(ചില ഭാര്യാ ബന്ധുക്കള്‍ ചാര്‍ത്തിയത്)അവിടെ തുടങ്ങിയ ജീവിതം എനിക്ക് ഒരു വാശിയുടെയും ഓരോ ഓര്‍മപ്പെടുത്തലുകളുടെയും കൂടിയായിരുന്നു.അവിടം മുതല്‍ കൈപ്പിടിച്ച് കൂടെ നിന്നു എന്റെ ജീവന്റെ പാതി അഞ്ജു..

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്തു ജോലികള്‍ നിരവധിയായിരുന്നു. കൂലിപ്പണിയും, പെയിന്റിങും, സംഗീതസംവിധാനവും വരെ അതില്‍ ചിലതു മാത്രമായിരുന്നു..അന്ന് ആത്മാവിശ്വാസമായി കട്ടക്ക് കൂടെ നിന്നു അഞ്ജു....

പിന്നീട് ഈ ജോലികൊണ്ടൊന്നും മുന്നോട്ട് പോകില്ലെന്നു കണ്ടനിമിഷം ഉള്ളില്‍ കാലങ്ങളായി കൂട്ടിവച്ച സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം വീണ്ടും കാണാന്‍ പ്രേരിപ്പിച്ചു അഞ്ജു... ജോലികളൊക്കെ നിര്‍ത്തി മുഴുവന്‍ സമയവും PSC പഠനത്തിനായി കയ്യില്‍ പണമില്ലാതെ വിഷമിച്ച എന്റെ മുന്നില്‍ വന്നിട്ട്.'ചേട്ടായി പഠിച്ചോ.. ഞാന്‍ ജോലിക്ക് പോയി ചേട്ടായിയെ പഠിപ്പിച്ചോളാം'എന്നു പറഞ്ഞ് ഒരു രക്ഷകര്‍ത്താവിനെ പോലെ എന്നെ പഠിപ്പിച്ചു അഞ്ജു....

31ആം വയസ്സില്‍ psc പഠനത്തിനായി കട്ടപ്പന Competitor ന്റെ പടി കയറുമ്പോള്‍ എന്റെ മുന്നില്‍ അവളുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു.. ആ ഊര്‍ജമാണ് 110 ദിവസം കൊണ്ട് 16600 ഓളം പേര്‍ എഴുതിയ പരീക്ഷയില്‍ 989 പേരുടെ റാങ്ക് ലിസ്റ്റില്‍ എനിക്ക് 247 ആം റാങ്ക് നേടാന്‍ സാധിച്ചത്..ഈ അവസരം ഒരുപാട് ആളുകളോട് നന്ദി പറയുന്നു..എന്റെ ഗുരുക്കന്മാര്‍.. സുഹൃത്തുക്കള്‍..അങ്ങനെ..എന്നും വിമര്‍ശനങ്ങളും അവഹേളനവും എന്റെ കൂടെപിറപ്പായിരുന്നു.ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കുമ്പോള്‍ എന്നെ വിമര്‍ശിച്ചവരോടും അവഹേളിച്ചു മാറ്റിനിര്‍ത്തിയവരോടും.ഒന്നേ പറയാനുള്ളു..

നന്ദി.. നന്ദി.. നന്ദി..

നബി: ഇത് ഒരു സ്‌നേഹത്തിന്റെ കഥയാണ് നിശ്ചയദാര്‍ഢ്യതിന്റെ കഥയാണ്. നമുക്കും സ്‌നേഹിക്കാം പരസ്പരം, ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അത് കാരണമാകും എന്നു കാണിച്ചുതരുന്നു ഈ കൂട്ടുകാരന്‍.
സ്‌നേഹപൂര്‍വ്വം നന്ദന്‍ 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category