1 GBP = 94.00 INR                       

BREAKING NEWS

ലിവിങ് ടുഗദര്‍ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛന്‍; യഥാര്‍ത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്‌നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധാ യകന്റെ ഭാര്യയും പെണ്‍മക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാര്‍ വാങ്ങിയതും വിവാദത്തില്‍; രസ്‌ന-ബൈജു ബന്ധം സിനിമാ-സീരിയല്‍ ലോകത്തെ പരസ്യമായ രഹസ്യം

Britishmalayali
kz´wteJI³

തിരുവനന്തപുരം: പാരിജാതം എന്ന സീരിയലില്‍ അരുണ, സീമ എന്നീ ഇരട്ടകഥാപാത്രമായി തിളങ്ങിയ നടിയാണ് രസ്ന. ആറാം ക്ലാസ് മുതല്‍ അഭിനയ രംഗത്തെത്തിയ രസ്ന നിരവധി കഥാപാത്രങ്ങളെയാണ് മിനി സ്‌ക്രീനില്‍ അവതരിപ്പിച്ചത്. ഒരേ സമയം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളുമായി മലയാളികളെ വിസ്മയിപ്പിച്ച രസ്നയെ വളരെ പെട്ടെന്നാണ് അഭിനയരംഗത്ത് നിന്നും കാണാതായത്. വര്‍ഷങ്ങളായി രസ്നയുടെ ഒരു വിവരവും മലയാളികള്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം രസ്ന ഒരു പ്രമുഖ മാധ്യമത്തിന് തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവച്ച് ഒരു അഭിമുഖം നല്‍യിരുന്നു. രസ്ന എന്നല്ല തന്റെ പുതിയ പേരെന്നും സാക്ഷിയെന്നാണെന്നും നടി ഇതില്‍ വെളിപ്പെടുത്തി.

ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണ് രസ്ന. എല്‍ കെ ജി കാരിയുടെയും, ഏഴുമാസക്കാരന്റെയും. അവരുടെ കൂടെയാണ് ഇപ്പോള്‍ രസ്ന എന്ന സാക്ഷി മുഴുവന്‍ സമയവും ചെലവഴിക്കുന്നത്. ഇപ്പോള്‍ അഭിനയത്തിനെപ്പറ്റി ചിന്തിക്കാന്‍ പോലും സമയം ഇല്ല. കുട്ടികള്‍ക്കും ഭര്‍ത്താവിനുമൊപ്പം അത്രയും തിരക്കാണ് എന്ന് രസ്ന പറഞ്ഞിരുന്നു. പ്രശസ്ത സംവിധായകന്‍ ബൈജു ദേവരാജാണ് തന്റെ ജീവിത നായകനെന്നും നടി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്നതാണ് യാഥാര്‍ഥ്യം. ബൈജു രസ്നയുടെ ഭര്‍ത്താവല്ല. ഈ വാര്‍ത്ത വന്നതിന് പിന്നാലെ നിരവധി പേരാണ് നടിക്ക് നേരെ വിമര്‍ശനം ഉന്നയിച്ചത്.

ബൈജു ദേവരാജുമൊത്ത് വിവാഹം കഴിക്കാതെയാണ് നടി താമസിക്കുന്നത് എന്നതാണ് സത്യം. യഥാര്‍ത്ഥ ഭാര്യയുമായി നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലാത്ത ആളാണ് ഇയാള്‍. അഭിമുഖത്തിലാകട്ടെ സ്വന്തം ഭര്‍ത്താവ് എന്ന പോലെ ഏട്ടന്‍ ജോലി തിരക്കുകളില്‍ ആണ്, അപ്പോള്‍ അദ്ദേഹത്തിനും ഒരു പിന്തുണയുടെ ആവശ്യം ഉണ്ട്, മാത്രമല്ല അദ്ദേഹത്തിന്റെയും രണ്ടുമക്കളുടെയും കാര്യം ഞാന്‍ തന്നെ നോക്കണം എന്ന നിര്‍ബന്ധം എനിക്കുണ്ട് എന്നാണ് രസ്ന പറഞ്ഞത്. രസ്നയും ബൈജുവുമായി വര്‍ഷങ്ങളായി ഒന്നിച്ച് താമസിക്കുന്നു എന്നേ ഉള്ളു. ഇത് വിവാഹം കഴിക്കാതെ ലിവിങ് ടുഗെദറിലാണ്. മറ്റൊരു യുവതിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത് ഒപ്പം താമസിക്കുന്ന രസ്നയ്ക്ക് ഇത്രയും കൂളായി തന്റെ ഭര്‍ത്താവ്, ഏട്ടന്‍ എന്നൊക്കെ പൊതുസമൂഹത്തോട് പറയാന്‍ നാണമില്ലെ എന്നാണ് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്.

മാനസപുത്രി, പാരിജാതം, പുനര്‍ജന്മം, സരയു, ഫല്‍വേഴ്സിലെ മൂന്നുമണി, രാത്രിമഴ, അരുദ്ധതി തുടങ്ങിയ സീരിയലുകളെല്ലാം ബൈജു ദേവരാജിന്റെയാണ്. ഇപ്പോള്‍ ഭദ്ര എന്ന സീരിയലും ബൈജുവിന്റെതായി മിനി സ്‌ക്രീനിലുണ്ട്. 23വര്‍ഷം മുമ്പാണ് കൊല്ലം സ്വദേശിനിയായ യുവതിയുമായി ബൈജുവിന്റെ വിവാഹം കഴിഞ്ഞത്. രണ്ടു മക്കളാണ് ബൈജുവിന് ഉള്ളത്. സ്ത്രീധനമായി കിട്ടിയ സ്വര്‍ണ്ണവും വസ്തുവകകളും വിറ്റു കിട്ടിയ മൂലധനം ഉപയോഗിച്ചാണ് ബൈജു സീരിയല്‍ നിര്‍മ്മാണ രംഗത്തെത്തിയതെന്ന് ഭാര്യയുടെ കുടുംബം ആരോപിക്കുന്നു. എന്നാല്‍ പണവും പ്രശസ്തിയും എത്തിയതോടെ ബൈജു കുടുംബത്തെ ഉപേക്ഷിച്ച മട്ടായി. ഭാര്യയെ മാനസികമായും ശാരീരികമായും ബൈജു പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. ഇതിന്റെ പേരിലുള്ള ക്രിമിനല്‍ കേസ് ഇപ്പോഴും കൊല്ലം മജിസ്ട്രേറ്റ് കോടതിയില്‍ നടന്നു വരികയാണെന്നും അവര്‍ പറയുന്നു.

ബൈജുവിന്റെ പാരിജാതത്തില്‍ നായികയായിരുന്ന രസ്നയെ കഴക്കൂട്ടത്തുള്ള ഒരു ഫ്‌ളാറ്റ് എടുത്ത് ബൈജു താമസിപ്പിച്ചത് ഭാര്യയും തിരിച്ചറിഞ്ഞിരുന്നു. രസ്നയുമായുള്ള ബന്ധം സീരിയല്‍ രംഗത്തെ പരസ്യമായ രഹസ്യമായിരുന്നു. ബൈജുവിന്റെ മൂത്ത മകളെക്കാള്‍ ഒരു വയസു മാത്രമാണ് രസ്നയുടെ പ്രായം എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു യാഥാര്‍ഥ്യം. രസ്നയുമായുള്ള ബന്ധം ഭാര്യ ചോദ്യം ചെയ്തിരുന്നു. ദിവസവും മദ്യപിച്ചെത്തുന്ന ഇയാളുടെ കൊടിയ ശാരീരിക പീഡനം സഹിക്കാവുന്നതിനപ്പുറത്തേക്കു ആയതോടെയാണ് ബൈജുവിന്റെ ഭാര്യ കോടതിയെ സമീപിച്ചത്. സോഷ്യല്‍ മീഡിയയിലും ഈ വിവാദം കത്തി പടര്‍ന്നിരുന്നു.

പെണ്‍മക്കളുടെ വിവാഹ ആവശ്യത്തിനായി ഇരുവരുടേയും പേരില്‍ 50 ലക്ഷം രൂപ വീതം 1 മാസത്തിനകം ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കാനും മക്കളുടെ വിദ്യാഭാസ ചെലവിലേക്കായി ഒരു തുകയും കോടതി ഉത്തരവായെങ്കിലും അത് സമ്മതമല്ലാതെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് ബൈജു. ഇത്രയും പണം കൈയിയില്ലെന്നതാണ് ബൈജു പറയുന്ന ന്യായം. പക്ഷേ ഇതും അസത്യമാണ്. 30 കോടിക്ക് മുകളില്‍ ആസ്തി ബൈജുവിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ട് എത്തുന്നത്. രസ്നയ്ക്ക് മാസങ്ങള്‍ക്ക് മുമ്പ് ആഡംബരകാറും വാങ്ങി നല്‍കിയിരുന്നു. ഇതിനിടെയാണ് രസ്‌നയുടെ വെളിപ്പെടുത്തല്‍ എത്തുന്നത്.

രസ്നയിലുണ്ടായ രണ്ടു മക്കളെ പൊന്നുപോലെയാണ് ബൈജു നോക്കുന്നത്. അതേസമയം യഥാര്‍ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും നല്‍കാന്‍ തയ്യാറല്ലെന്നും ഇതുമൂലം ഭാര്യയും പെണ്‍മക്കളും കടുത്ത ദുഃഖത്തിലും ആണെന്ന് കുടുംബത്തോടടുത്ത വൃത്തങ്ങള്‍ മറുനാടന്‍ മലയാളിയോട് സൂചിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category