1 GBP = 94.00 INR                       

BREAKING NEWS

അസമില്‍ പൗരത്വം ലഭിക്കണമെങ്കില്‍ ആ വ്യക്തിയോ ആ വ്യക്തിയുടെ പൂര്‍വികരോ മാര്‍ച്ച് 24, 1971 ന് മുമ്പ് അസമില്‍ ജീവിച്ചിരിക്കണം; നോര്‍ത്ത് ഈസ്റ്റിനെ പ്രതിഷേധത്തില്‍ നിറയ്ക്കുന്നത് അസം അക്കോര്‍ഡ് അട്ടിമറിച്ച് ബംഗാളി സംസാരിക്കുന്നവര്‍ക്ക് മുന്‍തൂക്കം കിട്ടുമോ എന്ന ഭയം; ബംഗാളി ഹിന്ദുക്കളെ അധിവസിപ്പിക്കാന്‍ ആദിവാസി മേഖല കൈയേറുമെന്നും ആശങ്ക; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആളിപ്പടരുന്ന പ്രക്ഷോഭം നേരിടാന്‍ ഇനി സൈന്യത്തെ ഇറക്കിയുള്ള അമിത് ഷായുടെ കാശ്മീര്‍ മോഡല്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പൗരത്വ (ഭേദഗതി) ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആളിപ്പടരുന്ന പ്രക്ഷോഭം നേരിടാന്‍ സൈന്യം എത്തി. കാശ്മീരിനുള്ള പ്രത്യേക അവകാശം റദ്ദാക്കി കഴിഞ്ഞപ്പോഴുണ്ടായ സ്ഥിതിഗതികളെ നേരിട്ട അതേ രീതി പുറത്തെടുക്കും. അതിശക്തമായ നിലപാടുകള്‍ എടുക്കാനാണ് തീരുമാനം. പൗരത്വ ബില്‍ റദ്ദാക്കമെന്നാണ് ആവരുടെ ആവശ്യം. മുസ്ലീങ്ങളെ ഒഴിവാക്കുന്നതല്ല അവിടുത്തെ പ്രതിഷേധത്തിന് കാരണം. മറിച്ച് ബംഗ്ലാദേശി ഹിന്ദുക്കളെ ഉള്‍ക്കൊള്ളുമ്പോഴുള്ള സാമൂഹിക സാഹചര്യങ്ങളാണ് വിഷയമാകുന്നത്.

പ്രധാനമായും അസമിലെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൗരത്വ രജിസ്റ്ററാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ . ബംഗ്ലാദേശില്‍നിന്നു ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ എത്തുന്ന പശ്ചാത്തലത്തില്‍ 1951ലാണ് ആദ്യമായി അസമില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയത്. രാജ്യത്ത് എന്‍.ആര്‍.സി.യുള്ള ഏക സംസ്ഥാനം അസമാണ്. ബംഗ്ലാദേശില്‍നിന്നു കുടിയേറ്റക്കാര്‍ വ്യാപകമായി പ്രവഹിക്കുന്നെന്നും അവര്‍ അനധികൃതമായി വോട്ട് ചെയ്യുന്നെന്നുമുള്ള ആക്ഷേപത്തെത്തുടര്‍ന്നാണ് ഇത് ഏര്‍പ്പെടുത്തിയത്.

പുതിയ നിയമം വരുമ്പോള്‍ 2014ന് മുമ്പ് അസമിലെത്തിയവര്‍ക്കും പൗരത്വം കിട്ടും. 2005-ല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയനും ചേര്‍ന്നുണ്ടാക്കിയ കരാര്‍ പ്രകാരം 1951-ലെ എന്‍.ആര്‍.സി.യില്‍ മാറ്റംവരുത്താനാരംഭിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന 1985-ലെ അസം കരാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2005-ലെ കരാര്‍. അക്കാലയളവില്‍ സംസ്ഥാനത്തുടനീളമുണ്ടായ സംഘര്‍ഷങ്ങള്‍ കാരണം എന്‍.ആര്‍.സി. പുതുക്കല്‍ പൂര്‍ത്തിയാക്കാനായില്ല. ഇതിനിടെയാണ് പുതിയ നിയമവുമായി കേന്ദ്രം എത്തുന്നത്.

അതുകൊണ്ടാണ് അസം അക്കോര്‍ഡ് വഴിതിരിച്ചുവിടാനുള്ള നീക്കമാണെന്ന ആരോപണവുമായി അസമും നോര്‍ത്ത് ഈസ്റ്റും തെരുവില്‍ ഇറങ്ങുന്നത്. പുതിയ ബില്ല് അസം അക്കോര്‍ഡിന്റെ സാധുത നഷ്ടപ്പെടുത്തില്ലെന്ന് കേന്ദ്രം പറയുന്നു. എന്നാല്‍ ഇത് പ്രതിഷേധക്കാര്‍ മുഖവിലയ്ക്കെടുക്കുന്നില്ല. അസമിലെ തദ്ദേശീയരായ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ് പുതിയ ബില്ല് എന്ന പ്രചാരണവും വ്യാപമാകണ്. പൗരത്വ ബില്ല് അസമില്‍ മാത്രം ഒതുങ്ങുന്നതല്ല. രാജ്യം മൊത്തം നടപ്പാക്കുന്നതാണ്. പൗരത്വ ബില്ല് എന്‍ആര്‍സിക്ക് എതിരല്ല. അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കുകയാണ് എന്‍ആര്‍സിയുടെ ലക്ഷ്യം. എന്നാല്‍ മൂന്ന് രാജ്യങ്ങളില്‍ നിന്ന് അഭയം ചോദിച്ചെത്തിയവരെയാണ് പൗരത്വ ബില്ല് പരിഗണിക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു.

പ്രതിഷേധം ബംഗാളി ഹിന്ദുക്കള്‍ക്കെതിരെ
ബംഗാളി സംസാരിക്കുന്നവര്‍ക്ക് അസമില്‍ മേധാവിത്വം ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണം. അസമില്‍ രണ്ടാം ഭാഷയാണ് ബംഗാളി. ബംഗാളി ഹിന്ദുക്കള്‍ കൂടുതലും താമസിക്കുന്നത് അസമിലെ ബാരക് വാലിയിലണ്. എന്നാല്‍ ബ്രഹ്മപുത്ര വാലിയില്‍ ബംഗാളി ഹിന്ദുക്കള്‍ കുറവാണ്. അവിടെയുള്ള ബംഗാളി ഹിന്ദുക്കളാകട്ടെ അസമീസ് ഭാഷയാണ് സംസാരിക്കുന്നതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ബില്ല് പാസായാല്‍ ബംഗാളി ഹിന്ദുക്കള്‍ അസമിന് ഭാരമാകുമെന്ന പ്രചാരണവും അസമില്‍ നടക്കുന്നുണ്ട്. രാജ്യം മൊത്തമാണ് പൗരത്വ ബില്ല് നടപ്പാക്കുന്നത്. അസമില്‍ മാത്രമല്ല. മേല്‍പറഞ്ഞ മൂന്ന് രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ അസമില്‍ മാത്രമല്ല താമസിക്കുന്നതെന്നും സര്‍ക്കാര്‍ ഉണര്‍ത്തുന്നു. എന്നാല്‍ കൂടുതല്‍ പേരുള്ളത് അസം ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്.

ബംഗാളി ഹിന്ദുക്കളെ അധിവസിപ്പിക്കാന്‍ ആദിവാസി മേഖല കൈയേറാനുള്ള നീക്കം നടക്കുമെന്ന പ്രചാരണവും വ്യാപകമാണ്. ബംഗാളി ഹിന്ദുക്കള്‍ കൂടുതലുള്ള ബാരക് വാലി, ആദിവാസി മേഖലയില്‍ നിന്ന് വളരെ വിദൂരത്താണ് എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന പ്രതികരണം. ആദിവാസി ഭൂമി സംരക്ഷണ നിയമത്തില്‍ യാതൊരു കൈക്കടത്തലും സര്‍ക്കാര്‍ നടത്തുന്നില്ല. ആദിവാസി മേഖല ഒഴിവാക്കിയാണ് പൗരത്വ ബില്ല് നടപ്പാക്കുന്നതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

എന്‍ആര്‍സി എന്നാല്‍ ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ അഥവാ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്. അസം സംസ്ഥാനത്തിനായി 1951 ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ എന്‍ആര്‍സിയുടെ പ്രത്യേക പരിഷ്‌കരണ നടപടികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിന് ശേഷം അസം ദേശീയ പൗരത്വ രജിസ്റ്ററുടെ അന്തിമ പട്ടിക ഓഗസ്റ്റ് 31, 2019 ല്‍ പുറത്ത് വന്നു. 1980 കളില്‍ ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം നിരവധി പേരാണ് അസമിലേക്ക് കുടിയേറിയത്. ഇത് നിരവധി പ്രതിഷേധങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും വഴിവെച്ചു. ഇത് അസം അക്കോര്‍ഡിന് വഴിതെളിച്ചു.

അസമില്‍ ജനിച്ചാലും പൗരത്വമില്ല!
ഇന്ത്യന്‍ ഭരണകൂടവും അസം മൂവ്‌മെന്റിന്റെ നേതാക്കളും തമ്മില്‍ ഒപ്പുവെച്ച ധാരണയാണ് അസം അക്കോര്‍ഡ്. 1985 ലല്‍ ഡല്‍ഹിയില്‍വച്ചാണ് ഇത് ഒപ്പുവെക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ ആറ് വര്‍ഷത്തോളം നടത്തിവന്ന പ്രതിഷേധങ്ങള്‍ക്ക് ഇതോടെ വിരാമമായി. അസം അക്കോര്‍ഡിന് ശേഷമാണ് അസം മൂവ്‌മെന്റിലെ നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതും അസമില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതും.

1985 ല്‍ സിറ്റിസണ്‍ഷിപ്പ് ആക്ട് 6എ പ്രകാരം അസാം അക്കോര്‍ഡിന് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഇത്. ഇന്ത്യയില്‍ 1950 നും 1987നും മധ്യേ ജനിച്ച എല്ലാവരും ഇന്ത്യന്‍ പൗരന്മാരാണ്. മാതാപിതാക്കളില്‍ ഏതെങ്കിലുമൊരാള്‍ ഇന്ത്യന്‍ പൗരനായാല്‍ 1987 നും 2003 നും മധ്യേ ഇന്ത്യയില്‍ ജനിച്ചവരെയും ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കും. 2003ന് ശേഷം ഇന്ത്യയില്‍ ജനിച്ചവരുടെ അച്ഛനും അമ്മയും ഇന്ത്യന്‍ പൗരന്മാരാണെങ്കില്‍ കുട്ടികളും ഇന്ത്യന്‍ പൗരന്മാരാകും. എന്നാല്‍ അസമില്‍ ഇതല്ല അവസ്ഥ.

ഈ നിയമങ്ങളോ വ്യവസ്ഥകളോ ഒന്നും അസമിന് ബാധകമല്ല. അസം അക്കോര്‍ഡ് പ്രകാരം അസമിലെ ഒരു വ്യക്തിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കണമെങ്കില്‍ ആ വ്യക്തിയോ ആ വ്യക്തിയുടെ പൂര്‍വികരോ മാര്‍ച്ച് 24, 1971 ന് മുമ്പ് അസമില്‍ ജീവിച്ചിരിക്കണം. ഇന്ത്യയില്‍ ജനിച്ചതുകൊണ്ടോ, മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്മാരായതു കൊണ്ടോ മാത്രം അസമിലുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കില്ല. നിങ്ങളോ നിങ്ങളുടെ മാതാപിതാക്കളോ മാര്‍ച്ച് 24, 1971 മുമ്പ് അസമില്‍ ജീവിച്ചിരുന്നിരിക്കണം.

1971 ല്‍ അതിര്‍ത്തി കടന്ന അസമില്‍ എത്തിയ മാതാപിതാക്കള്‍ക്ക് അതേ വര്‍ഷം തന്നെ ജനിച്ച കുഞ്ഞിന് തന്റെ 48 ആം വയസ്സില്‍ പൗരത്വം നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ പുതിയ നിയമം വന്നാല്‍ ആറു മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കേണ്ടി വരും. ഇതാണ് അസമിനെ പ്രതിഷേധാഗ്‌നിയില്‍ നിറയ്ക്കുന്നത്.

സൈനിക കാവലില്‍ ത്രിപുരയും അസമും
ത്രിപുരയില്‍ 70 പേര്‍ വീതമടങ്ങുന്ന രണ്ടു സംഘം സൈന്യത്തെ (രണ്ടു കോളം) ഇറക്കി. അസമിലേക്കും രണ്ടു കോളം സൈനികരെ അയച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് 5000 അര്‍ധസൈനികരെയും കേന്ദ്രം നിയോഗിച്ചു. അസമിലെ ഗുവാഹത്തിയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ത്രിപുരയില്‍ കാഞ്ചന്‍പുര്‍, മനു എന്നിവിടങ്ങളിലാണ് സൈന്യമിറങ്ങിയത്. അസമില്‍ ദിബ്രുഗഡ്, ബുന്‍ഗായ്ഗാവ് എന്നിവിടങ്ങളിലേക്കാണ് എത്തുക. പ്രചാരണങ്ങളും അനധികൃത സംഘം ചേരലുകളും തടയാന്‍ അസമില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ത്രിപുരയില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്കിനു പിന്നാലെ എസ്എംഎസും നിരോധിച്ചു.

അസമില്‍ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. നൂറുകണക്കിനു പേരെ തടവിലാക്കി. 8 ട്രെയിനുകള്‍ റദ്ദാക്കി. 6 ട്രെയിനുകള്‍ സര്‍വീസ് വെട്ടിക്കുറച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഡല്‍ഹി ജന്തര്‍ മന്ദിറില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ, പ്രതിഷേധം തണുപ്പിക്കാനായി മണിപ്പുരിലും ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (പുറമേ നിന്നുള്ളവര്‍ക്കുള്ള യാത്ര ചെയ്യാന്‍ പ്രത്യേക പെര്‍മിറ്റ് വേണമെന്ന നിബന്ധന) ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ ഇതൊന്നും ഫലം കാണുന്നില്ല. സിആര്‍പിഎഫ്, ബിഎസ്എഫ്, സശസ്ത്ര സീമാ ബല്‍ എന്നീ വിഭാഗങ്ങളെയാണ് വ്യോമമാര്‍ഗം എത്തിച്ചത്. കശ്മീരില്‍നിന്ന് പിന്‍വലിച്ച 2000 അര്‍ധ സൈനികരും ഇതില്‍ ഉള്‍പ്പെടുന്നു.

ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ അവിടെ വിന്യസിച്ച അര്‍ധ സൈനികരെയാണ് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുള്ളത്. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ അസമിലെ ദിസ്പുര്‍, ഗുവഹാട്ടി, ദീബ്രുഘട്ട്, ജോര്‍ഘട്ട് എന്നിവിടങ്ങളില്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി. സ്ത്രീകളും മാധ്യമ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു. നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍ഇഎസ്ഒ) കഴിഞ്ഞ ദിവസം 11 മണിക്കൂര്‍ ബന്ദ് ആചരിച്ചിരുന്നു.

പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം ശക്തമാക്കി. അസമിലും ത്രിപുരയിലും സ്ഥിതി കലാപസമാനമാണ്. ഒട്ടേറെ വാഹനങ്ങള്‍ക്ക് തീയിട്ടു. ത്രിപുരയില്‍ അസം റൈഫിള്‍സിന്റെ രണ്ട് കോളം ഉദ്യോഗസ്ഥരെ വിന്യസിച്ചു. വിവിധ സംഘടനകളും മറ്റും അസമിലെ തിന്‍സുകിയ, ലുംഡിങ് ഡിവിഷനുകളില്‍ ട്രെയിന്‍ തടയല്‍ ആഹ്വാനങ്ങള്‍ നടത്തിയ പശ്ചാത്തലത്തില്‍ 12 ട്രെയിനുകള്‍ പൂര്‍ണമായും 10 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. തെരുവില്‍ പ്രതിഷേധിക്കുന്ന യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പിന്തുണയുമായി സര്‍ക്കാര്‍ ജീവനക്കാരും പ്രതിഷേധം ആരംഭിച്ചു. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഒരു മണിക്കൂറിലേറെ വിമാനത്താവളത്തില്‍ കുടുങ്ങിയ അസം മുഖ്യമന്ത്രി ശക്തമായ സുരക്ഷാ അകമ്പടിയില്‍ ഔദ്യോഗിക വസതിയില്‍ മടങ്ങിയെത്തി.

ത്രിപുരയില്‍ പൊലീസ്, ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ്, അസം റൈഫിള്‍സ് എന്നിവയെ വിന്യസിച്ചിട്ടും സംഘര്‍ഷം വ്യാപകമായതോടെയാണ് സൈനികത്തെ ഇറക്കിയത്. പല ഭാഗങ്ങളിലും പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. ത്രിപുരയില്‍ പൊലീസിനിടയിലും അതൃപ്തി പടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാനഘടകത്തിനകത്തും പ്രതിഷേധമുണ്ട്. സഖ്യകക്ഷിയായി ഐപിഎഫ്ടി പ്രത്യക്ഷ പ്രക്ഷോഭത്തിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category