1 GBP = 92.80 INR                       

BREAKING NEWS

ദേശീയ പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമല്ല; മുസ്ലിംങ്ങള്‍ക്ക് എതിരല്ല, ന്യൂനപക്ഷ സംരക്ഷണം ഉറപ്പു വരുത്തുന്നതാണ് നിയമഭേദഗതി; നിയമം പറയുന്നത് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മാത്രം ന്യൂനപക്ഷങ്ങളുടെ പൗരത്വം മാത്രം; ആര്‍ട്ടിക്കിള്‍ 15 ഇന്ത്യന്‍ പൗരന്മാര്‍ ആയതിന് ശേഷം പരിഗണിക്കേണ്ട കാര്യം: വിശാലമായ അര്‍ത്ഥത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളണം എന്നു പറയാമെന്ന് മാത്രം: പൗരത്വ നിയമത്തില്‍ സുപ്രീംകോടതിയിലേക്ക് നിയമപോരാട്ടം നീങ്ങുമ്പോള്‍ അഡ്വ.ഹരീഷ് സാല്‍വെക്ക് പറയാനുള്ളത്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിംലീഗ് നിയമ പോരാട്ടവുമായി സുപ്രീംകോടതിയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണ് നിയമം എന്നാണ് മുസ്ലിംലീഗിന്റ് പ്രധാനവാദം. ലീഗ് എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ. നവാസ് കനി, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ സുപ്രീംകോടതിയില്‍ നേരിട്ടെത്തിയാണ് ഹരജി നല്‍കിയത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കാത്ത ബില്‍ കോടതിയില്‍ പരാജയപ്പെടും. നിയമവിരുദ്ധ ബില്ലാണ്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടെങ്കിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായി ഒരു സര്‍ക്കാറിനും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അഭിഭാഷകന്‍ ഹാരിസ് ബിരാനാണ് ലീഗിനായി ഹരജി തയാറാക്കിയത്. വിവാദ ബില്ലിനെതിരായ നിയമനടപടികള്‍ സംബന്ധിച്ച് മുസ് ലിം ലീഗ് നേതാക്കള്‍ സുപ്രീംകോടതി അഭിഭാഷകന്‍ കപില്‍ സിബലുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യകണ്ട ഏറ്റവും മികച്ച അഭിഭാഷകരില്‍ ഒരാളായ ഹരീഷ് സാല്‍വെ പറയുന്നത് പാര്‍ലമെന്റ് പാസാക്കിയ ദേശീയ പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്നാണ് വ്യക്തമാക്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 25, 21 എന്നിവ ലംഘിക്കുന്നു എന്ന വാദ ശരിയല്ലെന്നാണ് സാല്‍വെയുടെ പക്ഷം. ഇത് ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമാണെന്നും മുസ്ലിം വിരുദ്ധമല്ലെന്നും അദ്ദേഹം അടിവരയിടുന്നു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ മത അടിസ്ഥാനത്തില്‍ രൂപം കൊണ്ട രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് വാതില്‍ തുറക്കുന്നതാണ് ബില്‍. ഇതുകൊണ്ട് രാജ്യങ്ങളിലെ മറ്റു സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കില്ല എന്നു പറയാന്‍ സാധിക്കില്ല. എന്തിനാണ് ഈ ബില്ലിനെ കാര്യമായി എതിര്‍ക്കുന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു.

ആര്‍ട്ടിക്കിള്‍ 14 പറയുന്നത് നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്നാണ്. ആര്‍ട്ടിക്കിള്‍ 15ല്‍ പറയുന്ന കാര്യങ്ങള്‍ ഒരു ഇന്ത്യന്‍ പൗരത്വമുള്ള ഒരാള്‍ക്കുള്ള അവകാശമാണ്. അതുകൊണ്ട് ഈ പൗരത്വ പ്രശ്നം ഇവിടെ ബാധകമല്ലെന്നാണ് അഡ്വ. ഹരീഷ് സാല്‍വെ പറയുന്നത്. ഇപ്പോഴത്തെ നിയമഭേദഗതി കൊണ്ട് ലക്ഷ്യമാക്കുന്നത് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നത് മാത്രമാണ്. അതുകൊണ്ട് മറ്റു അയല്‍രാജ്യങ്ങളുടെ കാര്യം ഈ വിഷയവുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം വാദിക്കുന്നു. മറ്റ് കാര്യങ്ങള്‍ സര്‍ക്കാര്‍ പോളിസിയുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും സാല്‍വെ പറയുന്നു.

ഭരണഘടനയിലെ പല കാര്യങ്ങളും മതവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും ഹരീഷ് സാല്‍വെ പറയുന്നു. പാര്‍ലമെന്റില്‍ ഉയര്‍ന്ന വാദങ്ങള്‍ ഇന്ത്യ വിശാലമായി ചിന്തിക്കണം എന്നും മറ്റുമാണ്. ഇങ്ങനെ വിശാലമായ അര്‍ത്ഥത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളാമെന്ന് പറയുമ്പോഴും പോളിസി എന്താണെന്ന് തീരുമാനിക്കാന്‍ സര്‍ക്കാറിന് കഴിയും എന്ന കാര്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇന്നലെയാണ് പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കിയത്.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുന്നതാണ് നിലവിലെ നിയമ വ്യവസ്ഥ. പൗരത്വ നിയമത്തിലെ 5, 6 വകുപ്പുകള്‍ പ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അവര്‍ യോഗ്യരല്ല. ഈ കുടിയേറ്റക്കാരെ പാസ്പോര്‍ട്ട്, വിദേശ നിയമങ്ങള്‍ പ്രകാരമുള്ള നടപടികളില്‍ നിന്ന് ഒഴിവാക്കി 2015ലും 2016ലുമായി സര്‍ക്കാര്‍ വിജ്ഞാപനം കൊണ്ടുവന്നു. തുടര്‍ന്നും താമസിക്കാന്‍ പാകത്തില്‍ ദീര്‍ഘകാല വിസ അനുവദിച്ചു. ഇപ്പോള്‍ ഈ കുടിയേറ്റക്കാരെ പൗരത്വത്തിന് അര്‍ഹരാക്കുകയാണ് ചെയ്യുന്നത്.

2014 ഡിസംബര്‍ 31 വരെ അനധികൃത കുടിയേറ്റക്കാരായി ഇന്ത്യയില്‍ പ്രവേശിച്ചവര്‍ക്ക് പൗരത്വം നല്‍കും. എത്തിച്ചേര്‍ന്ന കാലം മുതലുള്ള പൗരത്വം അനുവദിക്കും. മൂന്ന് അയല്‍ രാജ്യങ്ങളിലെ ആറു ന്യൂനപക്ഷ വിഭാഗക്കാര്‍ അടക്കം ഇന്ത്യന്‍ വേരുള്ളവര്‍ക്ക് അതിനുതക്ക തെളിവ് പൗരത്വ അപേക്ഷ വേളയില്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. 12 വര്‍ഷം ഇന്ത്യയില്‍ താമസിച്ചതിനു രേഖയുള്ളവര്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് രീതി. അതിനാല്‍ പൗരത്വ നിയമത്തിന്റെ ആറാം പട്ടിക ഭേദഗതി ചെയ്യും. ഇനി അഞ്ചു വര്‍ഷം താമസിച്ചെന്ന് തെളിയിച്ചാല്‍ മതി.

രാജ്യത്ത് എത്തുന്ന അഭയാര്‍ഥികളില്‍ മുസ്ലിംകളെ പൗരത്വത്തിന് പുറത്ത് നിര്‍ത്തുന്നുവെന്നാണ് ബില്ലിനെതിരായ പ്രധാന ആരോപണം. തുല്യത ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 14ന്റെ ലംഘനമാണ് ബില്‍ എന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ല പൗരത്വം നല്‍കേണ്ടതെന്നും ബില്ലിനെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബില്ലെനെതിരെ അതിശക്തമായ പ്രക്ഷോഭത്തിലാണ്. അതിന് അവര്‍ പറയുന്ന കാരണങ്ങള്‍ മറ്റൊന്നാണ്. ബില്‍ നിയമമായാല്‍ അത് ഏറ്റവുമധികം ദോഷകരമായി ബാധിക്കുക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയായിരിക്കും അനധികൃത കുടിയേറ്റക്കാരുടെ സ്ഥിരവാസം ഈ സംസ്ഥാനങ്ങളുടെ ജനസംഖ്യാനുപാതം താളം തെറ്റിക്കും. തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കും, വിഭവ ശോഷണമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തദ്ദേശീയ ജനവിഭാഗങ്ങള്‍ക്ക് ഭരണഘടനയുടെ ആറാം പട്ടിക പ്രകാരമുള്ള പരിരക്ഷ നിലനില്‍ക്കും. അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളില്‍ ഈ നിയമഭേദഗതിയുടെ വ്യവസ്ഥകള്‍ ബാധകമായിരിക്കില്ല. ഇന്നര്‍ലൈന്‍ പെര്‍മിറ്റ് സമ്പ്രദായം അനുസരിച്ച് പരിരക്ഷയുള്ള അരുണാചല്‍പ്രദേശ്, സിക്കിം, മണിപ്പൂര്‍, നാഗാലന്‍ഡ് ഭൂവിഭാഗങ്ങളിലും വ്യവസ്ഥ ബാധകമല്ല.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി കുടിയേറിയ മുസ്ലിംകളല്ലാത്ത 31,313പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വം ലഭിക്കുക. (ഹിന്ദുക്കള്‍: 25,447, സിഖ്-5,807, ക്രിസ്ത്യന്‍-55, ബുദ്ധമതക്കാര്‍-രണ്ട്, പാഴ്സി-ഒന്ന്). അയല്‍രാജ്യങ്ങളില്‍ പീഡനം നേരിടേണ്ടിവന്നതിനാല്‍ പുറത്താക്കപ്പെട്ടവരാണ് തങ്ങളെന്നും അതിനാല്‍ ഇന്ത്യന്‍ പൗരത്വം അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. നിലവില്‍ ദീര്‍ഘകാല വിസയില്‍ താമസിച്ചു വരുന്നവരാണ് ഇവര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category