1 GBP =92.30INR                       

BREAKING NEWS

കുട്ടിക്ക് പാമ്പുകടിയേറ്റിട്ടും അദ്ധ്യാപകര്‍ ചികിത്സ നല്‍കിയില്ല; പ്രഥമ ശുശ്രൂഷ നല്‍കേണ്ടത് എങ്ങനെ എന്നുപോലും അദ്ധ്യാപകര്‍ക്ക് അറിവുണ്ടായിരുന്നില്ല; ക്ലാസ് മുറിയിലും സ്‌കൂള്‍ പരിസരത്തുമായി നിരവധി മാളങ്ങളുണ്ട്; ശുചിമുറിയുടെ സ്ഥിതി തികച്ചും ശോചനീയം; ഇങ്ങനെയൊക്കെ ആയിട്ടും സ്‌കൂളിന് സര്‍ക്കാര്‍ ഫിറ്റ്‌നസ് നല്‍കി: ബത്തേരി സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

Britishmalayali
kz´wteJI³

കൊച്ചി: വയനാട് ബത്തേരിയില്‍ സര്‍വജന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജില്ലാ ജഡ്ജി സ്‌കൂളില്‍ പരിശോധന നടത്തി വലിയ പിഴവുണ്ടായെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.

സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ആരോഗ്യ വകുപ്പ് സെക്രട്ടറിയോടും മറുപടി നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ സ്‌കൂളില്‍ പരിശോധന നടത്തിയ വയനാട് ജില്ലാ ജഡ്ജി നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗുരുതര സ്വഭാവമുള്ളതായിരുന്നു.

കുട്ടിക്ക് പാമ്പുകടിയേറ്റിട്ടും അദ്ധ്യാപകര്‍ ചികിത്സ നല്‍കിയില്ല, പ്രഥമ ശുശ്രൂഷ നല്‍കേണ്ടത് എങ്ങനെ എന്നുപോലും അദ്ധ്യാപകര്‍ക്ക് അറിവുണ്ടായിരുന്നില്ല, പിതാവ് എത്തും വരെ കാത്തിരുന്നു, ഷഹ്ലയ്ക്ക് പാമ്പുകടിയേറ്റ ക്ലാസ് മുറിയിലും സ്‌കൂള്‍ പരിസരത്തുമായി നിരവധി മാളങ്ങളുണ്ട്, സ്‌കൂള്‍ പരിസരമാകെ കാടുപിടിച്ച് കിടക്കുന്ന നിലയിലായിരുന്നു, ശുചിമിറിയുടെ സ്ഥിതി തികച്ചും ശോചനീയമായിരുന്നു, ഇങ്ങനെയൊക്കെ ആയിട്ടും സ്‌കൂളിന് സര്‍ക്കാര്‍ ഫിറ്റ്‌നസ് നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സമീപകാലത്തൊന്നും അവിടെയെത്തി പരിശോധന നടത്തിയതായി രേഖകളില്ല എന്നിങ്ങനെ ജില്ലാ ജഡ്ജി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിനാണ് ചീഫ് ജസ്റ്റിസിന്റെ നടപടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category