1 GBP = 93.60 INR                       

BREAKING NEWS

കുട്ടികളെ സംരക്ഷിക്കാന്‍ പഴുതില്ലാതെ കൊണ്ടു വന്ന പോക്സോ നിയമം അച്ഛന്മാരെ ശിക്ഷിക്കാന്‍ കരുവാക്കുന്നതിനെ എങ്ങനെ തടയിടാനാവും? ഭാര്യയും ഭര്‍ത്താവും തര്‍ക്കിക്കുമ്പോള്‍ കുട്ടികളുടെ അവകാശം അച്ഛന്മാര്‍ക്ക് നിഷേധിക്കുന്നതിനായി പോക്സോ കേസിലെ പരാതി ഉന്നയിക്കുന്നത് പതിവാകുന്നു; ഇതുവരെ വ്യാജമെന്ന് തെളിഞ്ഞത് നാലായിരത്തിലധികം കേസുകള്‍: നന്മയ്ക്ക് വേണ്ടി നടത്തിയ വിപ്ലവകരമായ നിയമം അച്ഛന്മാര്‍ക്ക് തിന്മയായി മാറുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

Britishmalayali
kz´wteJI³

കൊച്ചി: ലൈംഗിക വൈകൃത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ പഴുതില്ലാതെ കൊണ്ടുവന്ന നിയമം ആണ് പോക്സോ. പോക്സോ നിയമ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ജയിലെണ്ണേണ്ടി വരുമെന്ന് ഉറപ്പ്. എന്നാല്‍ കുട്ടികളെ രക്ഷിക്കാന്‍ കൊണ്ടു വന്ന ഈ നിയമം അച്ഛന്മാരെ ശിക്ഷിക്കാന്‍ കരുവാക്കുന്നത് പതിവായിരിക്കുകയാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കടിക്കുമ്പോള്‍ കുട്ടികളുടെ അവകാശം നേടിയെടുക്കുന്നതിനായി പോക്സോ കേസിലെ പരാതി ഉന്നയിക്കുന്നത് വ്യാപകമായിരിക്കുകയാണ്. പലയിടത്തും കുട്ടികളുടെ അവകാശം നേടിയെടുക്കുന്നതിനാണ് ഇത്തരത്തില്‍ പിതാവിനെ മോശക്കാരനാക്കി കൊണ്ട് അമ്മമാര്‍ കോടതിയില്‍ നാടകം കളിക്കുന്നത്.

കോടതികളില്‍ ഇത്തരത്തില്‍ അച്ഛന്മാര്‍ക്കെതിരെ കരുവാക്കിയ നാലായിരത്തിലധികം പോക്സോ കേസുകളാണ് അ്ന്വേഷണത്തില്‍ വ്യാജമെന്ന് കണ്ടെത്തിയത്. ഇതോടെ കുട്ടികളുടെ നന്മയ്ക്ക് വേണ്ടി നടത്തിയ വിപ്ലവകരമായ നിയമം അച്ഛന്മാര്‍ക്ക് തിന്മയായി മാറുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. 2018-19 കാലയളവില്‍ 4008 വ്യാജ കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ചെയ്തത്്. കഴമ്പില്ലാത്തതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് ഈ കേസുകളെല്ലാം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ സ്വന്തം മക്കളുടെ മുന്നില്‍ അഭിമാനം നഷ്ടമായ അച്ഛന്മാര്‍ക്ക് അഥ് തീരാവേദന തന്നെയാണ്.

യാതൊരു തെറ്റും ചെയ്യാത മക്കളുടെയും സമൂഹത്തിന്റെയും മുന്നില്‍ ആത്മാഭിമാനം നഷ്ടമായ അച്ഛന്മാരെ ഇത്തരത്തില്‍ പോക്സോയില്‍ കുരുക്കുന്നതിനെ എങ്ങിനെ തടയിടാനാവും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. വിവാഹമോചനക്കേസുകളില്‍ കുട്ടിയുടെ സംരക്ഷണാവകാശം നേടിയെടുക്കാനാണ് ഇതിലേറെയും. എളുപ്പവഴിയില്‍ വിവാഹമോചനം നേടാന്‍ കുട്ടികളെ കരുവാക്കുകയാണ് ചെയ്യുന്നത്.

അതേസമയം പിതാവിനെ പൊതുസമൂഹത്തില്‍ മോശക്കാരനായി ചിത്രീകരിക്കണമെന്ന ലക്ഷ്യത്തോടെയുള്ള പരാതികളുമുണ്ട്. ലൈംഗികാരോപണം ഉന്നയിച്ചാല്‍ കുട്ടിക്കുമേല്‍ അവകാശവാദം ഉന്നയിക്കാന്‍ പിതാവിന് കഴിയാതെയാവും. സംരക്ഷണാവകാശം അമ്മയ്ക്ക് കിട്ടുകയും ചെയ്യും.

അമ്മ മരിച്ച അഞ്ചുവയസ്സുകാരിയെ (ഹര്‍ജി നല്‍കിയ കാലത്ത് കുട്ടിക്ക് രണ്ടുവയസ്സ്) അച്ഛനൊപ്പംവിട്ട കീഴ്‌ക്കോടതി വിധിക്കെതിരേ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. കുട്ടിയുടെ സംരക്ഷണാവകാശം കിട്ടണമെന്നാണ് ആവശ്യം. അച്ഛന്‍ മദ്യപാനിയാണെന്നും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാളാണെന്നുമായിരുന്നു ആരോപണം. തുടരന്വേഷണത്തില്‍ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി.

ഐ.ടി ജോലിക്കാരായ ദമ്പതിമാരുടെ വിവാഹമോചനക്കേസ്. മക്കളുടെ സംരക്ഷണാവകാശത്തിനായാണ് തര്‍ക്കം. വാദംനടക്കുമ്പോള്‍ നാലുവയസ്സുള്ള മകളെ ഭര്‍ത്താവ് പീഡിപ്പിച്ചെന്ന ആരോപണം യുവതി ഉന്നയിച്ചു. കുട്ടിയെക്കൊണ്ട് അച്ഛനെതിരേ മൊഴി കൊടുപ്പിച്ചു. അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തി. മക്കളുടെ മുന്നില്‍ അപമാനിക്കപ്പെട്ട അയാള്‍ നാടുവിട്ടു. അമ്മയും വക്കീലും പറഞ്ഞതനുസരിച്ചാണ് ആദ്യം മൊഴിനല്‍കിയതെന്ന് മകള്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞു. അന്ന് കോടതിമുറിയില്‍വെച്ച് പത്തുവയസ്സുള്ള മൂത്തമകന്റെ നോട്ടത്തെക്കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും ആ പിതാവ് നിസ്സഹായനാവും.

പത്തുവയസ്സുകാരനായ മകന്റ മുടിമുറിക്കാനാണ് അമ്മയും മകനും ചേര്‍ന്ന് ബാര്‍ബര്‍ഷോപ്പിലെത്തിയത്. മുടിമുറിച്ചത് ഇഷ്ടപ്പെടാത്തതിനെച്ചൊല്ലി വലിയ തര്‍ക്കം കടയിലുണ്ടായി. രണ്ടുദിവസം കഴിഞ്ഞ് പോക്സോ കേസില്‍ അന്വേഷണം നടത്താന്‍ പൊലീസെത്തിയപ്പോഴാണ് കടയുടമ വിവരമറിയുന്നത്. അമ്മ കടയുടെ പുറത്തിറങ്ങിയ സമയത്ത് പത്തുവയസ്സുകാരനെ ദുരുദ്ദേശ്യത്തോടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് കേസ്. എന്നാല്‍ കടയിലെ സി.സി. ക്യാമറ തുണയായി. മുഴുവന്‍ സമയവും അമ്മ കുട്ടിക്കൊപ്പം ഉണ്ടായിരുന്നെന്നും പരാതിയില്‍ പറയുന്നതൊന്നും നടന്നില്ലെന്നും കണ്ടെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category