1 GBP = 93.60 INR                       

BREAKING NEWS

ദാരിദ്ര്യം മാത്രമുള്ള മിടുമിടുക്കിയെ നേഴ്സാക്കിയത് പാസ്റ്റര്‍മാരുടെ സ്‌കോളര്‍ഷിപ്പ്; സെക്കന്തരാബാദിലെ തിരുവല്ലക്കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായുള്ള പ്രണയം പൂത്തുലഞ്ഞത് എതിര്‍പ്പുകള്‍ക്കൊടുവില്‍; പലവട്ടം ബാത്ത്‌റൂമില്‍ അടച്ചിട്ടു; തലമുടി പറിച്ചെടുത്തു; മൂന്നുലക്ഷം രൂപ മുടക്കി ചികിത്സിച്ചിട്ടും റോയിയുടെ അസുഖം ഭേദമായില്ല; ഉപദ്രവം സഹിക്കാതെയാണ് അവള്‍ ഹൈദരാബാദില്‍ നിന്ന് രക്ഷപെട്ടതെന്ന് ഇപ്പോള്‍ വിലപിക്കുന്ന അമ്മ; ഉദയംപേരൂരിലെ വില്ലത്തി സുനിതാ ബേബിയുടെ കഥ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ചെറുവാരക്കോണത്തെ ഒന്‍പതാംക്ലാസിലെ പഴയ സഹപാഠിയെ കണ്ടപ്പോള്‍ മനസ്സില്‍ പ്രണയം മൊട്ടിടാന്‍ കാരണം സുനിതാ ബേബിയുടെ ജീവിത സാഹചര്യങ്ങള്‍. ഒന്‍പതാം ക്ലാസുവരെയാണ് പ്രേംകുമാര്‍ ചെറുവാരകോണത്തെ സ്‌കൂളില്‍ പഠിച്ചത്. അച്ചന്റെ ജോലിയായിരുന്നു ചെങ്ങന്നൂരുകാരനെ വെള്ളറടയില്‍ എത്തിച്ചത്. സുനിതാ ബേബിയും ഒന്‍പതാംക്ലാസില്‍ അനാഥാലയത്തിലേക്ക് മാറേണ്ടി വന്ന സുനിതാ ബേബിയുടെ ജീവിത സാഹചര്യങ്ങള്‍ അതി ദയനീയമായിരുന്നു. പഠനത്തില്‍ സമര്‍ഥയായിരുന്നു സുനിത. വീട് ഇടിഞ്ഞുവീണപ്പോള്‍, ഒന്‍പതാം വയസില്‍ സുനിതയെ മാതാപിതാക്കള്‍ അനാഥാലയത്തിലാക്കി. അവിടേയും പഠനത്തില്‍ മികവ് കാട്ടിയാണ് നേഴ്സായി സുനിത മാറിയത്.

കാമുകിയുമായി ചേര്‍ന്നു ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കേസിലെ കൂട്ടുപ്രതി സുനിതയുടെ ആദ്യ വിവാഹം അമ്പേ പരാജയമായിരുന്നു. വെള്ളറട വാലന്‍വിളയിലെ സുനിതയുടെ വീട്ടില്‍ അച്ഛനും അമ്മയുമാണു താമസം. രണ്ടരസെന്റ് സ്ഥലത്ത് ഒരു മുറിയും ഹാളും മാത്രമുള്ള വീട്. സഹായിക്കാന്‍ ആരുമില്ലാത്ത അച്ഛനും അമ്മയും. റബ്ബര്‍ ടാപ്പിങിന് പോയാണ് കുടുംബം മുന്നോട്ട് പോകുന്നത്. ഹൈദരാബാദിലായിരുന്നപ്പോള്‍ സുനിത മാതാപിതാക്കള്‍ക്കു പണം അയച്ചിരുന്നു. നാട്ടില്‍ വന്നശേഷം പണം നല്‍കിയിട്ടില്ല. സുനിതയുടെ രണ്ട് സഹോദരന്മാര്‍ മാതാപിതാക്കള്‍ക്കു ചെലവിനും ചികില്‍സയ്ക്കും പണം നല്‍കുന്നുണ്ട്. രണ്ടാഴ്ച മുന്‍പാണ് സുനിത അവസാനമായി വീട്ടിലെത്തിയത്.

അനാഥാലായത്തിലെ പഠനത്തിലും സുനിത പിന്നോട്ട് പോയില്ല. നല്ല മാര്‍ക്കോടെ എസ്എസ്എല്‍സിയും പ്രീഡിഗ്രിയും ജയിച്ച സുനിത സെക്കന്തരാബാദില്‍ നഴ്സിങിന് ചേര്‍ന്നു. അവിടെ ജോലിക്കിടെയാണ് റോയ്തോമസിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. മൂന്നു കുട്ടികള്‍ പിറന്നശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. മനോനില തെറ്റിയ ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നതായി സുനിത വീട്ടുകാരോടു പറഞ്ഞിരുന്നു. അതിനിടയിലാണു സഹപാഠിയായിരുന്ന പ്രേംകുമാറിനെ വീണ്ടും പരിചയപ്പെടുന്നത്. റോയിയുടെ മൂന്നു കുട്ടികളുമായാണ് ചെറുവാരക്കോണത്തെ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിനെത്തിയത്.

മൂന്നാം ക്ലാസ് മുതല്‍ പാറശാലയ്ക്കടുത്ത് ചെറുവാരക്കോണത്തെ സി.എസ്ഐ അനാഥാലയത്തോട് ചേര്‍ന്ന സ്‌കൂളിലാണ് സുനിത പഠിച്ചത്. പാസ്റ്റര്‍മാരുടെ സ്പോണ്‍സര്‍ഷിപ്പോടെ സെക്കന്തരാബാദിലെ കോളേജില്‍ നഴ്സിംഗിന് ചേര്‍ന്നത്. മികച്ച മാര്‍ക്കോടെ ജയിച്ചു. അവിടെത്തന്നെ ജോലിയും ലഭിച്ചു. സെക്കന്തരാബാദിലെ ജോലിക്കിടെയാണ് റോയ് തോമസ് സുനിതയുടെ ജീവിതത്തിലേക്കെത്തിയത്. തിരുവല്ല സ്വദേശിയായ റോയി ഹൈദരാബാദില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ്. മാതാപിതാക്കള്‍ ഹൈദരാബാദിലായിരുന്നു. അവിടെ പത്തുസെന്റ് സ്ഥലം വാങ്ങി വീടുവച്ചു. റോയി ജനിച്ചതും വളര്‍ന്നതും അവിടെയാണ്.

സെക്കന്തരാബാദിലെ ആശുപത്രിയില്‍ അവരുടെ പ്രണയം പൂത്തുലഞ്ഞു. മാതാപിതാക്കള്‍ എതിര്‍ത്തെങ്കിലും ഒരു പാസ്റ്ററുടെ കാര്‍മ്മികത്വത്തില്‍ പതിമ്മൂന്ന് വര്‍ഷം മുന്‍പായിരുന്നു സുനിതയുടെയും റോയ് തോമസിന്റെയും വിവാഹം. മാതാപിതാക്കള്‍ പങ്കെടുത്തില്ല. ഇരുവരെയും വീട്ടില്‍ കയറ്റിയതുമില്ല. മൂത്തകുട്ടി അയറിന്‍ പിറന്നശേഷമാണ് സുനിതയെ റോയിയുടെ വീട്ടുകാര്‍ സ്വീകരിച്ചത്. വീടിന് രണ്ടാംനില നിര്‍മ്മിച്ച് റോയിക്കും സുനിതയ്ക്കും നല്‍കി.

ഇവര്‍ക്ക് മൂന്നുമക്കളാണ്. റോയിക്ക് വട്ടായെന്നും തന്നെ നിരന്തരം ഉപദ്രവിക്കുന്നതായും സുനിത മാതാപിതാക്കളോട് പറഞ്ഞിരുന്നു. റോയി സുനിതയെ കൊല്ലുമെന്നും രക്ഷപെടാനും റോയിയുടെ മാതാപിതാക്കള്‍ പറയുമായിരുന്നുവെന്ന് പിതാവ് ജോണും അമ്മ ചാര്‍ലെറ്റും പറഞ്ഞു. പലവട്ടം ബാത്ത്‌റൂമില്‍ അടച്ചിട്ടു. തലമുടി പറിച്ചെടുത്തു. മൂന്നുലക്ഷം രൂപ മുടക്കി ചികിത്സിച്ചിട്ടും റോയിയുടെ അസുഖം ഭേദമായില്ല. ഉപദ്രവം സഹിക്കാതെയാണ് അവള്‍ ഹൈദരാബാദില്‍ നിന്ന് രക്ഷപെട്ടത്- ചാര്‍ലറ്റ് പറഞ്ഞു. പതിമ്മൂന്ന് വര്‍ഷത്തിനിടെ റോയി മൂന്നുവട്ടം മാത്രമാണ് സുനിതയുടെ വീട്ടില്‍ വന്നത്. ഏഴുവര്‍ഷം മുന്‍പാണ് അവസാനം വന്നത്. ജോസഫ് ജനിച്ചശേഷം വന്നിട്ടേയില്ല. പക്ഷേ, പിണങ്ങിയശേഷവും സുനിതയെ ഫോണില്‍ വിളിക്കുമായിരുന്നെന്ന് ചാര്‍ലറ്റ് പറഞ്ഞു.

റോയിയുടെ മൂന്ന് കുട്ടികളുമായാണ് സുനിത ചെറുവാരക്കോണത്തെ സ്‌കൂളിലെ സംഗമത്തിനെത്തിയത്. കുട്ടികളെ തിരികെ കൊണ്ടുപോകാന്‍ റോയി തിരുവനന്തപുരത്ത് എത്തിയിരുന്നു. സുനിത മൂവരെയും റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കുകയായിരുന്നു. ജനുവരിയില്‍ ഹൈദരാബാദിലെത്താന്‍ തനിക്ക് റോയി ടിക്കറ്റെടുത്ത് അയച്ചിരുന്നതായി സുനിത മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇരുവരുടെയും വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല. സ്‌കൂളിലെ റീയൂണിയന് ശേഷം പ്രേംകുമാറും സുനിതയും ഒരുമിച്ചായി. പേയാട്ടെ വില്ലയില്‍ താമസം തുടങ്ങി. കളിയിക്കാവളിയില്‍ സുനിതയ്ക്ക് ജോലിയും കിട്ടി.

ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം സെപ്റ്റംബര്‍ അവസാനത്തോടെ പ്രേംകുമാര്‍ പേയാട്ടെ വില്ല ഒഴിഞ്ഞു. വീടിന്റെ താക്കോല്‍ ഒക്ടോബര്‍ രണ്ടിന് സുരക്ഷാ ജീവനക്കാരനെ ഏല്‍പ്പിച്ചു. അഡ്വാന്‍സ് നല്‍കിയ തുക തിരിച്ചുവാങ്ങിയതടക്കം ഓണ്‍ലൈന്‍ പണമിടപാടാണ് നടത്തിയത്. പിന്നീട് ഇരുവരും ഒരുമിച്ച് വില്ലയില്‍ താമസം ആരംഭിച്ചു. പ്രേംകുമാറിന്റെ ഭാര്യ ബന്ധം അറിഞ്ഞതോടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category