1 GBP = 94.00 INR                       

BREAKING NEWS

'ബൈനോക്കുലര്‍' പേടിയില്‍ പദവി വേണ്ടെന്ന് വച്ച നാട്ടുകാരുടെ പ്രിയങ്കരിയായ ഐഎഎസുകാരി; മതിയായെന്ന് പറഞ്ഞ് കേരളം വിട്ട മറ്റൊരു ഉദ്യോഗസ്ഥ; നെതര്‍ലാണ്ട് രാജാവ് എത്തിയപ്പോള്‍ മേലുദ്യോഗസ്ഥന്‍ ചോദിച്ചത് കേട്ട് ചെവിയില്‍ കൈപൊത്തിയ നിസ്സഹായതയും: ബിശ്വനാഥ് സിന്‍ഹയ്ക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത് നാല് പരാതികള്‍; നവോത്ഥാന സര്‍ക്കാരിന്റെ പൊയ്മുഖം വലിച്ചു കീറി ജ്യോതികുമാര്‍ ചാമക്കാല; പൊതുഭരണം ബിശ്വാസിന് നഷ്ടപ്പെട്ടത് പ്രളയകാലത്തെ പരാതിയില്‍: വിശ്വസ്തന്‍ വീഴുമ്പോള്‍

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: പൊതുഭരണ സെക്രട്ടറി സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ മാറ്റിയ പൊതുഭരണ സെക്രട്ടറിയ്ക്കെതിരെ ഉയരുന്നത് നിരവധി ആരോപണങ്ങള്‍. വനിതാ ഐഎഎസുകാരുടെ പരാതികള്‍ ഗൗരവമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബിശ്വനാഥ് സിന്‍ഹയ്ക്ക് പണി കിട്ടിയത്. വളരെ ഗുരുതര ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചെവിയില്‍ എത്തിയിട്ടും നടപടിയുണ്ടായില്ല. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിയെന്നാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ആരോപിക്കുന്നു. പരാതിയുടെ വിശദാംശങ്ങള്‍ മറുനാടന്‍ മലയാളിക്ക് ലഭിച്ചു.

നാല് ഐ എ എസുകാരികളാണ് ബിശ്വനാഥ് സിന്‍ഹയ്ക്കെതിരെ പരാതി കൊടുത്തത്. കേരളത്തില്‍ നിരവധി സാമൂഹിക ഇടപെടലുകള്‍ നടത്തിയ ഉദ്യോഗസ്ഥയ്ക്ക പോലും ഈ ഉദ്യോഗസ്ഥനെ കൊണ്ട് നില്‍ക്കകള്ളി ഇല്ലായിരുന്നു. ജോലിയില്‍ നിന്ന് ലീവെടുത്ത് മാറേണ്ടി അവസ്ഥ പോലും വന്നു. ഈ ഐ എ എസുകാരന്റെ വീട്ടിന് അടുത്തായിരുന്നു ഐഎഎസുകാരിയുടെ താമസം. ബൈനോക്കുലര്‍ പ്രയോഗമായിരുന്നു ഐ എ എസുകാരിയെ അസ്വസ്ഥമാക്കിയത്. നിവര്‍ത്തിയില്ലാതെയായിരുന്നു ലീവെടുക്കല്‍. ഇതിന് സമാനമായി ആര്‍ക്കും വാട്സാപ്പ് മെസേജും അയക്കും. നെതര്‍ലണ്ടിലെ രാജാവ് ആലപ്പുഴയില്‍ എത്തിയപ്പോള്‍ ഒരു യുവ ഐഎഎസുകാരിയോട് ചോദിച്ചത് അറിഞ്ഞ് ഏവരും ഞെട്ടി. പരസ്യമായി മുറിയിലേക്ക് വിളിക്കുകയാണ് ചെയ്തത്. ഈ കഥയും പുറത്ത് വന്നതോടെയാണ് ബിശ്വനാഥ് സിന്‍ഹയെന്ന വിശ്വസ്തനെ മുഖ്യമന്ത്രിയും കൈവിട്ടത്. ആദ്യ പരാതിക്കാരി കേഡര്‍ ഉപേക്ഷിച്ച് തിരിച്ചു പോവുകയും ചെയ്തു.

അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയും വാട്സാപ്പില്‍ അശ്ലീല മെസേജുകള്‍ അയക്കുകയും വിവിധ നമ്പറുകളില്‍ നിന്ന് ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നതായാണ് ആക്ഷേപം. യുവ അസിസ്റ്റന്റ് കളക്ടര്‍ പദവിയുള്ള ഉദ്യോഗസ്ഥകളടക്കം മൂന്ന് പേരാണ് പരാതിയുമായി സര്‍ക്കാരിനെ സമീച്ചത്. തിരുവനന്തപുരത്തു നിന്നു മാത്രമല്ല കൊച്ചിയില്‍ നിന്നും ഈ ഉദ്യോഗസ്ഥനെതിരെ പരാതിയുണ്ട്. ഒരു സുപ്രധാന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍, പ്രളയകാലത്ത് ഉത്തരേന്ത്യക്കാരിയായ യുവ ഉദ്യോഗസ്ഥയെ രാത്രി പന്ത്രണ്ടരയ്ക്ക് വ്യത്യസ്ത നമ്പരുകളില്‍ നിന്ന് വിളിച്ചതിനെതിരെ അവര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ പരാതിപ്പെട്ടിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സന്ദേശവും അതിന് നല്‍കിയ മറുപടിയും അവര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു.

രാത്രി 10.32ന് വിളിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ താന്‍ നല്‍കിയെന്നും 12.30ന് മറ്റൊരു നമ്പരില്‍ നിന്ന് വിളിച്ചെന്നുമാണ് ഈ ഉദ്യോഗസ്ഥയുടെ പരാതി. പത്തരയ്ക്ക് ചോദിച്ച അതേ വിവരങ്ങളാണ് വീണ്ടും ആവശ്യപ്പെട്ടത്. പിന്നീട് സ്ത്രീകളുടെ വസ്ത്രങ്ങളെക്കുറിച്ചടക്കം അശ്ലീല സംഭാഷണങ്ങളുണ്ടായെന്നും പരാതിയിലുണ്ട്. നല്ല ബ്രാ വിര്‍ജിന്റേതാണെന്ന് ഇയാള്‍ പറഞ്ഞതായാണ് സൂചന. ഒരു വീഡിയോ കോണ്‍ഫറന്‍സിനിടെ ഈ ഉദ്യോഗസ്ഥന്‍, പരാതി ഉന്നയിച്ച വനിതാ ഉദ്യോഗസ്ഥരോട് ക്ഷമാപണം നടത്തി. പക്ഷേ, വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത കളക്ടര്‍മാര്‍ അടക്കമുള്ളവര്‍ കരുതിയത് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പരുഷമായി പെരുമാറിയതിന് ക്ഷമാപണം നടത്തിയെന്നാണ് .ഇതിനു പിന്നാലെ, രണ്ട് വനിതാ ഐഎഎസുകാരെ ഈ ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിച്ചും മാപ്പപേക്ഷിച്ചു.

ഐഎഎസുകാരികള്‍ ഇത് റെക്കാഡ് ചെയ്ത് ഉന്നതര്‍ക്ക് കൈമാറിയെന്നാണ് വിവരം. വനിതാ ഐഎഎസുകാര്‍ പരാതിയുമായെത്തിയതോടെ സംസ്ഥാന സര്‍വീസിലെ ചില വനിതാ ഉദ്യോഗസ്ഥരും ഇയാള്‍ക്കെതിരെ ആരോപണമുന്നയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി തങ്ങളോട് മോശമായി പെരുമാറുന്നതായാണ് പരാതി. മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ഐഎഎസുകാരുടെ സംഘടനയുടെ നിലപാട്. എന്നാല്‍, കേഡര്‍ മാറ്റിയോ മറ്റ് സംസ്ഥാനത്തേക്ക് സ്ഥലംമാറ്റിയോ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമമുണ്ട്. ഡല്‍ഹിയില്‍ റെസിഡന്റ് കമ്മീഷണറായി നിയമിക്കാനാണ് നീക്കം. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറിയുടെ ഭാഗത്തു നിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടി വന്നു എന്ന് പരാതിപ്പെട്ട ദലിത് ജീവനക്കാരന് മാറ്റിയത് കഴിഞ്ഞ വര്‍ഷം വലിയ ചര്‍ച്ചയായിരുന്നു. അന്ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് സര്‍ക്കാര്‍ വിശദീകരണം ചോദിക്കാത്തതില്‍ സിപിഎം അനുകൂല സര്‍വീസ് സംഘടന ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. സെക്രട്ടേറിയറ്റില്‍ അടിമത്തം വിലപ്പോവില്ലെന്ന നോട്ടിസ് പുറത്തിറങ്ങി.

മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്കാണ് പൊതുഭരണ പ്രിന്‍സിപ്പല്‍സെക്രട്ടറിക്കെതിരെ പരാതി ഉന്നയിച്ച ക്ളാസ് ഫോര്‍ജീവനക്കാരനായ ദേവദാസിനെ മാറ്റിനിയമിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ബിശ്വനാഥ് സിന്‍ഹ അപമാനിക്കുന്ന രീതിയില്‍ പെരുമാറി എന്നാണ് ദേവദാസ് മുഖ്യമന്ത്രിയോട് രേഖാമൂലം പരാതിപ്പെട്ടരുന്നത്. പരാതി ഉന്നയിച്ച ദലിത് ജീവനക്കാരനെ മറ്റൊരുസെക്ഷനിലേക്ക് മാറ്റുകയും ബിശ്വനാഥ് സിന്‍ഹയോട് സര്‍ക്കാര്‍ വിശദീകരണം ചോദിക്കാതിരിക്കുകയും ചെയ്തതില്‍ സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്്ളോയിസ് അസോസിയേഷന്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ചാതുര്‍വര്‍ണ്യവും അടിമത്വവും അംഗീകരിക്കില്ലെന്ന് കാണിച്ച് സംഘടന നോട്ടിസ് പുറത്തിറക്കിയതു ചര്‍ച്ചയായി. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ജീവനക്കാരന്‍ ഉന്നയിച്ചിരിക്കുന്നത്.

എച്ചില്‍പാത്രം കഴുകാനും മേശപ്പുറത്തുനിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ മാറ്റി തുടക്കാനും ആവശ്യപ്പെട്ടുവെന്നാണ് ദേവദാസ് പറയുന്നത്. ഇവചെയ്യാതിരുന്നാല്‍വെള്ളം മേശപ്പുറത്ത് തട്ടിയിട്ട് തുടക്കാന്‍ പറയുക, പേപ്പര്‍ നിലത്തിട്ടിട്ട് പെറുക്കിയെടുക്കാന്‍ പറയുക എന്നിവയാണ് പ്രിന്‍സിപ്പല്‍സെക്രട്ടറിയുടെ പെരുമാറ്റരീതിയെന്നും പരാതി വ്യക്തമാക്കിയിരുന്നു. തനിക്ക് മറ്റൊരു വിഭാഗത്തിലേക്ക് മാറ്റം വേണമെന്നും ദേവദാസ് ആവശ്യപ്പെട്ടിരുന്നു. ഇത് മറയാക്കിയാണ് ജീവനക്കാരനെ മാറ്റിയത്.

ജ്യോതികുമാര്‍ ചാമക്കാലയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ
പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ ആ സ്ഥാനത്ത് നിന്നും മാറ്റിയതിനെ ചൊല്ലി ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല രംഗത്തു വന്നിരിക്കുന്നത്. ബിശ്വനാഥ് സിന്‍ഹ നിരന്തരം തനിക്ക് എസ്എംഎസും വാടാസ്പ്പ് സന്ദേശങ്ങളും അയക്കുന്നതായി ഒരു യുവവനിത ഐഎഎസ് ഓഫീസര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ ജ്യോതികുമാര്‍ ചാമക്കാല വാര്‍ത്താസമ്മേളനത്തില്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവച്ചു. വനിതകളായ ജൂനിയര്‍ ഐഎഎസ് ഓഫീസര്‍മാരോട് മോശമായി പെരുമാറിയതിനാണ് ബിശ്വനാഥ് സിന്‍ഹയെ ആ സ്ഥാനത്ത് നിന്നും മാറ്റിയതെന്ന് ജ്യോതികുമാര്‍ ചാമക്കാല പറയുന്നു. ഒരു ജൂനിയര്‍ ഐഎഎസ് ഓഫീസറോട് സിന്‍ഹ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അവരുടെ രക്ഷിതാക്കള്‍ നേരത്തെ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിരുന്നു.

പിന്നീട് ട്രെയിനിംഗിലുള്ള രണ്ട് യുവ വനിത ഐഎഎസുകാരോടും ബിശ്വനാഥ് സിന്‍ഹ സമാനമായ രീതിയില്‍ പെരുമാറി. ഇവര്‍ മുസൂറിയിലെ ഐഎഎസ് അക്കാദമിയില്‍ ഇതേക്കുറിച്ച് പരാതി നല്‍കി. ഈ പരാതി മസൂറിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ബിശ്വനാഥ് സിന്‍ഹ നേരിട്ട് ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇതോടെയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയത്.

എന്തിനാണ് ബിശ്വനാഥ് സിന്‍ഹയെ മാറ്റിയതെന്ന കാര്യം ഇനിയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും സിന്‍ഹക്കെതിരായ പരാതി സര്‍ക്കാര്‍ മുക്കിയിരിക്കുകയാണെന്നും ജ്യോതികുമാര്‍ ചാമക്കാല ആരോപിക്കുന്നു. ഒരു സ്ഥലമാറ്റം കൊണ്ട് ഈ പ്രശ്നം അവസാനിക്കില്ലെന്നും സിന്‍ഹയ്ക്കെതിരെ അന്വേഷണം വേണമെന്നും ഉന്നത ഐ എ എസ് ഉദ്യോഗസ്ഥനെതിരെ പരാതി കിട്ടിയിട്ട് ചീഫ് സെക്രട്ടറിയോട് പോലും അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നത് ഗുരുതര വീഴ്ചയാണെന്നും ജ്യോതികുമാര്‍ ചാമക്കാല ആരോപിക്കുന്നു

ഏറെനാളായി ബിശ്വനാഥ് സിന്‍ഹക്കെതിരെ ഇങ്ങനയൊരു പരാതി യുവഐഎഎസ് ഓഫീസര്‍മാര്‍ കൊടുത്തതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയുടെ ഓഫീസും നിഷേധിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം പൊതുഭരണസെക്രട്ടറിയെ അപ്രധാന തസ്തികയിലേക്ക് മാറ്റിയതോടെയാണ് ഇതുസംബന്ധിച്ച സംശയം ശക്തമായത്. ഇക്കാര്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പരസ്യമായി ഉന്നയിക്കുന്നത്. ഐഎഎസുകാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥ നേരത്തെ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നായി സൂചനയുണ്ട്.

ചീഫ് സെക്രട്ടറിയടക്കമുള്ളവര്‍ ഈ വാട്സാപ്പ് ഗ്രൂപ്പിലുണ്ടെങ്കിലും ഇവരാരും പ്രതികരിച്ചില്ല എന്നാണ് വിവരം. രാത്രി 12 മണിക്ക് ശേഷം പല കാര്യങ്ങളും ചോദിച്ച് പൊതുഭരണസെക്രട്ടറി തനിക്ക് നിരന്തരം മെസേജുകള്‍ അയക്കുന്നതായി വനിത ഐഎഎസ് ഉദ്യോഗസ്ഥ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category