1 GBP = 93.60 INR                       

BREAKING NEWS

ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന ഡിസംബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ നാളെ ബര്‍മിങാമില്‍

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം: 2019ലെ അവസാന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ രണ്ടാം ശനിയാഴ്ച ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. 2020ല്‍ ലോകസുവിശേഷവത്ക്കരണത്തിന് പുതിയ മാര്‍ഗവും ദിശാബോധവും ലക്ഷ്യമാക്കിയുള്ള സെഹിയോന്‍, അഭിഷേകാഗ്‌നി മിനിസ്ട്രികളുടെ ജൈത്രയാത്രയുടെ ഒരുക്കവും തുടക്കവുമായിക്കൊണ്ടാണ് ഫാ: സോജി ഓലിക്കല്‍ നയിക്കുന്ന ഡിസംബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഇത്തവണ ബര്‍മിങ്ഹാമില്‍ നടക്കുക. ഫാ: സോജി ഓലിക്കല്‍ കണ്‍വന്‍ഷന്‍ നയിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ഇത്തവണയും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

സെഹിയോന്‍, അഭിഷേകാഗ്‌നി മിനിസ്ട്രിയിലെ പ്രമുഖ വചന പ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ ഫാ: ഷൈജു നടുവത്താനിയില്‍ ഇത്തവണ ഫാ: സോജി ഓലിക്കലിനൊപ്പം കണ്‍വന്‍ഷന്‍ നയിക്കും. സെഹിയോന്‍ മിനിസ്ട്രിയുടെ ആത്മീയ, മധ്യസ്ഥ പ്രാര്‍ത്ഥനാ കൂട്ടായ്മകളുടെയും ആസ്റ്റണ്‍ നിത്യാരാധനാ കേന്ദ്രത്തിന്റെയും നേതൃത്വവുമായ സിസ്റ്റര്‍ ഡോ. മീനയും ഇത്തവണ വചനവേദിയിലെത്തും. ഇത്തവണയും കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ക്രിസ്മസിനൊരുക്കമായുള്ള ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണ ലഭ്യമാണ്. കണ്‍വന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ: സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബര്‍മിങാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
Bethel Convention Centre, Kelvin Way, West Bromwich, Birmingham, (Near J 1 of the M5), B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്‍സന്‍ - +44 7506810177, അനീഷ് - 07760254700, ബിജുമോന്‍ മാത്യു - 07515368239, Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ  പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക് ബിജു എബ്രഹാം - 07859890267, ജോബി ഫ്രാന്‍സിസ് - 07588809478

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category