1 GBP = 94.00 INR                       

BREAKING NEWS

പേരുകേട്ട പെണ്ണുപിടിയന്‍; ഡിപ്ലോ മസിയറിയാത്ത ബഫൂണെന്ന് പേരുദോഷം; നേതൃനിരയിലേക്ക് ഉയര്‍ന്നത് ബ്രക്സിറ്റിനെ അനുകൂലിച്ചതുകൊണ്ടുമാത്രം; ഞാണിന്മേല്‍ കളി മടുത്ത് ഇടക്കാല തിരഞ്ഞെടുപ്പിനിറങ്ങിയ ധീരതയ്ക്ക് കൈയടി; മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ഏറ്റവും ജനപ്രിയനായ നേതാവായി ബോറിസ് മാറിയ കഥ

Britishmalayali
kz´wteJI³

ബ്രക്‌സിറ്റ് എന്നൊരു പ്രതിസന്ധി ബ്രിട്ടന്‍ നേരിട്ടില്ലായിരുന്നെങ്കില്‍, ഒരുപക്ഷേ ബോറിസ് ജോണ്‍സണിന്റെ രാഷ്ട്രീയജാതകത്തില്‍ ഒരു മന്ത്രിക്കപ്പുറം വളര്‍ച്ച ഉണ്ടാകുമായിരുന്നില്ല. 2016-ലെ ഹിതപരിശോധനയ്ക്കുശേഷം ബ്രിട്ടനിലുണ്ടായ മാറിമറിഞ്ഞ രാഷ്ട്രീയ ഭൂമികയാണ് ബോറിസിന് വളക്കൂറുള്ള മണ്ണ് നല്‍കിയതും വളരാന്‍ ഊര്‍ജം പകര്‍ന്നതും. തെരേസ മേയുടെ വിശ്വസ്തനായി കാബിനറ്റില്‍ ശക്തിതെളിയിച്ച ബോറിസ്, പിന്നീട് തെരേസയ്ക്കുമീതെ പാര്‍ട്ടിയില്‍ കരുത്തുനേടി. തെരേസ രാജിവെച്ചപ്പോള്‍ പ്രധാനമന്ത്രി പദത്തിലേക്ക് സ്വാഭാവികമായും ബോറിസ് ഉയര്‍ന്നുവന്നു. ബ്രക്‌സിറ്റ് വോട്ട് പലകുറി പാര്‍ലമെന്റില്‍ പരാജയപ്പെട്ടപ്പോള്‍ ഇടക്കാല തിരഞ്ഞെടുപ്പെന്ന ഞാണിന്മേല്‍ക്കളിക്ക് ധൈര്യപൂര്‍വം ഇറങ്ങിപ്പുറപ്പെട്ട ബോറിസ്, ഇപ്പോള്‍ മാര്‍ഗരറ്റ് താച്ചറിനുശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഏറ്റവും വലിയ വിജയം നേടിക്കൊടുത്ത വീരനായകനായി മാറുകയാണ്.

തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നത് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി കസേരയില്‍ ഇനി വര്‍ഷങ്ങളോളം ഇരുപ്പുറപ്പിക്കുമെന്നുതന്നെയാണ്. അതും ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് സ്വന്തമാക്കിക്കൊണ്ടുതന്നെ. ഈ നിലയിലേക്ക് അദ്ദേഹം വളരുമെന്ന് ഒരുപക്ഷേ മൂന്നുവര്‍ഷം മുമ്പുവരെ ആരും ചിന്തിച്ചിരിക്കില്ല. ഒരുപക്ഷേ, ബോറിസ് പോലും. എന്നാല്‍, വിവാഹേതര ബന്ധങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ രാഷ്ട്രീയ നേതാവില്‍നിന്ന് ബ്രിട്ടനിലാകെ ജനപ്രിയനായ നേതാവിലേക്ക് അതിവേഗം ബോറിസ് വളരുകയായിരുന്നു.

ബോറിസിന്റെ പൂര്‍വകാലം അപവാദങ്ങള്‍ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ പൊതുജീവിതത്തെക്കാള്‍ സ്വകാര്യജീവിതത്തെയാണ് മാധ്യമങ്ങള്‍ ഏറെയും സ്‌നേഹിച്ചത്. രണ്ട് മുന്‍ ഭാര്യമാര്‍, പോള്‍ ഡാന്‍സറായ ഉപദേഷ്ടാവ്, അവിഹിത ബന്ധത്തില്‍ പിറന്ന കുട്ടി, തന്നെക്കാള്‍ 24 വയസ്സിന് ഇളപ്പമുള്ള കാമുകി... ബോറിസിന്റെ ജീവിതം ഇങ്ങനെയൊക്കെയായിരുന്നു. അവിഹിത ബന്ധത്തിന്റെ പേരില്‍ സ്വന്തം വീട്ടില്‍നിന്നിറക്കിവിട്ട് ഭാര്യ മറീന വീടുപൂട്ടിയിട്ട സംഭവം പോലുമുണ്ടായി. ടിവി ക്യാമറകള്‍ ഈ ദൃശ്യം പകര്‍ത്തുകയും ചെയ്തിരുന്നു. 2004-ലായിരുന്നു ഈ സംഭവം.

ആദ്യഭാര്യയായ അലെഗ്ര മോസ്റ്റിന്‍ ഓവനില്‍നിന്ന് ബോറിസ് വിവാഹബന്ധം വേര്‍പെടുത്തുന്നത് 1993-ലാണ്. ബന്ധം വേര്‍പിരിഞ്ഞ് 12-ാം ദിവസം കാമുകി മറീന വീലറിനെ ബോറിസ് വിവാഹം കഴിച്ചു. ഇന്ത്യന്‍ വംശജയാണ് മറീന. ലോകത്തെ മിക്ക രാജ്യങ്ങളെയും പുച്ഛത്തോടെ നോക്കുന്ന ബോറിസിന് ഇന്ത്യയോട് മാത്രം ഒരു മമതയുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള സംസാരത്തില്‍ അല്‍പം ആദരവും ബഹുമാനവും ഒക്കെ ബോറിസിന് എപ്പോഴുമുണ്ട്. കാല്‍ നൂറ്റാണ്ട് കൂടെ ഉണ്ടായിരുന്ന രണ്ടാം ഭാര്യ മറീന വീലറിന്റെ സ്വാധീനമാണോ ഇതെന്ന് സംശയിക്കാവുന്നതാണ്. പഞ്ചാബ് വംശജയായ അമ്മയുടെ മകളായി പിറന്നതാണ് മറീനയെ ഇന്ത്യന്‍ വേരുകളോടെ അറിയപ്പെടാന്‍ ഇടയാക്കിയത്.

മറീനയ്‌ക്കൊപ്പം ജീവിക്കുമ്പോള്‍ പലതവണ പെണ്‍വിഷയത്തില്‍ പേരുദോഷം കേട്ടു. 31-കാരിയായ കാരി സൈമണ്ട്‌സിനൊപ്പമാണ് ഇപ്പോള്‍ ബോറിസെന്ന് മനസ്സിലാക്കിയ മറീന, കാല്‍ നൂറ്റാണ്ട് പിന്നിട്ട ദാമ്പത്യം 2018-ല്‍ വിവാഹബന്ധം ഔദ്യോഗികമായി വേര്‍പെടുത്തി. വര്‍ഷങ്ങളായി പിരിഞ്ഞു താമസിച്ച ശേഷമായിരുന്നു ഈ വിവാഹബന്ധം വേര്‍പെടുത്തല്‍. പ്രധാനമന്ത്രി പദത്തിലിരിക്കെ വിവാഹമോചനം നേടിയ ആദ്യ ബ്രിട്ടീഷ് നേതാവെന്ന കുപ്രസിദ്ധിയും ബോറിസ് ഇതിലൂടെ സ്വന്തമാക്കി.

ബോറിസിന് സ്വന്തം കുടുംബത്തില്‍ തന്നെ മറ്റൊരു കാര്യം കൂടിയുണ്ട് ഇന്ത്യയെ ഇഷ്ടപ്പെടാന്‍. സ്വഭാവത്തില്‍ ഇരു ധ്രുവങ്ങളില്‍ ആണെങ്കില്‍ സ്വന്തം അനുജന്‍ ജോ ജോണ്‍സന്‍ ഏറെക്കാലം ഇന്ത്യയില്‍ ജോലി ചെയ്തിട്ടുള്ളയാളാണ്, അതിലുപരി തികഞ്ഞ ഇന്ത്യ പക്ഷക്കാരന്‍ എന്ന പേരില്‍ അറിയപ്പെടുന്നയാളും. ഏറെകാലം ഫിനാന്‍ഷ്യല്‍ ടൈംസിന് വേണ്ടി കറസ്പോണ്ടന്റ് ആയി ജോലി ചെയ്തിട്ടുള്ളയാളുമാണ് ജോ ജോണ്‍സന്‍. ഒരിക്കല്‍ ഇന്ത്യാ വിഷയത്തില്‍ ചേട്ടനും അനുജനും വ്യത്യസ്ത നിലപാട് എടുത്തപ്പോള്‍ വീട്ടില്‍ ഇതു പറഞ്ഞു തമ്മില്‍ തല്ലരുത് എന്ന് പിതാവ് സ്റ്റാന്‍ലി ജോണ്‍സന്‍ താക്കീത് നല്‍കിയതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

പത്രപ്രവര്‍ത്തകനായിരുന്നു ബോറിസ് ജോണ്‍സണും. ഡെയ്‌ലി ടെലഗ്രാഫ് പത്രത്തിന്റെ ലേഖകനില്‍നിന്ന് പ്രധാനമന്ത്രി പദത്തിലേക്കുള്ള വളര്‍ച്ച അതിവേഗമായിരുന്നു. ഹാവ് ഐ ഗോട്ട് ന്യൂസ് ഫോര്‍ യു എന്ന പരിപാടിയുടെ അവതാരകനായിരിക്കെയാണ് ബോറിസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ലണ്ടന്‍ മേയറാവുകയും 2012 ഒളിമ്പിക്‌സിന് ലണ്ടന്‍ ആതിഥേയത്വം വഹിക്കുകയും ചെയ്തതോടെ ബോറിസ് ലോകശ്രദ്ധയിലെത്തി. പൊങ്ങച്ചം പറഞ്ഞുനടക്കുന്ന പമ്പര വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുന്നയാളായിരുന്നു ബോറിസെന്ന് അദ്ദേഹം ഡെയ്‌ലി ടെലഗ്രാഫില്‍ ജോലി ചെയ്തിരുന്ന സമയത്ത് പത്രാധിപരായിരുന്ന മാക്‌സ് ഹേസ്റ്റിങ്‌സ് ഓര്‍ക്കുന്നു.

ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ കണ്ടുപരിചയപ്പെട്ട് പ്രണയത്തിലായ അലെഗ്രയെ 1987-ലാണ് ബോറിസ് വിവാഹം കഴിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ മറീനയുമായി ബോറിസ് പ്രണയം തുടങ്ങി. ഇതുമനസ്സിലാക്കിയ അലെഗ്ര 1993-ല്‍ ബന്ധം പിരിഞ്ഞു. 2004-ല്‍ ബോറിസിന്റെ അടുത്ത അവിഹിതകഥ നാട്ടില്‍ പാട്ടായി. പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന പെട്രൊനെല്ല വയാറ്റായിരുന്നു നായിക. ബോറിസില്‍നിന്ന് താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും അത് അബോര്‍ഷന്‍ നടത്തുകയും ചെയ്തതായി പെട്രൊനെല്ല പിന്നീട് വ്യക്തമാക്കിയിരുന്നു. മൈക്കല്‍ ഹോവാര്‍ഡ് ടോറി നേതാവായിരിക്കെ ഷാഡോ ആര്‍ട്‌സ് മന്ത്രിയായിരുന്നു ബോറിസ്. പെട്രൊനെല്ലയുമായുള്ള ബന്ധത്തില്‍ കളവുപറഞ്ഞിന് ആ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടു.

2006-ല്‍ അടുത്ത അവിഹിത കഥ പുറത്തുവന്നു. പത്രപ്രവര്‍ത്തകയായ അന്ന ഫസാക്കെര്‍ലിയുമായി ബോറിസിന് ബന്ധമുണ്ടെന്നായിരുന്നു പുതിയ ആരോപണം. ഈഘട്ടത്തിലാണ് ബോറിസിനെ മറീന വീട്ടില്‍നിന്ന് പുറത്താക്കിയത്. ഈ തര്‍ക്കം പിന്നീട് പരിഹരിച്ചെങ്കിലും ബോറിസ് തന്റെ വേലിചാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. 2009-ല്‍ ആര്‍ട്ട് കണ്‍സള്‍ട്ടന്റ് ഹെലന്‍ മക്കിന്റയര്‍ ബോറിസില്‍നിന്ന് ഗര്‍ഭം ധരിച്ചു. 2013-ല്‍ കോടതിയിലൂടെ കുട്ടിയുടെ പിതൃത്വം ബോറിസിന് ഏറ്റെടുക്കേണ്ടിവന്നു. ഇതിന്റെ പേരിലും ബോറിസിനെ മറീന വീട്ടില്‍നിന്ന് പുറത്താക്കിയിരുന്നു.

ഏറ്റവും പുതിയ കാമുകി കാരിയുമായി ബോറിസ് പാര്‍പ്പുതുടങ്ങിയതോടെയാണ് മറീന ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചത്. നാലുമക്കളാണ് ബോറിസിന് മറീനയിലുള്ളത്. ലാറ, മിലോ ആര്‍തര്‍, കാസ്സിയ പീച്ചസ്, തിയഡോര്‍ അപ്പോളോ എന്നിവര്‍. ഇപ്പോഴത്തെ കാമുകി കാരിയുമായി അഞ്ചുവയസ്സിന്റെ ഇളപ്പമേ ബോറിസിന്റെ മൂത്തമകള്‍ ലാറയ്ക്കുള്ളൂ. തന്റെ പിതാവിന് സ്വന്തംകാര്യത്തില്‍ മാത്രമാണ് താത്പര്യമെന്ന് ലാറ ഒരിക്കല്‍ തുറന്നടിക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ പോള്‍ ഡാന്‍സറും ടെക്‌നോളജി അഡൈ്വസറുമായ ജെന്നിഫര്‍ അര്‍കൂരിയുമായുള്ള അവിഹിതത്തിന്റെ കഥകള്‍ ഇതിനിടെ പുറത്തുവന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category