1 GBP = 93.10 INR                       

BREAKING NEWS

മകളുടെ വിവാഹം ഉറപ്പിച്ച ശേഷം സമാധാനത്തോടെ മരണത്തിലേക്കു ള്ള യാത്ര; കാന്‍സറി നോട് പൊരുതിയ കാന്റര്‍ബറിയിലെ ലാല്‍ ജിത്തിനെ കീഴടക്കിയത് ന്യൂമോണിയ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കാന്റര്‍ബെറിയിലെ മലയാളി സമൂഹത്തിനു വേദനയുടെ ദിവസം സമ്മാനിച്ച് ഒരു പതിറ്റാണ്ടിലേറെയായി ഇവിടെ കഴിയുന്ന ലാല്‍ജിത് ഓര്‍മ്മയായി. കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്‍സര്‍ രോഗ ചികിത്സയിലായിരുന്ന എറണാകുളം കച്ചേരിപ്പടി സ്വദേശി ലാല്‍ജിത്താണ് ഇന്നലെ ഉച്ചയോടെ ആഷ്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ രണ്ടു മാസത്തോളമായി ഹോസ്പിറ്റലില്‍ കഴിഞ്ഞിരുന്ന ലാല്‍ജിത്തിനെ ന്യൂമോണിയ ബാധിച്ചതോടെ അവശ നിലയിലായി മാറുക ആയിരുന്നു എന്ന് കുടുംബ സുഹൃത്തുക്കള്‍ വ്യക്തമാക്കി.

ലാല്‍ജിത്തിന്റെ മരണത്തോടെ ഒറ്റപ്പെട്ട കുടുംബത്തിന് ആശ്വാസമേകാന്‍ കാന്റര്‍ബറി മലയാളി സമൂഹം ഒന്നാകെ രംഗത്തുണ്ട് എന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം. നാലു വര്‍ഷം മുന്‍പ് റോഡപകടത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട ശേഷം തങ്ങളെ തേടി എത്തിയിരിക്കുന്ന മറ്റൊരു മരണത്തിനു മുന്നില്‍ വേദനയോടെ നില്‍ക്കുകയാണ് കാന്റര്‍ബറി മലയാളികള്‍. പരേതന് 64 വയസായിരുന്നു പ്രായം.

കാന്റര്‍ബറി ഹോസ്പിറ്റലില്‍ ജീവനക്കാരനായിരുന്ന ലാല്‍ജിത് പ്രാദേശിക സമൂഹത്തില്‍ ഏറെ പ്രിയപ്പെട്ടവന്‍ ആയിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു. ഏവരോടും സൗമന്യയി, ചിരിച്ചു കൊണ്ട് ഇടപെട്ടിരുന്ന വ്യക്തി എന്നാണ് ഏവരും ലാല്‍ജിത്തിനെ കുറിച്ച് പറയുന്നത്. ഭാര്യ ഉഷയും ഏക മകള്‍ ഐശ്വര്യയും ചേര്‍ന്നതാണ് ലാല്‍ജിത്തിന്റെ കുടുംബം. അടുത്തിടെ മകളുടെ വിവാഹം ഉറപ്പിച്ചതിന്റെ മാനസിക സന്തോഷം ലാല്‍ജിത് ഉറ്റവരോടൊക്കെ പങ്കിടുമായിരുന്നു.

സമാധാനത്തോടെ മരിക്കാന്‍ വിഷമമില്ലെന്നു ലാല്‍ജിത് പറഞ്ഞ വാക്കുകളാണ് കൂടെ ജോലി ചെയ്തവര്‍ക്ക് ഇപ്പോള്‍ പറയാന്‍ ബാക്കിയാകുന്നത്. അടുത്ത വര്‍ഷം ബര്‍മിങ്ഹാം സ്വദേശിയായ മലയാളി യുവാവുമായിട്ടാണ് ഐശ്വര്യയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത്. കുടുംബത്തിന് ആശ്വാസം പകരാന്‍ ഉറ്റ ബന്ധുക്കളായ ചിലരും സുഹൃത്തുക്കളും ഒക്കെ ഇന്നലെ കാന്റബരിയിലെ വീട്ടില്‍ എത്തിയിരുന്നു.

അടുത്ത നാളില്‍ ലാല്‍ജിത്തിന്റെ സഹോദരനും നാട്ടില്‍ മരണപ്പെട്ടിരുന്നു. ലാല്‍ജിത്തിന്റെ മൃതദേഹം ഇപ്പോള്‍ ആഷ്‌ഫോര്‍ഡ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം സംബന്ധിച്ച് കുടുംബം ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നത് ആയിരിക്കും. പരേതന്റെ വേര്‍പാടില്‍ വിഷമിക്കുന്ന കുടുംബത്തിന്റെ വേദനയില്‍ ബ്രിട്ടീഷ് മലയാളിയും പങ്കു ചേരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category