1 GBP = 92.00INR                       

BREAKING NEWS

ജനുവരി 31ന് മുമ്പ് ബ്രക്‌സിറ്റ്; 5 വര്‍ഷത്തേക്ക് നികുതി വര്‍ധനയില്ല; ഇന്ത്യക്കാര്‍ക്കും യൂറോപ്യന്‍ യൂണിയനുകാര്‍ക്കും ഒരുപോലെ ബാധകമായ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ നയം; 50,000 പുതിയ നഴ്‌സുമാര്‍; ബോറിസ് ജോണ്‍സണ്‍ ചെയ്യാന്‍ പോകുന്നവ എന്തൊക്കെ

Britishmalayali
kz´wteJI³

ന്യൂനപക്ഷ സര്‍ക്കാരുമായി മുന്നോട്ടുപോയ ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റിലുണ്ടായ തിരിച്ചടികളില്‍ സഹികെട്ടാണ് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 31-ന് ബ്രക്‌സിറ്റ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും നേരിടേണ്ടിവന്ന കടുത്ത എതിര്‍പ്പ് തീരുമാനം നടപ്പാക്കുന്നതിന് വിഘാതമായി. പ്രമുഖ നേതാക്കള്‍പോലും പാര്‍ട്ടി വിപ്പ് ലംഘിച്ച് എതിര്‍ചേരിയില്‍ നിലയുറപ്പിച്ചു. അവരെയൊക്കെ പുറത്താക്കി തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ബോറിസിന് കടുത്ത ആശങ്കയുണ്ടായിരുന്നു. എന്നാല്‍, മാറിയ സാഹചര്യത്തില്‍ ജെറമി കോര്‍ബിന്റെ കടുത്ത ഇടതുനയങ്ങളെക്കാള്‍ ബോറിസിന്റെ ബ്രിട്ടന്‍ കേന്ദ്രീകൃത നിലപാടുകളെ പിന്തുണയ്ക്കാന്‍ ജനങ്ങള്‍ തീരുമാനിക്കുകായിരുന്നുവെന്നാണ് വിലയിരുത്തല്‍.

സുശക്തനായി പ്രധാനമന്ത്രിക്കസേരയില്‍ ബോറിസ് ഇരുപ്പുറപ്പിക്കുമ്പോള്‍, കഴിഞ്ഞ തവണ കണ്ട ആളായിരിക്കില്ല അതെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതൃതത്വത്തിനുമറിയാം. ബ്രെക്‌സിറ്റിന്റെ പേരില്‍ ബ്രിട്ടനെ ഇനി കൂടുതല്‍ സമ്മര്‍ദത്തിലാഴ്ത്താന്‍ ബ്രസല്‍സ്സിന് സാധിക്കുകയുമില്ല. 86 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ വരുന്ന ബോറിസിന് വിമതശബ്ദങ്ങളെ അടക്കിനിര്‍ത്തി തീരുമാനങ്ങള്‍ നടപ്പിലാക്കാനാവുമെന്ന് അദ്ദേഹത്തിനറിയാം. വിതമരെയൊക്കെ ഒഴിവാക്കി നേടിയ വിജയമായതിനാല്‍, ഇനി അപസ്വരങ്ങളുയരാതെ ബ്രക്‌സിറ്റ് നടപ്പിലാക്കുകയെന്നതിനാവും ബോറിസ് പ്രഥന പരിഗണന നല്‍കുക.

ജനുവരി 31-നകം ബ്രക്‌സിറ്റ് നടപ്പിലാക്കുകയാവും ബോറിസിന്റെ ലക്ഷ്യം. ബ്രക്‌സിറ്റിനുശേഷം വിവിധ മേഖലകളില്‍ വരുന്ന ആഘാതങ്ങള്‍ നിയന്ത്രിക്കാനും സുശക്തമായ സര്‍ക്കാരിലൂടെ ബോറിസിന് സാധിച്ചേക്കും. എന്‍എച്ച്എസിലെ ജീവനക്കാരുടെ ദൗര്‍ലഭ്യമാണ് മറ്റൊരു വെല്ലുവിളി. 50,000 പുതിയ നഴ്‌സുമാരെ നിയമിക്കുമെന്നാണ് ബോറിസ് നല്‍കുന്ന വാഗ്ദാനം. ഓസ്‌ട്രേലിയായിലേതുപോലെ പോയിന്റ് അടിസ്ഥാനപ്പെടുത്തിയുള്ള ഇമിഗ്രേഷന്‍ നയവും ബോറിസ് അവതരിപ്പിച്ചേക്കും. യുകെയില്‍ പുതുജീവിതം കൊതിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് ഏറെ സഹായകരമാകുന്ന നയമാകും ഇതെന്നാണ് വിലയിരുത്തല്‍.

ബ്രിട്ടന് മുന്നില്‍ പുതിയ അധ്യായം തുറക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. സോഷ്യലിസ്റ്റ് ബ്രിട്ടന്‍ എന്ന ജെറമി കോര്‍ബിന്റെ ആശയത്തെക്കാള്‍ ബോറിസിന്റെ പ്രായോഗിതകയിലൂന്നിയ അവകാശവാദങ്ങള്‍ക്കാണ് ജനങ്ങള്‍ വോട്ടുചെയ്തതെന്ന് തെളിയിക്കുന്നതാകും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലമെനന് എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു. തെരേസ മേയ് സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്ത വ്യവസ്ഥകളിലൂന്നിന്നുകൊണ്ടാണ് ബോറിസും ബ്രെക്‌സിറ്റ് നടപടികളിലേക്ക് കടന്നതെങ്കിലും ബ്രിട്ടീഷ് ജനതയ്ക്ക് കൂടുതല്‍ സ്വീകാര്യമായ നിലപാടുകള്‍ ബോറിസ് സ്വീകരിക്കുകയുണ്ടായി.

വിവാദമായ ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് വ്യവസ്ഥ നീക്കിയെന്നതാണ് അതില്‍ പ്രധാനം. ഈ വ്യവസ്ഥ നീക്കിയെങ്കിലും തന്റെ ബ്രക്‌സിറ്റ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം നേടാനും ഒക്ടോബര്‍ 31-ന് മുമ്പ് ബ്രക്‌സിറ്റ് നടപ്പിലാക്കാനും ബോറിസിന് സാധിച്ചിരുന്നില്ല. ആ കുറവ് പരിഹരിക്കാന്‍ പുതിയ സര്‍ക്കാര്‍ വരുന്നതോടെ അദ്ദേഹത്തിനാവും. ബില്ലിന് അംഗീകാരം നേടാനാകാതെ പോയതാണ് ബോറിസിനെ ഇടക്കാല തിരഞ്ഞെടുപ്പെന്ന തീരുമാനത്തിലേക്ക് നയിച്ചതും. കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നതോടെ, ബ്രക്‌സിറ്റ് ബില്ലിന് അനായാസം പാര്‍ലമെന്റിന്റെ അംഗീകാരം നേടിയെടുക്കാനും ബോറിസിനാകും. ജനുവരി 31 ആണ് ബോറിസിന്റെ മനസ്സിലുള്ള ബ്രക്‌സിറ്റ് തീയതി.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനു പുറത്തായാല്‍, കുടിയേറ്റനിയമം സമഗ്രമായി പരിഷ്‌കരിക്കുകയാവും ബോറിസ് സര്‍ക്കാരിന്റെ ലക്ഷ്യം. ഓസ്‌ട്രേലിയന്‍ മാതൃകയില്‍ പോയിന്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റനയം കൊണ്ടുവരുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന് സംഭാവന നല്‍കാന്‍ ശേഷിയുള്ളവരെ കുടിയേറാന്‍ അനുവദിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ബ്രിട്ടീഷ് ജനതയുടെ താത്പര്യങ്ങള്‍ക്കായിരിക്കും ബ്രക്‌സിറ്റ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ താത്പര്യമെന്ന് ബോറിസ് വ്യക്തമാക്കിയിരുന്നു. കുടിയേറ്റമടക്കമുള്ള കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നത് ഇതിന്റെ ഭാഗമായാണ്.

എന്‍എച്ച്എസിന് ഏറ്റവും കൂടുതല്‍ പണം നിക്ഷേപിച്ച സര്‍ക്കാരാണ് തന്റെതെന്നും ബോറിസ് അവകാശപ്പെടുകയുണ്ടായി. അതനുസരിച്ച് അടുത്ത പടിയായി അദ്ദേഹം ശ്രദ്ധയൂന്നുക ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനാകും. 2023-24 ആകുമ്പോഴേക്കും എന്‍എച്ച്എസിനുള്ള വാര്‍ഷിക വിഹിതം 33 ബില്യണ്‍ പൗണ്ടാക്കുമെന്നാണ് ബോറിസ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്. അരലക്ഷത്തോളം നഴ്‌സുമാരെയും ആവശ്യത്തിന് ജിപിമാരെയും നിയമിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരിശീലന പദ്ധതികളിലൂടെയും അപ്രന്റീസ്ഷിപ്പിലൂടെയും വിദേശത്തുനിന്നുള്ള റിക്രൂട്ട്‌മെന്റിലൂടെയും നഴ്‌സുമാരുടെ ഒഴിവ് നികത്തുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് വ്യക്തമാക്കിയത്. ഇന്ത്യക്കാര്‍ക്കടക്കം പ്രതീക്ഷ പകരുന്നതാണ് ഈ പ്രസ്താവന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category