1 GBP = 94.00 INR                       

BREAKING NEWS

ബ്രിട്ടനിലെ കപ്പലില്‍ ജോലി തരാമെന്ന് അവധിക്ക് വന്ന ജോണ്‍; പകരം പലപ്പോഴായി നല്‍കിയത് എട്ട് ലക്ഷം രൂപ; തട്ടിപ്പ് പുറത്തായതോടെ ജോണ്‍ മുങ്ങിയപ്പോള്‍ അകത്തായത് ഭാര്യ വീണയും സഹോദരന്‍ ഫ്രാന്‍സിസും പിതാവ് ഡെന്നിസും: ഇംഗ്ലണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ ഒരു കുടുംബം അകത്താവുമ്പോള്‍

Britishmalayali
kz´wteJI³

കാസര്‍കോട്: ബ്രിട്ടനിലെ കപ്പലില്‍ ജോലി വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം രൂപ തട്ടിയ കേസില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ അറസ്റ്റിലായി. അതേസമയം പ്രധാന പ്രതിയെ മാത്രം ഇനിയും പിടികുടാനായിട്ടില്ല. ബ്രിട്ടനിലെ കപ്പലില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജോണ്‍ എന്നയാളാണ് ബേക്കല്‍ സ്വദേശിയില്‍ നിന്നും എട്ട് ലക്ഷത്തോളം രൂപ പലപ്പോഴായി വാങ്ങി എടുത്തത്. തരുണ്‍ എന്ന യുവാവാണ് ചതിക്കിരയായത്. ഒടുവില്‍ പണം കൈവന്നതോടെ ജോണും കുടുംബവും ബേക്കലില്‍ നിന്ന് താമസം മാറുകയും പല സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തുകയും ആയിരുന്നു. തറുണിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങിയ പൊലീസ് ഇവര്‍ പലരില്‍ നിന്നായി ഇത്തരത്തില്‍ ലക്ഷങ്ങള്‍ തട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.

ദക്ഷിണ കന്നട ബല്‍ത്തങ്ങടി സ്വദേശിനി വീണ റോഡ്രിഗ്‌സ് (32), സഹോദരന്‍ ഫ്രാന്‍സിസ് എഡ്വിന്‍ റോഡ്രിഗ്‌സ് (22), പിതാവ് ഡെന്നിസ് (66) എന്നിവരെയാണ് ബുധനാഴ്ച ബേക്കല്‍ പൊലീസ് മൈസൂരില്‍നിന്ന് അറസ്റ്റുചെയ്തത്. കേസില്‍ ഒന്നാംപ്രതിയായ വീണയുടെ ഭര്‍ത്താവ് അസീസ് എന്ന ജോണ്‍ ബെന്‍ഹര്‍ ഡിസൂസ(40)യെ അറസ്റ്റുചെയ്യാനുണ്ട്. 2018ലാണ് താന്‍ തട്ടിപ്പിനിരയായതായി കാണിച്ച് ബേക്കല്‍ സ്വദേശിയായ തരുണ്‍ ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ ബേക്കലില്‍ താമസിക്കുന്ന സമയത്തായിരുന്നു സംഭവം. ജോണിന് ബ്രിട്ടനിലെ ഒരു കപ്പല്‍ കമ്പനിയിലാണ് ജോലി എന്നായിരുന്നു ഇവര്‍ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇതിനിടെ തരുണുമായി പരിചയത്തിലായ ഇവര്‍ ബന്ധം കൂടുതല്‍ ഉറപ്പിക്കുകയും ബ്രിട്ടനില്‍ ജോലി വാങ്ങി നല്‍കാമെന്ന് തരുണിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ആയിരുന്നു. ബ്രിട്ടനില്‍ കപ്പല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണെന്നും അവധിയില്‍ നാട്ടിലെത്തിയതാണെന്നുമായിരുന്നു ജോണ്‍ തരുണിനെ പറഞ്ഞുവിശ്വസിപ്പിച്ചത്.

തരുണിന് കപ്പലില്‍ ജോലി വാഗ്ദാനം ചെയ്ത ജോണ്‍ തരുണിന്റെ ഭാര്യയ്ക്ക് സൗജന്യമായി വിസ നല്‍കാമെന്നും തരുണിന്റെ വിസയ്ക്ക് പണം വേണമെന്നായിരുന്നു വാഗ്ദാനം ചെയ്തത്. ഇതനുസരിച്ച് എട്ടുലക്ഷം രൂപ പല തവണകളായി ജോണും കുടുംബവും തരുണില്‍ നിന്നും വാങ്ങി എടുത്തു. ഇതിനു പുറമേ ശമ്പളം ലഭിക്കാനെന്ന പേരില്‍ സ്വകാര്യ ബാങ്കില്‍ ഇരുവര്‍ക്കും അക്കൗണ്ടും തുറന്നിരുന്നു. എന്നാല്‍ ആറുമാസം കഴിഞ്ഞും വിസ ലഭിച്ചില്ല.യ ഇതോടെ തരുണ്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി.

പിന്നീട്, കണ്ണൂര്‍, തളിപ്പറമ്പ്, ഇരിട്ടി, കൊച്ചി, മംഗളൂരു, പുത്തൂര്‍ എന്നിവിടങ്ങളിലും സംഘം താമസിച്ച് തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. സൈബര്‍സെല്ലിന്റെ സഹായത്തോടെ സംഘം മൈസൂരിലുണ്ടെന്ന് കണ്ടെത്തിയ പൊലീസ്, ബുധനാഴ്ച വൈകീട്ടോടെ ഫ്ളാറ്റില്‍നിന്ന് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരേ, വി.വി. പുരം പൊലീസ് സ്റ്റേഷനിലും തട്ടിപ്പുകേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. ക്രൈം എസ്ഐ. ടി.വി.പ്രസന്നകുമാര്‍, എസ്ഐ. പി. അജിത്കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വി.പ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍ കെ.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.

മൈസൂരില്‍ വിവി പുരം വൃന്ദാവന്‍ എന്ന സ്ഥലത്ത് നിന്നാണ് ഇവര്‍ അറസ്റ്റിലായത്്. ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. നാരായണന്റെ നിര്‍ദ്ദേശ പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍മാരായ പി. അജിത്ത് കുമാര്‍, ടി.വി. പ്രസന്ന കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വി. പ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍ കെ. ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ബേക്കല്‍ പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

 

സമാന കേസുകള്‍ കര്‍ണാടകയിലും

ഇവര്‍ 2017-18 വര്‍ഷങ്ങളില്‍ പടന്നക്കാട്ടെ ഒരു വീട്ടില്‍ താമസിച്ച് കാഞ്ഞങ്ങാട്, കണ്ണൂര്‍ ഭാഗങ്ങളിലെ നിരവധി പേരില്‍ നിന്ന് ലണ്ടന്‍ വിസ ശരിയാക്കാമെന്നു പറഞ്ഞ് ലക്ഷങ്ങളാണ് തട്ടിയെടുത്തത്. ഇവര്‍ക്കെതിരെ മംഗലാപുരം, ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ , എറണാകുളം ഭാഗങ്ങളിലും ലക്ഷങ്ങളുടെ തട്ടിപ്പ് പരാതികള്‍ നിലവിലുണ്ട്. മൈസൂര്‍ വി.വി പുരം സ്റ്റേഷന്‍ പരിധിയില്‍ ഈവര്‍ഷം 10 ഓളം പരാതികളില്‍ നിന്നായി 20 ലക്ഷത്തില്‍ പരം രൂപയുടെ തട്ടിപ്പും നടത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category