1 GBP = 94.20 INR                       

BREAKING NEWS

ലേബര്‍ കോട്ടകള്‍ തകര്‍ത്തു ടോറികളുടെ വമ്പന്‍ മുന്നേറ്റം; 650 സീറ്റുകളില്‍ 365 ഉം നേടി കണ്‍സര്‍വേറ്റീവുകള്‍ വീണ്ടും ഭരണത്തിലേക്ക്; ലേബര്‍ പാര്‍ട്ടിക്ക് നേടാനായത് 203 സീറ്റുകള്‍ മാത്രം: ബ്രക്സിറ്റിലെ അനിശ്ചിതത്വം അടക്കം സകലതും മാറ്റുന്ന ജനവിധിയില്‍ ഞെട്ടി ജെറമി കോര്‍ബിനും ലേബര്‍ പാര്‍ട്ടിയും

Britishmalayali
kz´wteJI³

ബ്രിട്ടനിലെ നിര്‍ണായകമായ ഇടക്കാല തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ബോറിസ് ജോണ്‍സണും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും. 650 സീറ്റുകളിലെയും ഫലം പുറത്തു വന്നപ്പോള്‍ 365 സീറ്റുകളാണ് കണ്‍സര്‍വേറ്റീവിന് ലഭിച്ചത്. 203 സീറ്റുകളില്‍ മാത്രമാണ് ലേബറിന് വിജയം നേടാന്‍ സാധിച്ചത് ലഭിച്ചിട്ടുള്ളത്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയ്ക്ക് 48 സീറ്റുകളും ലിബറല്‍ ഡെമോക്രാറ്റിക്കിന് 11 സീറ്റുകളും ഡിയുപിയ്ക്ക് എട്ടും മറ്റുള്ളവര്‍ക്ക് 15 സീറ്റുകളുമാണ് ലഭിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ വലിയ വിജയമാണ് കണ്‍സര്‍വേറ്റീവ് ഇടക്കാല തെരഞ്ഞെടുപ്പില്‍ നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 47 സീറ്റുകള്‍ കണ്‍സര്‍വേറ്റീവ് നേടിയപ്പോള്‍ 59 സീറ്റുകളുടെ കുറവാണ് ലേബറിന് ഉണ്ടായത്. അതേസമയം, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയ്ക്ക് 13 സീറ്റുകള്‍ കൂടുതല്‍ ലഭിച്ചു. ലിബറല്‍ ഡെമോക്രാറ്റിക്കിന് ഒരു സീറ്റിന്റെ കുറവും ഡിയുപിയ്ക്ക് രണ്ടു സീറ്റിന്റെ കുറവുമാണ് ഉണ്ടായത്.

86 സീറ്റുകളുടെ ഭൂരിപക്ഷം കണ്‍സര്‍വേറ്റീവിന് ഉണ്ടാകുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനം. പ്രവചനത്തെ തന്നെ അട്ടിമറിച്ച് 75 സീറ്റുകളുടെ ഭൂരിപക്ഷം നേടിയാണ് കണ്‍സര്‍വേറ്റീവ് വീണ്ടും ഭരണപഥത്തിലേക്ക് എത്തിയത്. 1987ല്‍ മാര്‍ഗരറ്റ് താച്ചര്‍ നേടിയ മൂന്നാം വിജയത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ബോറിസ് നേടിയത്. അന്‍പതിലധികം സീറ്റുകളുടെ കുറവ് ലേബറിനുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തീരെ മോശമല്ലാത്ത പ്രകടനമാണ് കാഴ്ച വച്ചത്. ലണ്ടന്‍ സമീപ പ്രദേശങ്ങളാണ് കണ്‍സര്‍വേറ്റീവിന് അനുകൂലമായതെങ്കില്‍ വടക്കന്‍ ഇംഗ്ലണ്ടിലാണ് ലേബറിന് കൂടുതല്‍ സീറ്റ് ലഭിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് നേടിയ വിജയത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. മാത്രമല്ല, ഈ വിജയം ബ്രക്സിറ്റിലേക്ക് എത്തിക്കുവാന്‍ ബോറിസിനെ സഹായിക്കും എന്നു തീര്‍ച്ചയാണ്. കാരണം, തെരേസാ മേ യുടെ മന്ത്രിസഭയില്‍ ബ്രക്സിറ്റ് പാസാക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം, ബ്രക്സിറ്റിനെ അനുകൂലിക്കാത്ത നിരവധി എംപിമാര്‍ ഉണ്ടായിരുന്നു എന്നതാണ്. ഇതു മുന്‍കൂട്ടി കണ്ട ബോറിസ് ബ്രക്സിറ്റിനെ അനുകൂലിക്കുന്നവര്‍ക്ക് മാത്രം സീറ്റുകള്‍ നല്‍കി ബ്രക്സിറ്റ് പാസാക്കുവാന്‍ സാധിക്കുന്ന വിധത്തിലാണ് ഓരോ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്.

വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബോറിസിന് വിമതശബ്ദങ്ങളെ അടക്കിനിര്‍ത്തി ഇനി ബ്രക്‌സിറ്റിന് അടക്കമുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കാം. വിമതരെയൊക്കെ ഒഴിവാക്കി നേടിയ വിജയമായതിനാല്‍, അപസ്വരങ്ങളുയരാതെ ബ്രക്സിറ്റ് നടപ്പിലാക്കുകയെന്നതിനാവും ബോറിസ് പ്രഥന പരിഗണന നല്‍കുക. ജനുവരി 31-നകം ബ്രക്സിറ്റ് നടപ്പിലാക്കുകയാവും ബോറിസിന്റെ ലക്ഷ്യം. ബ്രിട്ടന് മുന്നില്‍ പുതിയ അധ്യായം തുറക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.

കണ്‍സര്‍വേറ്റീവുകള്‍ നേടിയ ഈ വിജയം ബോറിസ് ജോണ്‍സണെ ഇനിയും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തില്‍ ഇരുത്തും. ബോറിസ് വീണ്ടും പ്രധാന മന്ത്രി പദത്തില്‍ എത്തുന്നതും ബ്രക്‌സിറ്റ് നടക്കുന്നതും ഇന്ത്യയ്ക്കും ഏറെ പ്രയോജനകരമാണ്. കാരണം, ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രധാനമന്ത്രിയാണ് ബോറിസ് ജോണ്‍സണ്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തായ ബോറിസിന് പെണ്ണുപിടിയന്‍, വായില്‍ തോന്നുതൊക്കെ വിളിച്ചു വപറയുന്ന ഡിപ്ലോമസിയറിയാത്ത ബഫൂണ്‍ എന്നിങ്ങനെ പേരുദോഷങ്ങള്‍ ഏറെയുണ്ടെങ്കിലും ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജയത്തിലേക്ക് കുതിച്ച ബോറിസിന് ഇപ്പോള്‍ എങ്ങു നിന്നും കയ്യടിയാണ് ലഭിക്കുന്നത്.

ബ്രക്സിറ്റ് നടന്നാല്‍ ഇന്ത്യയ്ക്കും ഏറെ ഗുണകരമാകും. കാരണം, ബ്രക്സിറ്റ് പ്രാബല്യത്തില്‍ വരുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോഴുള്ളതു പോലെ എളുപ്പത്തില്‍ ബ്രിട്ടനിലേക്ക് എത്താന്‍ സാധിക്കില്ല. ഓസ്ട്രേലിയന്‍ മാതൃകയില്‍ പോയിന്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റനയം കൊണ്ടുവരുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന് സംഭാവന നല്‍കാന്‍ ശേഷിയുള്ളവരെ കുടിയേറാന്‍ അനുവദിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. അതിനാല്‍ തന്നെ, യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ആളുകളുടെ കുത്തൊഴുക്ക് ബ്രിട്ടനിലേക്ക് ഉണ്ടാവില്ല. ഇത്, ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കും കഴിവുറ്റ നഴ്സുമാര്‍ക്കും കൂടുതല്‍ അവസരങ്ങളുടെ വാതില്‍ തുറക്കുന്നതായിരിക്കും.

ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തേരോട്ടമുണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ ചെങ്കോട്ടകള്‍ തകര്‍ത്ത് ടോറികള്‍ 368 സീറ്റുകള്‍ നേടി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പിലെ ഫലസൂചന. 2017-ല്‍ നേടിയതിനെക്കാള്‍ 71 സീറ്റുകള്‍ കുറഞ്ഞ് ലേബര്‍ പാര്‍ട്ടി 191 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും എക്‌സിറ്റ് പോള്‍ സൂചിപ്പിച്ചിരുന്നു. 1987-ല്‍ മാര്‍ഗരറ്റ് താച്ചര്‍ നേടിയ വന്‍വിജയത്തിനുശേഷം ഏറ്റവും വലിയ വിജയമാകും ബോറിസ് ജോണ്‍സണ്‍ കരസ്ഥമാക്കുകയെന്നാണ് എക്‌സിറ്റ് പോള്‍ സൂചിപ്പിച്ചത്.

മറുഭാഗത്ത് ലേബര്‍ പാര്‍ട്ടിക്കാകട്ടെ, എട്ടര പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്. 1935-ലാണ് ലേബര്‍ പാര്‍ട്ടി ഇതുപോലെ തകര്‍ച്ച നേരിട്ടിട്ടുള്ളത്. ലേബറിന്റെ കോട്ടകളില്‍ വലിയ വിള്ളലുകളാണ് ഇക്കുറി വീണിട്ടുള്ളത്. ഹൗട്ടണ്‍ ആന്‍ഡ് സണ്ടര്‍ലന്‍ഡ് സൗത്ത്, സണ്ടര്‍ലന്‍ഡ് സെന്‍ട്രല്‍, ന്യൂകാസില്‍ അപ്പോള്‍ ടൈന്‍ സെന്‍ട്രല്‍ തുടങ്ങിയ മേഖലകളിലൊക്കെ ലേബറിന്റെ പിടി അയഞ്ഞു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ തന്നെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആസ്ഥാനത്ത് ആഘോഷങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ബ്രക്‌സിറ്റ് വിരുദ്ധ നിലപാടും തന്റെ കടുത്ത ഇടതുപക്ഷ ആശയഗതികള്‍ ബ്രിട്ടീഷ് ജനതയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതുമാണ് ജെറമി കോര്‍ബിന് തിരിച്ചടിയായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്ന സൂചനകള്‍.

ബ്രക്സിറ്റിന്റെ ഭാവിയെ കുറിച്ചുള്ള വിധിയെഴുത്ത് എന്നതു തന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ബോറിസ് ജോണ്‍സനും കണ്‍സര്‍വേറ്റീവുകളും വീണ്ടും അധികാരത്തില്‍ എത്തിയതോടെ ഇനി ബ്രിട്ടന്‍ കാത്തിരിക്കുന്നത് ബ്രക്‌സിറ്റിനു വേണ്ടിയാണ്. ഒരുപക്ഷെ, ലേബര്‍ പാര്‍ട്ടിയാണ് അധികാരത്തില്‍ എത്തിയിരുന്നതെങ്കില്‍ മറ്റൊരു റഫറണ്ടത്തിനു വേണ്ടിയായിരുന്നേനെ കാത്തിരിപ്പ്. മറ്റൊരു പാര്‍ട്ടിയും അധികാരത്തില്‍ എത്താനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാല്‍ ലേബറും ടോറികളും തമ്മിലുള്ള മത്സരമായിരുന്നു ഈ തെരഞ്ഞെടുപ്പ്.

അധികാരം ബോറിസ് ജോണ്‍സനോ അതോ ജെറമി കോര്‍ബിന്റെ കൈകളിലേക്കോ എന്നതാണ് ലോകം മുഴുവനും ഉറ്റു നോക്കിയത്. ചര്‍ച്ചകളും മറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സനെ അവരോധിച്ചപ്പോള്‍ ലേബറുകള്‍ അവസാന നിമിഷം വമ്പിച്ച മുന്നേറ്റം കാഴ്ചവെച്ചത് ബോറിസ് ജോണ്‍സനെയും കൂട്ടാളികളെയും അങ്കലാപ്പിലാക്കിയിരുന്നു.

2017ല്‍ ബ്രിട്ടനില്‍ തൂക്ക് പാര്‍ലമെന്റെന്ന് പ്രവചിച്ച യൂഗോവ് പോളിങ് അനാലിസിസിന്റെ റിപ്പോര്‍ട്ട് പ്രകാരം 28 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ ബോറിസ് ജോണ്‍സണ്‍ അധികാരത്തില്‍ എത്തുമെന്നാണ് പ്രവചിച്ചത്. 68 സീറ്റുകളുടെ ഭൂരിപക്ഷം ബോറിസ് ജോണ്‍സന് ലഭിക്കുമെന്ന് പറഞ്ഞിടത്ത് നിന്നാണ് ഭൂരിപക്ഷത്തിന്റെ എണ്ണം 28 സീറ്റായി കുറഞ്ഞത്. ഇതിന് പിന്നാലെ അവസാന നിമിഷം ജെറമി കോര്‍ബിന്‍ നേടിയ മുന്‍തൂക്കവും ബോറിസ് ജോണ്‍സനെ ആശങ്കയിലായിരുന്നു. യൂഗോവ് സര്‍വ്വേയുടെ അവസാന പ്രവചനം അനുസരിച്ച് കണ്‍സര്‍വേറ്റീവുകള്‍ 339 സീറ്റുകളും ജെറമി കോര്‍ബിന്റെ പാര്‍ട്ടി 231 സീറ്റും ലിബറല്‍ ഡെമോക്രാറ്റുകള്‍ 15 സീറ്റുകളും നേടുമെന്നായിരുന്നു പറഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category