1 GBP = 93.10 INR                       

BREAKING NEWS

ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയതോടെ പാര്‍ട്ടി തലവന്റെ പണി ഉപേക്ഷിച്ചു ജെറമി കോര്‍ബിന്‍; പരാജയം സമ്മതിച്ചു ലേബര്‍ നേതാവ് പദവി ഒഴിയുന്നു

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരവേ കണ്‍സര്‍വേറ്റീവ് വന്‍ വിജയം ഉറപ്പിച്ചു മുന്നേറുമ്പോള്‍ ലേബര്‍ പാര്‍ട്ടിയില്‍ വന്‍ നിരാശയുടെ കാറ്റാണ് വീശിയത്. ലേബര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ അടക്കം മികച്ച ലീഡു നേടി കണ്‍സര്‍വേറ്റീവ് മുന്നേറിയപ്പോള്‍ ലേബറിന്റെ അടിത്തറ തന്നെ ഇളകി. തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതോടെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ചിരിക്കുകയാണ്.

ഭാവിയില്‍ ഒരു തെരഞ്ഞെടുപ്പിലും ഇനി പാര്‍ട്ടിയെ നയിക്കില്ലെന്ന് പ്രഖ്യാപിച്ച കോര്‍ബിന്‍ തോല്‍വിയ്ക്കു കാരണം മാധ്യമങ്ങളാണെന്നും കുറ്റപ്പെടുത്തി. അടുത്ത നേതാവിനെ പ്രഖ്യാപിക്കുന്ന മുറയ്ക്കായിരിക്കും ഔദ്യോഗികമായി ജെറമി കോര്‍ബിന്‍ പദവിയൊഴിയുക.  ഐലിംഗ്ടണ്‍ നോര്‍ത്തില്‍ എംപിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം. ഒരിക്കലും പാര്‍ട്ടിയ്ക്ക് നഷ്ടപ്പെടില്ലെന്ന് കരുതിയ സുരക്ഷിതമായ പല സീറ്റുകളും ടോറികള്‍ പിടിച്ചെടുത്തത് ലേബര്‍ ക്യാമ്പിന് കടുത്ത ആഘാതമാണ് നല്‍കിയിരിക്കുന്നത്.

എങ്കിലും 650 സീറ്റുകളില്‍ 645 എണ്ണത്തിന്റെ ഫലം പുറത്തു വന്നിരിക്കെ സീറ്റിംഗ് സീറ്റുകളടക്കം 55ലധികം സീറ്റുകളാണ് ലേബറിന് നഷ്ടമായിട്ടുള്ളത്. അതേസമയം, എക്‌സിറ്റ് പോള്‍ പ്രവചനത്തേക്കാള്‍ കൂടുതല്‍ മുന്നോട്ടു കുതിച്ച് 203 സീറ്റുകളാണ് ലേബര്‍ നേടിയത്. എങ്കിലും, 1935ല്‍ ലേബര്‍ നേരിട്ട ഏറ്റവും വലിയ തോല്‍വിയ്ക്കു ശേഷമുള്ള പരാജയമാണ് ഇപ്പോള്‍ സംഭവിച്ചത്.

'ഈ ഫലത്തിന്റെ പ്രതിഫലനം പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടാകും. കൂടാതെ മുന്നോട്ട് എടുക്കുന്ന തീരുമാനങ്ങളിലും ഇത് പ്രതിഫലിക്കും', കോര്‍ബിന്‍ വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് പിന്നില്‍ തന്റെ നിലപാടുകളല്ലെന്നാണ് കോര്‍ബിന്റെ നിലപാട്. മാധ്യമങ്ങളാണ് തോല്‍വിക്ക് കാരണമെന്നും, തന്റെ തീവ്ര ഇടത് നയം ജനകീയമായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. 

2015 സെപ്റ്റംബറില്‍ ലേബര്‍ നേതൃസ്ഥാനത്ത് എത്തിയ കോര്‍ബിന്റെ പ്രചരണം വിനാശകാരിയായി മാറുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ ആശങ്കപ്പെട്ടിരുന്നു. ഇത് പ്രാവര്‍ത്തികമായതോടെ പദവി ഉപേക്ഷിക്കാന്‍ കോര്‍ബിന്‍ നിര്‍ബന്ധിതമായി. പാര്‍ട്ടി നേതൃസ്ഥാനം പിടിക്കാനുള്ള മിതവാദികളുടെയും, കോര്‍ബിന്‍ അനുകൂലികളുടെയും പോരാട്ടദിനങ്ങളാണ് ഇനി വരാനുള്ളത്. ജൂതവിരുദ്ധത, ഇന്ത്യാവിരുദ്ധത എന്നിവയിലെല്ലാം ലേബര്‍ സ്വീകരിച്ച നിലപാട് കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു. 

അതേസമയം, 361 സീറ്റുകള്‍ നേടി കണ്‍സര്‍വേറ്റീവ് കുതിക്കുകയാണ്. എക്സിറ്റ് പോള്‍ ഫലം കണ്‍സര്‍വേറ്റീവിന് അനുകൂലമാകുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. 650 അംഗ പാര്‍ലമെന്റിലെ 368 സീറ്റുകള്‍ ബോറിസിന്റെ പാര്‍ട്ടി നേടുമെന്നാണ് ബി.ബി.സി, സ്‌കൈ ന്യൂസ്, ഐ.ടി.വി എന്നിവര്‍ പ്രവചിച്ചത്. 68 സീറ്റിന്റെ ഭൂരിപക്ഷം അവര്‍ക്കു ലഭിക്കുമെന്നും ലേബര്‍ പാര്‍ട്ടി 200 സീറ്റില്‍ താഴെയായി ഒതുങ്ങുമെന്നുമാണ് അവര്‍ പ്രവചിച്ചത്. 'തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട വിധിയെഴുത്ത്' എന്നാണു തെരഞ്ഞെടുപ്പിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ബോറിസിനും കോര്‍ബിനും പുറമേ ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ജോ സ്വിന്‍സണാണു പ്രധാനമന്ത്രി സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category