1 GBP = 93.10 INR                       

BREAKING NEWS

കേരളത്തില്‍ ജനിച്ച് മലയാളിയായ ജീവിച്ച നേപ്പാളി പെണ്ണിന് താലി ചാര്‍ത്താന്‍ നേപ്പാളില്‍ നിന്നൊരു വരന്‍; കൂത്തുപറമ്പുകാര്‍ക്ക് കൗതുകമായി ഒരു നേപ്പാളി കല്ല്യാണം

Britishmalayali
kz´wteJI³

കൂത്തുപറമ്പ്: കേരളത്തെ സ്വന്തം നാടായി സ്വീകരിച്ച നേപ്പാളി പെണ്ണിനെ വിവാഹം ചെയ്യാന്‍ കൂത്തുപറമ്പിലേക്ക് വരന്‍ എത്തിയത് അങ്ങ് നേപ്പാളില്‍ നിന്ന്. നഗരത്തിലെ കല്യാണ മണ്ഡപത്തില്‍ നേപ്പാളി കല്യാണം അരങ്ങേറിയപ്പോള്‍ ചടങ്ങില്‍ പങ്കെടുത്ത ഭൂരിപക്ഷം വന്ന മലയാളികള്‍ക്ക് കല്ല്യാണ ചടങ്ങുകള്‍ പുത്തന്‍ അനുഭവമായി.

മൂന്ന് പതിറ്റാണ്ടിലേറെയായി നഗരത്തിലെ ലോഡ്ജില്‍ വാച്ച്മാനായി ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശി ജയരാജിന്റെ ഇളയ മകള്‍ തുളസി സുനാറിന്റെ വിവാഹമാണ് അതിഥികള്‍ക്കു കൗതുകാനുഭവമായി മാറിയത്. ജയരാജും ഭാര്യ കമലയും കുടുംബവും കൂത്തുപറമ്പിലാണ് താമസം. തുളസി പിറന്നതും വളര്‍ന്നതും ഇവിടെയാണ്. തുളസിക്കും സഹോദരനും മാതാപിതാക്കള്‍ക്കും മലയാളം വഴങ്ങും.

നേപ്പാളില്‍ നിന്നെത്തിയ വരന്‍ ജയ്സിങ്ങും കുടുംബാംഗങ്ങളും മലയാളികളുടെ വേറിട്ട സൗഹൃദത്തിനും ആതിഥ്യത്തിനും കാഴ്ചക്കാരായി. വരനെയും ആനയിച്ച് ആടിയും പാടിയുമാണ് നേപ്പാളുകാരായ സുഹൃദ് സംഘം കല്യാണ മണ്ഡപത്തിലേക്ക് കടന്ന് വന്നത്. അഞ്ച് നേപ്പാള്‍ യുവതികള്‍ പൂര്‍ണകുംഭങ്ങളുമായി എതിരേല്‍ക്കുമ്പോള്‍ വരന്റെ ബന്ധുക്കള്‍ അവര്‍ക്ക് കാണിക്കപ്പണം നല്‍കി.

വ്യത്യസ്തമായ നേപ്പാള്‍ ആചാരങ്ങളുടെ വിവാഹം നടന്നപ്പോള്‍ പങ്കെടുക്കാന്‍ എത്തിയവരില്‍ മഹാഭൂരിപക്ഷവും ജയരാജന്റെ സുഹൃത്തുക്കളായ മലയാളികള്‍. വ്യത്യസ്ത ആചാരങ്ങളോടെയുള്ള നേപ്പാളി കല്യാണം കാണാനായതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category