1 GBP = 93.10 INR                       

BREAKING NEWS

കൈക്കോടാലി കൊണ്ട് തലയില്‍ മുറിവേറ്റത് തലച്ചോറിന് ക്ഷതമായി; ബോധം നഷ്ടപ്പെട്ടപ്പോള്‍ കിണറ്റില്‍ ഇട്ടതിനാല്‍ വെള്ളവും കയറി; അഭയയുടെ മരണം കൊലപാതകം എന്ന് സ്ഥിരീകരിച്ചു പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍: സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാക്കി രക്ഷപ്പെടാന്‍ ഇരുന്ന വൈദികനും കന്യാസ്ത്രീയും കുടുങ്ങും; അഭയ കേസില്‍ വിചാരണ തുടരുന്നു

Britishmalayali
kz´wteJI³

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയ്ക്ക് ഇനിയെങ്കിലും നീതി ലഭിക്കുമോ? അഭയയുടേത് ആത്മഹത്യയല്ല കൊലപാതകമെന്ന് വ്യക്തമാക്കി സിബിഐക്ക് മുന്നില്‍ തെളിവു നല്‍കി പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ രംഗത്ത് എത്തി. സിസ്റ്റര്‍ അഭയ മരിക്കുന്നതിന് മുമ്പ് കൈക്കോടാലി കൊണ്ട് തലയില്‍ മുറിവേറ്റിരുന്നു. ഇതോടെ ബോധഘം നഷ്ടപ്പെട്ട സിസ്റ്റര്‍ അഭയയെ കിണറ്റില്‍ ഇട്ടതിനാല്‍ ശ്വാസകോശത്തില്‍ വെള്ളവും കയറി ഇതോടെയാണ് മരണം സംഭവിച്ചതെന്നാണ് മൃതദേഹ പരിശോധന നടത്തിയ ഡോ. സി.രാധാകൃഷ്ണപിള്ള കോടതിയെ അറിയിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജനായിരുന്നു ഡോക്ടര്‍ സി.രാധാകൃഷ്ണപിള്ള. അഭയക്കേസിന്റെ വിചാരണയുടെ നാലാം ഘട്ടത്തിലാണ് പ്രത്യേക സിബിഐ. കോടതി ജഡ്ജി എസ്.സനില്‍കുമാര്‍ മുമ്പാകെ ഡോക്ടര്‍ മൊഴി നല്‍കിയത്. കൈക്കോടാലി പോലുള്ള ചെറിയ ഒരു ആയുധം കൊണ്ടാണ് അഭയയുടെ നെറുകയില്‍ മുറിവേല്‍പ്പിച്ചിരിക്കുന്നത്. ഈ മുറിവ് തലച്ചോറിന് കാര്യമായ ക്ഷതം ഏല്‍പ്പിച്ചു. ഇതോടെ ബോധം നഷ്ടമായ അഭയയെ കിണറ്റിലിട്ടു. അഭയ കോണ്‍വെന്റിലെ കിണറ്റില്‍ വീണപ്പോള്‍ 300 മില്ലിലിറ്ററോളം വെള്ളം ശ്വസനത്തിനിടെ ഉള്ളിലെത്തി. ഈ വെള്ളം ശ്വാസകോശത്തിലെത്തിയാണ് അഭയ മരിച്ചത്. അല്ലാതെ മുങ്ങിമരിച്ചതല്ലെന്നും ഡോക്ടര്‍ വിശദീകരിച്ചു.

ശരീരത്തില്‍ ഉണ്ടായ മാരക മുറിവുകള്‍ എല്ലാം കിണറ്റില്‍ വീണതിന് മുന്നേ സംഭവിച്ചതാണെന്നും ഉരഞ്ഞ പാടുകള്‍ മാത്രമാണ് കിണറ്റില്‍ ഇട്ടപ്പോള്‍ ഉണ്ടായതെന്നും ഡോക്ടറുടെ മൊഴിയില്‍ പറയുന്നു. തലയിലേറ്റ കടുത്ത മൂന്ന് മുറിവുകളും കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായതല്ല. എന്നാല്‍, ശരീരത്തില്‍ കണ്ട ഉരഞ്ഞ പാടുകള്‍ കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായതാണെന്ന് ഡോക്ടര്‍ മൊഴി നല്‍കി.


നെറുകയില്‍ ഏറ്റ മാരകമുറിവിന്റെ ക്ഷതം പരിശോധിക്കാന്‍ തലയോട്ടി പിളര്‍ന്ന് പരിശോധന നടത്തിയില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. 1992-ല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ താന്‍ സിബിഐ. ആവശ്യപ്രകാരം 2008-ലാണ് കോണ്‍വെന്റ് സന്ദര്‍ശിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് പൊലീസ് ഇന്‍ക്വസ്റ്റോ, തൊണ്ടിമുതലുകളോ തന്നെ കാണിച്ചിരുന്നില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. സിബിഐ.ക്കുവേണ്ടി പ്രോസിക്യൂട്ടര്‍ എം.നവാസ് ഹാജരായി.

2008-ല്‍ ഡോ. രാധാകൃഷ്ണപിള്ള ഇതേ കാര്യങ്ങള്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ രഹസ്യമൊഴി നല്‍കി. ആദ്യമായാണ് ഇത്തരമൊരു കേസില്‍ ഡോക്ടറുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. രഹസ്യമൊഴി നല്‍കാന്‍ ബാഹ്യസമ്മര്‍ദ്ദം ഇല്ലായിരുന്നു. താന്‍ സിബിഐ. ഓഫീസില്‍ ഇതുവരെ പോയിട്ടില്ല. സിബിഐ. തന്റെ ഓഫീസില്‍ എത്തിയാണ് തെളിവ് ശേഖരിച്ചത്.

1992 മാര്‍ച്ച് 27-നാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിലാണ് അഭയയുടെ മൃതദേഹം കാണപ്പെട്ടത്. ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസില്‍ വിചാരണ നേരിടുന്ന പ്രതികള്‍. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 27 വര്‍ഷം പിന്നിടുകയാണ്. പ്രതികള്‍ ആരും ഇതുവരെ അഭയ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസില്‍ പ്രതികളെന്ന് തെളിഞ്ഞാല്‍ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ശിക്ഷിക്കപ്പെടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category