1 GBP = 99.00INR                       

BREAKING NEWS

പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിനു ശേഷം ഫോണില്‍ ബന്ധപ്പെടുമായിരുന്നു; കുടുംബങ്ങള്‍ക്ക് ശല്യമില്ലാതെ ബന്ധം മുന്നോട്ടു കൊണ്ടു പോവാനായിരുന്നു താല്‍പ്പര്യം; കൊലയ്ക്ക് കൂട്ടു നിന്നത് പ്രേംകുമാറിന്റെ പ്രേരണ കാരണമെന്ന് നഴ്സ്; ഒന്നിച്ചു ജീവിക്കാന്‍ വിദ്യയെ ഒഴിവാക്കാന്‍ സുനിതയും ആവശ്യപ്പെട്ടുവെന്ന് പ്രേംകുമാറും; റീയൂണിയനിലെ സുഹൃത്തും കുടുങ്ങും; പൊളിഞ്ഞത് സുനിതയെ കുടുക്കി ബഹറിനിലേക്ക് രക്ഷപ്പെടാനുള്ള ആസൂത്രകന്റെ നീക്കം; വിദ്യാ കൊലപാതകത്തില്‍ ഇനി തെളിവെടുപ്പ്

Britishmalayali
kz´wteJI³

നാടിനെ നടുക്കിയ കൊലക്കേസിലെ പ്രതികളാണെന്ന ഭാവമൊന്നും ഇല്ലാതെ കളിച്ചും ചിരിച്ചും പ്രേംകുമാറിനും കാമുകി സുനിത ബേബിയും. ഇന്നലെ കോടതിയില്‍ ഇരുവുരം എത്തിയത് ദുഃഖഭാവമില്ലാതെയായിരുന്നു. കാക്കനാട് സബ്ജയിലില്‍ നിന്നും ഇറക്കിയശേഷം രണ്ടുപേരെയും ഒരേ വാഹനത്തിലാണ് തൃപ്പൂണിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചത്. ജയിലിന് പുറത്തുവച്ച് മാധ്യമങ്ങള്‍ രണ്ടുപേരുടെയും പ്രതികരണം തേടിയെങ്കിലും ഇരുവരും ഒന്നും മിണ്ടിയില്ല. സുനിത ഷാളുപയോഗിച്ച് മുഖം മറച്ചു. എന്നാല്‍ പ്രേംകുമാറിന് യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. കോടതിയിലെത്തിച്ച പ്രതികളെ വൈദ്യപരിശോധനയ്ക്കായി ഹാജരാക്കി. കോടതി നടപടികള്‍ തുടങ്ങുന്നതിനും തീര്‍ന്നതിനുമിടയ്ക്കുള്ള ഇടവേളയില്‍ ചിരിച്ചുകളിച്ചാണ് ഇരുവരും സമയം ചെലവഴിച്ചത്. ഇരുവരും പരസ്പരം ഏറെ സംസാരിക്കുകയും പൊട്ടിച്ചിരിക്കുന്നതും കാണാമായിരുന്നു. അങ്ങനെ അവര്‍ അഴിക്കുള്ളിലും അടിച്ചു പൊളിക്കുകയാണ്.

ഉദയംപേരൂര്‍ നടക്കാവില്‍ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംനിവാസില്‍ പ്രേംകുമാര്‍, തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലന്‍വിള സുനിത ബേബി എന്നിവരെയാണു കോടതി ഉദയംപേരൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് ഉദയംപേരൂരിലും വരും ദിവസങ്ങളില്‍ തിരുവനന്തപുരത്തും തമിഴ്നാട്ടിലെ തിരുനല്‍വേലി വള്ളിയിരൂരിലും എത്തിച്ചു തെളിവെടുപ്പു നടത്തുമെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയോടെ ഇവരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പ്രേംകുമാറിനെ ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷന്‍ സെല്ലിലും സുനിതയെ മറ്റൊരു മുറിയില്‍ വനിത പൊലീസിന്റെ നിരീക്ഷണത്തിലുമാണ് പാര്‍പ്പിച്ചത്. ഇന്ന് രാവിലെ ഉദയംപേരൂര്‍ നടക്കാവില്‍ പ്രേംകുമാറും ഭാര്യ വിദ്യയും താമസിച്ചിരുന്ന വാടക വീട്ടില്‍ എത്തിച്ചു തെളിവെടുക്കും. കൊലപാതകത്തിന് ഉപയോഗിച്ച കയര്‍ വാങ്ങിയ തൃപ്പൂണിത്തുറ മാര്‍ക്കറ്റിനു സമീപത്തെ കട, മദ്യം വാങ്ങിയ ചൂരക്കാട്ടെ ബവ്റിജസ് കോര്‍പറേഷന്‍ ഔട്‌ലെറ്റ് എന്നിവിടങ്ങളിലും എത്തിക്കും.

ചോദ്യം ചെയ്യുമ്പോള്‍ പൊലീസിനോട് കൃത്യമായി ഒന്നും പറയുന്നില്ല. പരസ്പരം കുറ്റപ്പെടുത്തുകയാണ് ഇരുവരും. പ്രേംകുമാറിന്റെ പ്രേരണ നിമിത്തമാണ് എല്ലാ കാര്യങ്ങള്‍ക്കും കൂട്ടുനിന്നതെന്ന് സുനിത പൊലീസിനോട് പറഞ്ഞു. പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിനുശേഷം ഇടയ്ക്കിടെ ഫോണില്‍ ബന്ധപ്പെടുമായിരുന്നു. തിരുവനന്തപുരത്തേക്ക് വരാന്‍ പ്രേംകുമാറാണ് പറഞ്ഞത്. കുടുംബങ്ങള്‍ക്ക് ശല്യമില്ലാതെ ഇരുവരുടെയും ബന്ധം മുന്നോട്ടുകൊണ്ടുപോവാനായിരുന്നു തനിക്ക് താല്‍പ്പര്യമെന്നും സുനിത അന്വേഷണസംഘത്തെ അറിയിച്ചു. എന്നാല്‍ കൊലപാതകം തന്റെ മാത്രം തീരുമാനമല്ലെന്നാണ് പ്രേംകുമാറിന്റെ മൊഴി. ഒന്നിച്ചു ജീവിക്കുന്നതിനായി വിദ്യയെ ഒഴിവാക്കാന്‍ സുനിതയും ആവശ്യപ്പെട്ടുവെന്ന് ഇയാള്‍ പറയുന്നു. പുറത്തുള്ള മറ്റു ചിലര്‍കൂടി കൊലയ്ക്ക് പിന്നിലുണ്ടെന്ന് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പ്രേംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യ പൊലീസും പരിശോധിച്ചുവരികയാണ്. ഇയാളുടെ സുഹൃത്തുക്കളിലൊരാളാണ് കൃത്യത്തില്‍ ഇരുവരെയും സഹായിച്ചത് എന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കസ്റ്റഡിയില്‍ ചോദ്യം ചെയ്തശേഷം ഇയാളെയും അറസ്റ്റു ചെയ്യും. കൊലപാതകത്തിനു മുമ്പും കൊന്നശേഷവും വിദ്യയുമായി സഞ്ചരിച്ച ഷെവര്‍ലെ ബീറ്റ് കാര്‍ മറ്റൊരാള്‍ക്ക് വിറ്റതായി പ്രതി മൊഴി നല്‍കിയിരുന്നു. ഇതിന്റെ നിലവിലെ ഉടമയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ രജിസ്‌ട്രേഷനടക്കം പുതിയ ഉടമയുടെ പേരിലേക്ക് മാറ്റിയിരുന്നോയെന്നും പരിശോധിച്ച് വരികയാണ്.

തിരുവനന്തപുരം സ്വദേശിനിയാണെങ്കിലും ആന്ധ്രസ്വദേശിയെ വിവാഹം കഴിച്ച് മൂന്നു മക്കളുമായി ഹൈദരാബാദില്‍ ജിവിച്ചുവരികയായിരുന്നു സുനിത. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രേംകുമാറിനെ കണ്ട ശേഷം പിന്നീട് ഹൈദരാബാദില്‍ ഇരിപ്പുറച്ചില്ല. മാര്‍ച്ചില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് സൂപ്രണ്ടായി ജോലി ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങിയിരുന്നു. ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ പേയാടുള്ള വില്ലയില്‍ പ്രേംകുമാറുമൊത്തായിരുന്നു താമസം. എല്ലാ മാസവും കൃത്യമായി ഹൈദരാബാദിലേക്ക് പണവുമയച്ചിരുന്നു. മിക്ക ദിവസങ്ങളിലും ഹൈദരാബാദില്‍ വിളിച്ച് ഭര്‍ത്താവും മക്കളുമായി വീഡിയോകോളില്‍ സംസാരിക്കുമായിരുന്നു. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ഹൈദരാബാദില്‍ ഭര്‍ത്താവും മക്കളും അറിഞ്ഞുകാണില്ലെന്ന് സുനിത പൊലീസിനോട് പറഞ്ഞു. ഇവരെ വിളിക്കണോ എന്നാവശ്യപ്പെട്ടപ്പോള്‍ വേണ്ടെന്നും അറിയിച്ചു. പ്രേംകുമാറിന്റെ രണ്ടു മക്കളില്‍ ഒരാള്‍ പ്രേംകുമാറിന്റെ ബന്ധുക്കള്‍ക്കൊപ്പം നാട്ടിലാണ്. എന്നാല്‍ പത്തുവയസിനുമേല്‍ പ്രായമുള്ള ആണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ ഇയാളുടെയും വിദ്യായുടെയും കുടുംബം തയ്യാറായില്ല. തുടര്‍ന്ന് ചൈല്‍ഡ് ലൈനിലേക്ക് മാറ്റി. വിദ്യയുടെ ആദ്യബന്ധത്തിലെ മക്കളില്‍ ഓരാള്‍ മാതപിതാക്കള്‍ക്കൊപ്പമാണ് താമസം. എന്നാല്‍ ഒരാള്‍ ഗോവയിലും മുംബൈയിലും മറ്റുമായി താമസിക്കുന്നു എന്നാണ് വിവരം.

പ്രേംകുമാര്‍ ലക്ഷ്യമിട്ടത് സുനിതയെ കുടുക്കാന്‍
തന്നോടു കലഹിച്ച് ഹൈദരാബാദിലേക്കു തിരികെ പോകാന്‍ ഒരുങ്ങിയ സുനിതയെ കുടുക്കാന്‍ ലക്ഷ്യമിട്ടാണ് പ്രേംകുമാര്‍ പൊലീസിനു വാട്സാപ് സന്ദേശം അയച്ചതെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. സുനിതയെ കുടുക്കി തനിക്കു സുരക്ഷിതമായി ബഹ്റൈനിലേക്കു പോകാമെന്നായിരുന്നു പ്രേംകുമാര്‍ കണക്കു കൂട്ടിയത്. അതിനായി കാറും ബൈക്കും എസി അടക്കമുള്ള വീട്ടുപകരണങ്ങളും വിറ്റു. എന്നാല്‍ ഓര്‍ഫനേജിലേക്കുള്ള മകന്റെ അഡ്മിഷന്‍ വൈകിയതിനാല്‍ ഇയാളുടെ കണക്കുകൂട്ടല്‍ തെറ്റുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ തന്ത്രപരമായ നീക്കങ്ങള്‍ എല്ലാം പൊളിച്ചു. രണ്ട് മാസമാണ് സുനിതയും പ്രേംകുമാറും ഒരുമിച്ച് താമസിച്ചത്. ഇതിനിടെയില്‍ ഇരുവരും തെറ്റി. സുനിത പിണങ്ങി പോയി. ഇതോടെയാണ് സുനിതയെ കുടുക്കാന്‍ പ്രേംകുമാര്‍ തീരുമാനിച്ചതും പൊലീസിന് സന്ദേശം അയച്ചതും.

പൊലീസ് ഉദ്യോഗസ്ഥന്‍ ജോസിന്റെ ഫോണിലേക്ക് 6 ന് ഉച്ചയോടെ 'എനിക്ക് അവളെ കൊല്ലേണ്ടി വന്നു' എന്നുള്ള വാട്സാപ് ഓഡിയോ അയയ്ക്കുന്നത്. ഈ സമയം പ്രേംകുമാര്‍ ബഹ്‌റൈനില്‍ പോകാന്‍ ടിക്കറ്റ് അടക്കം തയാറാക്കി വച്ചിരുന്നു. തുടര്‍ന്ന് വൈകിട്ടു തിരുവനന്തപുരത്തുനിന്നു തന്നെ വിമാനം കയറാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ മകന്റെ ഓര്‍ഫനേജിലേക്കുള്ള അഡ്മിഷന്‍ സാങ്കേതിക തടസം മൂലം വൈകിയതിനാല്‍ യാത്ര റദ്ദാക്കുകയായിരുന്നു. ഏഴാംതീയതി വീണ്ടും ചെന്ന് അഡ്മിഷന്‍ എടുത്ത ശേഷം ബെംഗളൂരുവില്‍നിന്ന് 10 നു ബഹ്റൈനിലേക്ക് പോകാനായിരുന്നു പ്രേംകുമാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ അഡ്മിഷന്‍ എടുക്കാന്‍ നില്‍ക്കുമ്പോള്‍ പൊലീസ് എത്തിയതോടെ പദ്ധതികള്‍ പൊളിഞ്ഞു. പൊലീസ് ഉടന്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ഉദയംപേരൂരില്‍ കൊണ്ടുവന്നു പ്രാഥമിക ചോദ്യംചെയ്യല്‍ നടത്തി. അന്വേഷിക്കുന്ന വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ള പൊലീസ് സംഘം , പ്രേംകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 8 നു വൈകിട്ട് തിരുവനന്തപുരത്തേക്ക് കേസ് അന്വേഷണത്തിനായി തിരിച്ചു. വാടകയ്ക്ക് എടുത്ത കാറില്‍ ആയിരുന്നു യാത്ര. സിഐ കെ. ബാലന്‍ മാത്രമാണ് പൊലീസ് യൂണിഫോമില്‍ ഉണ്ടായിരുന്നത്.

9 നു രാവിലെ തിരുനല്‍വേലിയില്‍ പോയി മൃതദേഹം കിടന്ന സ്ഥലം പ്രേംകുമാര്‍ പൊലീസിന് കാണിച്ചു കൊടുത്തു. ഉടന്‍ തന്നെ സമീപത്തെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പട്ടു. പ്രേംകുമാര്‍ പറഞ്ഞ സ്ഥലത്തുനിന്ന് മൃതദേഹം ലഭിച്ചിരുന്നോ എന്നാണ് ആദ്യം പൊലീസ് ആരാഞ്ഞത്. ഒരു സ്ത്രീയുടെ അജ്ഞാത ശരീരം ലഭിച്ചിരുന്നുവെന്നും തിരിച്ചറിയാനാവാത്തതിനാല്‍ മറവു ചെയ്തുവെന്നുമാണ് തിരുനല്‍വേലി വള്ളിയൂര്‍ പൊലീസ് സിഐ തിരുപ്പതി നല്‍കിയ വിശദീകരണം. മൃതദേഹത്തിന്റെ ഫോട്ടോയും കൈമാറി. ഉടന്‍ ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു കൊടുത്ത് ബന്ധുക്കളെ കാണിച്ച് മൃതദേഹം വിദ്യയുടേതു തന്നെയെന്ന് ഉറപ്പിച്ചു. ഇതോടെയാണ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രേംകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. തുടര്‍ന്ന് വെള്ളറടയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കൂട്ടുപ്രതി സുനിത ബേബിയെ അറസ്റ്റ് ചെയ്യുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category