1 GBP = 94.20 INR                       

BREAKING NEWS

കോഫെപോസെ പ്രതി ഒളിവില്‍ കഴിഞ്ഞത് വീട്ടില്‍ അടിച്ചു പൊളിച്ച്; ഒളിവില്‍ പോയെന്ന കള്ളത്തരം പൊളിച്ചത് ചോദ്യം ചെയ്യാനെത്തണമെന്ന സിബിഐ നോട്ടീസ്; കേന്ദ്ര ഏജന്‍സിയുടെ മൊഴിയെടുക്കല്‍ ബാലാഭാസ്‌കറിന്റെ അപകടത്തിലെ ദുരൂഹത നീക്കാനെന്ന് അറിഞ്ഞതോടെ ഓടിയെത്തിയത് പിണറായിയുടെ സ്വന്തം പൊലീസ്; വാറണ്ട് കാട്ടി കസ്റ്റംസിലെ കരടിനെ വിലങ്ങ് വച്ച് കൊണ്ടു വന്ന് അടച്ചത് പൂജപ്പുര ജയിലിലും; വയലിനിസ്റ്റിന്റെ മരണത്തിലെ നേരിന് മറച്ച് കള്ളക്കളി; അട്ടിമറിക്കെന്ന് സംശയിച്ച് സിബിഐ

Britishmalayali
kz´wteJI³

കൊച്ചി: ബാലഭാസ്‌കറിന്റെ അപകടത്തിലെ ദുരൂഹത പുറത്തു വരുന്നതില്‍ കേരളാ പൊലീസിന് താല്‍പ്പര്യമില്ലെന്ന് സംശയിച്ച് സിബിഐ. സിബിഐ ചോദ്യംചെയ്യാന്‍ വിളിച്ചു വരുത്തിയ തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി കസ്റ്റംസ് മുന്‍സൂപ്രണ്ട് ബി. രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത് കള്ളക്കളിയാണെന്നാണ് സിബിഐ സംശയിക്കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ രാധാകൃഷ്ണനെതിരെ കോഫെപോസ (കള്ളക്കടത്തു തടയല്‍ നിയമം) വാറന്റ് നിലവിലുണ്ടായിരുന്നു. ഇത് മറയാക്കിയാണ് അറസ്റ്റ് ചെയ്തത്. ഫലത്തില്‍ ഇന്നലത്തെ ചോദ്യം ചെയ്യല്‍ മുടങ്ങി. ബാലഭാസ്‌കര്‍ കേസില്‍ എല്ലാം പറഞ്ഞു പഠിപ്പിച്ച് രാധാകൃഷ്ണനെ അവതരിപ്പിക്കാനാണ് പൊലീസിലെ ചിലര്‍ ശ്രമിക്കുന്നതെന്നാണ് സിബിഐയുടെ സംശയം.

കള്ളക്കടത്തു സംഘത്തിലുള്‍പ്പെട്ട വിഷ്ണു സോമസുന്ദരവുമായി രാധാകൃഷ്ണനെ ബന്ധപ്പെടുത്തിയതു ബാലഭാസ്‌കറാണെന്നു കേസ് അന്വേഷിച്ച ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷ്ണുവും ഇപ്പോള്‍ ഒളിവിലാണ്. ബാലബാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണു രാധാകൃഷ്ണനെ സിബിഐ വിളിച്ചു വരുത്തിയത്. വിശദമായ ചോദ്യം ചെയ്യാന്‍ സിബിഐക്ക് അവസരം നല്‍കാതെയാണു രാധാകൃഷ്ണനെ തിരുവനന്തപുരത്തു നിന്നെത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബാലഭാസ്‌കറിന്റെ കാറപകടത്തെ വെറുമൊരു അപകടമാക്കി മാറ്റാനായിരുന്നു എന്നും കേരളാ പൊലീസിന് താല്‍പ്പര്യം. കോഫെപോസ തടങ്കലിലായ പ്രതിയെ ഇനി സിബിഐക്കു ജയിലില്‍ ചോദ്യം ചെയ്യേണ്ടി വരും.

രാധാകൃഷ്ണന്‍ തിരുവനന്തപുരത്തെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നതായി സിബിഐ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. സ്വര്‍ണക്കടത്തില്‍ തലസ്ഥാനത്തെ പല ഉന്നതര്‍ക്കും പങ്കുള്ളതായി രാധാകൃഷ്ണന്‍ ഡിആര്‍ഐക്കു മൊഴി നല്‍കിയിരുന്നു. ബാലഭാസ്‌കര്‍ കേസില്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ രാധാകൃഷ്ണന്റെ മൊഴികള്‍ സിബിഐക്കു നിര്‍ണായകമായിരുന്നു. ഇതെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ഓടിയെത്തി പിടിച്ചു കൊണ്ടു പോയി. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറുമായി രാധാകൃഷ്ണന് അടുത്ത പരിചയമുണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ അപകടമരണത്തിന്റെ അന്വേഷണം സര്‍ക്കാര്‍ സിബിഐക്കു കൈമാറിയ ഘട്ടത്തിലാണ് ഇയാളെ ചോദ്യം ചെയ്യാന്‍ സിബിഐ ശ്രമിച്ചത്.

സ്വര്‍ണക്കടത്തു കേസില്‍ ജാമ്യം ലഭിച്ച രാധാകൃഷ്ണന്‍ കോഫെപോസ നിയമപ്രകാരമുള്ള കരുതല്‍ തടങ്കലിനു കോടതി ഉത്തരവിട്ടതോടെയാണു മുങ്ങിയത്. ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത രാധാകൃഷ്ണനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി. തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സെറീന, സുനില്‍ എന്നിവരുടെ മൊഴികളാണു രാധാകൃഷ്ണന്റെ പങ്കു പുറത്തു കൊണ്ടുവന്നത്. പൊതുമരാമത്ത് വകുപ്പിലെ മുന്‍ ചീഫ് എന്‍ജിനിയറുടെയും കോട്ടണ്‍ഹില്‍ സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പലിന്റെയും മകനാണ് കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്‍. തിരുവനന്തപുരം വിമാനത്താവളത്തിലെ 11 സൂപ്രണ്ടുമാരില്‍ ഏറ്റവും മുതിര്‍ന്ന സൂപ്രണ്ട്. തിരുവനന്തപുരത്തെ വലിയ കുടുംബം. പി.ടി.പി നഗറില്‍ വീടും വസ്തുക്കളും. അതിസമ്പന്ന കുടുംബം. എന്നിട്ടും സ്വര്‍ണ്ണക്കടത്തിന്റെ പിടിയില്‍ എങ്ങനെ ഈ ഉന്നത ഉദ്യോഗസ്ഥന്‍ പെട്ടുപോയെന്നാണ് ഉദ്യോഗസ്ഥരെല്ലാം ചോദിക്കുന്നത്. ഇതിനിടെയാണ് കേസിലേക്ക് ബാലഭാസ്‌കറുടെ മരണവും എത്തുന്നത്.

പെണ്‍കെണിയിലൂടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വര്‍ണ്ണക്കടത്തുകാര്‍ വലയില്‍ വീഴ്ത്തിയതെന്നാണ് ഡി.ആര്‍.ഐ കണ്ടെത്തിയിരിക്കുന്നത്. അതിസുന്ദരികളായ സ്ത്രീകളെ ഉപയോഗിച്ചായിരുന്നു തിരുവനന്തപുരം വഴിയുള്ള സ്വര്‍ണക്കടത്ത്. കള്ളക്കടത്തിലെ മുഖ്യ കണ്ണിയായ സെറീന പിടിയിലായിരുന്നു. ഇതോടെയാണ് കള്ളക്കടത്തിന്റെ ചുരുള്‍ അഴിഞ്ഞത്. അഡ്വ ബിജു മോഹനനാണ് ഗ്യാങിനെ നിയന്ത്രിച്ചതെന്നും മനസ്സിലായി. ഇയാളുടെ ഭാര്യയും പിടിയിലായി. ഭാര്യയേയും കള്ളക്കടത്തിന് ഉപയോഗിച്ചിരുന്നു. ഇതിനൊപ്പം കള്ളക്കടത്തിന് ഉപയോഗിച്ച സ്ത്രീകളുടെ വിശദാംശങ്ങളും ഡിആര്‍ഡിഒയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് ലഭിച്ച വിശദാംശങ്ങളില്‍ നിന്നാണ് കള്ളക്കടത്തിലേക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ കുടുങ്ങിയത്. ഇനിയും ഞെട്ടിക്കുന്ന നടപടികള്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

ഒരിക്കല്‍ കൂട്ടുകൂടിയാല്‍ പിന്നെ സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്ന് രക്ഷപെടുക അസാദ്ധ്യമാണ്. പെണ്ണും പണവും നല്‍കി ഉദ്യോഗസ്ഥരെ സ്വര്‍ണക്കടത്തുകാര്‍ വിലയ്‌ക്കെുത്തു. ഉന്നത ഉദ്യോഗസ്ഥരെ സ്വര്‍ണക്കച്ചവടത്തില്‍ പങ്കുകാരാക്കി. വന്‍കിട ജൂവലറികളില്‍ പാര്‍ട്ട്ണര്‍ഷിപ്പ് നല്‍കി. ഇതോടെ കസ്റ്റംസുകാര്‍ക്ക് സ്വര്‍ണക്കടത്തുകാരുടെ പിടിയില്‍ നിന്ന് ഊരാന്‍ കഴിയാതായി. കള്ളക്കടത്തുകാരില്‍ നിന്നുള്ള പണമുപയോഗിച്ച് തലസ്ഥാനത്ത് ഭൂമിയും വീടുകളും ഫ്‌ളാറ്റുകളും വാങ്ങിക്കൂട്ടി. ഈ വിവരങ്ങളെല്ലാം സ്വര്‍ണക്കടത്തുകാര്‍ക്ക് അറിയാമെന്നതിനാല്‍ വിരമിക്കും വരെ അവരില്‍ നിന്ന് രക്ഷപെടാനാവില്ല. കഴക്കൂട്ടത്തുകാരി സെറീന തന്റെ ദുബായിലെ ബ്യൂട്ടിപാര്‍ലറില്‍ ജോലിക്കെന്ന വ്യാജേന കൊണ്ടുപോകുന്ന യുവതികളെ തിരിച്ചയയ്ക്കുന്നത് സ്വര്‍ണവും നല്‍കിയാണ്.

കസ്റ്റംസുകാരുടെ ഒത്താശയുള്ളതിനാല്‍ സ്വര്‍ണം രൂപം മാറ്റുകയോ ഒളിപ്പിക്കുകയോ വേണ്ട. കസ്റ്റംസ് ഉന്നതരുടെ സഹായം കിട്ടിയതോടെ 25 കിലോഗ്രാം സ്വര്‍ണം വരെ ബാറുകളാക്കി ഹാന്‍ഡ് ബാഗില്‍ കൊണ്ടുവന്നുതുടങ്ങി. സുന്ദരികളായ യുവതികളാണ് സ്വര്‍ണം കടത്തുന്നത്. സംശയമില്ലെങ്കില്‍ വനിതാ യാത്രക്കാരെ കസ്റ്റംസ് പരിശോധിക്കാറില്ല. ഹാന്‍ഡ് ബാഗുകള്‍ തുറന്നുള്ള പരിശോധനയുമില്ല. ഡെപ്യൂട്ടി കമ്മിഷണറടക്കം ആറ് വനിതാ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ കസ്റ്റംസ് യൂണിറ്റിലുണ്ട്. നാലുപേരെ പരിശോധനയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഇവര്‍ ഡ്യൂട്ടിക്കില്ലാത്ത സമയം കസ്റ്റംസുകാര്‍ കള്ളക്കടത്തുകാര്‍ക്ക് ചോര്‍ത്തിനല്‍കും. ഈ സമയത്തുള്ള വിമാനങ്ങളിലാണ് കാരിയര്‍മാര്‍ എത്തുക.

സ്വര്‍ണക്കടത്തുകാര്‍ക്ക് വാട്‌സ്ആപ്പിലൂടെയാണ് കസ്റ്റംസുകാര്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. വിമാനത്താവളത്തില്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെത്തുകയോ മറ്റേതെങ്കിലും പരിശോധനയുണ്ടാവുകയോ ചെയ്താല്‍ തത്സമയം വിവരം വാട്‌സ്ആപ്പില്‍ കൈമാറും. സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ അഡ്വ.ബിജുവിന്റെ കൂട്ടാളി വിഷ്ണുവുമായാണ് കസ്റ്റംസുകാര്‍ വാട്‌സ്ആപ്പില്‍ ബന്ധപ്പെട്ടിരുന്നത്. കാരിയര്‍മാരെ ഉള്‍പ്പെടുത്തി ബിജുവിന്റെ നേതൃത്വത്തില്‍ വാട്‌സ്ആപ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ ഗ്രൂപ്പിലേക്ക് കസ്റ്റംസുകാരുടെ സന്ദേശങ്ങള്‍ അയയ്ക്കുകയായിരുന്നു പതിവ്. ഡി.ആര്‍.ഐ പരിശോധനയുണ്ടായാല്‍ കുറച്ചുകാലം തിരുവനന്തപുരം വിമാനത്താവളം ഒഴിവാക്കുകയാണ് പതിവ്. തിരുവനന്തപുരത്തെ കസ്റ്റംസുകാര്‍ക്ക് മാത്രമല്ല, വിവിധ വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഈ ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category