1 GBP = 94.20 INR                       

BREAKING NEWS

പൗരത്വം നല്‍കുന്നതില്‍ സംസ്ഥാനത്തിന് ഒരു റോളുമില്ല; അപേക്ഷ പരിശോധിക്കുന്നതും തീര്‍പ്പ് കല്‍പ്പിക്കുന്നതും കേന്ദ്രം; മോദി സര്‍ക്കാര്‍ പൗരത്വം കൊടുക്കുന്നവര്‍ക്ക് എല്ലാ ആനുകൂല്യവും നല്‍കാന്‍ കേരളവും ബാധ്യസ്ഥര്‍; പാര്‍ലമെന്റ് പാസ്സാക്കുകയും രാഷ്ട്രപതി അനുമതി നല്‍കുകയും ചെയ്താല്‍ പിന്നെയുള്ള ഏക വഴി കോടതിയിലെ നിയമപോരാട്ടം; സുപ്രീംകോടതിയും പച്ചക്കൊടി കാട്ടിയാല്‍ പിണറായിയുടെ എതിര്‍പ്പ് വെള്ളത്തിലെ വരയാകും; ബംഗാളും കേരളവും പഞ്ചാബുമെല്ലാം പൗരത്വ ഭേദഗതി നിയമ പരിധിയില്‍ തന്നെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നുണ്ടെങ്കിലും അത് നടപ്പാകില്ല. ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്ന് മുഖ്യമന്ത്പി പറഞ്ഞു. പഞ്ചാബും നിയമത്തിന് എതിരാണ്. പശ്ചിമബംഗാളിനു പിന്നാലെയാണ് സംസ്ഥാനസര്‍ക്കാരും നിയമത്തിനെതിരേ രംഗത്തുവരുന്നത്. ഇടതുമുന്നണി ഘടകകക്ഷിയായ ഐ.എന്‍.എലും നിയമം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ നിയമമായ സാഹചര്യത്തില്‍ രാജ്യത്തെ ഒരു സംസ്ഥാനത്തിനും അതു നടപ്പാക്കാതിരിക്കാനാവില്ല. പൗരത്വം നല്‍കുന്നതു സംസ്ഥാനമല്ല, കേന്ദ്ര സര്‍ക്കാരാണ്. അതുകൊണ്ട് തന്നെ സംസ്ഥാനം എതിര്‍ത്താലും നിയമം നടപ്പില്‍ വരും. പാര്‍ലമെന്റ് പാസ്സാക്കുകയും രാഷ്ട്രപതി അനുമതി നല്‍കുകയും ചെയ്താല്‍ ആ നിയമം രാജ്യത്തെങ്ങും ബാധകമാണെന്നതാണ് വസ്തു. അതുകൊണ്ട് തന്നെ ഈ ബില്‍ രാജ്യത്തുടനീളം അംഗീകരിക്കേണ്ട നിയമമായി കഴിഞ്ഞു. പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കുകയും ഗസ്റ്റ് വിജ്ഞാപനം ഇറങ്ങുകയും ചെയ്തു കഴിഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം ബില്ലിനെതിരെ വ്യാപക പ്രക്ഷോഭം തുടരുന്നതിനിടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചത്. വ്യാഴാഴ്ച രാഷ്ട്രപതി ഒപ്പുവെച്ച ശേഷം ബില്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തിലായി.

എന്നാല്‍ നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നാണ് കേന്ദ്ര പക്ഷം. പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയുടെ 14-ാം അനുച്ഛേദം ലംഘിക്കുന്നില്ല. ഈ നിയമപ്രകാരം ന്യൂനപക്ഷം എന്നുപറയുന്നത് അതതു രാജ്യങ്ങളില്‍ ന്യൂനപക്ഷമായ വിഭാഗങ്ങളാണ്. ഇന്ത്യയിലെ ന്യൂനപക്ഷം അല്ല. മുസ്ലിം അല്ല. ആ രാജ്യങ്ങളില്‍ മതപരമായ വിവേചനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്നതാണ് നിയമംമൂലം ഉദ്ദേശിക്കുന്നത്. ഇതിനെക്കുറിച്ച് മുമ്പുവന്ന സര്‍ക്കാരുകള്‍ നേരത്തേ ചിന്തിച്ചിരുന്നെങ്കില്‍ പ്രശ്നം ഇത്ര വഷളാവില്ലായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ ഈ രാജ്യം വിഭജിച്ചതുകൊണ്ടും വിഭജിക്കാന്‍ അനുവദിച്ചുകൊടുത്തതുകൊണ്ടുമാണ് ഈ ബില്‍ ആവശ്യമായിവന്നത്. ലിയാക്കത്-നെഹ്രു കരാര്‍ പ്രകാരം രണ്ടു രാജ്യങ്ങളിലെയും ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷ വിഭാഗങ്ങളെപ്പോലെതന്നെ ഭരണത്തിലും രാജ്യത്തിലെ സേനകളിലും മറ്റുമേഖലകളിലും തുല്യപങ്കാളിത്തം ഉറപ്പുനല്‍കിയിരുന്നു. ഇന്ത്യയില്‍ രാഷ്ട്രപതിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസും രാജ്യസഭാ അധ്യക്ഷനും ഇലക്ഷന്‍ കമ്മിഷണറും ഒക്കെയായിട്ടുണ്ട് ഇവിടത്തെ ന്യൂനപക്ഷങ്ങള്‍. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണവും സംരക്ഷണവും നല്‍കുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.


അതുകൊണ്ട് തന്നെ ഇത് കേരളവും അംഗീകരിക്കേണ്ടി വരും. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും ഈ ബില്ലിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്നും കേരളം വ്യക്തമാക്കിക്കഴിഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷികളും ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഇത് മാത്രമാണ് ഏക പോംവഴി എന്നതാണ് വസ്തുത. എന്നാല്‍ കേരളത്തെ ഈ നിയമം നേരിട്ട ബാധിക്കില്ല. ഇവിടെ പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറവാണ്. ഇവര്‍ അപേക്ഷ നല്‍കിയാല്‍ കേന്ദ്രം അത് അംഗീകരിക്കും. ഇതോടെ എല്ലാ ആനുകൂല്യവും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും നിര്‍ബന്ധിതമാകും. ബംഗാളിലും സ്ഥിതി ഇതു തന്നെ. ബംഗാളിലെ ഹിന്ദു കുടിയേറ്റക്കാര്‍ക്ക് മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ പൗരത്വം നല്‍കും.

കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ല. എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും ഒരു മതത്തിലും പെടാത്തവര്‍ക്കും ഇന്ത്യന്‍ പൗരന്‍ എന്നനിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഭരണഘടന നല്‍കിയിട്ടുണ്ട്. ആ അവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്നതാണ് സംസ്ഥാനസര്‍ക്കാരിന്റെ നയമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. സവര്‍ക്കര്‍ തുടങ്ങിവെച്ച് ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയിലൂടെ വളര്‍ത്തിയെടുത്ത ഹിന്ദുരാഷ്ട്രം എന്ന അജന്‍ഡ പ്രാവര്‍ത്തികമാക്കാനാണ് ആര്‍എസ്എസ്. ശ്രമിക്കുന്നത്. ഇതിനെതിരേ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം. പലയിടത്തും ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, പരിധിവിട്ടുപോകരുത് -മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ സന്തതിയാണ് ഈ നിയമം. ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും ചോദ്യംചെയ്യും. കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്നത് മതത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള വേര്‍തിരിവാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി കുറേക്കൂടി ഗുരുതരമാണ്. അവിടെ 7 സംസ്ഥാനങ്ങളില്‍ എല്ലാറ്റിലും ഇപ്പോള്‍ തന്നെ ബംഗ്ലാദേശില്‍ നിന്ന് വന്‍തോതില്‍ കുടിയേറ്റം നടന്നുകഴിഞ്ഞു. അസം, ത്രിപുര, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. മണിപ്പുര്‍, നാഗാലാന്‍ഡ്, മിസോറം, മേഘാലയ എന്നിവിടങ്ങളില്‍ ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം. ഈ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം ഒരു പോലെയല്ല. എല്ലായിടത്തും പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നുമില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലേടത്തും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ട്. അതു പോലെ പലേടത്തും ഓട്ടോണമസ് ജില്ലാ കൗണ്‍സിലുകളുമുണ്ട്. ഇവയുള്ള പ്രദേശങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മിസോറം എന്നീ സംസ്ഥാനങ്ങള്‍ പൂര്‍ണമായും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് പരിധിയില്‍ വരുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ മറ്റു പൗരന്മാര്‍ക്ക് ഇവിടെ കയറാനാവില്ല. അസമിലും ത്രിപുരയിലും ചില പ്രദേശങ്ങള്‍ മാത്രമേ െഎഎല്‍പിയുടെ കീഴില്‍ വരുന്നുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category