1 GBP = 92.80 INR                       

BREAKING NEWS

വിശ്വാസികള്‍ക്ക് സമയമില്ല; കുര്‍ബാന അര മണിക്കൂറായി ചുരുക്കാനുള്ള ശുപാര്‍ശയുമായി സീറോ മലബാര്‍ സഭ; അള്‍ത്താരാഭിമുഖമായും ജനാഭിമുഖമായും വീതിച്ച് കുര്‍ബാന രീതി ഏകീകരിക്കാനും ശ്രമം; കേരളത്തിലെ ഏറ്റവും വലിയ കത്തോലിക്ക സഭയിലെ ആരാധനാക്രമം വീണ്ടും വിവാദമാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ കത്തോലിക്ക സഭയായ സീറോ മലബാര്‍ സഭയിലെ ആരാധനാക്രമം വീണ്ടും ഏകീകരിക്കാന്‍ ഒരുങ്ങുന്നു. അള്‍ത്താരാഭിമുഖമായും ജനാഭിമുഖമായും വീതിച്ച് കുര്‍ബാന രീതി ഏകീകരിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന് പുറമെ വിശ്വാസികള്‍ക്ക് സമയമില്ലാത്തതിനാല്‍ അവരുടെ സമയക്കുറവ് പരിഗണിച്ച് കുര്‍ബാന അര മണിക്കൂറായി ചുരുക്കാനും സീറോ മലബാര്‍ സഭയില്‍ ശ്രമം തുടങ്ങി.

ആളുകളുടെ സമയക്കുറവ് പരിഗണിച്ച് കുര്‍ബാനകള്‍ ലളിതവത്കരിക്കണമെന്ന നിര്‍ദ്ദേശം രണ്ടുവര്‍ഷംമുമ്പ് സഭയുടെ കേന്ദ്ര ആരാധനക്രമ സമിതിക്ക് മുമ്പാകെ വന്നിരുന്നു. തുടര്‍ന്ന് ഏഴംഗ മെത്രാന്‍സംഘത്തെ പഠിക്കാന്‍ നിയോഗിച്ചു. അര മണിക്കൂറില്‍ തീര്‍ക്കാവുന്ന ഒരു രീതി അവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് അടുത്ത സിനഡ് പരിഗണിച്ചേക്കും.

നിലവില്‍ സിറോ മലബാര്‍ സഭയില്‍ മൂന്ന് രീതിയിലാണ് കുര്‍ബാനയര്‍പ്പിക്കുന്നത്. ചില രൂപതകളില്‍ അള്‍ത്താരാഭിമുഖമായി കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ജനാഭിമുഖമായാണ് മറ്റ് ചില രൂപതകളില്‍ കുര്‍ബാന അര്‍പ്പിക്കുന്നത്. മറ്റ് ചില രൂപതകളില്‍ രണ്ടുരീതികളും ചേര്‍ത്തും കുര്‍ബാന നടക്കുന്നു. ഇത് ഏകീകരിച്ച് എല്ലായിടത്തും ഒരൊറ്റ രീതിയാക്കാനാണ് നീക്കം. കുര്‍ബാന അര്‍പ്പിക്കുന്നത് എല്ലാ രൂപതകളിലും ഒരുപോലെയാക്കാന്‍ നേരത്തെ തന്നെ സിനഡ് തീരുമാനിച്ചിരുന്നു. ഈ തീരുമാനം വൈകാതെ നടപ്പാക്കാനാണ് സീറോമലബാര്‍ സഭ ശ്രമിക്കുനനത്.

വൈദികനും വിശ്വാസികളും കിഴക്കോട്ട്, അള്‍ത്താരയിലേക്ക് തിരിഞ്ഞ് കുര്‍ബാനയര്‍പ്പിക്കുന്ന രീതിയാണ് ചങ്ങനാശ്ശേരി അതിരൂപതയില്‍. എറണാകുളം-അങ്കമാലി അതിരൂപതയടക്കം ചിലയിടങ്ങളില്‍ വൈദികന്‍ ജനത്തിന് അഭിമുഖമായാണ് നില്‍ക്കുന്നത്. ഇത് ഏകീകരിച്ച് എല്ലായിടത്തും ഒരൊറ്റ രീതിയാക്കാനാണ് തീരുമാനം. 1999-ല്‍ ഇങ്ങനെ തീരുമാനിച്ചെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല. അതിനാല്‍ പലരൂപതകളിലും പല രീതിയിലാണ് കുര്‍ബാന. ഈ രീതി മാറ്റി ഒരൊറ്റ കുര്‍ബാന രീതിയാക്കാനാണ് തീരുമാനം.

വര്‍ഷങ്ങളായുള്ള ഈ തര്‍ക്കത്തിന് പരിഹാരമായാണ് 1999-ലെ സിനഡ് 50:50 രീതി നിര്‍ദ്ദേശിച്ചത്. വിശ്വാസപ്രമാണംവരെയുള്ള ഭാഗം ജനാഭിമുഖമായും ബാക്കി അള്‍ത്താരാഭിമുഖമായി നടത്താനായിരുന്നു തീരുമാനം. മെത്രാന്മാര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നതിനാല്‍ തൃശ്ശൂരും എറണാകുളവും അടക്കമുള്ള ചില രൂപതകള്‍ ജനാഭിമുഖ കുര്‍ബാന തുടര്‍ന്നു. ഇതോടെയാണ് കുര്‍ബാന നിലവിലുള്ള മൂന്നുരീതിയിലായി മാറിയത്.

അടുത്തിടെ ഉയര്‍ന്ന മാര്‍ത്തോമ സ്ലീവ എന്ന കുരിശ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് കുര്‍ബാന രീതി ഏകീകരണചര്‍ച്ചകളും സജീവമായിരിക്കുന്നത്. ക്രിസ്തുവില്ലാത്ത കുരിശുകള്‍ പള്ളികളിലെ മദ്ബഹയില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചാണ് തര്‍ക്കം. ഇവിടെയും പ്രധാനമായി എറണാകുളവും ചങ്ങനാശ്ശേരിയും തമ്മിലാണ് തര്‍ക്കം.

എതിര്‍ത്തും അനുകൂലിച്ചും വിഭാഗങ്ങള്‍
ശ്ലൈഹിക കാനന്‍ അനുസരിച്ചുള്ള ചട്ടമാണ് കിഴക്കോട്ട് തിരിഞ്ഞുള്ള ആരാധനയെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നത്. ബൈബിളില്‍ കിഴക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്ന വചനങ്ങളും ചൂണ്ടിക്കാട്ടുന്നു. ലത്തീന്‍വത്കരണം സംഭവിച്ചതിനാലാണ് ഒരുവിഭാഗം ജനാഭിമുഖമായി കുര്‍ബാനയര്‍പ്പിക്കുന്നതെന്നാണ് അവരുടെ വാദം. ലത്തീന്‍സഭയില്‍ ജനാഭിമുഖ കുര്‍ബാനയാണ്. എന്നാല്‍, ലത്തീന്‍വത്കരണമല്ല, മുന്നോട്ടുള്ള വളര്‍ച്ചയാണിതെന്ന് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്ന എറണാകുളത്തെ വൈദികര്‍ ചൂണ്ടിക്കാട്ടുന്നു. വിവാദ ഭൂമിയിടപാടു മുതല്‍ ഇടഞ്ഞുനില്‍ക്കുന്ന എറണാകുളംകാര്‍ കുര്‍ബാനരീതി മാറ്റാനിടയില്ല. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയം ഉയര്‍ന്നപ്പോള്‍ ഇത് ആരാധനക്രമം സംബന്ധിച്ച തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണെന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category