1 GBP = 94.00 INR                       

BREAKING NEWS

കാറിടിച്ച് പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയില്‍ നിന്ന് ഇറക്കിവിട്ടത് ടയര്‍ പഞ്ചറെന്ന് പറഞ്ഞ്; നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സ വൈകി കുട്ടി മരിച്ചു; ചിറ്റൂരില്‍ പന്ത്രണ്ടു വയസ്സുകാരന്റെ ജീവനെടുത്തത് കാറുകാരന്റെ ക്രൂരത; സുജിന്റെ മരണ വാര്‍ത്തയില്‍ ഞെട്ടി മലയാളികള്‍; അപകടമുണ്ടാക്കിയത് പുത്തനത്താണിക്കാരന്‍ അഷറഫിന്റെ കാര്‍

Britishmalayali
kz´wteJI³

പാലക്കാട്: കാറിടിച്ച് പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയില്‍ നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സമയത്ത് ചികിത്സ നല്‍കാത്തതിനാല്‍ മരണപ്പെട്ടു. പാലക്കാട് ചിറ്റൂരില്‍ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകന്‍ സുജിത് (12) ആണു മരിച്ചത്.

ഇടിച്ച വണ്ടിയുടെ ഡ്രൈവര്‍ തന്നെയാണ് ആശുപത്രിയില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ ശേഷം ഇറക്കിവിട്ടതെന്നാണ് സൂചന. കാറുടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ വൈകിട്ടു നാലരയോടെയാണ് കൈതക്കുഴിക്ക് സമീപം റോഡരികില്‍ നില്‍ക്കുകയായിരുന്ന സുജിത്തിനെ കാര്‍ ഇടിച്ചു വീഴ്ത്ത്ത്തിയത്. ടയര്‍ പഞ്ചറാണെന്ന് പറഞ്ഞാണ് കുട്ടിയെ ഇറക്കി വിട്ടത്. വാഹനം അമിത വേഗതയിലായിരുന്നു. മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്റേതാണ് കാര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category