1 GBP = 97.60 INR                       

BREAKING NEWS

സാമൂതിരിയെ നാമാവശേഷമാക്കാന്‍ വായുവില്‍ പറന്നുയര്‍ന്നു പയറ്റുന്ന ഏകാംഗ സൈനികന്‍; കശ്മീരത്തിലെ കുങ്കുമത്തേക്കാള്‍ ചുവപ്പ് വള്ളുവനാട്ടിലെ ചെമ്പരത്തിയുടെ ചോര നിറത്തിനാണെന്ന് ആത്മഗതം ചെയ്യുന്ന ചിത്രകാരന്‍ കുറുപ്പാശാന്‍; യോദ്ധാക്കള്‍ക്ക് അതിവിശിഷ്ട മുറകള്‍ പരിശീലിപ്പിക്കുകയും നാടിന്റെ അവസാന ചാവേറിനേയും ദൈവക്കിടാവെന്ന് അനുഗ്രഹിച്ചയക്കുകയും ചെയ്യുന്ന സമുറായ്..; 2000 തിയേറ്ററില്‍ നിന്ന് മാമാങ്കം ആദ്യ ദിനം നേടിയത് 23 കോടി; 100 കോടി ക്ലബ്ബിലേക്ക് അതിവേഗം പറന്ന് മമ്മൂട്ടി ചിത്രം

Britishmalayali
kz´wteJI³

കൊച്ചി: 55 കോടി മുടക്ക് മുതലിലാണ് മാമാങ്കം ഒരുക്കിയതെന്നാണ് സൂചനകള്‍. ഈ തുക അഞ്ച് ദിവസം കൊണ്ടു തന്നെ നിര്‍മ്മാതാവിന്റെ പോക്കറ്റിലെത്തും. രണ്ടാഴ്ച കൊണ്ട് സിനിമ 100 കോടി ക്ലബ്ബിലെത്തുമെന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ ദിനം തന്നെ 23 കോടി രൂപയാണ് മാമാങ്കം നേടിയത്. ഇതിനൊപ്പം സിനിമയെ കുറിച്ച് ഉയരുന്നത് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമയെന്നാണ്. അതുകൊണ്ട് തന്നെ മാമാങ്കം വേണു കുന്നപ്പള്ളിയെന്ന നിര്‍മ്മാതാവിന് ദോഷമുണ്ടാകില്ല. വിവാദങ്ങളൊന്നും സിനിമയെ ബാധിക്കുന്നില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ട്.

ഇന്ന് വെളുപ്പിന് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാണ് 23 കോടി കിട്ടിയെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി വെളിപ്പെടുത്തി. ഈ സിനിമയുടെ വിജയത്തിനായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കുന്നു ... അതുപോലെ ഷൂട്ടിങ് മുതല്‍, ഇന്നലെ സിനിമ ഇറങ്ങുന്ന നിമിഷങ്ങള്‍ വരെ അതിനെ മുടക്കാന്‍ പ്രവര്‍ത്തിച്ച ആളെയും ഞാന്‍ മറക്കുകയില്ല... കൂലിയെഴുത്തുകാര്‍ അവരുടെ ജോലി തുടരട്ടെ ... ഈ സിനിമ, ഭാവിയില്‍ മലയാളത്തില്‍ വരാന്‍ പോകുന്ന മെഗാ പ്രോജക്ട് കള്‍ക്ക് ഉത്തേജകമായിരിക്കും... ഇങ്ങനെ എല്ലാവര്‍ക്കും നന്ദി പറയുകയാണ് വേണു കുന്നപ്പള്ളി. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം വന്‍ അഭിപ്രായങ്ങളോടെ തീയേറ്ററുകളില്‍ തേര്‍ഡ് ഷോ അടക്കം പ്രദര്‍ശിപ്പിച്ചു മുന്നേറുകയാണ്. ലോകമെങ്ങു നിന്നും 2000ത്തോളം തിയറ്ററുകളില്‍ നിന്നായി ആദ്യദിനം 23 കോടിയോളം രൂപ നേടി എന്നത് മലയാള സിനിമാ ഇന്‍ഡസ്ട്രിക്കും വലിയ പ്രതീക്ഷയാണ്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകരുടെ ആവേശം ഇരട്ടിച്ചിരുന്നു. ട്രെയിലറും ഗാനങ്ങളുമൊക്കെ എത്തിയത് പിന്നീടായിരുന്നു. എല്ല താരത്തിലുമുള്ള കഥാപാത്രത്തേയും അനായാസനേ മനോഹരമാക്കുന്ന മമ്മൂട്ടിയില്‍ മാമാങ്കത്തിലെ ചാവേറും ഭദ്രമായിരുന്നു. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന ചിത്രമായി മാമാങ്കം മാറിക്കഴിഞ്ഞുവെന്ന് സിനിമാപ്രേമികള്‍ വ്യക്തമാക്കിയിട്ടുണ്ട്. മലയാള സിനിമയില്‍ പുതുചരിത്രമായിരിക്കും മാമാങ്കം കുറിക്കുന്നതെന്ന തരത്തിലുള്ള പ്രവചനങ്ങളും വിലയിരുത്തലുകളും തുടക്കം മുതല്‍ത്തന്നെ പുറത്തുവന്നിരുന്നു. കലക്ഷനില്‍ മമ്മൂട്ടി നേടാന്‍ പോവുന്ന റെക്കോര്‍ഡുകളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. ആദ്യദിന കലക്ഷനില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ മാമാങ്കം രണ്ടാമതെത്തിയെന്ന റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു.


ആരാധകരെ തെല്ലും നിരാശപ്പെടുത്താതെ, വിവിധ ഗെറ്റപ്പുകളില്‍ മമ്മൂട്ടി തകര്‍ത്തഭിനയിക്കുന്നു എന്നതിനൊപ്പം, അതിവിശാല കാന്‍വാസില്‍ ഒരു ചരിത്ര സംഭവത്തെ ഭാവനകളിലൂടെ പോര്‍ട്രെയ്റ്റ് ചെയ്യുന്നു എന്നതും മാമാങ്കത്തിന്റെ ഹൈലൈറ്റാണ്. സാമൂതിരിയെ നാമാവശേഷമാക്കാന്‍ വായുവില്‍ പറന്നുയര്‍ന്നു പയറ്റുന്ന ഏകാംഗ സൈനികന്‍, കശ്മീരത്തിലെ കുങ്കുമത്തേക്കാള്‍ ചുവപ്പ് വള്ളുവനാട്ടിലെ ചെമ്പരത്തിയുടെ ചോര നിറത്തിനാണെന്ന് ഉറക്കെ ആത്മഗതം ചെയ്യുന്ന ചിത്രകാരനായ കുറുപ്പാശാന്‍, പുതു തലമുറ യോദ്ധാക്കള്‍ക്ക് അതിവിശിഷ്ട കായിക മുറകള്‍ പരിശീലിപ്പിക്കുകയും, ഈ നാടിന്റെ അവസാന ചാവേറിനേയും ദൈവക്കിടാവെന്ന് അനുഗ്രഹിച്ചയക്കുകയും ചെയ്യുന്ന സമുറായ്.. ഇങ്ങനെ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി തകര്‍ത്ത് അഭിനയിക്കുന്തന്. ഉണ്ണി മുകുന്ദനും അച്യുതന്‍ എന്ന ബാലതാരവും അവതരിപ്പിച്ച പുതുതലമുറ ചന്ദ്രോത്ത് പണിക്കന്മാരും സിദ്ദിഖിന്റെ വില്ലന്‍ കഥാപാത്രവുമാണ് മാമാങ്കത്തെ മുന്നോട്ട് നയിക്കുന്നത്.

സംവിധായകന്‍ രഞ്ജിത്തിന്റെ വോയ്‌സ് ഓവറോടെയാണ് 'മാമാങ്കം' തുടങ്ങുന്നത്. ചന്ദ്രോത്ത് പണിക്കരുടെ അനന്തരവന്‍ 12 കാരനായ ചന്തുണ്ണിയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. അച്യുതന്‍ എന്ന ബാലതാരം അവതരിപ്പിച്ച കഥാപാത്രം ഏറെ കൈയടി നേടുന്നുണ്ട്.

വേണു കുന്നപ്പള്ളിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
മാമാങ്ക വിശേഷങ്ങള്‍... ഇന്നലെ ആ സുധിനമായിരുന്നു .. മാമാങ്കം എന്ന സ്വപ്നം നിങ്ങളുടെ മുന്നിലേക്കെത്തി.. ഏകദേശം രണ്ടു വര്‍ഷമായുള്ള യാത്രയായിരുന്നു... ഉദ്യോഗ ജനകവും, രസകരവും, വെട്ടിമാറ്റേണ്ടതിനെ മാറ്റിയും തന്നെ ആയിരുന്നു ആ യാത്ര...
ലോകവ്യാപകമായി ജനങ്ങള്‍ വളരെ ആവേശത്തോടെയാണ് ഈ സിനിമയെ ഏറ്റെടുത്തിരിക്കുന്നത്...

ഇന്നലെ കുറെ സിനിമാ തിയേറ്ററുകളില്‍ ഞങ്ങള്‍ വിസിറ്റ് ചെയ്തു...റിലീസ് ചെയ്ത ഏകദേശം 2000 സെന്‍ടറുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ആവേശഭരിതമാണ്... വെളുപ്പിന് വരെയുള്ള അവൈലബിള്‍ റിപ്പോര്‍ട്ടുകളനുസരിച്ച് ലോകവ്യാപകമായി ഉള്ള കളക്ഷന്‍ ഇപ്പോള്‍തന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്... അത്ഭുതങ്ങള്‍ നിറഞ്ഞതും, മലയാളികള്‍ക്ക് വളരെ പുതുമയുള്ള തുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും , ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു ...ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമ... കോടിക്കണക്കിനു രൂപയുടേയും... ഈ സിനിമയുടെ വിജയത്തിനായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കുന്നു ... അതുപോലെ ഷൂട്ടിങ് മുതല്‍, ഇന്നലെ സിനിമ ഇറങ്ങുന്ന നിമിഷങ്ങള്‍ വരെ അതിനെ മുടക്കാന്‍ പ്രവര്‍ത്തിച്ച ആളെയും ഞാന്‍ മറക്കുകയില്ല... കൂലിയെഴുത്തുകാര്‍ അവരുടെ ജോലി തുടരട്ടെ ...

ഈ സിനിമ, ഭാവിയില്‍ മലയാളത്തില്‍ വരാന്‍ പോകുന്ന മെഗാ പ്രോജക്ട് കള്‍ക്ക് ഉത്തേജക മായിരിക്കും...
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category