1 GBP = 97.70 INR                       

BREAKING NEWS

ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് തറവാട്ടില്‍ എത്തിയത് മുത്തച്ഛന്റെ ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാന്‍; ബാഗ് വീട്ടില്‍ വച്ച് മിഠായി വാങ്ങി കൂട്ടുകാരെ കാണാന്‍ റോഡരികില്‍ എത്തിയപ്പോള്‍ ഇടിച്ചിട്ടത് അമിത വേഗതയില്‍ ക്രൂരന്മാര്‍ സഞ്ചരിച്ച കാര്‍; സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ പരിക്കേറ്റ കുട്ടിയുമൊത്ത് പോയത് കുതന്ത്രം മനസ്സില്‍ സൂക്ഷിച്ച്; തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകിയത് കണ്ടിട്ടും മനസാക്ഷിയില്ലാത്ത ഡ്രൈവര്‍ കളിച്ചത് പഞ്ചര്‍ നാടകം; ഇതുകൊലപാതകം തന്നെ; കൈതക്കുഴിയില്‍ നടന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത

Britishmalayali
kz´wteJI³

പാലക്കാട്: പരീക്ഷ കഴിഞ്ഞിറങ്ങിയ ഏഴാം ക്ലാസുകാരനെ ഇടിച്ചു തെറിപ്പിച്ചത് അമിത വേഗതയില്‍ ചീറിപാഞ്ഞു വന്ന കാര്‍. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാറില്‍ കയറ്റിയ ശേഷം പാതിവഴിയില്‍ ഇറക്കി വിട്ടു. ഇതാണ് കുട്ടിയുടെ ജീവനെടുത്തത്. പാലാക്കാട് ചിറ്റൂര്‍ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകന്‍ സുജിത്തിന്റെ മരണം (12) നാടിന്റെ നൊമ്പരമാകുന്നത് ഇതുകൊണ്ട് കൂടിയാണ്. മനസാക്ഷി ഇല്ലായ്മയുടെ പര്യായമായി മാറുകയാണ് ഈ സംഭവം.

അപ്പുപ്പിള്ളയൂര്‍ എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സുജിത് പരീക്ഷ കഴിഞ്ഞ ശേഷം ഇരട്ടകുളത്തെ തറവാവട്ടില്‍ മുത്തശ്ശന്റെ ചരമവാര്‍ഷിക ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. ബാഗ് വീട്ടില്‍ വച്ചശേഷം കൂട്ടുകാരുടെ അടുത്തേക്ക് പോകാന്‍ റോഡരികില്‍ നില്‍ക്കുമ്പോഴാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കൈതക്കുഴിക്ക് സമീപം റോഡരുകില്‍ നിന്ന സുജിതിനെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു.

ശബ്ദംകേട്ട് സമീപവാസികള്‍ ഓടിക്കൂടിയതോടെ സുജിതിനെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറുടമ കാറില്‍ കയറ്റി. സഹായിയായി പരമന്‍ എന്നയാളെയും കയറ്റി. പാതിവഴിയില്‍ കാറിന്റെ ടയര്‍ പഞ്ചറായി എന്നു പറഞ്ഞ് ഇവരെ രണ്ടു പേരേയും ഇറക്കിയ ശേഷം കാര്‍ വിട്ടുപോയി. ഇതോടെ ചതിക്കപ്പെടുകായായിരുന്നുവെന്ന് പരമനും തിരിച്ചറിഞ്ഞു. തലയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു സുജിത്. മറ്റൊരു വാഹനത്തില്‍ സഹായി സുജിത്തിനെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ആറു കിലോമീറ്റര്‍ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ അത് കേള്‍ക്കാതെ പാലക്കാട് ഭാഗത്തേക്കാണ് പോയതെന്ന് പരമന്‍ പറയുന്നു. അരകിലോമീറ്റര്‍ മുന്നോട്ടുപോയ ശേഷം ടയര്‍ പഞ്ചറായി എന്നു പറഞ്ഞ് ഇറക്കിവിടുകയായിരുന്നു. പെട്ടെന്നു തന്നെ എതിരെവന്ന വാന്‍ കൈകാണിച്ചുനിര്‍ത്തി അതില്‍ നാട്ടുകല്ലിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പരമന്‍ പറഞ്ഞു. മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറാണ് കുട്ടിയെ ഇടിച്ചിട്ടതെന്ന് മനസ്സിലായതും പരമന്റെ മൊഴിയിലാണ്. അഷ്‌റഫ് എന്നയാളുടെ പേരിലുള്ളതാണ് കാറെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇതാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണ്ണായകമായത്.

അഞ്ചുമണിക്ക് അപകടം നടന്നെങ്കിലും ആറരയ്ക്കാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത്. സംഭവത്തില്‍ മലപ്പുറം പുത്തനത്താണി സ്വദേശി നാസറാണ് പിടിയിലായത്. അപകടം ഉണ്ടായ സമയത്ത് ഇദ്ദേഹമാണ് വാഹനം ഓടിച്ചിരുന്നത്. കാര്‍ പുത്തനത്താണ് സ്വദേശി അഷ്‌റഫിന്റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. നാസറിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. കാറില്‍ നാലുപേരാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. വഴിയരികില്‍ നില്‍ക്കുകയായിരുന്ന സുജിത്തിനെയാണ് കാര്‍ ഇടിച്ചുവീഴ്ത്തിയത്. ശബ്ദം കേട്ട് അയല്‍വാസിയായ പരമന്‍ ഓടിയെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായത്.

കുട്ടിക്കൊപ്പം പരമനും കാറില്‍ കയറി. എന്നാല്‍ വഴിമധ്യേ ടയര്‍ പഞ്ചറായി എന്നുപറഞ്ഞ് വഴിയില്‍ കുട്ടിയെ ഇവര്‍ ഇറക്കി വിടുകയായിരുന്നു. എന്നാല്‍ ടയറിന് ഒരു കുഴപ്പവും ഉണ്ടായില്ലെന്ന് പരമന്‍ പറഞ്ഞു. മാത്രമല്ല ആരും തന്റെയൊപ്പം കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനും ഇവര്‍ തയ്യാറായില്ല. ഫോണ്‍ നമ്പര്‍ പോലും നല്‍കാതെ മുങ്ങുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category