1 GBP = 93.10 INR                       

BREAKING NEWS

പാര്‍ലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും; മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളില്‍ നടപ്പാവും പിന്നെയല്ലേ കേരളത്തില്‍; കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് കെ സുരേന്ദ്രന്‍; വിരട്ടല്‍ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതിയെന്ന് ഡിവൈഎഫ് ഐ സെക്രട്ടറിയും; പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപിയും സിപിഎമ്മും കൊമ്പു കോര്‍ക്കുമ്പോള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: പൗരത്വഭേഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ചൊല്ലി തര്‍ക്കം. ബിജെപി നേതാവ് കെ.സുരേന്ദ്രനും ഡിവൈഎഫ്‌ഐ നേതാവ് എ.എ.റഹീമും തമ്മിലെ ഫേസ്ബുക്ക് പോര് വൈറലായി. പൗരത്വഭേഗഗതി നിയമം മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളില്‍ മാത്രമല്ല കേരളത്തിലും നടപ്പാവുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ അത്തരം വിരട്ടല്‍ ഇവിടെ വേണ്ടെന്നും ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതിയെന്നുമാണ് എ.എ.റഹീം ഇതിന് മറുപടി നല്‍കിയത്.

പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ ഭരണമൊഴിഞ്ഞ് പുറത്തു പോകുന്നതാണ് നല്ലതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റുമായി കെ സുരേന്ദ്രന്‍ രംഗത്ത് വന്നത്. സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാര്‍ താല്‍പര്യമാണ് പൗരത്വ ഭേദഗതിബില്ലിന് അടിസ്ഥാനമെന്ന് പറയുന്നു.

ജനങ്ങളെ ജാതി, മത അടിസ്ഥാനത്തില്‍ തരംതിരിച്ച് വോട്ടുപിടിച്ചു വാഴുന്ന ഇടതുപക്ഷമാണ് ഇതൊക്കെ പറയുന്നതെന്നതാണ് ഏറ്റവും വലിയ തമാശ. ബംഗ്ലാദേശി അഭയാര്‍ത്ഥികളെ ഇന്ത്യന്‍ പൗരന്മാരാക്കാന്‍ ദേശീയ പൗരത്വ നിയമത്തില്‍ ഭേദഗതി വേണമെന്ന് 2012ല്‍ കോഴിക്കോട് നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെന്ന കാര്യം മറന്നാണോ കാരാട്ടും സിപിഎമ്മും ഇപ്പോള്‍ ജനാധിപത്യം മരിച്ചെന്ന് നിലവിളിക്കുന്നതെന്ന് വി.മുരളീധരന്‍ ചോദിച്ചിരുന്നു.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
പാര്‍ലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളില്‍ നടപ്പാവും പിന്നെയല്ലേ കേരളത്തില്‍. പിന്നെ ഈ നിയമം കേരളത്തില്‍ വലിയതോതില്‍ പ്രസക്തമല്ല എന്നുള്ളത് ശരിയാണ്. ബംഗ്‌ളാദേശില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ചുളുവില്‍ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. ഇത്രയധികം ഉപദേശികളുണ്ടായിട്ടും പിണറായിക്ക് സല്‍ബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ?

എ. എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വിരട്ടല്‍ ഇവിടെ വേണ്ട,
ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി.

ഭരണഘടനയെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകര്‍ക്കാനും വന്നാല്‍ അത് കേരളത്തില്‍ നടക്കില്ല തന്നെ. 'അങ്ങ് മമതയുടെ ബംഗാളില്‍ നടന്നു, പിന്നെയല്ലേ കേരളം' എന്നാണ് ഒരു ബിജെപി നേതാവിന്റെ വെല്ലുവിളി.മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നത്.

ഈ ചുവന്ന കൊടിക്കു കീഴില്‍ മുപ്പത്തിമൂന്നു വര്‍ഷം ബംഗാള്‍ ഭരിച്ചിട്ടുണ്ട് പിണറായിയുടെ പാര്‍ട്ടിക്കാര്‍. അന്ന് ഉത്തരേന്ത്യ മുഴുവന്‍ ത്രിശൂലവും കയ്യിലേന്തി മനുഷ്യന്റെ ചോര തേടി ആര്‍എസ്എസ് അലഞ്ഞപ്പോള്‍ ചെങ്കൊടി പറക്കുന്ന ബംഗാളില്‍ ഒരു മനുഷ്യനെയും മതത്തിന്റെ പേരില്‍ കൊല്ലാന്‍ പോയിട്ട് ഒന്നു പോറലേല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഒരു പള്ളിയും തകര്‍ന്നില്ല, ഒരു വര്‍ഗീയ കലാപവും നടന്നില്ല.

ഇടതുപക്ഷത്തെ ഇറക്കി, മമതയെ കയറ്റി എന്നിട്ടായിരുന്നു കലാപങ്ങള്‍. ഇന്ന് ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും കര്‍ണാടകയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയകലാപം നടക്കുന്ന സംസ്ഥാനമാണ് ബംഗാള്‍.

കേരളം വേറെ ലെവലാണ് മിസ്റ്റര്‍.
കേരളം തലയുയര്‍ത്തി നില്‍ക്കും. ഷൂസ് നക്കുന്നവര്‍ക്കൊപ്പമല്ല, നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവര്‍ക്കൊപ്പമാണ് ഈ നാട്.

നേരം വെളുക്കാത്തതും ബിജെപിക്കാര്‍ക്ക് മാത്രമാണ്. പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികളെയും സമരം ചെയ്യുന്ന കര്‍ഷകരെയും, വിദ്യാര്‍ത്ഥികളെയും കാണുന്നില്ലേ, പൗരത്വ ബില്ലിനെതിരെ കത്തുന്ന തെരുവുകള്‍ കാണൂ... ജനങ്ങള്‍ തീയിട്ട ബിജെപി ഓഫീസുകള്‍ കാണൂ...

രാജ്യം ഭരിക്കുന്നവര്‍ക്ക് അവിടെ സ്വന്തം ഓഫീസ് സംരക്ഷിക്കാനുകുന്നില്ല. പിന്നെയാണ് കേരളത്തില്‍.. വിരട്ടല്‍ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി.

വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
ഇന്ത്യന്‍ പൗരത്വം മതാടിസ്ഥാനത്തിലാക്കി മാറ്റുകയാണ് ഭേദഗതി ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നാണ് സിപിഎം പിബി അംഗം പ്രകാശ് കാരാട്ടിന്റെ കണ്ടുപിടിത്തം. ബംഗ്ലാദേശി അഭയാര്‍ത്ഥികളെ ഇന്ത്യന്‍ പൗരന്മാരാക്കാന്‍ ദേശീയ പൗരത്വ നിയമത്തില്‍ ഭേദഗതി വേണമെന്ന് 2012ല്‍ കോഴിക്കോട് നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ട കാര്യം മറന്നാണോ കാരാട്ടും സിപിഎമ്മും ഇപ്പോള്‍ ജനാധിപത്യം മരിച്ചെന്ന് നിലവിളിക്കുന്നത്? 2003 ല്‍ പാര്‍ലമെന്റില്‍ ഇതേ വിഷയത്തില്‍ നടന്ന ചര്‍ച്ചകളെപ്പറ്റിയും അന്ന് നിങ്ങളാവശ്യപ്പെട്ടതെന്തെന്നും ചരിത്രത്തെക്കൂട്ടുപിടിച്ച് സ്ഥിരം പ്രസംഗിക്കുന്ന നിങ്ങള്‍ സൗകര്യപൂര്‍വ്വം മറന്നതാണോ?

2012 മെയ് 22ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ബംഗ്ളാദേശ് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ പൗരത്വ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപെട്ട് പ്രധാനമന്ത്രി മന്മോഹന്‍ സിംഗിന് കത്തെഴുതിയത്. NDA സര്‍ക്കാര്‍ 2003 ല്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെ പറ്റി, അന്ന് പ്രതിപക്ഷ നേതാവായിരുന്ന മന്മോഹന്‍ സിങ് രാജ്യസഭയില്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു കാരാട്ടിന്റെ ആ കത്തെന്നുള്ളത് ഞാന്‍ നന്നായി ഓര്‍ക്കുന്നുണ്ട്. ബംഗ്ളാദേശില്‍ വേട്ടയാടല്‍ സഹിക്കാനാകാതെ ഇന്ത്യയില്‍ അഭയം തേടിയെത്തിയ മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ വിശാല മനസ്സോടെയുള്ള സമീപനം സ്വീകരിക്കേണ്ടത് ധാര്‍മിക കടമയാണെന്ന മന്മോഹന്‍ സിംഗിന്റെ പ്രസ്താവന കത്തില്‍ കാരാട്ട്ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മന്മോഹന്‍ സിംഗിന്റെ പ്രസ്താവനയെ അന്ന് ഉപപ്രധാനമന്ത്രി ആയിരുന്ന എല്‍ കെ അദ്വാനി പിന്തുണച്ച കാര്യവും കാരാട്ട് കത്തില്‍ പറഞ്ഞിട്ടുണ്ട്. സഭയില്‍ സമവായമുണ്ടാക്കി ബംഗ്ളാദേശില്‍ നിന്നുള്ള ന്യൂനപക്ഷ മതവിഭാഗക്കാരായ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ വാദിച്ച സിപിഎം ഇന്ന് നിലപാടില്‍ മലക്കം മറിഞ്ഞത് ആരെ പ്രീണിപ്പിക്കാനാണ്?

( തെളിവ് എവിടെയെന്ന് ബഹളം കൂട്ടേണ്ട: സിപിഎം പ്രസിദ്ധീകരണമായ പീപ്പിള്‍സ് ഡെമോക്രസിയുടെ 2012 ജൂണ്‍ 3 പതിപ്പില്‍ പ്രസിദ്ധീകരിച്ച കാരാട്ടിന്റെ കത്തിന്റെ ഉള്ളടക്കം നോക്കുക
https://archives.peoplesdemocracy.in/.../0603.../06032012_7.html ). മുഖ്യമന്ത്രി പിണറായി വിജയനാണെങ്കില്‍ ഏത് വിഷയത്തില്‍ പ്രതികരിച്ചാലും അതില്‍ സംഘപരിവാര്‍ അജണ്ട എന്ന വരി കൂട്ടിച്ചേര്‍ക്കാതെ ഒരു സമാധാനമില്ലെന്നാണ് ഇന്നലത്തെ പ്രസ്താവന കണ്ടപ്പോള്‍ തോന്നിയത്. സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാര്‍ താല്‍പര്യമാണത്രേ പൗരത്വ ഭേദഗതിബില്ലിന് അടിസ്ഥാനം. ജനങ്ങളെ ജാതി, മത അടിസ്ഥാനത്തില്‍ തരംതിരിച്ച് വോട്ടുപിടിച്ചു വാഴുന്ന ഇടതുപക്ഷമാണ് ഇതൊക്കെ പറയുന്നതെന്നതാണ് ഏറ്റവും വലിയ തമാശ. കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്ന് ഗാലറിയുടെ കയ്യടിക്കു വേണ്ടി ഇന്ന് പ്രസംഗിച്ചത് കണ്ടിരുന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ ഭരണമൊഴിഞ്ഞ് പുറത്തു പോകുന്നതല്ലേ നല്ലത്? ആരെ കബളിപ്പിക്കാനാണ് പിണറായി ഈ മണ്ടത്തരങ്ങള്‍ വലിയ കേമമായി അവതരിപ്പിക്കുന്നത്? എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍, പാര്‍ലമെന്റ് പാസാക്കുന്ന നിയമം സംഘ പരിവാര്‍ അജണ്ട, സിപിഎം ഭരിക്കുന്ന സംസ്ഥാനത്ത് , ശബരിമലയില്‍ ഇരുട്ടിന്റെ മറപറ്റി സ്ത്രീകളെ കയറ്റിയതടക്കം, അവര്‍ ചെയ്യുന്നതെല്ലാം ജനാധിപത്യപരം.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category