1 GBP = 97.60 INR                       

BREAKING NEWS

യുവതി പ്രവേശനത്തില്‍ 'സ്റ്റേ' ഇല്ലെന്ന് പറയുമ്പോഴും സര്‍ക്കാര്‍ നിരീക്ഷണത്തിന് അംഗീകാരം; വിശാല ബഞ്ച് പരിഗണിക്കും വരെ കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി; വിഷയം വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റീസ് എസ് എ ബോബ്‌ഡെ; പൊലീസ് സംരക്ഷണയില്‍ പോകേണ്ടതില്ല; ബിന്ദു അമ്മിണിക്കും രഹ്നാ ഫാത്തിമയ്ക്കും മല ചവിട്ടാന്‍ കാത്തിരിക്കേണ്ടി വരും; വിശാല ബഞ്ച് രൂപീകരണം ഉടനെന്നും സുപ്രീംകോടതി; ചീഫ് ജസ്റ്റീസിന്റെ വാക്കുകളിലുള്ളത് ആചാരങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന സൂചനകളോ?

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ശബരിമല കയറാന്‍ ബിന്ദു അമ്മണിക്കും രഹ്നാ ഫാത്തിമയ്ക്കും ഇനിയും കാത്തിരിക്കണം. സന്നിധാനത്ത് പോകാന്‍ അനുമതി നല്‍കണമെന്ന ഹര്‍ജിയില്‍ ഉത്തരവ് ഇന്നില്ലെന്ന് സുപ്രീംകോടതി. അക്രമത്തിന് സാഹചര്യമൊരുക്കാന്‍ ഇല്ലെന്നും രാജ്യത്ത് ഇന്നുള്ള സ്ഥിതി സ്ഫോടനാത്മകമാണെന്നും ചീഫ് ജസ്റ്റീസ് എസ് എ ബോബ്ഡെ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വിധി പറയുന്നത് മാറ്റിയത്. യുവതി പ്രവേശന വിഷയം വിശാല ബഞ്ചിന്റെ പരിഗണനയിലാണെന്നും ബോബ്ഡെ വ്യക്തമാക്കി. ഇതോടെ ശബരിമലയില്‍ 'സ്റ്റേ' ഉണ്ടന്ന സര്‍ക്കാര്‍ വിലയിരുത്തലും ഭാഗികമായി ശരിയാവുകയാകും. ഈ തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ പ്രശ്നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കൂടി വ്യക്തമാക്കുയാണ് ചീഫ് ജസ്റ്റീസ്. ശബരിമലയില്‍ വിശാല ബെഞ്ചിന്റെ തീരുമാനം വരെ കാത്തിരിക്കാനാണ് ഉപദേശം.


അന്തിമ ഉത്തരവ് അനുകൂലമെങ്കില്‍ യുവതികള്‍ക്ക് സംരക്ഷണം നല്‍കാം. അതുവരെ പൊലീസ് സംരക്ഷണയില്‍ നിലപാട് എടുക്കില്ലെന്നാണ് സുപ്രീംകോടതി നല്‍കുന്ന സൂചന. യുവതി പ്രവേശനത്തില്‍ സ്റ്റേയുണ്ടെന്ന് പറയാതെ പറയുകയാണ് ചീഫ് ജസ്റ്റീസ്. ഇതോടെ വിവാദമില്ലാതെ ഈ തീര്‍ത്ഥാടനകാലം കൊണ്ടു പോകാന്‍ സര്‍ക്കാരിന് കഴിയും. വലിയൊരു തലവേദനയാണ് മുഖ്യമന്ത്രി പിണറായി വിജയനെ തത്കാലത്തേക്ക് ഒഴിഞ്ഞു പോകുന്നത്. യുവതി പ്രവേശനം അനുവദിച്ച കോടതി വിധി നിലനില്‍ക്കുന്നുവെന്ന നിലപാടുമായാണ് രഹ്നാ ഫാത്തിമയും ബിന്ദു അമ്മിണിയും സുപ്രീംകോടതിയില്‍ പോയത്.

ശബരിമലയില്‍ അക്രമം ആഗ്രഹിക്കുന്നില്ലെന്നു സുപ്രീംകോടതി പറയുന്നതിനൊപ്പം വിഷയം വിശാല ബെഞ്ച് പരിശോധിക്കുന്നതു വരെ കാത്തിരിക്കാനും നിര്‍ദ്ദേശിച്ചു. രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവരുടെ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ക്രമസമാധാനനില പരിഗണിക്കണം. സ്ഥിതി സ്ഫോടനാത്മകമാണെന്നും പറഞ്ഞ കോടതി ശബരിമല വിധിയില്‍ സ്റ്റേ ഇല്ലെന്നും വ്യക്തമാക്കി. എന്നാല്‍ കാത്തിരിക്കാനുള്ള ഉപദേശം ഫലത്തില്‍ സ്റ്റേയ്ക്ക് തുല്യമാണ്. അവസാന ഉത്തരവ് അനുകൂലമായാല്‍ സംരക്ഷണം നല്‍കും. നിലവില്‍ സ്ത്രീകളുടെ സംരക്ഷണം സംബന്ധിച്ച് ഉത്തരവ് പുറപെടുവിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എത്രയും പെട്ടെന്നു വിശാല ബെഞ്ച് രൂപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയം ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി വിശദീകരിക്കുകയായിരുന്നു. യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടിട്ടില്ലേ എന്നും ബിന്ദു അമ്മിണിയുടേയും രഹ്നാ ഫാത്തിമയുടേയും ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ സ്ഫോടനാത്മകമാണ്, വയലന്‍സ് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയ സുപ്രീംകോടതി ഹര്‍ജികള്‍ മാറ്റിവച്ചു. യുവതീ പ്രവേശനം വിശാല ബെഞ്ച് പരിഗണിക്കട്ടെ , അത് വരെ സമാധാനമായി ഇരിക്കു എന്നും സുപ്രീംകോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. അന്തിമ ഉത്തരവ് നിങ്ങള്‍ക്ക് അനുകൂലം ആണെങ്കില്‍ ഞങ്ങള്‍ സംരക്ഷണം നല്‍കും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രശ്നങ്ങള്‍ ഇല്ലാതെ പോകാന്‍ ആകുമെങ്കില്‍ പൊയ്ക്കോളു. പൊലീസ് സംരക്ഷണത്തോടെ പോകാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.

വിശാല ബെഞ്ച് ഉടന്‍ രൂപീകരിക്കും. വിശാല ബെഞ്ചിന്റെ തീരുമാനം അറിഞ്ഞ ശേഷം പുനപരിശോധന ഹര്‍ജിയും പരിഗണിക്കും. ബിന്ദു അമ്മിണിയുടെ സുരക്ഷ നീട്ടാനും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. രഹ്നാ ഫാത്തിമക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടാന്‍ അവകാശം ഉണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്. യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയും ദര്‍ശനത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയും ആണ് പരിഗണനക്ക് വന്നത്.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശബരിമല വിഷയം വിപുലമായ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ 2018 ലെ വിധി അവസാനവാക്കല്ല എന്ന് കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയിരുന്നു.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category