1 GBP = 94.20 INR                       

BREAKING NEWS

'ഇന്ത്യ സമാധാന സ്മാരകം' സന്ദര്‍ശിച്ച് രണ്ടാം ലോകയുദ്ധത്തില്‍ കൊല്ലപ്പെട്ട ജപ്പാന്‍ ഭടന്മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാനുള്ള ഷിന്‍സേ ആബെയുടെ ആഗ്രഹം നടക്കില്ല; ഗുവാഹാട്ടിയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ- ജപ്പാന്‍ ഉച്ചകോടിയുടെ വേദി മാറ്റിയേക്കും; മോദി-ആബെ ചര്‍ച്ച തന്നെ വേണ്ടെന്ന് വച്ചേക്കും; ബംഗ്ലാദേശ് കട്ടക്കലിപ്പില്‍; അറബ് രാഷ്ട്രങ്ങളും മതാധിഷ്ഠിത നിയമത്തില്‍ അതൃപ്തര്‍; പശ്ചാത്യ മാധ്യമങ്ങളിലും നെഗറ്റീവ് വാര്‍ത്തകള്‍; മോദി സര്‍ക്കാരിന്റെ വിദേശ നയതന്ത്രം പൗരത്വ ഭേദഗതി ബില്ലില്‍ തകരുമ്പോള്‍

Britishmalayali
kz´wteJI³

ഗുവാഹാട്ടി: പൗരത്വ ബില്‍ രാഷ്ട്രപതി ഒപ്പിടുമ്പോള്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധത്തിന് അമേരിക്കന്‍ സംഘടന ശുപാര്‍ശ നല്‍കിയിരുന്നു. ഇത് അമേരിക്കന്‍ സര്‍ക്കാര്‍ ്അംഗീകരിച്ചില്ലെങ്കിലും ദൂരവ്യാപകമായ പ്രഖ്യാപനം നയതന്ത്ര മേഖലയില്‍ ഇന്ത്യക്കുണ്ടാകുമെന്നാണ് സൂചന. നിയമത്തെ ചൊല്ലി ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ഉലയുന്നതും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മോമെനും ആഭ്യന്തരമന്ത്രി അസുസമാന്‍ ഖാനും ഇന്ത്യാസന്ദര്‍ശനം അവസാന നിമിഷം റദ്ദാക്കി. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച വൈകീട്ട് ഇന്ത്യയിലെത്തേണ്ടതായിരുന്നു മോമെന്‍.

ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് പൗരത്വബില്‍ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശമാണ് ബംഗ്ലാദേശിനെ ചൊടിപ്പിച്ചത്. അമിത് ഷായുടെ പ്രസ്താവന അസത്യമാണെന്ന് മോമെന്‍ ധാക്കയില്‍ പറഞ്ഞു. പൗരത്വബില്‍ ഇന്ത്യയുടെ മതേതര-സഹിഷ്ണുതാ പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനുപിന്നാലെയാണ് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രിയും സന്ദര്‍ശനം റദ്ദാക്കിയത്. മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് വെള്ളിയാഴ്ച മേഘാലയയിലെ ഷില്ലോങ്ങിലെത്തേണ്ടതായിരുന്നു അസുസമാന്‍ ഖാന്‍. ഇവിടെ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു. അതേസമയം, ഷാ ഷില്ലോങ്ങിലേക്ക് പോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, അമിത് ഷാ പറഞ്ഞത് ബംഗ്ലാദേശിലെ ഇപ്പോഴത്തെ സര്‍ക്കാരിനെക്കുറിച്ചല്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വിശദീകരിച്ചു. സന്ദര്‍ശനം റദ്ദാക്കിയതിന് പൗരത്വബില്ലുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 16-ന് ധാക്കയില്‍ നടക്കുന്ന വിജയദിവസ് പരിപാടിയില്‍ പങ്കെടുക്കേണ്ടതുകൊണ്ടാണ് യാത്ര റദ്ദാക്കിയതെന്ന് ബംഗ്ലാദേശ് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ ഇപ്പോഴത്തെ സര്‍ക്കാര്‍ ന്യൂനപക്ഷ സംരക്ഷണനടപടി സ്വീകരിച്ചിട്ടുണ്ടെന്നും രണ്ടുരാജ്യങ്ങളും തമ്മില്‍ ഊഷ്മളബന്ധമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചമുതല്‍ മൂന്നുദിവസം ഗുവാഹാട്ടിയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയുടെ വേദി മാറ്റിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോയും പങ്കെടുക്കേണ്ട ഉച്ചകോടിയാണിത്. ജപ്പാനുമായുള്ള ഉച്ചകോടി നടക്കുമോയെന്ന കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയത്തിനുതന്നെ ഉറപ്പില്ല. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഗുവാഹാട്ടിയില്‍ ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്. ജപ്പാന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സൊയെ സ്വാഗതംചെയ്ത് ഉയര്‍ത്തിയ കമാനങ്ങളും ഒരു വേദിയും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. ഉച്ചകോടിക്കുശേഷം ഇരുനേതാക്കളും ചൊവ്വാഴ്ച മണിപ്പുര്‍ സന്ദര്‍ശിക്കാനും പരിപാടി തയ്യാറാക്കിയിരുന്നു. ബിഷ്ണുപുര്‍ ജില്ലയിലെ 'ഇന്ത്യ സമാധാന സ്മാരകം' സന്ദര്‍ശിച്ച് രണ്ടാംലോകയുദ്ധത്തില്‍ കൊല്ലപ്പെട്ട ജപ്പാന്‍ ഭടന്മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കലായിരുന്നു പരിപാടി. ഗുവാഹാട്ടി ഒഴിവാക്കി ഡല്‍ഹി, ഭുവനേശ്വര്‍ എന്നീ വേദികള്‍ ഉച്ചകോടിക്കായി പരിഗണനയിലുണ്ടെന്നു സൂചനയുണ്ടെങ്കിലും അതു പ്രായോഗികമല്ലെന്ന സമീപനമാണ് വിദേശകാര്യമന്ത്രാലയത്തിനുള്ളത്.


പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ല് അന്താരാഷ്ട്ര വേദികളിലും മാധ്യമങ്ങളിലും ഇന്ത്യയുടെ പ്രതിഛായക്ക് തിരിച്ചടിയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുസ്ലിം വിരുദ്ധ സ്വഭാവം ഉള്‍ക്കൊള്ളുന്ന ബില്ലിനെതിരായ റിപ്പോര്‍ട്ടുകളാണ് അറബ് മാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്. അതേ സമയം ബില്‍ മുസ്ലിം വിരുദ്ധമല്ലെന്ന് ഒ.ഐ.സി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളെ ബോധ്യപ്പെടുത്താന്‍ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങള്‍ ശ്രമം തുടങ്ങി. അമേരിക്കയിലെയും മറ്റും മുഖ്യധാരാ മാധ്യമങ്ങള്‍ പലതും ബില്ല് മുസ്ലിം വിരുദ്ധമാണെന്ന നിലപാടില്‍ ഊന്നിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മതന്യൂനപക്ഷത്തിനെതിരെ തുടര്‍ച്ചയായി നിയമനിര്‍മ്മാണം നടത്താനാണ് മോദി സര്‍ക്കാര്‍ മുതിരുന്നതെന്ന നിഗമനത്തിലാണ് ആംനസ്റ്റി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ വേദികള്‍. കശ്മീരിന്റെ പ്രത്യേകാവകാശം പിന്‍വലിച്ച നടപടിയുടെ തുടര്‍ച്ചയാണ് പൗരത്വ ഭേദഗതി ബില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന അറബ് രാജ്യങ്ങളും ഉത്കണ്ഠയോടെയാണ് പുതിയ നിയമനിര്‍മ്മാണത്തെ നോക്കി കാണുന്നത്. ബില്ല് ഇന്ത്യയിലെ മുസ്ലിംകളെ ഒരു നിലക്കും ബാധിക്കില്ലെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം ചൂണ്ടിക്കാട്ടിയാണ് പുറം രാജ്യങ്ങളില്‍ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങളുടെ പ്രതിരോധം. ഇതുമായി ബന്ധപ്പെട്ട് അറബ് രാജ്യങ്ങളുമായി ആവശ്യമെങ്കില്‍ അനൗപചാരിക സ്വഭാവത്തില്‍ ആശയവിനിമയം നടത്താനും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഐ.എസ്.എല്‍. ഫുട്‌ബോള്‍, രഞ്ജി ട്രോഫി മത്സരങ്ങള്‍ താത്കാലികമായി റദ്ദാക്കി. അസമില്‍ ബിജെപി.യുടെയും അസം ഗണപരിഷത്തിന്റെയും നേതാക്കളുടെ വീടുകള്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഡിബ്രുഗഢ്, സാദിയ, തേസ്പുര്‍ എന്നിവിടങ്ങളിലെ ആര്‍എസ്എസ്. ഓഫീസുകള്‍ക്കുനേരെ ആക്രമണമുണ്ടായെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. തേസ്പുരിലെ ബിജെപി. ഓഫീസിനുനേരെയും ആക്രമണമുണ്ടായി. മേഘാലയയിലെ ഷില്ലോങ്ങിലും വ്യാഴാഴ്ച അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളും മെസേജിങ് സേവനങ്ങളും 48 മണിക്കൂറിലേക്ക് തടഞ്ഞു. ത്രിപുരയില്‍ കോണ്‍ഗ്രസ് ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ബന്ദില്‍ സ്‌കൂളുകളും കോളേജുകളും കടകളും തുറന്നില്ല. പന്തംകൊളുത്തിപ്രകടനം നടത്തിയ കോണ്‍ഗ്രസുകാരെ ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് ലാത്തിച്ചാര്‍ജ് ചെയ്തു. നൂറിലേറെ ബന്ദനുകൂലികളെ കരുതല്‍ തടങ്കലിലെടുത്തു. പരദീഷ് ചൗമുഹാനിയില്‍ ബിജെപി.ക്കാരുടെ ആക്രമണത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പരിക്കേറ്റു.

ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എന്‍ആര്‍സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണെന്നാണ് വിമര്‍ശനം. മതജാതി പരിഗണനകള്‍ക്ക് അതീതമായ ഭരണഘടന നിര്‍വചിച്ച ഇന്ത്യന്‍ പൗരത്വം മുസ് ലിംകള്‍ക്ക് നിഷേധിക്കുക എന്ന ആര്‍ എസ്എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളതെന്ന ചര്‍ച്ചയാണ് സജീവമാകുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 5എ, 5ബി, 5സി, 14, 15 എന്നിവ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. ഭരണഘടനയുടെ മരണമാണിത്. രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുക എന്ന ലക്ഷ്യംവച്ചാണ് എന്‍ ആര്‍സി തയ്യാറാക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന ഈ നിയമങ്ങള്‍ക്കെതിരേ ശക്തമായ ജനാധിപത്യ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇതും അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.

പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ അസമിലെ ഗുവാഹട്ടിയില്‍ മൂന്ന് പ്രതിഷേധക്കാര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ബില്ലിനെതിരെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ പൊലീസ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കര്‍ഫ്യു ലംഘിച്ചെത്തിയ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. പൊലീസുമായുള്ള ഏറ്റുമുട്ടിലിനിടെയാണ് വെടിവെപ്പ് നടന്നത്. പ്രതിഷേധക്കാര്‍ ഒരു ബാങ്കിന് തീവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ച രാത്രിയിലാണ് ഗുവാഹട്ടിയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. പ്രതിഷേധം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അസമിലെ 10 ജില്ലകളില്‍ അധികൃതര്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചിരിക്കുകയാണ്. മാത്രമല്ല സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സുരക്ഷാ സേനയുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടിയിരുന്നു. സംസ്ഥാനത്ത് സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്.

അസമുള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരായ പ്രതിഷേധം ശക്തമാകുകയാണ്. അസം, ത്രിപുര സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല ഗുവാഹട്ടി, ദിബ്രുഗഡ് വിമാനത്താവളങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും റദ്ദാക്കി. ഇതിന് പുറമെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍, കേന്ദ്രമന്ത്രി രാമേശ്വര്‍ ഒലി തുടങ്ങിയ പ്രമുഖരടക്കമുള്ള രാഷ്ട്രീയക്കാരുടെ വീടുകളും പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഇതിനിടെ പ്രതിഷേധം വ്യാപിക്കന്നത് തടയുന്നതിന്റെ ഭാഗമായി മേഘാലയിലും ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category