1 GBP = 97.60 INR                       

BREAKING NEWS

പുലര്‍ച്ചെ പെയ്ത മഴയില്‍ സ്തംഭിച്ച് യുഎഇ; യാത്രക്കാര്‍ റോഡില്‍ കുടുങ്ങിയത് അഞ്ച് മണിക്കൂര്‍ വരെ: യാത്രക്കാരെ കാത്ത് വിമാനങ്ങള്‍ വൈകിയോടി

Britishmalayali
kz´wteJI³

ദുബായ്: പുലര്‍ച്ചെ പെയ്ത തകര്‍പ്പന്‍ മഴയില്‍ യുഎഇ സ്തംഭിച്ചു. നിര്‍ത്താത പെയ്ത മഴയില്‍ റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ വാഹനങ്ങള്‍ മണിക്കൂറുകളോളം റോഡില്‍ കുരുങ്ങി. വാഹനങ്ങള്‍ ഒന്നൊന്നായി റോഡുകളില്‍ നിറഞ്ഞതോടെ നടന്ന് നീങ്ങാന്‍ പോലും ആവാത്ത അവസ്ഥയായിരുന്നു റോഡുകളില്‍. ഗതാഗതം താറുമാറായതോടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചും ഡിവൈഡറുകളില്‍ ഇടിച്ചുകയറിയും അപകടങ്ങളുണ്ടായി. ആളപായമില്ലെന്നാണു റിപ്പോര്‍ട്ട്. 10 മണിക്കൂറിനിടെ 154 അപകടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

ചൊവ്വ രാത്രി 12 മുതല്‍ ഇന്നലെ രാവിലെ 10 വരെയുള്ള കണക്കാണിത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് ഉള്‍പ്പെടെയുള്ള പ്രധാനപാതകളില്‍ അപകടങ്ങളുണ്ടായി. സഹായമാവശ്യപ്പെട്ട് 4581 ഫോണ്‍ വിളികള്‍ എത്തിയതായി ദുബായ് പൊലീസ് ഓപറേഷന്‍ ഡയറക്ടര്‍ കേണല്‍ തുര്‍കി ബിന്‍ ഫാരിസ് അറിയിച്ചു. ഉച്ചയോടെ മഴ മാറി അന്തരീക്ഷം തെളിഞ്ഞെങ്കിലും പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടര്‍ന്നു.

ശക്തമായ മഴയില്‍ റോഡുകളില്‍ രൂപംകൊണ്ട വെള്ളക്കെട്ടില്‍ നൂറുകണക്കിനു യാത്രക്കാരാണു കുടുങ്ങിയത്. ഷാര്‍ജയില്‍ നിന്നു ദുബായിലെ ജോലിസ്ഥലത്തേക്കു പോയവര്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങി. ചെറുവാഹനങ്ങള്‍ വെള്ളം കയറി നിന്നുപോയതോടെ കുരുക്കു കൂടുതല്‍ രൂക്ഷമായി. 5 മണിക്കൂറോളമെടുത്താണ് പലരും ഓഫിസുകളില്‍ എത്തിയത്. ഉപപാതകളിലൂടെ തിരികെ പോകാനോ വാഹനം എവിടെയെങ്കിലും ഒതുക്കാനോ പറ്റാത്ത സാഹചര്യമായി.

വെള്ളക്കെട്ട് നീക്കം ചെയ്യാന്‍ വിവിധ എമിറേറ്റുകളില്‍ അടിയന്തര നടപടികള്‍ ആരംഭിച്ചു. രാത്രി വൈകിയും ടാങ്കറുകളില്‍ വെള്ളം പമ്പ് ചെയ്തു നീക്കുകയാണ്. ബോട്ട് സര്‍വീസുകളും വൈകി. ദുബായ്-ഷാര്‍ജ സര്‍വീസ് മുടങ്ങി. ജലയാന സര്‍വീസുകളെക്കുറിച്ച് അറിയാന്‍ വിളിക്കേണ്ട നമ്പര്‍: 800 9090. വെള്ളക്കെട്ടു മൂലം കൂടുതല്‍ പേര്‍ മെട്രോയെ രാവിലെ മുതല്‍ വന്‍ തിരക്കായിരുന്നു. ഗ്രീന്‍ ലൈനില്‍ സര്‍വീസുകള്‍ അല്‍പം വൈകി.

പുലര്‍ച്ചെയുള്ള പല വിമാനസര്‍വീസുകളും വൈകി. ഒട്ടേറെ യാത്രക്കാര്‍ വഴിയില്‍ കുടുങ്ങിയതു കണക്കിലെടുത്തും ചില വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്. രാവിലെ 11 നു പുറപ്പെടേണ്ട പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം യാത്രക്കാരുടെ സൗകര്യാര്‍ഥം 45 മിനിറ്റ് വൈകിയാണ് പുറപ്പെട്ടതെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. എമിറേറ്റ്സിന്റെ പല സര്‍വീസുകളും അരമണിക്കൂറോളം വൈകി. കേരളത്തിലേക്കുള്ള സര്‍വീസുകള്‍ രാത്രിയില്‍ ആയതിനാല്‍ ബാധിച്ചില്ല. എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ കൃത്യസമയത്തു പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ദുബായില്‍ നിന്നുള്ള സര്‍വീസുകളെക്കുറിച്ചറിയാന്‍ വിളിക്കേണ്ട നമ്പര്‍:+971 4 2166666.

സ്‌കൂള്‍ ബസുകളും ഗതാഗതക്കുരുക്കില്‍ പെട്ടതോടെ കുട്ടികള്‍ വലഞ്ഞു. കുട്ടികളെ ബുദ്ധിമുട്ടി അയയ്ക്കേണ്ടെന്നു പല സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളെ അറിയിച്ചു. പല രക്ഷിതാക്കളും കുട്ടികളെ വിട്ടില്ല. ഹാജര്‍ നില വളരെ കുറവായിരുന്നു. അതേസമയം മഴയത്ത് ബൈക്ക് ഓടിച്ചാല്‍ 2,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇതിന് പുറമെ ലൈസന്‍സില്‍ 23 ബ്ലാക് പോയിന്റ് പതിയുകയും ചെയ്യും. വലിയ വാഹനങ്ങള്‍ വഴയില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ ബൈക്ക് യാത്രികര്‍ കൂടുതല്‍ സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതു കണകകിലെടുത്താണ് ബൈക്കിന് മഴക്കാലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഇനിയുള്ള ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്ന് പ്രിന്‍സിപ്പല്‍ മീറ്റിയോറോളജിക്കല്‍ ഡാറ്റാ അനലിസ്റ്റ് ആസിഫ്ഷാ മനോരമയോടു പറഞ്ഞു. ആകാശം മേഘാവൃതമായിരിക്കുമെങ്കിലും മഴയ്ക്കു സാധ്യത കുറവാണ്. ചില മേഖലകളില്‍ വെള്ളി വരെ രാത്രിയില്‍ മൂടല്‍മഞ്ഞിനു സാധ്യതയുണ്ട്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലും വടക്കന്‍ എമിറേറ്റുകളിലെ ചില മേഖലകളിലും ശരാശരിയില്‍ താഴെ മഴ പ്രതീക്ഷിക്കാം. ഇന്നും നാളെയും തീരദേശമേഖലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശുമെന്നും അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category