1 GBP = 94.20 INR                       

BREAKING NEWS

പത്ത് രൂപ മുതല്‍ നല്‍കിയാല്‍ കിട്ടുന്ന ഭക്ഷണം രുചികരം മാത്രമല്ല ആരോഗ്യകരവും; അമ്മ ഹോട്ടലിനെ വെല്ലാന്‍ തമിഴകത്ത് രജനികാന്തിന്റെ പേരിലും ഹോട്ടല്‍; കെ വീരബാബു 'ഉഴൈപ്പാളി' ഹോട്ടല്‍ തുറന്നത് സ്റ്റൈല്‍ മന്നന്റെ 69-ാം ജന്മദിനത്തില്‍

Britishmalayali
kz´wteJI³

ചെന്നൈ: തമിഴകത്തെ ജനപ്രിയ ഹോട്ടലുകളാണ് അമ്മ ഹോട്ടല്‍. മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലുകളില്‍ നിന്നും ന്യായവിലക്ക് ഭക്ഷണം കിട്ടും എന്നതാണ് അമ്മ ഹോട്ടലുകളെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍, അമ്മയെ വെല്ലാന്‍ ഇപ്പോഴിതാ ഉഴൈപ്പാളി ഹോട്ടല്‍ തുറന്നിരിക്കുകയാണ് തമിഴകത്ത്. ദ്രാവിഡ രാഷ്ട്രീയത്തില്‍ അങ്കം കുറിക്കാനിറങ്ങുന്ന രജനികാന്തിന്റെ പേരിലാണ് പുതിയ ന്യായവില ഹോട്ടല്‍. സ്റ്റൈല്‍ മന്നന്റെ 69-ാം ജന്മദിനത്തില്‍ ഒരു ആരാധകനാണ് താരത്തിന് സമര്‍പ്പിച്ച് ന്യായവില ഹോട്ടലാരംഭിച്ചിരിക്കുകയാണ്.

കെ വീരബാബു എന്ന രജനി ആരാധകനാണ് ഹോട്ടലിന് പിന്നില്‍. ചെന്നൈ മണപ്പാക്കം എം.ജി. റോഡിലാണ് വെജിറ്റേറിയന്‍ ഹോട്ടല്‍ ആരംഭിച്ചത്. രജനീകാന്തിന്റെ കടുത്ത ആരാധകനായ വീരബാബു ഇഷ്ടതാരത്തിന്റെ ചിത്രങ്ങളും പ്രചോദനാത്മകമായ വരികളും ഹോട്ടലിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 20 പേരാണ് ഹോട്ടലില്‍ ജീവനക്കാരായിട്ടുള്ളത്. രാഷ്ട്രീയത്തിലിറങ്ങാനൊരുങ്ങുന്ന താരത്തിന് ജനപിന്തുണയേറാന്‍ പുതിയ സംരംഭം ഇടയാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ന്യായവില മാത്രമല്ല, നൂറുശതമാനം പോഷകഗുണമുള്ള ഭക്ഷണമാകും ഹോട്ടലില്‍ ലഭ്യമാക്കുകയെന്ന് കടയുടമ വീരബാബു പറഞ്ഞു. പത്ത് രൂപ മുതല്‍ ഭക്ഷണം ലഭിക്കും. കുറഞ്ഞ പണത്തിന് നല്ല ഭക്ഷണം പാവപ്പെട്ടവര്‍ക്ക് നല്‍കാനാണ് ശ്രമം. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണെന്നും ഡോക്ടര്‍ കൂടിയായ വീരബാബു പറയുന്നു. രജനിയുടെ സിനിമകളില്‍നിന്ന് പ്രചോദനം കൊണ്ട് 'പ്രയത്‌നശാലി' എന്ന് അര്‍ഥം വരുന്ന 'ഉഴൈപ്പാളി' എന്നാണ് ഹോട്ടലിന് പേരിട്ടിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category