1 GBP = 94.40 INR                       

BREAKING NEWS

ജനിച്ച നാടും വീടും ഉപേക്ഷിച്ച് അന്യദേശത്തേക്ക് പലായനം ചെയ്യേണ്ടി വരുമെന്നും ജയിലില്‍ അടയ്ക്കപ്പെടുമെന്നും ഇന്ത്യയിലെ മഹാഭൂരിപക്ഷം മുസ്ലീമുകളോടും നുണ പറഞ്ഞ് പറ്റിക്കുന്നവരുടെ ലക്ഷ്യം എന്താണ്? രാജ്യം ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യത്തില്‍ എത്രകാലം ഇങ്ങനെ നുണ പറഞ്ഞ് പിടിച്ച് നില്‍ക്കാനാവും? വടക്ക് കിഴക്കന്‍ നാട്ടിലെ കലാപത്തെക്കുറിച്ച് എത്രകാലം നുണ പറഞ്ഞ് നില്‍ക്കാനാവും? ഇന്ത്യന്‍ പൗരത്വം ഉള്ളവരോ 2004ന് മുമ്പ് എത്തിയവരോ ആയ ആര്‍ക്കും ഒന്നും സംഭവിക്കില്ലെന്ന് എന്തേ ആരും പറഞ്ഞ് കൊടുക്കാത്തത്?

Britishmalayali
kz´wteJI³

ന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ല് രാഷ്ട്രപതി ഒപ്പുവെച്ചതോട് കൂടി നിയമമായിരിക്കുന്നു. ഇനി മുതല്‍ ഇന്ത്യയില്‍ ഈ നിയമമാണ് ഒരാള്‍ക്ക് പൗരത്വം നല്‍കുന്നതിന് മാനദണ്ഡമായി വരുന്നത്. രേഖകള്‍ ഒന്നുമില്ലാതെ ഒരാള്‍ ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്ന് തെളിയിച്ചാല്‍ ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയുണ്ടായിരുന്നു. ആ നിയമം ഇന്ന് മുതല്‍ മുസ്ലീമുകള്‍ക്ക് ബാധകമല്ല. ക്രിസ്ത്യയനിയും ഹിന്ദുവും അടങ്ങിയ ആറ് സമുദായങ്ങള്‍ക്ക് 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയില്‍ എത്തി എന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ ആറ് വര്‍ഷം ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. ഇന്നുമുതല്‍ അവര്‍ എത്ര വര്‍ഷം എവിടെയൊക്കെ ജീവിച്ചെന്ന് തെളിയിച്ചാലും മുസ്ലിം ആണെങ്കില്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കുകയില്ല.

മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യപോലുള്ള ജനാധിപത്യ രാജ്യം ഇത്തരത്തിലുള്ള തീരുമാനമെടുക്കുന്നത് നിര്‍ഭാഗ്യകരമാണെന്നുള്ളത് സംശയം വേണ്ട. എന്നാല്‍, ഹിന്ദു ദേശിയ ഉയര്‍ത്തിക്കൊണ്ട് ഇത്തരം പ്രഖ്യാപനങ്ങള്‍ അവരുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ ഭരിക്കാനെത്തിയ ബിജെപി സര്‍ക്കാര്‍ ഇത്തരം നടപടികള്‍ എടുക്കുമ്പോള്‍ അത്ഭുതപ്പെടുന്നതും കലാപമുണ്ടാക്കുന്നതും എന്തിനെന്ന് മാത്രം മനസിലാവുന്നില്ല. ഇത് ബിജെപിയുടെ പ്രഖ്യാപിത അജണ്ടയില്‍ പെട്ടതാണ് അവര്‍ അത് നേരത്തെ പ്രഖ്യാപ്പിച്ചിരുന്നതാണ്. എന്തുകൊണ്ട് ഇന്ത്യയുടെ മതേതര സ്വഭാവം ഇല്ലാതാക്കാന്‍ കഴിയുമോ എന്ന ചോദ്യം ചിലരെങ്കിലും ഉന്നയിക്കുന്നു. ആദ്യമേ ഒന്ന് പറയട്ടേ നിങ്ങള്‍ കഥയറിയാതെ ആട്ടം കാണുകയാണ്.

പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന കഥകളില്‍ മഹാഭൂരിപക്ഷവും നുണകഥകള്‍ മാത്രമാണ്. ഇന്ത്യാ ഗവണ്‍മെന്റ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന നിയമം അനുസരിച്ച് രാജ്യത്ത് നിയമപരമായി ജീവിക്കുന്ന ഒരു മുസല്‍മാനും പുറത്തുപോകേണ്ടി വരില്ല. ഇന്ത്യയുടെ അന്തസ്സും സംസ്‌ക്കാരവും അംഗീകരിച്ചു ജീവിക്കുന്ന ഒരു മുസല്‍മാനും നാടുവിടേണ്ടി വരികയോ ജയിലാവുകയോ ചെയ്യില്ല. സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് രാജ്യത്ത് അനധികൃതമായി താമസിക്കാനെത്തിയവരില്‍ ഹിന്ദുവും മറ്റ് ആറ് സമുദായങ്ങള്‍ക്കും ഇളവ് കൊടുത്തു എന്നാണ്. അങ്ങനെ മുസ്ലിംങ്ങള്‍ ഒഴികേ മറ്റുള്ളവര്‍ക്ക് മാത്രം എന്തിന് കൊടുത്തു എന്ന് ചോദ്യത്തിന് സര്‍ക്കാര്‍ പറയുന്നത് ന്യായമായ മറുപടിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category