1 GBP = 94.20 INR                       

BREAKING NEWS

തങ്ങളുടെ ആശങ്കകള്‍ അസ്ഥാനത്താണെന്ന് ആഭ്യന്തരമന്ത്രി ഉറപ്പിച്ച് പറഞ്ഞതോടെ പ്രതിഷേധം അവസാനിപ്പിച്ച് ത്രിപുരയിലെ പ്രക്ഷോഭകര്‍; അമിത് ഷാ കൊടുത്ത വാക്കിന്റെ പുറത്ത് സംസ്ഥാനത്തെ പ്രതിഷേധം അവസാനിപ്പിച്ചതായി നേതാക്കള്‍

Britishmalayali
kz´wteJI³

അഗര്‍ത്തല: ത്രിപുരയിലെ പ്രതിഷേധം പിന്‍വലിച്ചു. അമിത്ഷായുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ബിജെപിയുടെ സഖ്യകക്ഷിയായ ഇന്‍ഡിജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (IPFT) ആണ് ബന്ദ് ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. വിവിധ സംഘടനാ നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് തീരുമാനം. സംസ്ഥാനത്ത് വിവിധ സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധം നടത്തി വന്നത്.

അമിത് ഷാ അവതരിപ്പിച്ച പുതിയ പൗരത്വ ഭേദഗതി ബില്‍ ത്രിപുരയില്‍ വമ്പിച്ച പ്രതിഷേധങ്ങളിലേക്കാണ് നയിച്ചിരിക്കുന്നത്. ത്രിപുരയില്‍ 144 പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇവിടത്തെ പ്രാദേശിക നേതാക്കള്‍ പലരും തങ്ങളുടെ അണികളെ പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി നേരില്‍ കണ്ടുകൊണ്ട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍, സ്വതവേ സമാധാനകാംക്ഷികളായ ആ നേതാക്കള്‍ പറയുന്ന കാര്യങ്ങളില്‍പ്പോലും കാലുഷ്യവും, ഭീഷണിയുടെ സ്വരവും നിഴലിച്ചിരുന്നു.

'ത്രിപുരയെ പൗരത്വ ഭേദഗതി ബില്ലില്‍ നിന്ന് ഒഴിവാക്കണം. ഇല്ലെങ്കില്‍, തങ്ങള്‍ക്ക് അറിയാവുന്ന രീതിയില്‍ ഗോത്രവര്‍ഗം പ്രതികരിച്ചെന്നിരിക്കും. എല്ലാ പ്രതികരണങ്ങളും ചിലപ്പോള്‍ രാഷ്ട്രീയമായിക്കൊള്ളണം എന്നില്ല!' എന്നായിരുന്നു നേതാക്കളുടെ പ്രതികരണം. പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ തിപുരയിലെ കുടിയേറ്റ ജനതയും, തദ്ദേശീയരും തമ്മില്‍ കണ്ടാല്‍ മിണ്ടാത്ത അവസ്ഥയായിട്ടുണ്ട്.

തങ്ങള്‍ ഉന്നയിച്ച ആശങ്കകളുമായി ബന്ധപ്പെട്ട് ഉറപ്പ് അമിത് ഷായില്‍ നിന്നും ലഭിച്ചതായി നേതാക്കള്‍ പിന്നീട് പറഞ്ഞു. എന്നാല്‍ മേഘാലയയിലും അസമിലും പ്രതിഷേധം കനക്കുകയാണ്. അസമില്‍ ഇന്ന് പൊലീസ് വെടിവയ്പ്പില്‍ പരിക്കേറ്റ മൂന്ന് പേര്‍ മരിച്ചു. മേഘാലയയില്‍ ബാങ്കിന് തീയിട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category