1 GBP = 94.20 INR                       

BREAKING NEWS

അതുക്കും മേലെയുണ്ട് മക്കളെ.. റാം- ഗൗരി ദമ്പതികളുടെ വൈറലായ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിന് പിന്നാലെ വീഡിയോയും എത്തി; കാടും കടലും വെള്ളച്ചാട്ടവും പശ്ചാത്തലമാക്കുന്ന വീഡിയോയും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

സോഷ്യല്‍ മീഡിയക്കാലം എല്ലാം ആഘോഷത്തിന്റേതാണ്. ആഘോഷങ്ങളില്‍ വ്യത്യസ്തത കൊണ്ടുവരുമ്പോഴാണ് അവ സൈബര്‍ ലോകം ഏറ്റെടുക്കുന്നതും വൈറലാകുന്നതും. അടുത്ത കാലത്തായി സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകളാണ് സൈബര്‍ ഇടങ്ങളിലെ ചൂടന്‍ സംസാര വിഷയം. ഫോട്ടോകളും വീഡിയോയുമായി സേവ് ദ ഡേറ്റ് നവദമ്പതികള്‍ ആഘോഷമാക്കുകയാണ്.

സിനിമയെ പോലും തോല്‍പ്പിക്കുന്ന പ്രമോ വീഡിയോകളും സേവ് ദ ഡേറ്റ്, പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ടുകളുമാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സവാള വില കുതിച്ചുകയറുന്ന പശ്ചാത്തലത്തില്‍ സവാളമാലയണിഞ്ഞുള്ള മണവാട്ടിയുടെ ഫോട്ടോഷൂട്ടാണ് ഏറ്റവും ഒടുവില്‍ പുറത്തവന്നത്.. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള റാം- ഗൗരി എന്ന ദമ്പതികളുടെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ഇതിന്റെ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് ഇവര്‍. കാടും വെള്ളച്ചാട്ടവും കടലുമെല്ലാം പശ്ചാത്തലമാക്കിയുള്ള പ്രണയാര്‍ദ്രമായ ചിത്രങ്ങളാണ് പിന്നാക്കിള്‍ ഇവന്റ് പ്ലാനേഴ്സ് സോഷ്യല്‍ മീഡിയ വഴി പുറത്തുവീട്ടിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category